കേരളത്തിൽ 11 പേർക്ക് കൂടി കൊവിഡ് 19 സ്ഥിരീകരിച്ചു; എട്ട് പേർക്ക് രോഗം ഭേദമായെന്ന് ആരോഗ്യവകുപ്പ് | LIVE

ലോകമാകെ മഹാമാരിയായി പടര്‍ന്ന കൊവിഡില്‍ മരണസംഖ്യ ഉയരുന്നു. ആഗോളതലത്തില്‍ മരണ സംഖ്യ 60000 കടന്നു. 11 ലക്ഷത്തിലധികം പേര്‍ക്കാണ് ലോകത്താകമാനം രോഗം സ്ഥിരീകരിച്ചിട്ടുള്ളത്. രണ്ടേകാല്‍ ലക്ഷത്തിലധികം പേര്‍ക്ക് രോഗം മാറിയിട്ടുണ്ട്. 

9:48 PM

മഹാരാഷ്ട്രയിൽ കൊവിഡ് രോഗികളുടെ എണ്ണം 600 കടന്നു

മഹാരാഷ്ട്രയിൽ കൊവിഡ് രോഗികളുടെ എണ്ണം 600 കടന്നു. 

9:45 PM

തെലങ്കാനയിൽ 43 പേർക്ക് കൂടി കൊവിഡ്

തെലങ്കാനയിൽ 43 പേർക്ക് കൂടി കൊവിഡ് 19 സ്ഥിരീകരിച്ചു. കൂടുതൽ പേരും നിസാമുദീനിൽ നിന്ന് എത്തിയവരും ഇവരോട് ഇടപഴകിയവരും ആണ്. സാമൂഹികവ്യാപനം ഇതുവരെ ഇല്ലെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു. 

9:34 PM

റാപിഡ് ടെസ്റ്റിന് ഉള്ള മാർഗ്ഗ നിർദേശങ്ങൾ ഐ സി എം ആർ പുറത്തിറക്കി

റാപിഡ് ടെസ്റ്റിന് ഉള്ള മാർഗ്ഗ നിർദേശങ്ങൾ ഐസിഎംആർ പുറത്തിറക്കി

7:45 PM

കേരളത്തിൽ റാപ്പിഡ് ടെസ്റ്റ് ആരംഭിച്ചു

കോവിഡ് 19 പരിശോധിക്കുന്നതിന്നുള്ള റാപ്പിഡ് ടെസ്റ്റ് തിരുവനന്തപുരം ജില്ലയിൽ ആരംഭിച്ചു. ഐഎംജിയിൽ 41 പേരുടേയും മാർ ഇവാനിയോസിൽ 100 പേരുടെയും യൂണിവേഴ്സിറ്റി, വിമൻസ് ഹോസ്റ്റൽ എന്നിവിടങ്ങളിൽ 30 പേരുടെയും സ്രവം ശേഖരിച്ചു. ഇതിൽ ഐഎംജിയിൽ വച്ച് 32 പോത്തൻകോട് സ്വദേശികളുടെ സ്രവം പരിശോധനക്കെടുത്തു. ലാബിൽ വച്ചാകും റാപ്പിഡ് ടെസ്റ്റ് നടത്തുക.

7:28 PM

രാജ്യത്ത് കൊവിഡ് മരണം 75 ആയി

രാജ്യത്ത് കൊവിഡ് മരണം 75 ആയതായി കേന്ദ്ര ആരോഗ്യമന്ത്രാലയം. ഇത് വരെ 3072 പേർക്ക് രോഗം സ്ഥിരീകരിച്ചു.

7:28 PM

ട്രംപും മോദിയും ഫോണിൽ സംസാരിച്ചു

പ്രധാനമന്ത്രി നരേന്ദ്ര മോദി അമേരിക്കൻ പ്രസിഡൻ്റ് ഡൊണാൾഡ് ട്രമ്പുമായി ഫോണിൽ സംസാരിച്ചു. കൊവിഡ് പോരാട്ടത്തിൽ ഇരു രാജ്യങ്ങളും ഒരുമിച്ച് നിൽക്കുമെന്ന് ഉറപ്പ് നൽകിയതായി പ്രധാനമന്ത്രി ട്വിറ്ററിൽ കുറിച്ചു.

