കൊവിഡ് Live: സംസ്ഥാനത്ത് നാല് പേർക്ക് കൂടി കൊവിഡ്; 24 മണിക്കൂറിനിടെ ഇന്ത്യയിൽ 991 പേർക്ക് വൈറസ് ബാധ

കഴിഞ്ഞ 24 മണിക്കൂറിൽ രാജ്യത്ത് മരിച്ചത് 43 പേരാണെന്നും, 991 പുതിയ കേസുകൾ റിപ്പോർട്ട് ചെയ്തതായും കേന്ദ്രസർക്കാർ അറിയിച്ചു. ആകെ രോഗബാധിതരുടെ എണ്ണം ഇതോടെ 14,378 ആയി ഉയർന്നു. മരണം 488. 

9:31 PM

ആരോഗ്യ പ്രവർത്തകർക്ക് നേരെ വീണ്ടും ആക്രമണം

ഇൻഡോറിൽ ആരോഗ്യ പ്രവർത്തകർക്ക് നേരെ വീണ്ടും ആക്രമണം. ഇൻഡോറിലെ വിനോഭാ നഗറിൽ ആരോഗ്യ സർവേയ്ക്ക് എത്തിയ വനിതാ ആരോഗ്യ പ്രവർത്തകർക്ക് നേരെയാണ് അതിക്രമം നടന്നത്. വൈകുന്നേരത്തോടെയാണ് സംഭവം. അക്രമി വനിതകളെ മർദ്ദിക്കുകയും ദൃശ്യം പകർത്താൻ ശ്രമിക്കുന്നതിനിടെ മൊബെൽ പിടിച്ചു വാങ്ങി റോഡിൽ എറിയുകയും ചെയ്തു. തടയാനെത്തിയ വ്യക്തിയെയും ആക്രമിച്ചു 

9:00 PM

വ്യാജ പ്രചാരണം: കെഎം ഷാജി എംഎഎൽഎക്കെതിരെ കേസ്

കെ.എം ഷാജി എം.എൽ.എക്കെതിരെ പൊലീസിൽ പരാതി.കോവിഡ് 19 നെതിരായി കേരളസര്‍ക്കാര്‍ നടത്തുന്ന പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നല്‍കുന്നവരെ തെറ്റിധരിപ്പിക്കുന്ന വ്യാജ പ്രചാരണം നടത്തിയെന്നാണ് പരാതി.  cpim പരപ്പനങ്ങാടി നെടുവ ലോക്കല്‍ കമ്മിറ്റി അംഗം മുജീബ് റഹ്മാനാണ് പൊലീസിൽ പരാതി നൽകിയത്

8:16 PM

ബാങ്കുകളുടെ പ്രവർത്തനം സാധാരണ നിലയിലാക്കി

കേരളത്തിൽ നാല് ജില്ലകളൊഴികെ ബാങ്കുകളുടെ പ്രവർത്തനം സാധാരണ നിലയിലാക്കി. തിങ്കളാഴ്ച മുതൽ പ്രവർത്തനം 10 മുതൽ വൈകിട്ട് നാല് വരെ. കാസർകോട്, കണ്ണൂർ, കോഴിക്കോട്, മലപ്പുറം ജില്ലകളിൽ മെയ് 3 വരെ ബാങ്കുകൾ 2 മണി വരെ. മെയ് 4 മുതൽ ഈ ജില്ലകളിലും ബാങ്കുകളുടെ പ്രവർത്തനം സാധാരണ നിലയിലാകും.

7:48 PM

ബസ് സർവീസ് സംസ്ഥാനത്ത് മെയ് മൂന്നിന് ശേഷം മാത്രം

സംസ്ഥാനത്ത് ബസ് സർവീസിന് അനുമതി ഉണ്ടാകില്ല. സംസ്ഥാനം മാർഗ നിർദേശം തിരുത്തും. ബസ് സർവീസ് എല്ലാ മേഖലയിലും മെയ്‌ 3 നു ശേഷം മാത്രം മതിയെന്നാണ് ഇപ്പോൾ സർക്കാർ എടുത്തിരിക്കുന്ന തീരുമാനം. റെഡ് സോൺ ഒഴികെ ഉള്ള മേഖലയിൽ ബസ് സർവീസിന് 20 നും 24 നും ശേഷം അനുമതി നൽകിയിരുന്ന തീരുമാനമാണ് മാറ്റുന്നത്.

7:48 PM

മഹാരാഷ്ട്രയിൽ രോഗം സ്ഥിരീകരിച്ചത് 328 പേർക്ക്

മഹാരാഷ്ട്രയിലെ കൊവിഡ് പോസിറ്റീവ് കേസുകൾ 3648 ആയി ഉയർന്നു. ഇന്ന് 328 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്

7:17 PM

ലോക് സൗൺ കഴിയുന്നതുവരെ സൗജന്യ ബ്രേക് ഡൗൺ സേവനം ഇല്ല

ലോക് സൗൺ കഴിയുന്നതുവരെ സൗജന്യ ബ്രേക് ഡൗൺ സേവനം ഉണ്ടാകില്ലെന്ന് അസോസിയേഷൻ ഓഫ് ഓട്ടോ മൊബെൽ വർക് ഷോപ്സ് കേരള. അനുമതിയുണ്ടെങ്കിലും നാളെ വർക് ഷോപ്പുകൾ തുറക്കില്ല. ബ്രേക് ഡൗണായ വാഹനങ്ങൾ നന്നാക്കാൻ പോകുന്ന മെക്കാനിക്കുകൾക്കെതിരെ കേസെടുക്കുന്നതിൽ പ്രതിഷേധം

6:57 PM

അന്തർ ജില്ലാ യാത്രകൾ അനുവദിക്കില്ല- ഡിജിപി

അന്തർ ജില്ലാ യാത്രകൾ അനുവദിക്കില്ലെന്ന് ഡിജിപി ലോക്നാഥ് ബെഹ്റ. അവശ്യ സർവ്വീസുകൾ മാത്രമേ അനുവദിക്കൂ. ഒറ്റ നമ്പർ ഇരട്ട നമ്പർ വാഹനങ്ങൾ ഓടി തുടങ്ങുമ്പോൾ 40% വാഹനങ്ങൾ കുറയും. മൂന്നു പേർ മാത്രമേ കാറിൽ പോകാവൂ. തുറക്കുന്ന ഓഫീസിൽ പോകുന്നവർ തിരിച്ചറിയൽ കാർഡ് കാണിച്ചാൽ മതി. പൊലീസ് ജനങ്ങളെ വിശ്വസിക്കുന്നു. അതിനാൽ എല്ലാ വാഹനങ്ങളും പരിശോധിക്കാൻ  പോകുന്നില്ല. 

6:13 PM

പരീക്ഷകൾ ഒരാഴ്ചക്കുള്ളിൽ പൂർത്തിയാക്കണം

സർവകലാശാല പരീക്ഷകൾ ഒരാഴ്ചക്കുള്ളിൽ പൂർത്തിയാക്കണം. കേന്ദ്രീകൃത മൂല്യ നിർണയത്തിന് പകരം അധ്യാപകർക്ക് വീടുകളിൽ നിന്ന് മൂല്യനിർണയം നടത്താം. ഇത് ഏപ്രിൽ 20ന് തുടങ്ങാം. ഓൺലൈൻ ക്‌ളാസ്സുകൾ തുടങ്ങാനും നിർദേശം നൽകി. പരീക്ഷയെ കുറിച്ച് വിദ്യാർത്ഥികൾക്ക് കൃത്യമായ നിർദേശം നൽകണം. പരീക്ഷ നടത്തിപ്പിൽ ആരോഗ്യ വകുപ്പ് മാനദണ്ഡം പാലിക്കണം

6:13 PM

ദുബൈയിൽ നിന്നെത്തിയ ഏറാമല സ്വദേശിക്ക് കൊവിഡ്

കോഴിക്കോട് ജില്ലയില്‍ ഇന്ന് ഒരാള്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. ഏറാമല സ്വദേശിയായ 31 കാരനാണ് കോവിഡ് സ്ഥിരീകരിച്ചത്. മാര്‍ച്ച് 22 ന് പുലര്‍ച്ചെ ദുബൈയില്‍ നിന്ന് ബെംഗളൂരു വഴി കണ്ണൂര്‍ എയര്‍പോര്‍ട്ടില്‍ എത്തിയ യുവാവ് അവിടെ നിന്ന് ടാക്‌സി വഴി കുന്നുമ്മക്കര, പയ്യത്തൂരിലെത്തി പ്രത്യേകം സജ്ജമാക്കിയ വീട്ടില്‍ കഴിയുകയായിരുന്നു. ഒരു രോഗലക്ഷണവും പ്രകടിപ്പിച്ചിരുന്നില്ല. ദുബൈയിൽ കൂടെ ജോലി ചെയ്യുന്നവര്‍ക്ക് രോഗം സ്ഥിരീകരിച്ചതോടെ ഏപ്രില്‍ 15 ന് ആംബുലന്‍സില്‍ വടകര ആശുപത്രിയില്‍ എത്തി.  ഇദ്ദേഹത്തെ ചികിത്സക്കായി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. ആരോഗ്യനില തൃപ്തികരമാണ്.

6:10 PM

സർവ്വകലാശാല പരീക്ഷകൾ മെയ്‌ 11 മുതൽ

സംസ്ഥാനത്ത് വിവിധ സർവ്വകലാശാല പരീക്ഷകൾ മെയ്‌ 11 മുതൽ നടത്താൻ  നിർദേശം. ഇതിനുള്ള സാധ്യത തേടാൻ സർവ്വകലാശാലകൾക്ക് നിർദ്ദേശം നൽകി.

