നഗരത്തിലെ നിരവധി കാണിക്കവഞ്ചികളും സൈക്കിളുകളും മോഷ്ടിച്ച കേസിലെ പ്രതി പൊലീസിന്‍റെ പിടിയിൽ. പറവൂർ സ്വദേശി ബാബുവിനെയാണ് (58) ആലപ്പുഴ സൗത്ത് പൊലീസ് അറസ്റ്റ് ചെയ്തത്

ആലപ്പുഴ: നഗരത്തിലെ നിരവധി കാണിക്കവഞ്ചികളും സൈക്കിളുകളും മോഷ്ടിച്ച കേസിലെ പ്രതി പൊലീസിന്‍റെ പിടിയിൽ. പറവൂർ സ്വദേശി ബാബുവിനെയാണ് (58) ആലപ്പുഴ സൗത്ത് പൊലീസ് അറസ്റ്റ് ചെയ്തത്. സൗത്ത് പൊലീസ് സ്റ്റേഷൻ പരിധിയിലുള്ള പഴയവീട് കുന്നയ്ക്കാ പള്ളി ക്ഷേത്രത്തിലെ കാണിക്കവഞ്ചി മോഷ്ടിച്ചതുമായി ബന്ധപ്പെട്ടാണ് അറസ്റ്റ്. ഏപ്രിൽ 28 പുലർച്ചെ 2.30-നാണ് കേസിനാസ്പദമായ മോഷണം നടന്നത്.

Add Asianetnews as a Preferred SourcegooglePreferred

കാണിക്കവഞ്ചി നഷ്ടപ്പെട്ടതിനെ തുടർന്ന് ആലപ്പുഴ സൗത്ത് ഐഎസ്എച്ച്ഒ വിനീഷ് എസിന് ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിൽ, നഗരത്തിലെ വിവിധ സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് മണിക്കൂറുകൾക്കുള്ളിൽ ബാബു പിടിയിലായത്. മോഷ്ടിച്ചെടുത്ത കാണിക്കവഞ്ചിയും പണവും ഇയാളുടെ വീട്ടിൽനിന്നും പൊലീസ് കണ്ടെടുത്തു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

YouTube video player