6:59 PM

നിസാമുദീൻ സമ്മേളനത്തിൽ പങ്കെടുത്ത തെലങ്കാനയിലെ സർക്കാർ ഉദ്യോഗസ്ഥന് കൊവിഡ്

നിസാമുദീൻ സമ്മേളനത്തിൽ പങ്കെടുത്ത തെലങ്കാനയിലെ സർക്കാർ ഉദ്യോഗസ്ഥന് കൊവിഡ് സ്ഥിരീകരിച്ചു. മേലുദ്യോഗസ്ഥരുടെ അനുമതി ഇല്ലാതെയാണ് ഗ്രാമവികസന വകുപ്പിലെ ഉദ്യോഗസ്ഥൻ സമ്മേളനത്തിൽ പങ്കെടുത്തത്. വിവരം മറച്ചുവെച്ചതിനു ഇയാൾക്കെതിരെ കേസെടുത്തു.

6:53 PM

കാസര്‍കോട്ടേയ്ക്ക് വിദഗ്ധ സംഘം

സംസ്ഥാനത്ത് കൊവിഡ് 19 പ്രതിരോധ പ്രവ‍ര്‍ത്തനങ്ങള്‍ക്കായി തിരുവനന്തപുരം മെഡിക്കൽ കോളേജിൽ നിന്ന് കാസർകോട്ടേയ്ക്ക്  25 അംഗ ചികിത്സാ സംഘത്തെ അയക്കും. ഡോക്ടര്‍മാരും നഴ്സുമാരും അടങ്ങുന്ന 25 അംഗ സംഘം നാളെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ നിന്നും യാത്ര തിരിക്കും. ഡെപ്യൂട്ടി സൂപ്രണ്ട് ഡോ എസ് എസ് സന്തോഷ് കുമാറിന്റെ നേതൃത്വത്തിൽ 10 ഡോക്ടർമാരും 10 നേഴ്സുമാരും അഞ്ച് നേഴ്സിംഗ് അസിസ്റ്റന്റുമാരുമാണ് ചികിത്സാ സംഘത്തിലുള്ളത്.

Read more at: പ്രതിരോധ പ്രവ‍ര്‍ത്തനങ്ങള്‍ക്ക് ആരോഗ്യ പ്രവര്‍ത്തകരുടെ 25 അംഗ സംഘം നാളെ കാസര്‍കോട്ടേയ്ക്ക് 

6:53 PM

കനിക കപൂറിന്‍റെ കൊവിഡ് ടെസ്റ്റ് ഫലം നെഗറ്റീവ്

കൊവിഡ് 19 സ്ഥിരീകരിച്ച ബോളിവുഡ് ഗായിക കനിക കപൂറിന്‍റെ പുതിയ പരിശോധനാഫലം നെഗറ്റീവ്. അഞ്ചാമത്തെ തവണ നടത്തിയ പരിശോധനയിലാണ് ഇതാദ്യമായി കനികയുടെ റിസല്‍ട്ട് നെഗറ്റീവ് ആയത്. അടുത്ത ടെസ്റ്റിൽ കൂടി നെഗറ്റീവ് ആയാൽ കനികയ്ക്ക്‌ ആശുപത്രി വിടാമെന്ന് പിജിഐ ആശുപത്രി അധികൃതർ അറിയിച്ചു.

6:49 PM

കേരളത്തിന്‍റെ നിലപാട് സ്വാഗതം ചെയ്ത് തമിഴ്നാട്

അതിർത്തി അടയ്ക്കില്ലെന്ന കേരളത്തിൻ്റെ നിലപാട് സ്വാഗതം തമിഴ്നാട് മുഖ്യമന്ത്രി. കൊവിഡ് പ്രതിരോധത്തിന് കേരളത്തിനൊപ്പം ഒരുമിച്ച് പോരാടുമെന്നും എടപ്പാടി പളനിസ്വാമി. 

6:47 PM

ആന്ധ്രയിൽ ഇന്ന് 10 പേർക്ക് കൊവിഡ്

ആന്ധ്രയിൽ ഇന്ന് 10 പേർക്ക് കൊവിഡ് 19 സ്ഥിരീകരിച്ചു.