6:08 PM

കൂടാളി, പെരളശ്ശേരി, ചമ്പാട് സ്വദേശികൾക്ക് രോഗം സ്ഥിരീകരിച്ചു

കണ്ണൂരിൽ ഇന്ന് കൊവിഡ് രോഗം സ്ഥിരീകരിച്ചത് കൂടാളി, പെരളശ്ശേരി, ചമ്പാട് സ്വദേശികൾക്ക്. സമ്പർക്കം വഴി കൊവിഡ് ബാധിച്ചത് ചമ്പാട് സ്വദേശിയായ യുവതിക്ക്. ജില്ലയിൽ സമ്പർക്കത്തിലൂടെ കൊവിഡ് ബാധിച്ചവരുടെ എണ്ണം 21 ആയി

6:08 PM

10 ദിവസം 73284 പേരെ നിരീക്ഷണത്തിൽ നിന്ന് മാറ്റി

സംസ്ഥാനത്ത് കഴിഞ്ഞ പത്ത് ദിവസം കൊണ്ട് 73284 പേരെ നിരീക്ഷണത്തിൽ നിന്നു മാറ്റി 

6:04 PM

സംസ്ഥാനത്ത് 11790 പേരെ നിരീക്ഷണത്തിൽ നിന്ന് മാറ്റി

സംസ്ഥാനത്ത് 11790 പേരെ നിരീക്ഷണത്തിൽ നിന്ന് മാറ്റി. കഴിഞ്ഞ 24 മണിക്കൂർ കൊണ്ടാണ് ഇവരെ നിരീക്ഷണത്തിൽ നിന്ന് മാറ്റിയത്. നിലവിൽ ചികിത്സയിൽ കഴിയുന്നത് 140 പേരാണ്. ഇതുവരെ രോഗമുക്തി 257 പേർക്കാണെന്ന് ആരോഗ്യവകുപ്പിന്റെ വാർത്താക്കുറിപ്പിൽ വ്യക്തമാക്കി.

6:04 PM

കർണാടകത്തിൽ കൊവിഡ് മരണം 14 ആയി

കർണാടകത്തിൽ കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 14 ആയി. ഇന്ന് രോഗം സ്ഥിരീകരിച്ചത് 25 പേർക്കാണ്.

6:04 PM

സംസ്ഥാനത്ത് നിരീക്ഷണത്തിൽ കഴിയുന്നത് 67,190 പേര്‍

സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 67,190 പേര്‍ നിരീക്ഷണത്തിലാണ്. ഇവരില്‍ 66,686 പേര്‍ വീടുകളിലും 504 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 104 പേരെയാണ് ഇന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. രോഗലക്ഷണങ്ങളുള്ള 18,774 വ്യക്തികളുടെ സാമ്പിള്‍ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. ഇതില്‍ ലഭ്യമായ 17,763 സാമ്പിളുകളുടെ പരിശോധനാ ഫലം നെഗറ്റിവ് ആണ്.

6:04 PM

പുതിയ കൊവിഡ് ബാധിതർ കണ്ണൂരും കോഴിക്കോടും

കണ്ണൂര്‍ ജില്ലയില്‍ നിന്നുള്ള 3 പേര്‍ക്കും കോഴിക്കോട് ജില്ലയില്‍ നിന്നുള്ള ഒരാള്‍ക്കുമാണ് രോഗം സ്ഥിരീകരിച്ചത്. ഇതില്‍ 3 പേര്‍ ദുബായില്‍ നിന്നും വന്നതാണ്. ഒരാള്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. കണ്ണൂര്‍ ജില്ലയിലെ 2 പേരും കോഴിക്കോട് ജില്ലയിലെ ഒരാളുമാണ് ദുബായില്‍ നിന്നും വന്നത്. കണ്ണൂര്‍ ജില്ലയിലുള്ള ഒരാള്‍ക്കാണ് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്.

5:58 PM

സംസ്ഥാനത്ത് ഇന്ന് നാല് പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു

സംസ്ഥാനത്ത് ഇന്ന് 4 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. രണ്ട് പേര്‍ രോഗമുക്തി നേടി. ഇനി ചികിത്സയിലുള്ളത് 140 പേരാണ്. ഇതുവരെ രോഗമുക്തി നേടിയവര്‍ 257.

5:48 PM

ലോക്ക് ഡൗൺ ലംഘിച്ച് നിസ്കാരം, കേസ്

കണ്ണൂർ മുഴപ്പിലങ്ങാട് ജുമാ മസ്ജിദിൽ ലോക്ക്ഡൗൺ ലംഘിച്ച് നിസ്ക്കാരത്തിനെത്തിയ  ഏഴ് പേർക്കെതിരെ കേസ്. പള്ളിക്കമ്മിറ്റി പ്രസിഡന്റ് ഉൾപ്പെടെയുള്ളവർക്കെതിരെയാണ് കേസെടുത്തത്

5:48 PM

കാസർകോട് രണ്ട് പേർ കൂടി രോഗമുക്തരായി

കാസർകോട് ജനറൽ ആശുപത്രിയിൽ ചികിത്സയിലുള്ള രണ്ട് കൊവിഡ് 19 രോഗികൾ രോഗമുക്തരായി

5:00 PM

ടോൾ ഫ്രീ നമ്പറുകളുമായി ആഭ്യന്തര മന്ത്രാലയം

കൊവിഡ് ലോക്ക് ഡൗണിന്റെ പശ്ചാത്തലത്തിൽ പരാതി പരിഹാരത്തിന് ടോൾ ഫ്രീ നമ്പറുമായി കേന്ദ്ര സർക്കാർ. 1930 ലോ 1944 ലോ വിളിച്ച് പരാതി നൽകാം.  എല്ലാ സംസ്ഥാനങ്ങളിലും കേന്ദ്ര ഭരണ പ്രദേശങ്ങളിലും 112 എന്ന അടിയന്തിര നമ്പറിൽ വിളിച്ചാൽ പോലീസ്, ഫയർ ഫോഴ്സ്, ആംബുലൻസ് സേവനങ്ങൾ ലഭിക്കും. 

4:37 PM

ആകെ കോവിഡ് ബാധിതർ 14,378

രാജ്യത്ത് ആകെ കോവിഡ് ബാധിതർ 14,378. ഇവരിൽ 4291 പേർ ദില്ലിയിലെ നിസാമുദ്ദീനിൽ തബ്‌ലീഗ് സമ്മേളനത്തിൽ പങ്കെടുത്തവരാണ്. ഹൈഡ്രോക്സി ക്ലോറോകിൻ മരുന്നിന്റെ പാർശ്വഫലങ്ങളെ പറ്റി പഠനം നടത്തുന്നുവെന്ന് ഐസിഎംആർ വ്യക്തമാക്കി.

4:33 PM

അന്താരാഷ്ട്ര വിമാനത്താവളത്തിലേക്ക് ബുക്കിങ് ജൂൺ ഒന്ന് മുതൽ

ഇന്ത്യയിൽ നിന്ന് അന്തരാഷ്ട്ര വിമാനങ്ങളിലേക്ക്‌ ഉള്ള ബുക്കിങ് ജൂൺ ഒന്ന് മുതൽ തുടങ്ങുമെന്ന് എയർ ഇന്ത്യ അറിയിച്ചു. തെരഞ്ഞെടുത്ത ചില സ്ഥലങ്ങളിലേക്കുളള  ആഭ്യന്തര സർവീസിന്റെ ബുക്കിങ് മെയ് നാലിനും തുടങ്ങാൻ തീരുമാനമുണ്ട്. 

4:31 PM

ഇന്ത്യയിൽ കൊവിഡ് മരണ നിരക്ക് 3.3 ശതമാനം

രാജ്യത്ത് കോവിഡ് ബാധിച്ചു മരിക്കുന്നവരിൽ 75 ശതമാനവും 60 വയസിനു മുകളിൽ പ്രായമുള്ളവരാണെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം. രാജ്യത്തെ മരണ നിരക്ക് 3.3 ശതമാനമാണ്. മരിച്ചവരിൽ 14 ശതമാനം 45 വയസിൽ താഴെ ഉള്ളവരാണ്. കഴിഞ്ഞ 14 ദിവസമായി കൊവിഡ് ബാധ ഇല്ലാത്ത 22 ജില്ലകൾ രാജ്യത്തുണ്ടെന്നും ആരോഗ്യമന്ത്രാലയം വ്യക്തമാക്കി.

4:16 PM

991 പുതിയ കേസുകൾ, 43 മരണം

രാജ്യത്ത് 24 മണിക്കൂറിനുള്ളിൽ 991 പുതിയ കൊവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തു. ചികിത്സയിലുണ്ടായിരുന്ന 43 പേർ കൂടി മരിച്ചു. 

4:15 PM

മോട്ടോർ വാഹന വകുപ്പ് ഓഫീസുകൾ തുറക്കും

ഏപ്രിൽ 20 മുതൽ മോട്ടോർ വാഹന വകുപ്പിൻ്റെ ഓഫീസുകൾ തുറക്കും. റെഡ് സോണിലുളള ജില്ലകളിലെ ഓഫീസുകൾ ഒഴികെ മറ്റ് ജില്ലകളിലെ ഓഫീസുകളാണ് തുറക്കുക. ആലപ്പുഴ, തിരുവനന്തപുരം, വയനാട്, ഇടുക്കി, തൃശ്ശൂർ, പാലക്കാട്, കോട്ടയം ജില്ലകളിലാണ് ഏപ്രിൽ 20 ന് ഓഫീസുകൾ തുറക്കേണ്ടത്. ഏപ്രിൽ 24 മുതൽ പത്തനംതിട്ടയിലും എറണാകുളത്തും കൊല്ലത്തും ഓഫീസുകൾ തുറക്കാം.

