തെരഞ്ഞെടുപ്പ് കമ്മീഷനും ബിജെപിക്കുമെതിരെ ആഞ്ഞടിച്ച് മമത ബാനർജി. ഇവിഎമ്മുകളിൽ തട്ടിപ്പ് നടത്താൻ ശ്രമിച്ചെന്നാണ് മമതയുടെ ആരോപണം. പലയിടങ്ങളിൽ ശ്രമം നടന്നതായി വിവരമുണ്ട്. തന്നെ കേന്ദ്രസേന തടഞ്ഞെന്നും മമത ചൂണ്ടിക്കാട്ടി. തെരഞ്ഞെടുപ്പ് കമ്മീഷൻ പക്ഷപാതപരമായി പെരുമാറുന്നു. അട്ടിമറിക്കാൻ ശ്രമിച്ചാൽ ജീവൻ നൽകി പോരാടും.

10:09 PM (IST) May 01
പ്രായപൂർത്തിയാകാത്ത പെൺകുട്ടിക്ക് നേരെ ലൈംഗിക അതിക്രമം നടത്തിയ ബധിരനും മൂകനുമായ ഇതര സംസ്ഥാനക്കാരനെ കുന്നംകുളം പോക്സോ കോടതി കഴിഞ്ഞ ദിവസം ശിക്ഷിച്ചു
09:44 PM (IST) May 01
സുപ്രീം കോടതിയിൽ വർഷങ്ങളായി നിലനിൽക്കുന്ന കേസുകൾ തീർപ്പാക്കുന്നതിനായി ഓഗസ്റ്റ് 21, 22, 23 തീയതികളിൽ പ്രത്യേക അദാലത്ത് സംഘടിപ്പിക്കും
09:03 PM (IST) May 01
കണ്ടല്ലൂർ ഗ്രാമപഞ്ചായത്തിൽ തെരുവുനായയുടെ ആക്രമണത്തിൽ അഞ്ചുപേർക്ക് ഗുരുതരമായി പരിക്കേറ്റു
08:53 PM (IST) May 01
ബലാത്സംഗത്തിന് ഇരയായി ഗർഭിണിയായ പെണ്‍കുട്ടിയുടെ ഗർഭച്ഛിദ്രത്തിൽ നിർണായക ഇടപെടലുമായി സുപ്രീം കോടതി
07:40 PM (IST) May 01
ഇടിമുഴിക്കൽ സ്വദേശി അൽത്താഫാണ് പിടിയിലായത്. 151 ഗ്രാം എം ഡി എം എ ആണ് അൽത്താഫിൽ നിന്നും പിടികൂടിയത്.
07:25 PM (IST) May 01
വോട്ടിംഗ് മെഷീനിൽ ടേപ്പ് ഒട്ടിച്ചതടക്കം പരാതി ഉയർന്ന ഇടങ്ങളിലാണ് ഇപ്പോൾ റീപോളിംഗ് നടത്തുന്നത്. സംസ്ഥാനത്തെ 294 സീറ്റുകളിൽ 142 ഇടത്താണ് വോട്ടെടുപ്പ് നടന്നത്.
06:32 PM (IST) May 01
ജിപിഎസ് സംവിധാനവുമായി ബന്ധപ്പെട്ട സർട്ടിഫിക്കറ്റ് പുതുക്കൽ വൈകുന്നതിനെ തുടർന്ന് ജില്ലയിൽ വിവിധ ഡിപ്പോകളിലായി പതിനഞ്ചിലധികം കെഎസ്ആർടിസി ബസുകൾ ടെസ്റ്റ് പൂർത്തിയാക്കാതെ കിടക്കുന്നു
06:30 PM (IST) May 01
ഭരണഘടന കുന്തവും കുടചക്രവും എന്ന് പറഞ്ഞവർ ഭരിച്ചാൽ എങ്ങനെയിരിക്കും. ആരെങ്കിലും ബിഷപ്പുമാരുടെയും സമുദായങ്ങളുടെയും സഹായത്തോടെ ജയിച്ചു വന്നിട്ട് കാര്യമുണ്ടോ.
05:48 PM (IST) May 01
ദേശീയപാതയിൽ വണ്ടാനത്ത് ലോറിയും ബൈക്കും കൂട്ടിയിടിച്ച് രണ്ട് ബൈക്ക് യാത്രക്കാർക്ക് ദാരുണാന്ത്യം
05:17 PM (IST) May 01
തെരഞ്ഞെടുപ്പ് കഴിയാൻ കാത്ത് നിൽക്കുകയായിരുന്നു. തെരഞ്ഞെടുപ്പ് കഴിയും വരെ ഒന്നും മിണ്ടിയിട്ടില്ല. ഭീകരമായ വിലവർധനയാണ് ഉണ്ടായത്. കേന്ദ്ര നീക്കം പിൻവലിക്കണമെന്നും കെ സി വേണുഗോപാൽ പറഞ്ഞു.