6:32 PM

അടച്ചുപൂട്ടല്‍ ലംഘനത്തിന് സംസ്ഥാനത്ത്  ഇന്ന് 2047 കേസുകള്‍

ലോക്ക് ഡൗൺ ലംഘിച്ചതിന് സംസ്ഥാനത്ത്  ഇന്ന് 2047 കേസുകള്‍ രജിസ്റ്റ‍ർ ചെയ്തു. 1962 പേരെ അറസ്റ്റ് ചെയ്തുവെന്നും 1481 വാഹനങ്ങള്‍ പിടിച്ചെടുത്തുവെന്നും കേരള പൊലീസ് അറിയിച്ചു. 

6:26 PM

നിസാമുദ്ദീൻ മർക്കസിൽ നിന്നൊഴിപ്പിച്ച 500 പേർക്ക് രോഗലക്ഷണങ്ങൾ

നിസാമുദ്ദീൻ മർക്കസിൽ നിന്നൊഴിപ്പിച്ച 500 പേരിൽ കൊവിഡ് ലക്ഷണങ്ങൾ. 1800 പേർ നിരീക്ഷണത്തിലെന്ന് ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ അറിയിച്ചു. 2300 പേരെയാണ് മർക്കസിൽ നിന്നൊഴിപ്പിച്ചത്. 

6:22 PM

കർണാടകത്തിൽ 16 പേർക്ക് കൂടി കൊവിഡ്

കർണാടകത്തിൽ 16 പേർക്ക് കൂടി കൊവിഡ് 19 സ്ഥിരീകരിച്ചു. ഇവരെല്ലാം നിസാമുദീനിൽ നിന്നെത്തിവരാണെന്നാണ് ആരോഗ്യവകുപ്പ് വിശദീകരണം.

6:17 PM

തമിഴ്നാട്ടിൽ 74 പേർക്ക് കൂടി കൊവിഡ്

തമിഴ്നാട്ടിൽ 74 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇതിൽ 73 പേരു നിസാമുദ്ദീനിലെ ചടങ്ങിൽ പങ്കെടുത്ത് തിരിച്ചെത്തിയവരാണെന്ന് തമിഴ്നാട് ആരോഗ്യവകുപ്പ് അറിയിച്ചു. ഇതോടെ തമിഴ്നാട്ടിൽ കൊവിഡ് ബാധിതരുടെ എണ്ണം 485 ആയി.

Read more at: തമിഴ്‍നാട്ടില്‍ വീണ്ടും കൊവിഡ് മരണം: പുതിയ 74 കൊവിഡ് കേസുകളില്‍ 73 പേരും നിസാമൂദ്ദീനില്‍ നിന്നെത്തിയവർ...

6:06 PM

എട്ട് പേർക്ക് രോഗം ഭേദമായി

ഇന്ന് കേരളത്തില്‍ 8 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയതായി ആരോഗ്യവകുപ്പ്. കണ്ണൂര്‍ ജില്ലയില്‍ നിന്നും 7 പേരുടെയും തിരുവനന്തപുരം ജില്ലയിലെ ഒരാളുടെയും പരിശോധനാഫലമാണ് നെഗറ്റീവ് ആയത്.

6:06 PM

കേരളത്തില്‍ ഇതുവരെ രോഗബാധ സ്ഥിരീകരിച്ചത് 306 പേർക്ക്

കേരളത്തില്‍ 306 പേര്‍ക്കാണ് ഇതുവരെ രോഗബാധ സ്ഥിരീകരിച്ചത്. നിലവില്‍ 254 പേര്‍ വിവിധ ആശുപത്രികളില്‍ ചികിത്സയിലാണ്. ഇതുവരെ ആകെ 50 പേര്‍ രോഗമുക്തി നേടി ഡിസ്ചാര്‍ജായി. 

6:05 PM

കാസര്‍ഗോഡ് ജില്ലയില്‍ 6 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു

കാസര്‍ഗോഡ് ജില്ലയില്‍ നിന്നുള്ള 6 പേര്‍ക്കും കൊല്ലം, ആലപ്പുഴ, എറണാകുളം, പാലക്കാട്, കണ്ണൂര്‍ ജില്ലകളില്‍ നിന്നുള്ള ഓരോരുത്തര്‍ക്കുമാണ് രോഗം സ്ഥിരികരിച്ചത്. 

