രാജ്യത്ത് സംഘര്‍ഷ സാധ്യത: സംസ്ഥാനങ്ങള്‍ക്ക് ജാഗ്രതാ നിര്‍ദേശവുമായി കേന്ദ്രം

By Web TeamFirst Published May 22, 2019, 7:04 PM IST
Highlights

എല്ലാ സംസ്ഥാനങ്ങളുടേയും ചീഫ് സെക്രട്ടറിമാര്‍ക്കും സംസ്ഥാന പൊലീസ് മേധാവിമാര്‍ക്കും ഇതു സംബന്ധിച്ച് കേന്ദ്ര അഭ്യന്തര മന്ത്രാലയം ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്

ദില്ലി: വോട്ടെടുപ്പ് ദിനമായ നാളെ രാജ്യത്തെ വിവിധ ഭാഗങ്ങളില്‍ സംഘര്‍ഷത്തിനും അക്രമങ്ങള്‍ക്കും സാധ്യതയുണ്ടെന്നും ജാഗ്രത പാലിക്കണമെന്നും കേന്ദ്ര അഭ്യന്തര മന്ത്രാലയം സംസ്ഥാനങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കി. എല്ലാ സംസ്ഥാനങ്ങളുടേയും ചീഫ് സെക്രട്ടറിമാര്‍ക്കും സംസ്ഥാന പൊലീസ് മേധാവിമാര്‍ക്കും ഇതു സംബന്ധിച്ച് കേന്ദ്ര അഭ്യന്തര മന്ത്രാലയം ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്. കേന്ദ്രഭരണ പ്രദേശങ്ങളോടും ജാഗ്രത പാലിക്കാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. 

മുന്‍കരുതലെന്ന നിലയില്‍ വോട്ടിംഗ് മെഷീനുകള്‍ സൂക്ഷിച്ചിരിക്കുന്ന സ്ട്രോംഗ് റൂമുകള്‍ക്കും, കൗണ്ടിംഗ് സ്റ്റേഷനുകള്‍ക്കും സുരക്ഷ ഉറപ്പാക്കണമെന്നും വോട്ടിംഗ് നടപടികള്‍ പ്രശ്നങ്ങളില്ലാതെ പൂര്‍ത്തിയാക്കാന്‍ ശ്രദ്ധിക്കണമെന്നും കേന്ദ്ര അഭ്യന്തര മന്ത്രാലയം പുറപ്പെടുവിച്ച ജാഗ്രതാ നിര്‍ദേശത്തില്‍ പറയുന്നു. 

click me!