05:08 PM (IST) May 01
പിതാവിനൊപ്പം യാത്ര ചെയ്യുന്നതിനിടെ പെട്ടി ഓട്ടോയിൽ നിന്ന് തെറിച്ചുവീണ ആറുവയസുകാരൻ മരിച്ചു
04:21 PM (IST) May 01
രണ്ട് കാറിലും, വളർത്തുമൃഗങ്ങളുമായി വന്ന പിക്കപ്പ് വാനിലുമാണ് ലോറി ഇടിച്ചത്. ഇടിയുടെ ആഘാതത്തിൽ പിക്കപ്പ് വാൻ പത്ത് അടി താഴ്ചയിലുള്ള കൾവർട്ടിലേക്ക് മറിയുകയായിരുന്നു.
04:04 PM (IST) May 01
ആദിത്യന്റെ മൃതദേഹം പൊതുദർശനത്തിന് വയ്ക്കാത്തത് ചോദ്യം ചെയ്തുകൊണ്ടാണ് വിദ്യാർത്ഥികൾ പ്രതിഷേധം ഉയർത്തിയത്. കൂടാതെ ആദിത്യത്തിന്റെ സംസ്കാര ചടങ്ങിന് പോകാൻ വിദ്യാർത്ഥികളെ അനുവദിക്കാത്തതിലും പ്രതിഷേധമുണ്ടായി. അതേസമയം, ആദിത്യന്റെ ഫോട്ടോയ്ക്ക് മുന്നിൽ പ്രാർത്ഥിക്കാനാണ് കോളേജ് അധികൃതർ ആവശ്യപ്പെട്ടതെന്ന് വിദ്യാർത്ഥികൾ
03:56 PM (IST) May 01
കേസ് രാഷ്ട്രീയപ്രേരിതമാണ്, ഖേരയ്‌ക്കെതിരെ അസം മുഖ്യമന്ത്രി മോശം ഭാഷ ഉപയോഗിച്ചുവെന്ന് കോടതി പറഞ്ഞു. ഹിമന്ത തിരുത്തണമെന്നും സിംഗ്‍വി പറഞ്ഞു.
03:51 PM (IST) May 01
നഗരത്തിലെ നിരവധി കാണിക്കവഞ്ചികളും സൈക്കിളുകളും മോഷ്ടിച്ച കേസിലെ പ്രതി പൊലീസിന്‍റെ പിടിയിൽ. പറവൂർ സ്വദേശി ബാബുവിനെയാണ് (58) ആലപ്പുഴ സൗത്ത് പൊലീസ് അറസ്റ്റ് ചെയ്തത്
03:34 PM (IST) May 01
തിരൂരങ്ങാടി ആസ്ഥാനമാക്കി പുതിയ ജില്ല രൂപീകരിക്കണം എന്നാണ് ആവശ്യം. തിരൂരങ്ങാടി മണ്ഡലം മുസ്ലിം യൂത്ത് ലീഗ് പ്രതിനിധി സമ്മേളനത്തിലാണ് പ്രമേയം അവതരിപ്പിച്ചത്. വലിയ ജനസംഖ്യയുള്ള ജില്ലകളെ പുനഃസംഘടിപ്പിക്കുന്നത് കാലഘട്ടത്തിൻറെ ആവശ്യമാണെന്നും യൂത്ത് ലീഗ് പ്രമേയത്തിൽ
03:00 PM (IST) May 01
പത്തനംതിട്ട തലച്ചിറ സ്വദേശിയും ഓട്ടോ ഡ്രൈവറുമായ അനീഷിനെതിരെയാണ് പമ്പ പൊലീസ് കേസെടുത്തത്. 10 മിനിറ്റ് ദൈർഘ്യം ഉള്ളതായിരുന്നു വീഡിയോ. കഴിഞ്ഞമാസം 24-ാം തീയതി അപ്‌ലോഡ് ചെയ്ത വീഡിയോ പതിനെട്ടാം തീയതി നട അടച്ചശേഷം ചിത്രീകരിച്ചു എന്നാണ് പൊലീസിന്റെ അനുമാനം.
02:31 PM (IST) May 01
ഓരോ കൈകൾ തമ്മിൽ ചേർത്ത് കെട്ടിയ നിലയിലായിരുന്നു. ഇവർ കമിതാക്കളാണോയെന്ന് പൊലീസ് സംശയം പറഞ്ഞു. പാറമുകളിൽ സന്ദർശിക്കാനെത്തിയ യുവതി യുവാക്കൾ ആണ് തൂങ്ങി നിൽക്കുന്നത് കണ്ടത്.
