കൊവിഡ് പ്രതിരോധം: വിദേശ ചികിത്സാസഹായം എത്തിത്തുടങ്ങി, ദില്ലിക്ക് ആശ്വാസം

By Web TeamFirst Published May 6, 2021, 12:24 PM IST
Highlights

ദില്ലിയിലെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 26.37 ശതമാനമായി കുറഞ്ഞു. ഏപ്രിൽ 22 ന് 36.24 ശതമാനമായിരുന്നു പോസിറ്റിവിറ്റി നിരക്ക്.

ദില്ലി: രാജ്യ തലസ്ഥാനത്ത് അടക്കം വിവിധ ആശുപത്രികളിലേക്ക് വിദേശ രാജ്യങ്ങളിൽ നിന്നുള്ള ചികിത്സാ സൗകര്യങ്ങൾ എത്തിത്തുടങ്ങി. റഷ്യ, അമേരിക്ക, ഇറ്റലി ,തായ്‍ലൻറ് തുടങ്ങി പതിനാലിലധികം രാജ്യങ്ങളിൽ നിന്നാണ് സഹായം എത്തിത്തുടങ്ങിയത്. മരുന്നുകൾ, ഓക്സിജൻ സൗകര്യം, വെൻറിലേറ്ററുകൾ തുടങ്ങിയവയാണ് എത്തുന്നതിൽ അധികവും. 

അമേരിക്കയിൽ നിന്നുമെത്തിയ പരിശോധന കിറ്റുകൾ ദില്ലി സഫ്ദർജങ്ങ് ആശുപത്രിയിലെത്തി, ഐടിബിപി ആശുപത്രിയിലെ ഇറ്റാലിയൻ ഓക്സിജൻ പ്ലാൻറിൻറെ പണി പൂർത്തിയായി , അയർലാൻഡ് നൽകിയ ഓക്സിജൻ കോൺസൻട്രേറ്ററുകൾ ചാണ്ഡിഗഡിലെ സർക്കാർ ആശുപത്രിക്ക് കൈമാറി. 

ഇതിനു പുറമെയാണ് സ്വകാര്യ സംരംഭകരുടെ പിന്തുണയും. ആരോഗ്യ സെക്രട്ടറിക്ക് കീഴിലുള്ള സംഘത്തിനാണ് വിദേശ സഹായങ്ങൾ വിതരണം ചെയ്യുന്നതിനുള്ള ചുമതല. സംസ്ഥാനങ്ങളുടെ ആവശ്യവും, അടിയന്തരാവസ്ഥയും കണക്കിലെടുത്താകും സാധനങ്ങളുടെ വിന്യാസം എന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചിരുന്നു.  പതിനാറു വർഷത്തെ വിദേശ സഹായ നയം മാറ്റിയപ്പോൾ ലഭിച്ചു തുടങ്ങിയ ഈ പിന്തുണ ഇന്ത്യയുമായ ലോകരാജ്യങ്ങളുടെ സൗഹൃദത്തിൻറെ തെളിവായാണ് കാണുന്നത് എന്ന് വിദേശ കാര്യ മന്ത്രി പറഞ്ഞു.

ഭീതിയുടെ ഒരു മാസത്തിന് ശേഷം ദില്ലിയിലെ പോസിറ്റിവിറ്റ് നിരക്ക് കുറയുന്നതും വലിയ ആശ്വാസമാകുകയാണ്. .ദില്ലിയിലെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 26.37 ശതമാനമായി കുറഞ്ഞു. ഏപ്രിൽ 22 ന് 36.24 ശതമാനമായിരുന്നു പോസിറ്റിവിറ്റി നിരക്ക്.  976 മെട്രിക് ടൺ ആവശ്യമുണ്ടെങ്കിലും ദില്ലിയിൽ ഇപ്പോഴും 433 മെട്രിക് ടൺ മാത്രമാണ് ലഭിക്കുന്നത്.

 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

click me!