4:10 PM

കൊവിഡ് പരിശോധനയ്ക്ക് സംസ്ഥാനത്ത് നാല് സര്‍ക്കാര്‍ ലാബുകള്‍ കൂടി

എറണാകുളം, കോട്ടയം, കണ്ണൂര്‍, മഞ്ചേരി എന്നീ 4 മെഡിക്കല്‍ കോളേജുകളില്‍ കൂടി കോവിഡ് 19 സ്ഥിരീകരിക്കുന്നതിനുള്ള റിയല്‍ ടൈം പിസിആര്‍ ലാബുകള്‍ തയ്യാറാക്കിയതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. ഇവയില്‍ എറണാകുളം മെഡിക്കല്‍ കോളേജിന് ഐ.എസി.എം.ആര്‍. അനുമതി ലഭിച്ചിട്ടുണ്ട്. ഇന്നുമുതല്‍ ഈ ലാബിന്റെ പ്രവര്‍ത്തനം ആരംഭിച്ചു. ഐ.സി.എം.ആറിന്റെ അനുമതി ലഭിച്ചാലുടന്‍ മറ്റ് മൂന്ന് ലാബുകളില്‍ കൂടി പരിശോധനകള്‍ തുടങ്ങാനാകുമെന്നും മന്ത്രി വ്യക്തമാക്കി

3:42 PM

കൊവിഡ് ഇതര രോഗികൾക്ക് ഓൺലൈൻ രജിസ്ട്രേഷൻ

കൊവിഡ് ഇതര രോഗികൾക്ക് ഓൺലൈൻ രജിസ്ട്രേഷനുമായി ദില്ലി എയിംസ്. തുടർ ചികിത്സക്കായി ഓൺലൈൻ രജിസ്‌ട്രേഷൻ സൗകര്യം ഒരുക്കിയിട്ടുണ്ട്. അനുവദിക്കുന്ന തീയതികളിൽ ഡോക്ടർ രോഗികളെ വിളിച്ച് ആവശ്യമായ മെഡിക്കൽ ഉപദേശം നൽകും.

3:29 PM

മുഖ്യമന്ത്രിക്ക് കഴുകന്റെ മനസെന്ന് പികെ ഫിറോസ്

കൊറോണ ബാധയുടെ കാലത്ത് ലാഭമുണ്ടാക്കാനാണ് മുഖ്യമന്ത്രി പിണറായി വിജയൻ ശ്രമിക്കുന്നതെന്ന് യൂത്ത് ലീഗ് നേതാവ് പികെ ഫിറോസ്. അദ്ദേഹത്തിന് ദുരന്ത മുഖത്തെ കഴുകന്റെ മനസാണെന്നും പി.കെ. ഫിറോസ് പറഞ്ഞു. സ്പ്രിംഗ്ളർ കമ്പനിയുമായുള്ള കരാർ ഉണ്ടാക്കിയത് മുഖ്യമന്ത്രിയുടെ മകളുടെ ആവശ്യപ്രകാരം ആയിരുന്നുവെന്നും പികെ ഫിറോസ് ആരോപിച്ചു.

3:14 PM

തൃശ്ശൂരിലെ അവസാനത്തെ കൊവിഡ് രോഗിയും ഇന്ന് ആശുപത്രി വിടും

തൃശൂരിലെ അവസാനത്തെ രോഗിയും ഇന്ന് ആശുപത്രി വിടും. ചാലക്കുടി സ്വദേശിയായ 15 കാരൻ്റെ ഇപ്പോഴത്തെ സ്രവ പരിശോധനാ ഫലം നെഗറ്റീവാണ്. വിദേശത്ത് നിന്നെത്തിയ അച്ഛനിൽ നിന്നാണ് കുട്ടിക്ക് രോഗം പടർന്നത്.

3:11 PM

കൊവിഡ് ബാധിച്ച എസിപി മരിച്ചു

പഞ്ചാബിലെ ലുധിയാനയിൽ കൊവിഡ് ബാധിച്ച് അസിസ്റ്റന്റ് പൊലീസ് കമ്മീഷണർ അനിൽ കൊഹ്ലി മരിച്ചു. രോഗത്തെ തുടർന്ന് ചികിത്സയിലായിരുന്നു ഇദ്ദേഹം.

3:13 PM

ദില്ലിയിൽ കെജ്രിവാൾ യോഗം വിളിച്ചു

കോവിഡ് പ്രതിരോധം വിലയിരുത്താൻ വൈകിട്ട് നാലിന് ദില്ലി മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാൾ  മന്ത്രിസഭായോഗം വിളിച്ചു

2:47 PM

സ്പ്രിംഗ്ളർ വിവാദത്തിൽ പ്രതികരിച്ച് ബിജെപി

സ്പ്രിംഗ്ളർ വിവാദത്തിൽ ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് എ.എൻ.രാധാകൃഷ്ണൻ പ്രതികരണവുമായി രംഗത്ത്. ജനങ്ങളുടെ സ്വകാര്യതയെ അമേരിക്കൻ ബൂർഷ്വാ കമ്പനിക്ക് മുഖ്യമന്ത്രി വിറ്റുവെന്ന് അദ്ദേഹം ആരോപിച്ചു. രണ്ട് ലക്ഷം കുടുംബങ്ങളുടെ വിവരങ്ങൾ ചോർത്താൻ ഉടമ്പടിയുണ്ടാക്കി. സ്പ്രിംഗ്ളർ കമ്പനിയുമായി കേരളത്തിന്റെ മുഖ്യമന്ത്രിക്ക് എന്ത് ബന്ധമാണ് ഉള്ളതെന്ന് വ്യക്തമാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

2:44 PM

കോൺഗ്രസിന് പതിനൊന്നംഗ ഉപദേശക സമിതി

കൊവിഡിലടക്കം വിവിധ വിഷയങ്ങളിൽ മാർഗ നിർദ്ദേശം നൽകാനും നിലപാട് വ്യക്തമാക്കാനുമായി കോൺഗ്രസിന് പതിനൊന്നംഗ ഉപദേശക സമിതി. രാഹുൽഗാന്ധി, മൻമോഹൻ സിംഗ്, പി.ചിദംബരം ,കെ .സി വേണുഗോപാൽ, രൺദീപ് സിങ് സുർജേവാല തുടങ്ങിയവരാണ് സമിതിയിൽ. എ.കെ ആന്റണി ഉപദേശക സമിതിയിലില്ല. ഇവർ എല്ലാ ദിവസവും യോഗം ചേർന്ന് അന്നന്നത്തെ കാര്യങ്ങൾ വിശകലനം ചെയ്യാനാണ് പാർട്ടി അധ്യക്ഷ സോണിയ ഗാന്ധി നിർദ്ദേശിച്ചിരിക്കുന്നത്. ഡോ മൻമോഹൻ സിങാണ് സമിതിയുടെ ചെയർമാൻ.

2:42 PM

സ്പ്രിംഗ്ളർ ആരോപണങ്ങളിൽ കാര്യമില്ല: ഇപി ജയരാജൻ

സ്പ്രിംഗ്ളർ വിവാദം സർക്കാരിനെ പ്രതിരോധത്തിൽ ആക്കിയിരിക്കെ വിശദീകരണവുമായി വ്യവസായ വകുപ്പ് മന്ത്രി ഇപി ജയരാജൻ. വ്യക്തികളുടെ വിവരം ചോരുമെന്ന ആരോപണത്തിൽ കാര്യമില്ല. ലോകത്തിൽ ഒരു കാര്യവും രഹസ്യമായില്ല. എന്ത്  വിവരം വേണമെങ്കിലും  പരസ്യമാക്കാം. സംസ്ഥാന മന്ത്രിസഭ ചർച്ച ചെയ്ത കാര്യങ്ങളെല്ലാം കൊട്ടിപ്പാടാനുള്ളതല്ല. പുറത്ത് പറയേണ്ട കാര്യമേ പറയൂ. പ്രതിപക്ഷം എന്തോ നിധി കിട്ടിയപോലെ സ്പ്രിംഗ്ളർ വിവാദമാക്കുന്നുവെന്നും മന്ത്രി ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.

2:39 PM

മധ്യപ്രദേശിലെ ബിജെപി സർക്കാരിനെതിരെ കമൽനാഥിന്റെ വിമർശനം

മധ്യപ്രദേശിലെ ബിജെപി സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി കോൺഗ്രസ് നേതാവ് കമൽനാഥ്.  കൊവിഡ് പ്രതിരോധ നടപടികളിൽ സർക്കാർ പരാജയമാണെന്ന് അദ്ദേഹം വിമർശിച്ചു. സംസ്ഥാനത്തെ ആശുപത്രികളിൽ ചികിത്സ ലഭ്യമാകുന്നില്ല. പരിശോധന നടക്കുന്നില്ല. കണക്കുകളിൽ കൃത്രിമത്വം കാട്ടുന്നുവെന്നും കമൽനാഥ് ആരോപിച്ചു

1:41 PM

ഹോട്ടലുകൾ പ്രവർത്തിക്കുന്നതിൽ വൻ സാമ്പത്തിക ബാധ്യത

ഹോട്ടലുകൾ തുറന്ന് പ്രവർത്തിക്കുകയാണെങ്കിൽ സാമ്പത്തിക ബാധ്യതയെന്ന് കേരള ഹോട്ടൽ ആൻഡ് റെസ്റ്റോറന്റ്സ് അസോസിയേഷൻ. എങ്ങനെ ഹോട്ടലുകൾ തുറന്ന് പ്രവർത്തിക്കുമെന്ന് കൂടി സർക്കാർ ചിന്തിക്കണം. ഉപജീവനത്തിന് മാർഗ്ഗമില്ലാതിരിക്കുമ്പോൾ തൊഴിലാളികളെ കൂടി സംരക്ഷിക്കാൻ പറയുന്നത് വലിയ ബാധ്യതയാണ് ഹോട്ടൽ ഉടമകൾക്ക് വരുത്തിയിരിക്കുന്നത്.  

1:41 PM

21 മുതൽ ഇടുക്കിയിൽ ഇളവുകൾ

രാവിലെ ഏഴ് മുതൽ വൈകീട്ട് ആറ് വരെ സർക്കാർ നിർദേശിച്ചുള്ള എല്ലാ കടകൾക്കും മറക്കാം. ഹോട്ടലുകൾക്കും തുറക്കാം. ഭക്ഷണം കഴിക്കാൻ ഇരിക്കുന്നവർ സാമൂഹിക അകലം പാലിക്കണം. ജില്ലയിൽ ഒരു മാസത്തേക്ക് മാസ്ക് ധരിക്കേണ്ടത് നിർബന്ധം.

1:35 PM

ദില്ലിയിൽ വിദ്യാർത്ഥികളെ കുടിയിറക്കാൻ ശ്രമിക്കുന്നുവെന്ന് പരാതി

ദില്ലിയിൽ വാടകയ്ക്ക് താമസിക്കുന്ന വിദ്യാർത്ഥികളുൾപ്പെടെയുള്ളവരെ വാടക ആവശ്യപ്പെട്ട് കുടിയിറക്കാൻ ശ്രമിക്കുന്നുവെന്ന് പരാതി. വിഷയത്തിൽ അടിയന്തര ഇടപെടൽ ആവശ്യപ്പെട്ട് സിപിഐ പാർലമെന്ററി ഗ്രൂപ്പ് നേതാവ് ബിനോയ് വിശ്വം എംപി ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന് കത്തയച്ചു. 
 
1:10 PM

സാലറി ചലഞ്ച് ഇല്ലെന്ന സൂചനയുമായി ധനമന്ത്രി

സാലറി ചലഞ്ച് ഇല്ലെന്ന സൂചനയുമായി ധനമന്ത്രി തോമസ് ഐസക്. പ്രതിപക്ഷത്തിന്റെ എതിർപ്പ് ഉയർന്ന സാഹചര്യത്തിൽ ഒരു വിഭാഗം മാത്രം പണം നൽകും മറ്റൊരു വിഭാഗം നൽകില്ല. അതുകൊണ്ട് സർക്കാരിന് പിടിവാശി ഇല്ലെന്ന് ധനമന്ത്രി പറഞ്ഞു.

12:43 PM

25 മുതൽ പത്തനംതിട്ടയിൽ ഭാഗിക ഇളവ്

പത്തനംതിട്ടയിൽ 25 മുതൽ ലോക് ഡൗൺ നിയന്ത്രണങ്ങളിൽ ഭാഗിക ഇളവ് ഉണ്ടാകുമെന്ന് മന്ത്രി കെ രാജു. കാർഷിക മേഖലകൾ, ചെറുകിട വ്യവസായങ്ങൾ എന്നിവയ്ക്ക് പ്രവർത്തിക്കാം. ഇളവുകൾ സംബന്ധിച്ച് ജില്ലാ ഭരണകൂടം മാർഗ്ഗരേഖ തയ്യാറാക്കും.

12:27 PM

കേരള സിബിഎസ്ഇ സ്കൂളിൽ പുതിയ അധ്യയന വർഷം ഫീസ് വർധനയുണ്ടാകില്ല

കൊവിഡ് പശ്ചാത്തലത്തിൽ കേരള സിബിഎസ്ഇ സ്കൂളുകളിൽ പുതിയ അധ്യയന വർഷം ഫീസ് വർധനയുണ്ടാകില്ല. കേരള സിബിഎസ്ഇ സ്കൂൾ മാനേജ്മെൻ്റ്റ് അസോസിയേഷന്റേതാണ് തീരുമാനം. പുതിയ അഡ്മിഷന് ഡൊണേഷനോ അനുബന്ധ ഫീസുകളോ വാങ്ങില്ല. പുതിയ യൂണിഫോം നിർബന്ധമല്ല.

1:21 PM

കോഴിക്കോട്ട് മാസ്ക് പരിശോധന ക‍ർശനമാക്കി പൊലീസ്

റെഡ് സോണില്‍ ഉള്‍പ്പെട്ട കോഴിക്കോട്ട് മാസ്ക്ക് പരിശോധന ശക്തമാക്കി പൊലീസ്. മാസ്ക്ക് ധരിച്ചില്ലെങ്കില്‍ കാല്‍നട യാത്രക്കാരും പിടിയിലാകും.  മാസ്ക്ക് ധരിക്കാതെ എത്തുന്നവര്‍ക്ക് പൊലീസ് വക മാസ്ക്കുമുണ്ട്. കര്‍ശന പരിശോധനയാണ് കോഴിക്കോട് നഗരത്തിലും പരിസരപ്രദേശങ്ങളിലും ഇപ്പോൾ നടക്കുന്നത്. വെറുതെ റോഡിലിറങ്ങിയവരെ മാത്രമല്ല പൊലീസ് പിടികൂടുന്നത്. മാസ്ക്ക് ധരിച്ചില്ലെങ്കിലും പിടിവീഴും.

12:07 PM

ദില്ലി മാക്സ് ആശുപത്രിയിൽ 10 പേർക്ക് കൂടി കൊവിഡ്

ദില്ലി മാക്സ് ആശുപത്രിയിൽ 10 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. രോ​ഗം സ്ഥിരീകരിച്ച ആറ് നഴ്സുമാരിൽ മൂന്ന് പേർ മലയാളികളാണ്. രണ്ട് ഡോക്ടർമാർ, രണ്ട് ജനറൽ ഡ്യൂട്ടി കൂടി കൊവിഡ്.

12:00 PM

എടപ്പാളിൽ കൊവിഡ് നിരീക്ഷണത്തിൽ കഴിഞ്ഞിരുന്ന വൃദ്ധൻ മരിച്ചു

മലപ്പുറം എടപ്പാളിൽ കൊവിഡ് നിരീക്ഷണത്തിൽ കഴിഞ്ഞിരുന്ന വൃദ്ധൻ മരിച്ചു. ചേകന്നൂർ സ്വദേശി അഹമ്മദ് കുട്ടി (84) ആണ് മരിച്ചത്.

11:56 AM

സംസ്കാരം പൂർണ കൊവിഡ് പ്രോട്ടോക്കോൾ പ്രകാരം ആയിരിക്കില്ല

മഞ്ചേരി മെഡിക്കൽ കോളേജിൽ കൊവിഡ് ചികിത്സയിലിരിക്കുന്നതിനിടെ മരണപ്പെട്ടയാൾക്ക് കൊവിഡില്ലെന്ന് സ്ഥിരീകരിച്ചതോടെ ഇദ്ദേഹത്തിൻ്റെ മൃതദേഹം ബന്ധുകൾക്ക് വിട്ടു കൊടുക്കും. കീഴാറ്റൂർ സ്വദേശി വീരാൻ കുട്ടിക്കാണ് കൊവിഡ് ഇല്ലെന്ന് സ്ഥിരീകരിച്ചത്.  ഇയാളുടെ സംസ്കാരം പൂർണ കൊവിഡ് പ്രോട്ടോക്കോൾ പ്രകാരം ആയിരിക്കില്ല.

11:56 AM

ആന്ധ്ര പ്രദേശിൽ ഒരു മരണം കൂടി

ആന്ധ്രപ്രദേശിൽ കൊവിഡ് 19 ബാധിച്ച് ഒരു മരണം കൂടി. ഇന്ന് ഇതുവരെ 31 കേസുകൾ റിപ്പോർട്ട് ചെയ്തു.

11:56 AM

കൊൽക്കത്തയിൽ കൊവിഡ് ബാധിച്ച മലയാളി നഴ്‌സിന് രോഗം ഭേദമായി

കൊൽക്കത്തയിൽ കൊവിഡ് ബാധിതയായിരുന്ന മലയാളി നഴ്‌സിന് രോഗം ഭേദമായി. ഇവരെ ആശുപത്രിയിൽ നിന്ന് ഡിസ്ചാർജ്ജ് ചെയ്തു

11:55 AM

ഇന്ത്യക്ക് യുഎൻ അഭിനന്ദനം

കൊവിഡ് ചികിത്സക്കുള്ള മരുന്ന് മറ്റ് രാജ്യങ്ങൾക്കനുവദിച്ച നടപടി അഭിനന്ദനാർഹമെന്ന് യുഎൻ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടറസ്.

11:49 AM

മുംബൈയിൽ മലയാളി ഉൾപ്പടെ കൂടുതൽ ഡോക്ടർമാർക്ക് കൊവിഡ്

മുംബൈയിൽ കൂടുതൽ ഡോക്ടർമാർക്ക് കൊവിഡ് സ്ഥിരീകരിച്ചു. സയൻ ആശുപത്രയിൽ മൂന്നും ബോംബെ ആശുപത്രിയിൽ രണ്ടും ഡോക്ടർമാർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ബോംബെ ആശുപത്രിയിൽ 10 റസിഡൻ്റ് ഡോകടർമാർക്കും കൊവിഡ്. പ്ലാസ്റ്റിക് സർജറി വിഭാഗത്തിൽ രോഗ ബാധിതരിൽ ഒരു മലയാളി ഡോക്ടറും.

11:47 AM

കൊൽക്കത്തയിൽ നാല് മലയാളി നഴ്സുമാർക്ക് കൂടി കൊവിഡ്

കൊൽക്കത്തയിൽ നാല് മലയാളി നഴ്സുമാർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. രണ്ട് സ്വകാര്യ ആശുപത്രികളിലെ നഴ്സുമാർക്കാണ് രോഗം സ്ഥിരീകരിച്ചത്

11:47 AM

രാജ്യത്ത് കൊവിഡ് ​ബാധിതരുടെ എണ്ണം പതിനാലായിരം കടന്നു

രാജ്യത്ത് കൊവിഡ് ബാധിച്ചവരുടെ എണ്ണം 14,378 ആയി. കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ പുതിയ കണക്ക് പ്രകാരം 480 പേരാണ് രാജ്യത്ത് കൊവിഡ് ബാധിച്ച് മരിച്ചത്.