02:13 PM (IST) May 01
ഓവർ ലോഡ് ആകുമ്പോഴുള്ള സ്വാഭാവിക നിയന്ത്രണമാണ് ഉണ്ടായിരുന്നത്. ഇന്നലെ നിയന്ത്രണം ഉണ്ടായിരുന്നില്ല.
01:56 PM (IST) May 01
ഇഷ്ടപ്രകാരമുള്ള വിവാഹത്തിന് വല്യച്ഛൻ തടസ്സം നിൽക്കുന്നതാണ് കാരണമെന്ന് അസിജിത്ത് പൊലീസിന് മൊഴി നൽകി.ട്രാവൽ ഏജൻസി നടത്തുന്ന അസിജിത്തിനെ കൊച്ചി നോർത്ത് പൊലീസ് റിമാൻഡ് ചെയ്തു.തലച്ചോറിനും നട്ടെല്ലിനും ഗുരുതര പരിക്കേറ്റ വല്യച്ഛൻ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ഐസിയുവിലാണ്.
01:52 PM (IST) May 01
പൊലീസിലും പരാതി നൽകുമെന്നും എച്ച് സലാം പറഞ്ഞു. എൻ ഡി എ സ്ഥാനാർഥി അരുൺ അനിരുദ്ധൻ, ഗണേഷ്, ജയകൃഷ്ണൻ എന്നിവർക്കെതിരെ നിയമനടപടി സ്വീകരിക്കും.
01:22 PM (IST) May 01
വിഷ്ണു ആനയെ പരിപാലിക്കാനും മറ്റുമായിട്ടാണ് എത്തിയത്. പിന്നീട് വണ്ടിയുടെ ഡ്രൈവറായി മാറി. പാപ്പാന്റെ സഹായിയായും പോകാറുണ്ടെന്ന് രാജു പറഞ്ഞു. ആന ഇങ്ങനെ പ്രശ്‌നമുണ്ടാക്കുന്നത് ആദ്യമായിട്ടാണ്.
01:11 PM (IST) May 01
ആംബുലൻസിന്റെ ഇടത് വശത്തെ ചില്ലിലാണ് കല്ലുകൾ പതിച്ചത്. പേരാമ്പ്ര താലൂക്ക് ആശുപത്രിയിൽ നിന്നും ഗുരുതരാവസ്ഥയിലുള്ള രോഗിയുമായി കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് പോവുകയായിരുന്നു ആംബുലൻസ്. രോഗിയെ മെഡിക്കൽ കോളേജിൽ എത്തിച്ചതിന് ശേഷം ആംബുലൻസ് ഡ്രൈവർ പേരാമ്പ്ര പൊലീസിൽ പരാതി നൽകി.
12:52 PM (IST) May 01
ബംഗളൂരുവിലെ ഒരു അഭിഭാഷകന്റെ ഇടപെടലിനു ശേഷമാണ് പരാതി സ്വീകരിക്കാൻ പോലും പോലീസ് തയ്യാറായത്. സഹപാഠികളുടെ മയക്കുമരുന്ന് ഉപയോഗത്തിനെതിരെ ആദിത്യൻ പരാതി നൽകിയിട്ടും നടപടി എടുക്കാത്തതും ദുരൂഹമാണ്.
12:20 PM (IST) May 01
ഇടഞ്ഞോടിയ ആന രണ്ടു മണിക്കൂറിലധികമായി പ്രദേശത്ത് ഭീതി പരത്തുകയാണ്. പ്രദേശത്തെ കാറും ബൈക്കും ഉൾപ്പെടെയുള്ള വാഹനങ്ങൾ ആന തകർത്തു. ആനയെ തളയ്ക്കാനുള്ള ശ്രമങ്ങൾ നടത്തിയെങ്കിലും കഴിയാതെ വന്ന സാഹചര്യത്തിലാണ് തൃശൂരിൽ നിന്നും എലിഫന്റ് സ്ക്വാഡ് എത്തി ആനയ്ക്ക് മയക്കുവെടി വച്ചത്.
11:59 AM (IST) May 01
മുസ്ലിം ലീഗ് പ്രഖ്യാപിത നയങ്ങളിൽ നിന്ന് മാറിയെന്ന് സിപിഎം മലപ്പുറം ജില്ലാ സെക്രട്ടറി വിപി അനിൽ. എല്ലാ വിഭാഗം ആളുകളുടേതുമാണ് മലപ്പുറം. മുസ്ലിം ലീഗ് അതിന്റെ കുത്തക അവകാശികൾ ആവേണ്ടതില്ലെന്നും വിപി അനിൽ ഏഷ്യാനെറ്റ് ന്യൂസിനോട്
11:16 AM (IST) May 01
ആദ്യം കൊല്ലത്തെ ആശുപത്രികളിലും തുടർന്ന് തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു തീവ്രപരിചരണത്തിൽ ചികിത്സയിലിരിക്കെയാണ് മരണം.
