
ദില്ലി: ഐപിഎസ് ഉദ്യോഗസ്ഥരുടെ സംഘടനയായ സെൻട്രൽ ഐപിഎസ് അസോസിയേഷന് എതിരെ പരാതി. നിയമം ലംഘിച്ചാണ് സംഘടനയുടെ പ്രവർത്തനമെന്ന് കാട്ടി എസ് എസ് കോത്തിയാൽ കേന്ദ്ര ആഭ്യന്തര സെക്രട്ടറിക്ക് പരാതി നൽകി. സർക്കാർ സർവീസിൽ ഇരിക്കുന്ന ഉദ്യേഗസ്ഥർ കേന്ദ്രസർക്കാരിന്‍റെ അനുമതിയില്ലാതെയാണ് ഈ സംഘടനയിൽ പ്രവർത്തിക്കുന്നതെന്നും ഇത് ചട്ടലംഘനമാണെന്നും പരാതിയിൽ പറയുന്നു.
ട്രേഡ് യൂണിയൻ പ്രവർത്തനമാണ് അസോസിയേഷൻ നടത്തുന്നത് സേനയുടെ അച്ചടക്കത്തെ ബാധിക്കുന്നതാണ് ഇത്. സംഘടനയുടെ ഭാരവാഹികളുടെ പേര് അടക്കം പരാതിയിൽ പരാമർശിക്കുന്നു. ഇവർക്കെതിരെ നടപടിയെടുക്കണമെന്നും എസ് എസ് കോത്തിയാൽ പരാതിയിൽ ആവശ്യപ്പെടുന്നു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam