ഭാവിയിലേക്കുറ്റ് നോക്കി ധനമന്ത്രിയുടെ ടാബ്ലെറ്റ് പ്രസം​ഗം; വൈകിയെത്തി ശത്രുഘൻ സിൻഹ, കള്ളത്തരം കാട്ടി ശശി തരൂർ

By Web TeamFirst Published Feb 2, 2023, 11:12 AM IST
Highlights

രാജ്യത്തുടനീളമുള്ള രാഷ്ട്രീയത്തിന്റെയും ബ്യൂറോക്രസിയുടെയും സ്പന്ദനങ്ങളിലേക്ക് ഏഷ്യാനെറ്റ് ന്യൂസ് നെറ്റ് വര്‍ക്ക് ഇറങ്ങിച്ചെല്ലുകയാണ്. രാജ്യമെങ്ങുമുള്ള ഏഷ്യാനെറ്റ് ന്യൂസ് നെറ്റ് വര്‍ക്ക് ലേഖകര്‍ പറയുന്ന, അധികാരത്തിന്റെ ഇടനാഴികളില്‍നിന്നുള്ള ചില കഥകളാണിത്. 'ഫ്രം ദി ഇന്ത്യാ ഗേറ്റി'ന്റെ പുതിയ എപ്പിസോഡ്. 

പുതിയ ആദായ നികുതി സ്‌കീമിലേക്കു നികുതിദായകരെ എത്തിക്കുവാനുള്ള വലിയ ശ്രമത്തിന്റെ കൂടെ ഭാഗമാണ് ഈ തീരുമാനം. ഒറ്റ നോട്ടത്തില്‍ കൊള്ളാമെന്നു തോന്നുന്ന പുതിയ സ്‌കീമിലേക്ക്  നികുതി ദായകര്‍ മാറുമ്പോള്‍ ആദ്യം തിരിച്ചടി കിട്ടുന്നത് എല്‍ ഐ സി ക്കും മറ്റു മ്യുച്ചല്‍ ഫണ്ട് സ്ഥാപനങ്ങള്‍ക്കുമാണ്.

 

 

ഭാവിയിലേക്കുള്ള 'ടാബ്ലെറ്റ്'

ഡിജിറ്റലൈസേഷൻ ശരിക്കും വളര്‍ന്നുകഴിഞ്ഞിരിക്കുന്നു. പേപ്പർ ഫയലുകളിലെ അച്ചടിച്ച പേജുകളിൽ നോക്കി ധനമന്ത്രിമാർ സംസാരിച്ചിരുന്ന കാലം കഴിഞ്ഞു. വളർന്നുവരുന്ന ഡിജിറ്റൽ ഇന്ത്യയുടെ ഭാഗ്യചിഹ്നമായി സ്വയം ഉയർത്തിക്കാട്ടി, ടാബ്‌ലെറ്റിൽ നോക്കിയാണ് നിർമ്മല സീതാരാമൻ ബജറ്റ് വായിച്ചത്.

തന്റെ ടാബ്‌ലെറ്റിൽ (ഐപാഡ്) മുഴുവനായി മുഴുകിയിരുന്ന മറ്റൊരു വ്യക്തി രാഹുൽ ഗാന്ധിയാണ്. രാഹുൽ ബജറ്റ് വായിക്കുകയായിരുന്നില്ല, പക്ഷേ ചില വലിയ ടെക്സ്റ്റ് ഫയലുകളിലൂടെ കണ്ണോടിക്കുകയായിരുന്നു. രാഹുലിന്റെ സ്മാർട്ട് ഫോൺ മേശപ്പുറത്ത്  വെറുതെ കിടക്കുന്നതും ഗാലറിയിൽ നിന്ന് കാണാമായിരുന്നു. എന്നാൽ മറ്റൊരിടത്തും സ്മാർട്ട് ഫോൺ ആരും അവഗണിച്ചില്ല. ധനമന്ത്രി ബജറ്റ് പ്രസംഗം നടത്തുമ്പോഴും പല എംപിമാരും അവരുടെ മൊബൈൽ സ്‌ക്രീനിൽ തിരക്കിലായിരുന്നു. 