6:00 PM

സംസ്ഥാനത്ത് 11 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു

സംസ്ഥാനത്ത് ഇന്ന് 11 പേർക്ക് കൂടി കൊവിഡ് 19 സ്ഥിരീകരിച്ചു. ഇതിൽ 6 പേർ കാസർകോട് സ്വദേശികളാണ്. 

Read more at: സംസ്ഥാനത്ത് 11 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു; രോഗം ഭേദമായത് 8 പേര്‍ക്ക് ...

5:55 PM

തമിഴ്നാട്ടിൽ ഒരു മരണം കൂടി

തമിഴ്നാട്ടിൽ കൊവിഡ് ബാധിച്ച് ഒരു മരണം കൂടി. തേനി സ്വദേശിയായ 53 വയസുള്ള സ്ത്രീയാണ് മരിച്ചത്. തമിഴ്നാട്ടിൽ കൊവിഡ് മരണം ഇതോടെ മൂന്നായി

5:15 PM

പ്രതിപക്ഷ നേതാക്കളുടെ യോഗം വിളിച്ചു

കൊവിഡ് 19 പ്രതിരോധത്തിന്‍റെ ഭാഗമായി ബുധനാഴ്ച  പ്രധാനമന്ത്രി പ്രതിപക്ഷ നേതാക്കളുടെ യോഗം വിളിച്ചു. വീഡിയോ കോൺഫ്രൻസ് വഴിയാണ് യോഗം. 

4:15 PM

കൊവിഡ് ബാധിതരുടെ എണ്ണം 2902

കഴിഞ്ഞ 24 മണിക്കൂറിൽ റിപ്പോർട്ട് ചെയ്തത് 601 കൊവിഡ് കേസുകളെന്ന് േകന്ദ്ര ആരോഗ്യമന്ത്രാലയം. നിസാമുദ്ദീൻ മത സമ്മേളനത്തിൽ പങ്കെടുത്തവരിൽ കൊവിഡ് റിപ്പോർട്ട് ചെയ്തത് 1023 പേർക്കെന്നും കേന്ദ്ര ആരോഗ്യമന്ത്രാലയം വ്യക്തമാക്കി. 17 സംസ്ഥാനങ്ങളിലാണ് ഈ കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടത്. 

4:00 PM

സംസ്ഥാനത്തെ ബാങ്കുകളുടെ സമയം അടുത്തയാഴ്ച വീണ്ടും ക്രമീകരിക്കുന്നു

സംസ്ഥാനത്തെ ബാങ്കുകളുടെ സമയം അടുത്തയാഴ്ച വീണ്ടും ക്രമീകരിക്കുന്നു. തിങ്കൾ മുതൽ വ്യാഴം വരെ (ഏപ്രിൽ6 മുതൽ 9 വരെ) രാവിലെ 10 മുതൽ 2 മണി വരെയായിരിക്കും ബാങ്കുകളുടെ പ്രവർത്തന സമയം. ഈ ആഴ്ച 4 മണി വരെ ആക്കിയതായിരുന്നു ഇത്.

3:55 PM

പ്രധാനമന്ത്രിയുടെ ആഹ്വാനത്തിൽ വ്യക്തത വരുത്തി ഊർജ്ജ മന്ത്രാലയം

പ്രധാനമന്ത്രിയുടെ ആഹ്വാനത്തിൽ വ്യക്തത വരുത്തി ഊർജ മന്ത്രാലയം. വഴിവിളക്കുകൾ അണയ്ക്കേണ്ടതില്ലെന്ന് ഊർജ്ജമന്ത്രാലയം അറിയിച്ചു. ഗൃഹോപകരണങ്ങൾ നിർത്താൻ ആഹ്വാനമില്ലെന്നും ലൈറ്റുകൾ മാത്രം ഓഫ് ചെയ്താൽ മതിയെന്നുമാണ് നിർദ്ദേശം.ആശുപത്രികളിലെയും മറ്റ്‌ അവശ്യ സേവനങ്ങളിലെയും ലൈറ്റുകൾ അണയ്ക്കില്ല. പൊതു സുരക്ഷയ്ക്കായി തെരുവ് വിളക്കുകൾ കത്തിക്കാൻ തദ്ദേശ സ്ഥാപനങ്ങൾക്ക് നിർദേശം നൽകിയ ഊർജ്ജ മന്ത്രാലയം. ഒരുമിച്ചു ലൈറ്റ് ഓഫ്‌ ചെയ്യുന്നത് ഗ്രിഡിൽ പ്രതിസന്ധി ഉണ്ടാക്കും എന്ന വാദം തള്ളി. 