രാജ്യത്ത് കൊവിഡ് ​ബാധിതരുടെ എണ്ണം പതിനാലായിരത്തിലേക്ക്; മരണം 450 കടന്നു, 24 മണിക്കൂറിനിടെ മരിച്ചത് 32 പേര്‍

11:46 AM

നിയന്ത്രണം നീക്കിയാലും സ്വകാര്യ ബസുകൾ സർവീസ് നടത്തില്ല

നിയന്ത്രണം നീക്കിയാലും സംസ്ഥാനത്ത് സ്വകാര്യ ബസുകള്‍ സര്‍വ്വീസ് നടത്തില്ല. നിലവിലെ മാനദണ്ഡം പാലിച്ച് ബസുകൾ സർവീസ് നടത്തിയാൽ വലിയ സാമ്പത്തിക നഷ്ടം നേരിടേണ്ടിവരുമെന്നാണ് ബസ് ഉടമകളുടെ വാദം.

നിയന്ത്രണം നീക്കിയാലും സ്വകാര്യ ബസുകൾ സർവീസ് നടത്തില്ല; വൻ സാമ്പത്തിക നഷ്ടമുണ്ടാക്കുമെന്ന് ഉടമകൾ

11:30 AM

മലപ്പുറത്ത് കൊവിഡ് ചികിത്സയിലായിരുന്ന ആൾ മരിച്ചു: അവസാന പരിശോധനഫലം നെഗറ്റീവ്

മഞ്ചേരി മെഡിക്കൽ കോളേജിൽ കൊവിഡ് ചികിത്സയിലിരിക്കുന്നതിനിടെ മരണപ്പെട്ടയാൾക്ക് കൊവിഡില്ലെന്ന് സ്ഥിരീകരിച്ചു. കീഴാറ്റൂർ സ്വദേശി വീരാൻ കുട്ടിക്കാണ് കൊവിഡ് ഇല്ലെന്ന് സ്ഥിരീകരിച്ചത്. ഇന്ന് രാവിലെ മരണപ്പെട്ട ഇദ്ദേഹത്തിൻ്റെ ഏറ്റവും ഒടുവിലത്തെ സാംപിൾ പരിശോധന ഫലം നെഗറ്റീവാണ്.

11:18 AM

മുംബൈയിൽ 25 നാവികര്‍ക്ക് കൊവിഡ്

മുംബൈയിൽ 20 നാവിക സേനാ ഉദ്യോഗസ്ഥർക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇവരെ മുംബൈയിലെ നാവികസേനാ ആശുപത്രിയിൽ ക്വാറന്‍റീൻ ചെയ്തു. വെസ്റ്റേൺ കമാന്‍റിന്‍റെ ഭാഗമായ ഐഎൻഎസ് ആംഗ്രയിലെ ഉദ്യോഗസ്ഥരാണ് രോഗ ബാധിതരായത്. നാവികസേനയിൽ ആദ്യമായിട്ടാണ് കൊവിഡ് സ്ഥിരീകരിക്കുന്നത്.

9:27 PM IST:

ഇൻഡോറിൽ ആരോഗ്യ പ്രവർത്തകർക്ക് നേരെ വീണ്ടും ആക്രമണം. ഇൻഡോറിലെ വിനോഭാ നഗറിൽ ആരോഗ്യ സർവേയ്ക്ക് എത്തിയ വനിതാ ആരോഗ്യ പ്രവർത്തകർക്ക് നേരെയാണ് അതിക്രമം നടന്നത്. വൈകുന്നേരത്തോടെയാണ് സംഭവം. അക്രമി വനിതകളെ മർദ്ദിക്കുകയും ദൃശ്യം പകർത്താൻ ശ്രമിക്കുന്നതിനിടെ മൊബെൽ പിടിച്ചു വാങ്ങി റോഡിൽ എറിയുകയും ചെയ്തു. തടയാനെത്തിയ വ്യക്തിയെയും ആക്രമിച്ചു 

8:59 PM IST:

കെ.എം ഷാജി എം.എൽ.എക്കെതിരെ പൊലീസിൽ പരാതി.കോവിഡ് 19 നെതിരായി കേരളസര്‍ക്കാര്‍ നടത്തുന്ന പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നല്‍കുന്നവരെ തെറ്റിധരിപ്പിക്കുന്ന വ്യാജ പ്രചാരണം നടത്തിയെന്നാണ് പരാതി.  cpim പരപ്പനങ്ങാടി നെടുവ ലോക്കല്‍ കമ്മിറ്റി അംഗം മുജീബ് റഹ്മാനാണ് പൊലീസിൽ പരാതി നൽകിയത്

8:12 PM IST:

കേരളത്തിൽ നാല് ജില്ലകളൊഴികെ ബാങ്കുകളുടെ പ്രവർത്തനം സാധാരണ നിലയിലാക്കി. തിങ്കളാഴ്ച മുതൽ പ്രവർത്തനം 10 മുതൽ വൈകിട്ട് നാല് വരെ. കാസർകോട്, കണ്ണൂർ, കോഴിക്കോട്, മലപ്പുറം ജില്ലകളിൽ മെയ് 3 വരെ ബാങ്കുകൾ 2 മണി വരെ. മെയ് 4 മുതൽ ഈ ജില്ലകളിലും ബാങ്കുകളുടെ പ്രവർത്തനം സാധാരണ നിലയിലാകും.

7:45 PM IST:

സംസ്ഥാനത്ത് ബസ് സർവീസിന് അനുമതി ഉണ്ടാകില്ല. സംസ്ഥാനം മാർഗ നിർദേശം തിരുത്തും. ബസ് സർവീസ് എല്ലാ മേഖലയിലും മെയ്‌ 3 നു ശേഷം മാത്രം മതിയെന്നാണ് ഇപ്പോൾ സർക്കാർ എടുത്തിരിക്കുന്ന തീരുമാനം. റെഡ് സോൺ ഒഴികെ ഉള്ള മേഖലയിൽ ബസ് സർവീസിന് 20 നും 24 നും ശേഷം അനുമതി നൽകിയിരുന്ന തീരുമാനമാണ് മാറ്റുന്നത്.

7:44 PM IST:

മഹാരാഷ്ട്രയിലെ കൊവിഡ് പോസിറ്റീവ് കേസുകൾ 3648 ആയി ഉയർന്നു. ഇന്ന് 328 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്

7:21 PM IST:

ലോക് സൗൺ കഴിയുന്നതുവരെ സൗജന്യ ബ്രേക് ഡൗൺ സേവനം ഉണ്ടാകില്ലെന്ന് അസോസിയേഷൻ ഓഫ് ഓട്ടോ മൊബെൽ വർക് ഷോപ്സ് കേരള. അനുമതിയുണ്ടെങ്കിലും നാളെ വർക് ഷോപ്പുകൾ തുറക്കില്ല. ബ്രേക് ഡൗണായ വാഹനങ്ങൾ നന്നാക്കാൻ പോകുന്ന മെക്കാനിക്കുകൾക്കെതിരെ കേസെടുക്കുന്നതിൽ പ്രതിഷേധം

6:56 PM IST:

അന്തർ ജില്ലാ യാത്രകൾ അനുവദിക്കില്ലെന്ന് ഡിജിപി ലോക്നാഥ് ബെഹ്റ. അവശ്യ സർവ്വീസുകൾ മാത്രമേ അനുവദിക്കൂ. ഒറ്റ നമ്പർ ഇരട്ട നമ്പർ വാഹനങ്ങൾ ഓടി തുടങ്ങുമ്പോൾ 40% വാഹനങ്ങൾ കുറയും. മൂന്നു പേർ മാത്രമേ കാറിൽ പോകാവൂ. തുറക്കുന്ന ഓഫീസിൽ പോകുന്നവർ തിരിച്ചറിയൽ കാർഡ് കാണിച്ചാൽ മതി. പൊലീസ് ജനങ്ങളെ വിശ്വസിക്കുന്നു. അതിനാൽ എല്ലാ വാഹനങ്ങളും പരിശോധിക്കാൻ  പോകുന്നില്ല. 

6:13 PM IST:

സർവകലാശാല പരീക്ഷകൾ ഒരാഴ്ചക്കുള്ളിൽ പൂർത്തിയാക്കണം. കേന്ദ്രീകൃത മൂല്യ നിർണയത്തിന് പകരം അധ്യാപകർക്ക് വീടുകളിൽ നിന്ന് മൂല്യനിർണയം നടത്താം. ഇത് ഏപ്രിൽ 20ന് തുടങ്ങാം. ഓൺലൈൻ ക്‌ളാസ്സുകൾ തുടങ്ങാനും നിർദേശം നൽകി. പരീക്ഷയെ കുറിച്ച് വിദ്യാർത്ഥികൾക്ക് കൃത്യമായ നിർദേശം നൽകണം. പരീക്ഷ നടത്തിപ്പിൽ ആരോഗ്യ വകുപ്പ് മാനദണ്ഡം പാലിക്കണം

6:10 PM IST:

കോഴിക്കോട് ജില്ലയില്‍ ഇന്ന് ഒരാള്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. ഏറാമല സ്വദേശിയായ 31 കാരനാണ് കോവിഡ് സ്ഥിരീകരിച്ചത്. മാര്‍ച്ച് 22 ന് പുലര്‍ച്ചെ ദുബൈയില്‍ നിന്ന് ബെംഗളൂരു വഴി കണ്ണൂര്‍ എയര്‍പോര്‍ട്ടില്‍ എത്തിയ യുവാവ് അവിടെ നിന്ന് ടാക്‌സി വഴി കുന്നുമ്മക്കര, പയ്യത്തൂരിലെത്തി പ്രത്യേകം സജ്ജമാക്കിയ വീട്ടില്‍ കഴിയുകയായിരുന്നു. ഒരു രോഗലക്ഷണവും പ്രകടിപ്പിച്ചിരുന്നില്ല. ദുബൈയിൽ കൂടെ ജോലി ചെയ്യുന്നവര്‍ക്ക് രോഗം സ്ഥിരീകരിച്ചതോടെ ഏപ്രില്‍ 15 ന് ആംബുലന്‍സില്‍ വടകര ആശുപത്രിയില്‍ എത്തി.  ഇദ്ദേഹത്തെ ചികിത്സക്കായി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. ആരോഗ്യനില തൃപ്തികരമാണ്.

