പത്തനംതിട്ട തലച്ചിറ സ്വദേശിയും ഓട്ടോ ഡ്രൈവറുമായ അനീഷിനെതിരെയാണ് പമ്പ പൊലീസ് കേസെടുത്തത്. 10 മിനിറ്റ് ദൈർഘ്യം ഉള്ളതായിരുന്നു വീഡിയോ. കഴിഞ്ഞമാസം 24-ാം തീയതി അപ്‌ലോഡ് ചെയ്ത വീഡിയോ പതിനെട്ടാം തീയതി നട അടച്ചശേഷം ചിത്രീകരിച്ചു എന്നാണ് പൊലീസിന്റെ അനുമാനം.

പത്തനംതിട്ട: ശബരിമലയിൽ നട അടച്ച ശേഷമുള്ള വീഡിയോ ചിത്രീകരിച്ച യൂട്യൂബർക്കെതിരെ കേസ്. പത്തനംതിട്ട തലച്ചിറ സ്വദേശിയും ഓട്ടോ ഡ്രൈവറുമായ അനീഷിനെതിരെയാണ് പമ്പ പൊലീസ് കേസെടുത്തത്. 10 മിനിറ്റ് ദൈർഘ്യം ഉള്ളതായിരുന്നു വീഡിയോ. കഴിഞ്ഞമാസം 24-ാം തീയതി അപ്‌ലോഡ് ചെയ്ത വീഡിയോ പതിനെട്ടാം തീയതി നട അടച്ചശേഷം ചിത്രീകരിച്ചു എന്നാണ് പൊലീസിന്റെ അനുമാനം. വിവാദമായതോടെ മൈ സഫാരി വീഡിയോ എന്ന യൂട്യൂബ് ചാനലിൽ നിന്നും വീഡിയോ നീക്കം ചെയ്തു. അതേസമയം സംഭവത്തിൽ വനംവകുപ്പിനോടും ദേവസ്വം ബോർഡിനോടും സ്പെഷ്യൽ കമ്മീഷണർ വിശദീകരണം തേടിയിട്ടുണ്ട്.

Add Asianetnews as a Preferred SourcegooglePreferred

YouTube video player