09:33 AM (IST) May 01
ഒരുപാട് സമയം സംസാരിച്ചിരുന്നു, ഇതിനിടയിലാണ് ഷാൾ കഴുത്തിൽ മുറുക്കി കൊലപ്പെടുത്തിയത്. ഫാത്തിമയ്ക്ക് മറ്റു ബന്ധങ്ങൾ ഉണ്ടോ എന്ന സംശയം ആയിരുന്നു കൊലപാതകത്തിന് പിന്നിലെന്ന വിവരവും പുറത്തുവരുന്നുണ്ട്.
09:27 AM (IST) May 01
31 വർഷത്തെ ജയിൽവാസത്തിൽ പലതും മനസിലാക്കിയെന്നും നീതി ലഭിക്കാത്തവർക്കായി പൊരുതുമെന്നും രാജീവ് ഗാന്ധി വധക്കേസിൽ ശിക്ഷിക്കപ്പെട്ട പേരറിവാളൻ. ഏഷ്യാനെറ്റ് ന്യൂസിനോട് സംസാരിക്കുകയായിരുന്നു പേരറിവാളൻ.
09:11 AM (IST) May 01
രാഹുലിൻ്റെ തീരുമാനം നിർണ്ണായകമാണെന്നും അദ്ദേഹം പറഞ്ഞു. രാഹുൽ ഗാന്ധിയുടെ മനസിൽ എന്തെന്നറിയില്ല. കെ സിക്ക് ആഗ്രഹമുണ്ടെങ്കിൽ അംഗീകരിക്കേണ്ടതാണെന്നും താരിഖ് അൻവർ പറഞ്ഞു. മുൻപ് കേരളത്തിൻ്റെ ചുമതലയുള്ള ജനറൽ സെക്രട്ടറിയായിരുന്നു താരിഖ് അൻവർ.
08:44 AM (IST) May 01
എക്സിറ്റ് പോളിൽ നിന്നും വ്യത്യസ്തമായ ഫലം ഉണ്ടാകും. സംസ്ഥാനത്ത് ഭരണ വിരുദ്ധ വികാരമില്ല. മുഖ്യമന്ത്രിക്കെതിരെ തരം താണ ആക്ഷേപങ്ങളുന്നയിച്ചു. ജനം മുഖവിലയ്ക്കെടുത്തിട്ടില്ലെന്നും എം എ ബേബി പറഞ്ഞു.
08:37 AM (IST) May 01
പേവിഷബാധയുടെ ലക്ഷണങ്ങൾ കണ്ടതോടെയാണ് 108 ആംബുലൻസിൽ വിവരം അറിയിച്ചത്. വെളുപ്പിന് നാലരയോടെയാണ് രോഗിയെ നെയ്യാറ്റിൻകരയിൽ നിന്ന് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് കൊണ്ടുവന്നത്.
08:20 AM (IST) May 01
തന്റെ പ്രായവുമായി ബന്ധപ്പെട്ട് നടക്കുന്നത് നുണപ്രചരണമാണെന്നും ബിജെപി രാഷ്ട്രീയം കളിക്കുകയാണെന്നും പെണ്‍കുട്ടി മാധ്യമങ്ങളോട് പറഞ്ഞു.
07:53 AM (IST) May 01
നേരത്തെ 2092രൂപയായിരുന്നു. വലിയ വർദ്ധനവാണ് ഉണ്ടായിരിക്കുന്നത്. ഒറ്റത്തവണ 1000 രൂപക്കടുത്ത് സിലിണ്ടറിന് കൂടുകയാണ്.
07:43 AM (IST) May 01
ബിജെപി മുൻ സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ നിയമ സഭാ സീറ്റ് വാഗ്ദാനം ചെയ്തെങ്കിലും അത് തള്ളിക്കളഞ്ഞ ആളാണ് താനെന്നും ഹരി ഗോവിന്ദൻ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.
06:52 AM (IST) May 01
പെൺകുട്ടിയെ കായംകുളം റെയിൽവേ സ്റ്റേഷനിൽ നിന്ന് ചേർത്തലയിലെ വീട്ടിലേക്ക് കൂട്ടിക്കൊണ്ടു പോകുമ്പോഴായിരുന്നു അപകടം. അയൽവാസികളും സുഹൃത്തുക്കളുമാണ് ഇരുവരും.