6:08 PM IST:

സംസ്ഥാനത്ത് വിവിധ സർവ്വകലാശാല പരീക്ഷകൾ മെയ്‌ 11 മുതൽ നടത്താൻ  നിർദേശം. ഇതിനുള്ള സാധ്യത തേടാൻ സർവ്വകലാശാലകൾക്ക് നിർദ്ദേശം നൽകി.

6:07 PM IST:

കണ്ണൂരിൽ ഇന്ന് കൊവിഡ് രോഗം സ്ഥിരീകരിച്ചത് കൂടാളി, പെരളശ്ശേരി, ചമ്പാട് സ്വദേശികൾക്ക്. സമ്പർക്കം വഴി കൊവിഡ് ബാധിച്ചത് ചമ്പാട് സ്വദേശിയായ യുവതിക്ക്. ജില്ലയിൽ സമ്പർക്കത്തിലൂടെ കൊവിഡ് ബാധിച്ചവരുടെ എണ്ണം 21 ആയി

6:06 PM IST:

സംസ്ഥാനത്ത് കഴിഞ്ഞ പത്ത് ദിവസം കൊണ്ട് 73284 പേരെ നിരീക്ഷണത്തിൽ നിന്നു മാറ്റി 

6:05 PM IST:

സംസ്ഥാനത്ത് 11790 പേരെ നിരീക്ഷണത്തിൽ നിന്ന് മാറ്റി. കഴിഞ്ഞ 24 മണിക്കൂർ കൊണ്ടാണ് ഇവരെ നിരീക്ഷണത്തിൽ നിന്ന് മാറ്റിയത്. നിലവിൽ ചികിത്സയിൽ കഴിയുന്നത് 140 പേരാണ്. ഇതുവരെ രോഗമുക്തി 257 പേർക്കാണെന്ന് ആരോഗ്യവകുപ്പിന്റെ വാർത്താക്കുറിപ്പിൽ വ്യക്തമാക്കി.

6:02 PM IST:

കർണാടകത്തിൽ കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 14 ആയി. ഇന്ന് രോഗം സ്ഥിരീകരിച്ചത് 25 പേർക്കാണ്.

6:02 PM IST:

സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 67,190 പേര്‍ നിരീക്ഷണത്തിലാണ്. ഇവരില്‍ 66,686 പേര്‍ വീടുകളിലും 504 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 104 പേരെയാണ് ഇന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. രോഗലക്ഷണങ്ങളുള്ള 18,774 വ്യക്തികളുടെ സാമ്പിള്‍ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. ഇതില്‍ ലഭ്യമായ 17,763 സാമ്പിളുകളുടെ പരിശോധനാ ഫലം നെഗറ്റിവ് ആണ്.

6:01 PM IST:

കണ്ണൂര്‍ ജില്ലയില്‍ നിന്നുള്ള 3 പേര്‍ക്കും കോഴിക്കോട് ജില്ലയില്‍ നിന്നുള്ള ഒരാള്‍ക്കുമാണ് രോഗം സ്ഥിരീകരിച്ചത്. ഇതില്‍ 3 പേര്‍ ദുബായില്‍ നിന്നും വന്നതാണ്. ഒരാള്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. കണ്ണൂര്‍ ജില്ലയിലെ 2 പേരും കോഴിക്കോട് ജില്ലയിലെ ഒരാളുമാണ് ദുബായില്‍ നിന്നും വന്നത്. കണ്ണൂര്‍ ജില്ലയിലുള്ള ഒരാള്‍ക്കാണ് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്.

5:56 PM IST:

സംസ്ഥാനത്ത് ഇന്ന് 4 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. രണ്ട് പേര്‍ രോഗമുക്തി നേടി. ഇനി ചികിത്സയിലുള്ളത് 140 പേരാണ്. ഇതുവരെ രോഗമുക്തി നേടിയവര്‍ 257.

5:46 PM IST:

കണ്ണൂർ മുഴപ്പിലങ്ങാട് ജുമാ മസ്ജിദിൽ ലോക്ക്ഡൗൺ ലംഘിച്ച് നിസ്ക്കാരത്തിനെത്തിയ  ഏഴ് പേർക്കെതിരെ കേസ്. പള്ളിക്കമ്മിറ്റി പ്രസിഡന്റ് ഉൾപ്പെടെയുള്ളവർക്കെതിരെയാണ് കേസെടുത്തത്

5:44 PM IST:

കാസർകോട് ജനറൽ ആശുപത്രിയിൽ ചികിത്സയിലുള്ള രണ്ട് കൊവിഡ് 19 രോഗികൾ രോഗമുക്തരായി

4:57 PM IST:

കൊവിഡ് ലോക്ക് ഡൗണിന്റെ പശ്ചാത്തലത്തിൽ പരാതി പരിഹാരത്തിന് ടോൾ ഫ്രീ നമ്പറുമായി കേന്ദ്ര സർക്കാർ. 1930 ലോ 1944 ലോ വിളിച്ച് പരാതി നൽകാം.  എല്ലാ സംസ്ഥാനങ്ങളിലും കേന്ദ്ര ഭരണ പ്രദേശങ്ങളിലും 112 എന്ന അടിയന്തിര നമ്പറിൽ വിളിച്ചാൽ പോലീസ്, ഫയർ ഫോഴ്സ്, ആംബുലൻസ് സേവനങ്ങൾ ലഭിക്കും. 

4:33 PM IST:

രാജ്യത്ത് ആകെ കോവിഡ് ബാധിതർ 14,378. ഇവരിൽ 4291 പേർ ദില്ലിയിലെ നിസാമുദ്ദീനിൽ തബ്‌ലീഗ് സമ്മേളനത്തിൽ പങ്കെടുത്തവരാണ്. ഹൈഡ്രോക്സി ക്ലോറോകിൻ മരുന്നിന്റെ പാർശ്വഫലങ്ങളെ പറ്റി പഠനം നടത്തുന്നുവെന്ന് ഐസിഎംആർ വ്യക്തമാക്കി.

4:31 PM IST:

ഇന്ത്യയിൽ നിന്ന് അന്തരാഷ്ട്ര വിമാനങ്ങളിലേക്ക്‌ ഉള്ള ബുക്കിങ് ജൂൺ ഒന്ന് മുതൽ തുടങ്ങുമെന്ന് എയർ ഇന്ത്യ അറിയിച്ചു. തെരഞ്ഞെടുത്ത ചില സ്ഥലങ്ങളിലേക്കുളള  ആഭ്യന്തര സർവീസിന്റെ ബുക്കിങ് മെയ് നാലിനും തുടങ്ങാൻ തീരുമാനമുണ്ട്. 

4:27 PM IST:

രാജ്യത്ത് കോവിഡ് ബാധിച്ചു മരിക്കുന്നവരിൽ 75 ശതമാനവും 60 വയസിനു മുകളിൽ പ്രായമുള്ളവരാണെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം. രാജ്യത്തെ മരണ നിരക്ക് 3.3 ശതമാനമാണ്. മരിച്ചവരിൽ 14 ശതമാനം 45 വയസിൽ താഴെ ഉള്ളവരാണ്. കഴിഞ്ഞ 14 ദിവസമായി കൊവിഡ് ബാധ ഇല്ലാത്ത 22 ജില്ലകൾ രാജ്യത്തുണ്ടെന്നും ആരോഗ്യമന്ത്രാലയം വ്യക്തമാക്കി.

4:14 PM IST:

രാജ്യത്ത് 24 മണിക്കൂറിനുള്ളിൽ 991 പുതിയ കൊവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തു. ചികിത്സയിലുണ്ടായിരുന്ന 43 പേർ കൂടി മരിച്ചു. 

4:12 PM IST:

ഏപ്രിൽ 20 മുതൽ മോട്ടോർ വാഹന വകുപ്പിൻ്റെ ഓഫീസുകൾ തുറക്കും. റെഡ് സോണിലുളള ജില്ലകളിലെ ഓഫീസുകൾ ഒഴികെ മറ്റ് ജില്ലകളിലെ ഓഫീസുകളാണ് തുറക്കുക. ആലപ്പുഴ, തിരുവനന്തപുരം, വയനാട്, ഇടുക്കി, തൃശ്ശൂർ, പാലക്കാട്, കോട്ടയം ജില്ലകളിലാണ് ഏപ്രിൽ 20 ന് ഓഫീസുകൾ തുറക്കേണ്ടത്. ഏപ്രിൽ 24 മുതൽ പത്തനംതിട്ടയിലും എറണാകുളത്തും കൊല്ലത്തും ഓഫീസുകൾ തുറക്കാം.