3:55 PM

ലോകത്ത് മരണ സംഖ്യ 60000 കടന്നു

ലോകമാകെ മഹാമാരിയായി പടര്‍ന്ന കൊവിഡില്‍ മരണസംഖ്യ ഉയരുന്നു. ആഗോളതലത്തില്‍ മരണ സംഖ്യ 60000 കടന്നു. 11 ലക്ഷത്തിലധികം പേര്‍ക്കാണ് ലോകത്താകമാനം രോഗം സ്ഥിരീകരിച്ചിട്ടുള്ളത്. രണ്ടേകാല്‍ ലക്ഷത്തിലധികം പേര്‍ക്ക് രോഗം മാറിയിട്ടുണ്ട്. ഇന്ത്യയിലും കഴിഞ്ഞ 24 മണിക്കൂറിനിടെ കേസുകളുടെ എണ്ണം വര്‍ധിക്കുകയാണ്

3:17 PM

ആറാം തീയതി കേന്ദ്ര മന്ത്രിമാരുടെ യോഗം

പ്രധാനമന്ത്രിയുടെ അധ്യക്ഷതയിൽ ആറാം തീയതി കേന്ദ്ര മന്ത്രിമാരുടെ യോഗം ചേരും. വീഡിയോ കോൺഫറൻസിങ് വഴിയാണ് യോഗം ചേരുക.

3:14 PM

കൊവിഡിൽ സ്ഥിതി വിലയിരുത്തി പ്രധാനമന്ത്രി

കൊവിഡ് 19 അടിയന്തര സാഹചര്യം നേരിടാൻ രൂപീകരിച്ച സമിതിയുമായി പ്രധാനമന്ത്രി ചർച്ച നടത്തി. പ്രതിരോധ സാമഗ്രികൾ ,വെന്‍റിലേറ്റർ എന്നിവയുടെ ലഭ്യത യോഗത്തിൽ വിലയിരുത്തി

2:05 PM

നോയിഡയിൽ 4പേർക്ക് കൂടി കൊവിഡ്

നോയിഡ സെക്ടർ 5 ൽ നാല് പേർക്ക് കൊവിഡ് 19 സ്ഥിരീകരിച്ചു. ഇതോടെ  രോഗബാധ കണ്ടെത്തിയ ഹൗസിംഗ് സൊസൈറ്റി 48 മണിക്കൂർ നേരത്തേക്ക് അടച്ചു.

1:30 PM

തെങ്കാശിയിൽ നിയന്ത്രണങ്ങൾ മറികടന്ന് പ്രാർത്ഥനാ ചടങ്ങ്

നിയന്ത്രണങ്ങൾ മറികടന്ന് പ്രാർത്ഥനാ ചടങ്ങിൽ പങ്കെടുത്തവർക്ക് എതിരെ കേസ്. തെങ്കാശിയിൽ പ്രാർത്ഥനാ ചടങ്ങിന് എത്തിയ 300 പേർക്ക് എതിരെ പൊലീസ് കേസ് എടുത്തു. പ്രാർത്ഥനാ ചടങ്ങിനെത്തിയവരെ പള്ളിയിൽ നിന്ന് പൊലീസ് അടിച്ചോടിച്ചിരുന്നു. 

1:06 PM

തമിഴ്‍നാട്ടിൽ വീണ്ടും കൊവിഡ് മരണം, മരിച്ചത് തബ്‍ലീഗ് സമ്മേളനത്തിൽ പങ്കെടുത്തയാൾ

തമിഴ്‍നാട്ടിൽ രണ്ടാമത്തെ കൊവിഡ് മരണം. തബ്‍ലീഗ് ജമാഅത്ത് ചടങ്ങിൽ പങ്കെടുത്ത് നിസാമുദീനിൽ നിന്നെത്തിയ 51 കാരനാണ് മരിച്ചത്. ഇദ്ദേഹം വിളുപുരം ആശുപത്രിയിൽ ചികിത്സയിലായിരുന്നു. 

