പെൺകുട്ടിയെ കായംകുളം റെയിൽവേ സ്റ്റേഷനിൽ നിന്ന് ചേർത്തലയിലെ വീട്ടിലേക്ക് കൂട്ടിക്കൊണ്ടു പോകുമ്പോഴായിരുന്നു അപകടം. അയൽവാസികളും സുഹൃത്തുക്കളുമാണ് ഇരുവരും.

ആലപ്പുഴ: ആലപ്പുഴ വണ്ടാനത്ത് വാഹനാപകടത്തിൽ വിദ്യാർത്ഥികൾക്ക് ദാരുണാന്ത്യം. അർത്തുങ്കൽ സ്വദേശി അഖിൽ കൃഷ്ണ, ചേർത്തല സ്വദേശി അച്ചു എസ് ദാസ് എന്നിവരാണ് മരിച്ചത്. ഇന്നലെ രാത്രി പതിനൊന്നരയോടെയായിരുന്നു അപകടം. മാർത്താണ്ഡത്ത് നഴ്സിങ് വിദ്യാർത്ഥിനിയാണ് അച്ചു. കായംകുളം റെയിൽ വേ സ്റ്റേഷനിൽ ഇറങ്ങി അഖിലിനൊപ്പം വീട്ടിലേക്ക് പോകവേയായിരുന്നു അപകടം. 

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

ദേശീയ പാതയിൽ നിന്ന് സർവീസ് റോഡിലേക്ക് കയറവേ ലോറി ഇടിച്ചിട്ടു. റോഡിലേക്ക് തെറിച്ചു വീണ അച്ചു എസ് ദാസിന്റെ തലയിലൂടെ ലോറിയുടെ പിൻചക്രം കയറി ഇറങ്ങി. അഖിലിനെ ഉടൻ വണ്ടാനം മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഇരുവരും അയൽവാസികളും സുഹൃത്തുക്കളുമാണ്. ഇൻക്വസ്റ്റും പോസ്റ്റ്‌മോർട്ടവും പൂർത്തിയാക്കി ഇരുവരുടെയും മൃതദേഹം ബന്ധുക്കൾക്ക് വിട്ടു നൽകി.