4:07 PM IST:

എറണാകുളം, കോട്ടയം, കണ്ണൂര്‍, മഞ്ചേരി എന്നീ 4 മെഡിക്കല്‍ കോളേജുകളില്‍ കൂടി കോവിഡ് 19 സ്ഥിരീകരിക്കുന്നതിനുള്ള റിയല്‍ ടൈം പിസിആര്‍ ലാബുകള്‍ തയ്യാറാക്കിയതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. ഇവയില്‍ എറണാകുളം മെഡിക്കല്‍ കോളേജിന് ഐ.എസി.എം.ആര്‍. അനുമതി ലഭിച്ചിട്ടുണ്ട്. ഇന്നുമുതല്‍ ഈ ലാബിന്റെ പ്രവര്‍ത്തനം ആരംഭിച്ചു. ഐ.സി.എം.ആറിന്റെ അനുമതി ലഭിച്ചാലുടന്‍ മറ്റ് മൂന്ന് ലാബുകളില്‍ കൂടി പരിശോധനകള്‍ തുടങ്ങാനാകുമെന്നും മന്ത്രി വ്യക്തമാക്കി

3:49 PM IST:

കൊവിഡ് ഇതര രോഗികൾക്ക് ഓൺലൈൻ രജിസ്ട്രേഷനുമായി ദില്ലി എയിംസ്. തുടർ ചികിത്സക്കായി ഓൺലൈൻ രജിസ്‌ട്രേഷൻ സൗകര്യം ഒരുക്കിയിട്ടുണ്ട്. അനുവദിക്കുന്ന തീയതികളിൽ ഡോക്ടർ രോഗികളെ വിളിച്ച് ആവശ്യമായ മെഡിക്കൽ ഉപദേശം നൽകും.

3:27 PM IST:

കൊറോണ ബാധയുടെ കാലത്ത് ലാഭമുണ്ടാക്കാനാണ് മുഖ്യമന്ത്രി പിണറായി വിജയൻ ശ്രമിക്കുന്നതെന്ന് യൂത്ത് ലീഗ് നേതാവ് പികെ ഫിറോസ്. അദ്ദേഹത്തിന് ദുരന്ത മുഖത്തെ കഴുകന്റെ മനസാണെന്നും പി.കെ. ഫിറോസ് പറഞ്ഞു. സ്പ്രിംഗ്ളർ കമ്പനിയുമായുള്ള കരാർ ഉണ്ടാക്കിയത് മുഖ്യമന്ത്രിയുടെ മകളുടെ ആവശ്യപ്രകാരം ആയിരുന്നുവെന്നും പികെ ഫിറോസ് ആരോപിച്ചു.

3:12 PM IST:

തൃശൂരിലെ അവസാനത്തെ രോഗിയും ഇന്ന് ആശുപത്രി വിടും. ചാലക്കുടി സ്വദേശിയായ 15 കാരൻ്റെ ഇപ്പോഴത്തെ സ്രവ പരിശോധനാ ഫലം നെഗറ്റീവാണ്. വിദേശത്ത് നിന്നെത്തിയ അച്ഛനിൽ നിന്നാണ് കുട്ടിക്ക് രോഗം പടർന്നത്.

3:10 PM IST:

പഞ്ചാബിലെ ലുധിയാനയിൽ കൊവിഡ് ബാധിച്ച് അസിസ്റ്റന്റ് പൊലീസ് കമ്മീഷണർ അനിൽ കൊഹ്ലി മരിച്ചു. രോഗത്തെ തുടർന്ന് ചികിത്സയിലായിരുന്നു ഇദ്ദേഹം.

3:09 PM IST:

കോവിഡ് പ്രതിരോധം വിലയിരുത്താൻ വൈകിട്ട് നാലിന് ദില്ലി മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാൾ  മന്ത്രിസഭായോഗം വിളിച്ചു

2:44 PM IST:

സ്പ്രിംഗ്ളർ വിവാദത്തിൽ ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് എ.എൻ.രാധാകൃഷ്ണൻ പ്രതികരണവുമായി രംഗത്ത്. ജനങ്ങളുടെ സ്വകാര്യതയെ അമേരിക്കൻ ബൂർഷ്വാ കമ്പനിക്ക് മുഖ്യമന്ത്രി വിറ്റുവെന്ന് അദ്ദേഹം ആരോപിച്ചു. രണ്ട് ലക്ഷം കുടുംബങ്ങളുടെ വിവരങ്ങൾ ചോർത്താൻ ഉടമ്പടിയുണ്ടാക്കി. സ്പ്രിംഗ്ളർ കമ്പനിയുമായി കേരളത്തിന്റെ മുഖ്യമന്ത്രിക്ക് എന്ത് ബന്ധമാണ് ഉള്ളതെന്ന് വ്യക്തമാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

2:43 PM IST:

കൊവിഡിലടക്കം വിവിധ വിഷയങ്ങളിൽ മാർഗ നിർദ്ദേശം നൽകാനും നിലപാട് വ്യക്തമാക്കാനുമായി കോൺഗ്രസിന് പതിനൊന്നംഗ ഉപദേശക സമിതി. രാഹുൽഗാന്ധി, മൻമോഹൻ സിംഗ്, പി.ചിദംബരം ,കെ .സി വേണുഗോപാൽ, രൺദീപ് സിങ് സുർജേവാല തുടങ്ങിയവരാണ് സമിതിയിൽ. എ.കെ ആന്റണി ഉപദേശക സമിതിയിലില്ല. ഇവർ എല്ലാ ദിവസവും യോഗം ചേർന്ന് അന്നന്നത്തെ കാര്യങ്ങൾ വിശകലനം ചെയ്യാനാണ് പാർട്ടി അധ്യക്ഷ സോണിയ ഗാന്ധി നിർദ്ദേശിച്ചിരിക്കുന്നത്. ഡോ മൻമോഹൻ സിങാണ് സമിതിയുടെ ചെയർമാൻ.

2:40 PM IST:

സ്പ്രിംഗ്ളർ വിവാദം സർക്കാരിനെ പ്രതിരോധത്തിൽ ആക്കിയിരിക്കെ വിശദീകരണവുമായി വ്യവസായ വകുപ്പ് മന്ത്രി ഇപി ജയരാജൻ. വ്യക്തികളുടെ വിവരം ചോരുമെന്ന ആരോപണത്തിൽ കാര്യമില്ല. ലോകത്തിൽ ഒരു കാര്യവും രഹസ്യമായില്ല. എന്ത്  വിവരം വേണമെങ്കിലും  പരസ്യമാക്കാം. സംസ്ഥാന മന്ത്രിസഭ ചർച്ച ചെയ്ത കാര്യങ്ങളെല്ലാം കൊട്ടിപ്പാടാനുള്ളതല്ല. പുറത്ത് പറയേണ്ട കാര്യമേ പറയൂ. പ്രതിപക്ഷം എന്തോ നിധി കിട്ടിയപോലെ സ്പ്രിംഗ്ളർ വിവാദമാക്കുന്നുവെന്നും മന്ത്രി ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.

2:37 PM IST:

മധ്യപ്രദേശിലെ ബിജെപി സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി കോൺഗ്രസ് നേതാവ് കമൽനാഥ്.  കൊവിഡ് പ്രതിരോധ നടപടികളിൽ സർക്കാർ പരാജയമാണെന്ന് അദ്ദേഹം വിമർശിച്ചു. സംസ്ഥാനത്തെ ആശുപത്രികളിൽ ചികിത്സ ലഭ്യമാകുന്നില്ല. പരിശോധന നടക്കുന്നില്ല. കണക്കുകളിൽ കൃത്രിമത്വം കാട്ടുന്നുവെന്നും കമൽനാഥ് ആരോപിച്ചു

2:20 PM IST:

ഹോട്ടലുകൾ തുറന്ന് പ്രവർത്തിക്കുകയാണെങ്കിൽ സാമ്പത്തിക ബാധ്യതയെന്ന് കേരള ഹോട്ടൽ ആൻഡ് റെസ്റ്റോറന്റ്സ് അസോസിയേഷൻ. എങ്ങനെ ഹോട്ടലുകൾ തുറന്ന് പ്രവർത്തിക്കുമെന്ന് കൂടി സർക്കാർ ചിന്തിക്കണം. ഉപജീവനത്തിന് മാർഗ്ഗമില്ലാതിരിക്കുമ്പോൾ തൊഴിലാളികളെ കൂടി സംരക്ഷിക്കാൻ പറയുന്നത് വലിയ ബാധ്യതയാണ് ഹോട്ടൽ ഉടമകൾക്ക് വരുത്തിയിരിക്കുന്നത്.  

2:20 PM IST:

രാവിലെ ഏഴ് മുതൽ വൈകീട്ട് ആറ് വരെ സർക്കാർ നിർദേശിച്ചുള്ള എല്ലാ കടകൾക്കും മറക്കാം. ഹോട്ടലുകൾക്കും തുറക്കാം. ഭക്ഷണം കഴിക്കാൻ ഇരിക്കുന്നവർ സാമൂഹിക അകലം പാലിക്കണം. ജില്ലയിൽ ഒരു മാസത്തേക്ക് മാസ്ക് ധരിക്കേണ്ടത് നിർബന്ധം.

2:20 PM IST:

ദില്ലിയിൽ വാടകയ്ക്ക് താമസിക്കുന്ന വിദ്യാർത്ഥികളുൾപ്പെടെയുള്ളവരെ വാടക ആവശ്യപ്പെട്ട് കുടിയിറക്കാൻ ശ്രമിക്കുന്നുവെന്ന് പരാതി. വിഷയത്തിൽ അടിയന്തര ഇടപെടൽ ആവശ്യപ്പെട്ട് സിപിഐ പാർലമെന്ററി ഗ്രൂപ്പ് നേതാവ് ബിനോയ് വിശ്വം എംപി ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന് കത്തയച്ചു. 
 