 

 

സന്ദർശക ​ഗാലറിയിലെ ധൈര്യശാലികൾ

പാർലമെന്റിലെ സന്ദർശക ഗാലറിയിൽ  ചില 'മിടുക്കരെ' കണ്ടു. നിയമങ്ങൾക്ക് വിരുദ്ധമായി അവർ തങ്ങളുടെ ഫോണുകൾ `കടത്തി'യതായി തോന്നി.  ഫോണുകളിലേക്ക് മെസേജ് വരുന്നതിന്റെ ശബ്ദം കേൾക്കാമായിരുന്നു. ചിലരുടെയൊക്കെ ഫോണുകളിലേക്ക് വിളികളും വന്നു.   സുരക്ഷാ ഉദ്യോ​ഗസ്ഥർ അവരെ കേൾക്കുകയോ കാണുകയോ ചെയ്തിരുന്നെങ്കിൽ അവർക്ക് എന്ത് സംഭവിക്കുമായിരുന്നുവെന്ന്  അത്ഭുതപ്പെട്ടു പോകുകയാണ്. അവരെ ധൈര്യശാലികൾ എന്നല്ലാതെ എന്തു വിളിക്കാൻ. പാർലമെന്റിനുള്ളിലിരുന്ന് ഫോണിൽ സംസാരിച്ചവർ വരെയുണ്ട്,   എംപിമാരും മന്ത്രിമാരും പോലും ചെയ്യാൻ ധൈര്യപ്പെടാത്ത കാര്യമാണത്.

 

 

എത്തിയത് അവസാനനിമിഷം 

ബജറ്റ് പ്രസംഗം ആരംഭിക്കുന്നതിന് മുമ്പ് തന്നെ ട്രഷറി ബെഞ്ചുകൾ ഏതാണ്ട് നിറഞ്ഞിരുന്നു. പ്രതിപക്ഷ അംഗങ്ങൾ  വേണ്ടത്ര ആത്മാർത്ഥത കാണിക്കാത്തപ്പോഴും അമിത് ഷായും രാജ്‌നാഥ് സിംഗും നിതിൻ ഗഡ്കരിയും മറ്റ് ഭരണകക്ഷി നേതാക്കളും പ്രതീക്ഷയോടെ ഇരിക്കുന്നുണ്ടായിരുന്നു. എന്നാൽ 10.59 ന്, ബജറ്റ് സെഷൻ ആരംഭിക്കുന്നതിന് ഒരു മിനിറ്റ് മാത്രം മുമ്പാണ് സോണിയാ ഗാന്ധി അകത്തേക്ക് കയറിയതും മുൻ നിരയിൽ ഫാറൂഖ് അബ്ദുള്ളയുടെ അരികിൽ ഇരുന്നതും..

ഏറെ വൈകിയെത്തിയ രണ്ട് എംപിമാരും ഉണ്ടായിരുന്നു. ഒരാൾ ശശി തരൂരാണ്. താൻ ജനപ്രിയനായ എംപിയാണെന്ന് വരവിൽ തന്നെ അദ്ദേഹം തെളിയിക്കുന്നുണ്ടായിരുന്നു! എന്നാൽ, ഞെട്ടിച്ചത് ശത്രുഘൻ സിൻഹയാണ്. വളരെ വൈകി 11.53ന് മാത്രമാണ് അദ്ദേഹം സഭയിലെത്തിയത്. ആരിൽ നിന്നും പ്രതികരണമൊന്നും ഉണ്ടായില്ല. ആരെങ്കിലും അഭിവാന്ദ്യം ചെയ്യുന്നുണ്ടോയെന്ന് അദ്ദേഹം നോക്കിയെങ്കിലും ആരില്‍ നിന്നും അങ്ങനെ ഒന്നുണ്ടായില്ല.
 
ലോകം അറിയരുതെന്ന് അദ്ദഹം ആഗ്രഹിച്ച ഒരു കാര്യം ചെയ്താണ് ശശി തരൂർ പിടിക്കപ്പെട്ടത്. അദ്ദേഹം എന്തോ കഴിച്ചതിന് ശേഷം അത് പൊതിഞ്ഞിരുന്ന കടലാസ് തൊട്ടടുത്ത സീറ്റിലെ (അത് ഒഴിഞ്ഞു കിടക്കുകയായിരുന്നു) മാഗസിൻ പോക്കറ്റിൽ നിക്ഷേപിച്ചു. താൻ ചെയ്തത് തന്റെ തലയ്ക്ക് മുകളിൽ ഇരിക്കുന്ന ക്യാമറകൾ ഒപ്പിയെടുക്കുമെന്ന് അദ്ദേഹം കരുതിയതേയില്ല!

 

 

മോദി-മോദി സ്തുതിയും ഭാരത് ജോഡോ യാത്രയും

ധനമന്ത്രിയുടെ ബജറ്റ് പ്രസംഗത്തിനിടെ സർക്കാരിന്റെയോ രാഷ്ട്രത്തിന്റെയോ  പ്രധാന നേട്ടങ്ങളെക്കുറിച്ചുള്ള പരാമർശങ്ങൾ ഉയർന്നുവരുമ്പോഴെല്ലാം   ട്രഷറി ബെഞ്ചുകൾ  മോദി-മോദി സ്തുതികൾ വിളിച്ചുകൊണ്ടിരുന്നു.  പ്രതിപക്ഷ അംഗങ്ങൾ, പ്രത്യേകിച്ച് കോൺഗ്രസുകാർ, ഉടൻ തന്നെ ഭാരത് ജോഡോ എന്ന് നിലവിളിക്കും. ബാക്കിയുള്ള പ്രതിപക്ഷാം​ഗങ്ങളും കൂടെ ചേരുമെന്ന് അവർ പ്രതീക്ഷിച്ചെങ്കിലും അത് സംഭവിച്ചിതേയില്ല. മറ്റുള്ളവർ അവരെ നോക്കി പുഞ്ചിരിക്കുക മാത്രമാണ് ചെയ്തത്. 

 

 

എല്‍ഐസിക്കും മ്യുച്ചല്‍ ഫണ്ട് സ്ഥാപനങ്ങള്‍ക്കും തിരിച്ചടിയാവുമോ?  

കൊച്ചി: രാജ്യത്തെ മധ്യ വര്‍ഗത്തെ ഒപ്പം നിര്‍ത്താനായി ആദായ നികുതി ഇളവുകള്‍ പ്രഖ്യാപിച്ചത് വഴി ധനമന്ത്രി നിര്‍മല സീതാരാമന്‍ വേണ്ടെന്നു വെച്ചത് ചില്ലറ കാശല്ല. 35000 കോടി രൂപയാണ് ആദായ നികുതി ഇനത്തില്‍ ഖജാനാവില്‍ നിന്നും കുറയുന്നത്. പരോക്ഷ നികുതി ഇനത്തില്‍ ആയിരം കോടി രൂപയും കുറയും. പുതിയ നികുതി ഇനത്തില്‍ 3000 കോടി രൂപ അധികമായി കിട്ടുകയും ചെയ്യും. അതു കൂടി കണക്കാക്കിയാല്‍ ഏകദേശം 35000 കോടി രൂപ വേണ്ടെന്നു വെച്ചുകൊണ്ടാണ് തെരെഞ്ഞെടുപ്പിന് ഒരു വര്‍ഷം ബാക്കി നില്‍ക്കെ മധ്യവര്‍ഗത്തിന്റെ പ്രീതി നേടാന്‍ സര്‍ക്കാര്‍ ശ്രമിക്കുന്നത്.ജനസംഖ്യയുടെ ചെറിയൊരു ശതമാനമേ  ആദായ നികുതി കൊടുക്കുന്നവരുള്ളൂ എങ്കിലും സമൂഹത്തില്‍ സ്വാധീന ശക്തിയുളള അവരെ പിണക്കണ്ട എന്ന രാഷ്ട്രീയ തീരുമാനമാണ് ഈ നീക്കത്തിന്റെ പിന്നില്‍.

പുതിയ ആദായ നികുതി സ്‌കീമിലേക്കു നികുതിദായകരെ എത്തിക്കുവാനുള്ള വലിയ ശ്രമത്തിന്റെ കൂടെ ഭാഗമാണ് ഈ തീരുമാനം. ഒറ്റ നോട്ടത്തില്‍ കൊള്ളാമെന്നു തോന്നുന്ന പുതിയ സ്‌കീമിലേക്ക്  നികുതി ദായകര്‍ മാറുമ്പോള്‍ ആദ്യം തിരിച്ചടി കിട്ടുന്നത് എല്‍ ഐ സി ക്കും മറ്റു മ്യുച്ചല്‍ ഫണ്ട് സ്ഥാപനങ്ങള്‍ക്കുമാണ്. നികുതി ഇളവ് കിട്ടാന്‍ എല്‍ ഐ സി യിലും മറ്റും നിക്ഷേപിച്ചിരുന്നവര്‍ ഇനി മാറി ചിന്തിച്ചാല്‍ അത്ഭുതപ്പെടാനില്ല. ഇനി നികുതി കിഴിവ് കിട്ടാത്ത സ്‌കീമിലേക്കു മാറാന്‍ നിര്‍ബന്ധിതരാകുന്നതോടെ എല്‍ ഐ സി യും മറ്റ് ഇന്‍ഷുറന്‍സ് സ്‌കീമുകളും വേണ്ടെന്നു വെക്കാന്‍ ആളുകള്‍ തീരുമാനിച്ചാല്‍ വമ്പന്‍ തിരിച്ചടി ഈ കമ്പനികള്‍ക്ക് കിട്ടും. സമ്പാദ്യശീലം മധ്യ വര്‍ഗ്ഗക്കാരില്‍ കുറഞ്ഞുവരുന്ന കാലഘട്ടത്തിലേക്ക് രാജ്യം മാറാന്‍ ഈ തീരുമാനങ്ങള്‍ വഴി തെളിക്കുമോ എന്നു കാത്തിരുന്നു കാണേണ്ടി വരും.

click me!