12:21 PM

മഹാരാഷ്ട്രയിൽ കൊവിഡ് രോഗികളുടെ എണ്ണം 500 കടന്നു

മഹാരാഷ്ട്രയിൽ കൊവിഡ് രോഗികളുടെ എണ്ണം 500 കടന്നു. 537 കേസുകളാണ് സംസ്ഥാനത്ത് ഇതുവരെ റിപ്പോ‍ർട്ട് ചെയ്തത്. 500 രോഗികളുള്ള ആദ്യസംസ്ഥാനമാണ് മഹാരാഷ്ട്ര. പുതുതായി 47 കേസുകളാണ് റിപ്പോർട്ട് ചെയ്യപ്പെട്ടിരിക്കുന്നത്. 27 പേരാണ് ഇതുവരെ മരിച്ചത്.

12:15 PM

ഉത്തരവ് തിരുത്തി കർണാടക

സുപ്രീംകോടതിയിൽ നിന്നുള്ള തിരിച്ചടിക്ക് പിന്നാലെ കേരളത്തിൽ നിന്നുള്ള രോഗികളെ ചികിത്സിക്കരുതെന്ന ഉത്തരവ് തിരുത്തി കർണാടക. ഏപ്രിൽ ഒന്നാം തീയതിയാണ് ദക്ഷിണകന്നഡ ജില്ലാ ഡിഎംഒ കേരളത്തിൽ നിന്നുള്ള രോഗികളെ ചികിത്സിക്കരുതെന്ന് കാണിച്ച് ഉത്തരവ് ഇറക്കിയത്. ഇതാണ് തിരുത്തിയിരിക്കുന്നത്. 

12:15 AM

കൊവിഡ് ബാധിച്ച് സൗദിയിൽ മലയാളി യുവാവ് മരിച്ചു

കൊവിഡ് ബാധിച്ച് മലയാളി യുവാവ് സൗദിയിൽ മരിച്ചു. കണ്ണൂർ പാനൂർ  സ്വദേശി ഷബ്‍നാസ് (28) ആണ് മരിച്ചത്. ലീഗ് അനുഭാവി സംഘടനയായ  കെഎംസിസി ഭാരവാഹികളാണ് വീട്ടിൽ വിവരമറിയിച്ചത്.  ജനുവരിയിൽ വിവാഹത്തിന് ശേഷം മാർച്ച് 10-നാണ് സൗദിയിലേക്ക് തിരിച്ചു പോയത്.

12:14 PM

ധാരാവിയിൽ മരിച്ചയാൾക്ക് കേരളാ ബന്ധം

ധാരാവിയിൽ മരിച്ചയാൾക്ക് കേരള ബന്ധമെന്ന് വ്യക്തമായി. ഇദ്ദേഹത്തിന് ധാരാവിയിൽ തന്നെയുള്ള മറ്റൊരു വീട്ടിൽ നിസാമുദ്ദീൻ സമ്മേളത്തിൽ പങ്കെടുത്ത 10 പേരെ താമസിപ്പിച്ചു. ഇതിൽ 4 മലയാളികളും ഉണ്ടെന്ന് പൊലീസിൻ്റെ പ്രാഥമിക നിഗമനം. മാർച്ച് 22 മുതൽ 24 വരെയാണ് ഇവരിവിടെ താമസിച്ചത്. 24-ന് കേരളത്തിലേക്ക് മടങ്ങി. ഇവരെല്ലാവരും മരിച്ചയാളുമായി അടുത്തിടപഴകിയിരുന്നു എന്നാണ് നിഗമനം.

12:05 AM

രാജ്യത്ത് കൂടുതൽ മരണം, കൂടുതൽ നിരീക്ഷണം

അഹമ്മദാബാദിൽ വീണ്ടും കൊവിഡ് മരണം. ഇതോടെ ഗുജറാത്തിൽ ആകെ മരണം പത്തായി. 10 പേർക്ക് കൂടി രോഗം സ്ഥിരീകരിച്ചു. ആകെ 105 പേർ രോഗം ബാധിച്ച് ചികിത്സയിലുണ്ട്. ദില്ലി ഗംഗാറാം ആശുപത്രിയിലെ ഡോക്ടർമാരും നഴ്സുമാരും അടക്കം 108 പേരെ കരുതൽ നിരീക്ഷണത്തിൽ ആക്കി. ഉത്തർപ്രദേശിലെ മഹാരാജ് ഗ‍ഞ്ജിൽ നിന്ന്  തബ്‍ലീഗ് ജമാഅത്തിൽ പങ്കെടുത്ത 6 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. 21 പേർ നിരീക്ഷണത്തിലാണ്. 