2:19 PM IST:

സാലറി ചലഞ്ച് ഇല്ലെന്ന സൂചനയുമായി ധനമന്ത്രി തോമസ് ഐസക്. പ്രതിപക്ഷത്തിന്റെ എതിർപ്പ് ഉയർന്ന സാഹചര്യത്തിൽ ഒരു വിഭാഗം മാത്രം പണം നൽകും മറ്റൊരു വിഭാഗം നൽകില്ല. അതുകൊണ്ട് സർക്കാരിന് പിടിവാശി ഇല്ലെന്ന് ധനമന്ത്രി പറഞ്ഞു.

2:19 PM IST:

സാലറി ചലഞ്ച് ഇല്ലെന്ന സൂചനയുമായി ധനമന്ത്രി തോമസ് ഐസക്. പ്രതിപക്ഷത്തിന്റെ എതിർപ്പ് ഉയർന്ന സാഹചര്യത്തിൽ ഒരു വിഭാഗം മാത്രം പണം നൽകും മറ്റൊരു വിഭാഗം നൽകില്ല. അതുകൊണ്ട് സർക്കാരിന് പിടിവാശി ഇല്ലെന്ന് ധനമന്ത്രി പറഞ്ഞു.

2:19 PM IST:

പത്തനംതിട്ടയിൽ 25 മുതൽ ലോക് ഡൗൺ നിയന്ത്രണങ്ങളിൽ ഭാഗിക ഇളവ് ഉണ്ടാകുമെന്ന് മന്ത്രി കെ രാജു. കാർഷിക മേഖലകൾ, ചെറുകിട വ്യവസായങ്ങൾ എന്നിവയ്ക്ക് പ്രവർത്തിക്കാം. ഇളവുകൾ സംബന്ധിച്ച് ജില്ലാ ഭരണകൂടം മാർഗ്ഗരേഖ തയ്യാറാക്കും.

2:19 PM IST:

പത്തനംതിട്ടയിൽ 25 മുതൽ ലോക് ഡൗൺ നിയന്ത്രണങ്ങളിൽ ഭാഗിക ഇളവ് ഉണ്ടാകുമെന്ന് മന്ത്രി കെ രാജു. കാർഷിക മേഖലകൾ, ചെറുകിട വ്യവസായങ്ങൾ എന്നിവയ്ക്ക് പ്രവർത്തിക്കാം. ഇളവുകൾ സംബന്ധിച്ച് ജില്ലാ ഭരണകൂടം മാർഗ്ഗരേഖ തയ്യാറാക്കും.

2:18 PM IST:

കൊവിഡ് പശ്ചാത്തലത്തിൽ കേരള സിബിഎസ്ഇ സ്കൂളുകളിൽ പുതിയ അധ്യയന വർഷം ഫീസ് വർധനയുണ്ടാകില്ല. കേരള സിബിഎസ്ഇ സ്കൂൾ മാനേജ്മെൻ്റ്റ് അസോസിയേഷന്റേതാണ് തീരുമാനം. പുതിയ അഡ്മിഷന് ഡൊണേഷനോ അനുബന്ധ ഫീസുകളോ വാങ്ങില്ല. പുതിയ യൂണിഫോം നിർബന്ധമല്ല.

1:23 PM IST:

റെഡ് സോണില്‍ ഉള്‍പ്പെട്ട കോഴിക്കോട്ട് മാസ്ക്ക് പരിശോധന ശക്തമാക്കി പൊലീസ്. മാസ്ക്ക് ധരിച്ചില്ലെങ്കില്‍ കാല്‍നട യാത്രക്കാരും പിടിയിലാകും.  മാസ്ക്ക് ധരിക്കാതെ എത്തുന്നവര്‍ക്ക് പൊലീസ് വക മാസ്ക്കുമുണ്ട്. കര്‍ശന പരിശോധനയാണ് കോഴിക്കോട് നഗരത്തിലും പരിസരപ്രദേശങ്ങളിലും ഇപ്പോൾ നടക്കുന്നത്. വെറുതെ റോഡിലിറങ്ങിയവരെ മാത്രമല്ല പൊലീസ് പിടികൂടുന്നത്. മാസ്ക്ക് ധരിച്ചില്ലെങ്കിലും പിടിവീഴും.

12:07 PM IST:

ദില്ലി മാക്സ് ആശുപത്രിയിൽ 10 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. രോ​ഗം സ്ഥിരീകരിച്ച ആറ് നഴ്സുമാരിൽ മൂന്ന് പേർ മലയാളികളാണ്. രണ്ട് ഡോക്ടർമാർ, രണ്ട് ജനറൽ ഡ്യൂട്ടി കൂടി കൊവിഡ്.

12:05 PM IST:

മലപ്പുറം എടപ്പാളിൽ കൊവിഡ് നിരീക്ഷണത്തിൽ കഴിഞ്ഞിരുന്ന വൃദ്ധൻ മരിച്ചു. ചേകന്നൂർ സ്വദേശി അഹമ്മദ് കുട്ടി (84) ആണ് മരിച്ചത്.

12:04 PM IST:

മഞ്ചേരി മെഡിക്കൽ കോളേജിൽ കൊവിഡ് ചികിത്സയിലിരിക്കുന്നതിനിടെ മരണപ്പെട്ടയാൾക്ക് കൊവിഡില്ലെന്ന് സ്ഥിരീകരിച്ചതോടെ ഇദ്ദേഹത്തിൻ്റെ മൃതദേഹം ബന്ധുകൾക്ക് വിട്ടു കൊടുക്കും. കീഴാറ്റൂർ സ്വദേശി വീരാൻ കുട്ടിക്കാണ് കൊവിഡ് ഇല്ലെന്ന് സ്ഥിരീകരിച്ചത്.  ഇയാളുടെ സംസ്കാരം പൂർണ കൊവിഡ് പ്രോട്ടോക്കോൾ പ്രകാരം ആയിരിക്കില്ല.

12:02 PM IST:

ആന്ധ്രപ്രദേശിൽ കൊവിഡ് 19 ബാധിച്ച് ഒരു മരണം കൂടി. ഇന്ന് ഇതുവരെ 31 കേസുകൾ റിപ്പോർട്ട് ചെയ്തു.

12:01 PM IST:

കൊൽക്കത്തയിൽ കൊവിഡ് ബാധിതയായിരുന്ന മലയാളി നഴ്‌സിന് രോഗം ഭേദമായി. ഇവരെ ആശുപത്രിയിൽ നിന്ന് ഡിസ്ചാർജ്ജ് ചെയ്തു

12:00 PM IST:

കൊവിഡ് ചികിത്സക്കുള്ള മരുന്ന് മറ്റ് രാജ്യങ്ങൾക്കനുവദിച്ച നടപടി അഭിനന്ദനാർഹമെന്ന് യുഎൻ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടറസ്.

11:57 AM IST:

മുംബൈയിൽ കൂടുതൽ ഡോക്ടർമാർക്ക് കൊവിഡ് സ്ഥിരീകരിച്ചു. സയൻ ആശുപത്രയിൽ മൂന്നും ബോംബെ ആശുപത്രിയിൽ രണ്ടും ഡോക്ടർമാർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ബോംബെ ആശുപത്രിയിൽ 10 റസിഡൻ്റ് ഡോകടർമാർക്കും കൊവിഡ്. പ്ലാസ്റ്റിക് സർജറി വിഭാഗത്തിൽ രോഗ ബാധിതരിൽ ഒരു മലയാളി ഡോക്ടറും.

11:53 AM IST:

കൊൽക്കത്തയിൽ നാല് മലയാളി നഴ്സുമാർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. രണ്ട് സ്വകാര്യ ആശുപത്രികളിലെ നഴ്സുമാർക്കാണ് രോഗം സ്ഥിരീകരിച്ചത്

11:50 AM IST:

രാജ്യത്ത് കൊവിഡ് ബാധിച്ചവരുടെ എണ്ണം 14,378 ആയി. കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ പുതിയ കണക്ക് പ്രകാരം 480 പേരാണ് രാജ്യത്ത് കൊവിഡ് ബാധിച്ച് മരിച്ചത്.

രാജ്യത്ത് കൊവിഡ് ​ബാധിതരുടെ എണ്ണം പതിനാലായിരത്തിലേക്ക്; മരണം 450 കടന്നു, 24 മണിക്കൂറിനിടെ മരിച്ചത് 32 പേര്‍

11:46 AM IST:

നിയന്ത്രണം നീക്കിയാലും സംസ്ഥാനത്ത് സ്വകാര്യ ബസുകള്‍ സര്‍വ്വീസ് നടത്തില്ല. നിലവിലെ മാനദണ്ഡം പാലിച്ച് ബസുകൾ സർവീസ് നടത്തിയാൽ വലിയ സാമ്പത്തിക നഷ്ടം നേരിടേണ്ടിവരുമെന്നാണ് ബസ് ഉടമകളുടെ വാദം.

നിയന്ത്രണം നീക്കിയാലും സ്വകാര്യ ബസുകൾ സർവീസ് നടത്തില്ല; വൻ സാമ്പത്തിക നഷ്ടമുണ്ടാക്കുമെന്ന് ഉടമകൾ

11:33 AM IST:

മഞ്ചേരി മെഡിക്കൽ കോളേജിൽ കൊവിഡ് ചികിത്സയിലിരിക്കുന്നതിനിടെ മരണപ്പെട്ടയാൾക്ക് കൊവിഡില്ലെന്ന് സ്ഥിരീകരിച്ചു. കീഴാറ്റൂർ സ്വദേശി വീരാൻ കുട്ടിക്കാണ് കൊവിഡ് ഇല്ലെന്ന് സ്ഥിരീകരിച്ചത്. ഇന്ന് രാവിലെ മരണപ്പെട്ട ഇദ്ദേഹത്തിൻ്റെ ഏറ്റവും ഒടുവിലത്തെ സാംപിൾ പരിശോധന ഫലം നെഗറ്റീവാണ്.

11:19 AM IST: