ലാൻഡിം​ഗ് ​ഗിയറിൽ തകരാർ; ഹൈദരാബാദിലേക്കുള്ള എയർ ആംബുലൻസ് മുംബൈ വിമാനത്താവളത്തിൽ ഇറക്കി

By Web TeamFirst Published May 6, 2021, 10:40 PM IST
Highlights

നാഗ്പൂരിൽ നിന്ന് പറന്നുയർന്നതിന് പിന്നാലെ മുൻവശത്തെ ടയർ ഊരിത്തെറിക്കുകയായിരുന്നു. ഇതോടെ മുംബൈ വിമാനത്താളത്തിലേക്ക് വഴിതിരിച്ച് വിട്ടു. 

മുംബൈ: ലാൻഡിംഗ് ഗിയറിലുണ്ടായ തകരാറിനെ തുടർന്ന് ഹൈദരാബാദിലേക്ക് പോവുന്ന എയർ ആംബുലൻസ് മുംബൈ വിമാനത്താവളത്തിൽ സാഹസികമായി ഇറക്കി. ഒരു രോഗിയും ഡോക്ടറുമടക്കം 5 പേരായിരുന്നു വിമാനത്തിൽ ഉണ്ടായിരുന്നത്. 

നാഗ്പൂരിൽ നിന്ന് പറന്നുയർന്നതിന് പിന്നാലെ മുൻവശത്തെ ടയർ ഊരിത്തെറിക്കുകയായിരുന്നു. ഇതോടെ മുംബൈ വിമാനത്താളത്തിലേക്ക് വഴിതിരിച്ച് വിട്ടു. വിമാനത്താവളത്തിൽ അടിയന്തര സാഹചര്യം നേരിടാൻ ഫയർ എഞ്ചിനുകളും ആംബുലൻസുകളും തയാറാക്കി നിർത്തിയിരുന്നു. ലാൻഡിംഗ് ഗിയർ പ്രവർത്തിക്കാത്തതിനാൽ പൈലറ്റ് ബെല്ലി ലാൻഡിംഗ് നടത്തുകയായിരുന്നു. വിമാനത്തിലുണ്ടായിരുന്നവരെല്ലാം സുരക്ഷിതരാണ്. 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

click me!