12:05 PM

സമാന്തരപാതയിലൂടെ കേരളത്തിലേക്ക് വരാൻ ശ്രമം, 9 തമിഴ്നാട്ടുകാർ‍ കസ്റ്റഡിയിൽ

സമാന്തര പാതകളിലൂടെ കേരളത്തിലേക്ക് കടന്ന 9 തമിഴ്നാട് സ്വദേശികളെ കുമളി പോലീസ് കസ്റ്റഡിയിൽ എടുത്തു. ഇവരെ ആരോഗ്യപ്രവർത്തകരുടെ സഹായത്തോടെ ആശുപത്രിയിൽ നിരീക്ഷണത്തിലാക്കി. 

12:05 PM

കേരള സർക്കാരിന് ലോക് സഭാ സ്പീക്കറുടെ അഭിനന്ദനം

കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ കേരളം കാണിക്കുന്ന മാതൃകാപരമായ പ്രവർത്തങ്ങളിൽ സംതൃപ്തി അറിയിച്ചു കൊണ്ടും അഭിനന്ദങ്ങൾ അറിയിച്ചു കൊണ്ടും ലോക്സഭാ സ്പീക്കർ ഓം ബിർളയുടെ ടെലഫോൺ സന്ദേശം കേരള നിയമസഭാ സ്പീക്കർ പി.ശ്രീരാമകൃഷ്ണന് ലഭിച്ചു. തൻ്റെ അഭിനന്ദനങ്ങൾ ഗവർമെൻ്റിനേയും മുഖ്യമന്ത്രിയേയും പ്രത്യേകം അറിയിക്കണം എന്നും ഓം ബിർള ടെലഫോൺ സന്ദേശത്തിലൂടെ ആവശ്യപ്പെട്ടു.

12:05 PM

ചീഫ് സെക്രട്ടറിയുടെ സർക്കുലർ

കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ നിയോഗിച്ചിട്ടുള്ള ഉദ്യോഗസ്ഥർ മാത്രം ഓഫീസുകളിൽ വന്നാൽ മതിയെന്ന് ചീഫ് സെക്രട്ടറി. ഡ്യൂട്ടിക്ക് നിയോഗിക്കാത്തവരും ഓഫീസിൽ വരുന്നത് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. വകുപ്പ് തല മേധാവിമാർ ഏൽപ്പിക്കുന്ന ജോലി വീട്ടിലിരുന്ന് മറ്റുള്ള ഉദ്യോഗസ്ഥർ ചെയ്താൽ മതിയെന്ന് ചീഫ് സെക്രട്ടറിയുടെ സർക്കുലർ. 

12:05 PM

നീണ്ടകരയിൽ പഴകിയ മീൻ പിടിച്ചു

പരമ്പരാഗത മൽസ്യബന്ധനത്തിൻ്റെ മറവിൽ വിൽക്കാൻ എത്തിച്ച മാസങ്ങൾ പഴക്കമുള്ള മീൻ പിടികൂടി. വൈപ്പിനിൽ നിന്ന് എത്തിച്ച രണ്ടായിരത്തി അഞ്ഞൂറ് കിലോയോളം മൽസ്യമാണ് പിടികൂടിയത്. നീണ്ടകരയിൽ എത്തിച്ച് ചില്ലറ വിൽപ്പനക്കാർക്ക് കൈമാറുന്നതിടെയാണ് പിടികൂടിയത്. ദുർഗന്ധം വമിക്കുന്ന നിലയിലായിരുന്നു മൽസ്യങ്ങൾ. ഭക്ഷ്യ സുരക്ഷാ വിഭാഗം കേസെടുത്തു. പഴകിയ മീൻ പൊലീസ് നശിപ്പിച്ചു. 

