ഒരുപാട് സമയം സംസാരിച്ചിരുന്നു, ഇതിനിടയിലാണ് ഷാൾ കഴുത്തിൽ മുറുക്കി കൊലപ്പെടുത്തിയത്. ഫാത്തിമയ്ക്ക് മറ്റു ബന്ധങ്ങൾ ഉണ്ടോ എന്ന സംശയം ആയിരുന്നു കൊലപാതകത്തിന് പിന്നിലെന്ന വിവരവും പുറത്തുവരുന്നുണ്ട്. 

മലപ്പുറം: പൊന്നാനിയിൽ ഭാര്യയെ ഭർത്താവ് കൊലപ്പെടുത്തിയ സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. ഫാത്തിമയെ കൊലപ്പെടുത്തിയ ശേഷം നാലുമാസം പ്രായമുള്ള കുഞ്ഞുമായി മുഹമ്മദ് മൃതദേഹത്തിന് അടുത്തിരുന്നത് മുക്കാൽ മണിക്കൂർ. തിരിച്ചു ഫ്ലാറ്റിലേക്ക് പോകാൻ ഒരുങ്ങിയപ്പോൾ കുറുക്കന്മാർ മൃതദേഹത്തിന് അടുത്ത് വന്നു. ഇതോടെ മണലിൽ കൈകൊണ്ട് കുഴി ഉണ്ടാക്കി മൃതദേഹം മൂടി. ഫാത്തിമയെ സ്വന്തം ഫ്ലാറ്റിൽ നിന്ന് വിളിച്ചിറക്കി ഒരുപാട് സമയം ബൈക്കിൽ സഞ്ചരിച്ച ശേഷമാണ് ബീച്ച് പരിസരത്ത് എത്തുന്നത്. ഒരുപാട് സമയം സംസാരിച്ചിരുന്നു, ഇതിനിടയിലാണ് ഷാൾ കഴുത്തിൽ മുറുക്കി കൊലപ്പെടുത്തിയത്. ഫാത്തിമയ്ക്ക് മറ്റു ബന്ധങ്ങൾ ഉണ്ടോ എന്ന സംശയം ആയിരുന്നു കൊലപാതകത്തിന് പിന്നിലെന്ന വിവരവും പുറത്തുവരുന്നുണ്ട്.

Asianet News Live | Assembly Election 2026 | Kerala Breaking News | Malayalam News | HD Live News