12:05 PM

രാജ്യത്ത് പുതിയ കേസുകൾ 68, ആകെ രോഗബാധിതർ 2902

Read more at: 

11:59 AM

ലോക്ക് ഡൗൺ ലംഘിച്ച് നിസ്കാരം, സംസ്ഥാനത്ത് പലയിടങ്ങളിൽ കേസ്

11:59 AM

എയർ ഇന്ത്യ ടിക്കറ്റ് വിൽപന നിർത്തി

എയർ ഇന്ത്യ ഈ മാസം 30 വരെ ആഭ്യന്തര, അന്താരാഷ്ട്ര വിമാന ടിക്കറ്റ് വിൽപന നിർത്തി വച്ചു. ലോക് ഡൗണുമായി ബന്ധപ്പെട്ട് സർക്കാർ നിർദേശം കിട്ടിയതിനു ശേഷം വിൽപന പുനരാരംഭിക്കും. ഇൻഡിഗോ, സ്പൈസ് ജെറ്റ്, ഗോ എയർ എന്നീ വിമാന കമ്പനികൾ എപ്രിൽ 15 മുതലുള്ള ആഭ്യന്തര സർവീസുകൾക്കുള്ള ടിക്കറ്റ് വിൽപന തുടങ്ങി.

11:57 AM

നിസാമുദ്ദീനിൽ നിന്ന് മടങ്ങിയെത്തിയ സേലം സ്വദേശി മരിച്ചു

നിസാമുദ്ദീനിൽ നിന്ന് തിരിച്ചെത്തിയ സേലം സ്വദേശി മരിച്ചു. 58-കാരനായ ഇദ്ദേഹത്തിന്‍റെ കൊവിഡ് പരിശോധനാ ഫലം വന്നിട്ടില്ല. സേലത്ത് നിന്ന് 57 അംഗ സംഘത്തിനൊപ്പമാണ് ഇദ്ദേഹം നിസാമുദ്ദീനിൽ പോയത്. 

11:57 AM

മാധ്യമപ്രവർത്തകന് കൊവിഡ് ഭേദമായി

ഭോപ്പാലിൽ മുഖ്യമന്ത്രി കമൽനാഥിന്‍റെ വാർത്ത‍ സമ്മേളനത്തിൽ പങ്കെടുത്ത മാധ്യമപ്രവർത്തകന് കൊവിഡ് ഭേദമായി. വിദേശത്ത് നിന്ന് എത്തിയ മകളിൽ നിന്നാണ് മാധ്യമപ്രവർത്തകൻ രോഗ ബാധിതനായത്. മകൾക്കും രോഗം ഭേദമായതായി മധ്യപ്രദേശ്  ആരോഗ്യ വകുപ്പ്‌

11:56 AM

തബ്‍ലീഗിൽ പങ്കെടുത്ത വിദേശപ്രതിനിധികൾ ഒളിവിൽ

തബ് ലീഗ് ജമാഅത്തിൽ പങ്കെടുത്ത 200ഓളം വിദേശ പ്രതിനിധികൾ ഒളിവിലെന്ന് ദില്ലി പൊലീസ്. നിരീക്ഷണത്തിന് വിധേയമാകാതെ ദില്ലിയിൽ പലയിടങ്ങളിലായി ഇവർ ഒളിച്ച് താമസിക്കുകയാണെന്നും പൊലീസ്. ആരാധനാലയങ്ങളിലടക്കം പരിശോധന നടത്തേണ്ടി വരുമെന്ന് ദില്ലി പൊലീസ് സർക്കാരിനെ അറിയിച്ചു.

11:45 AM

രാജ്യത്ത് വീണ്ടും പുതിയ കേസുകൾ

രാജസ്ഥാനിൽ 12 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. അതിൽ 8 പേർ തബ് ലീഗ് സമ്മേളനത്തിൽ പങ്കെടുത്തവരാണ്. രാജസ്ഥാനിൽ ഇതുവരെ കൊവിഡ് സ്ഥിരീകരിച്ചത് 191 പേർക്കാണ്. ആഗ്രയിൽ 25 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു . ഇതോടെ ആഗ്രയിൽ രോഗം ബാധിച്ചവരുടെ എണ്ണം 45 ആയി. ഗോവയിൽ 7 പേർക്ക് കൂടി കൊവിഡ്. ഇതോടെ സംസ്ഥാനത്തെ കൊവിഡ് രോഗികളുടെ എണ്ണം 17 ആയി. 

11:45 AM

ഫ്രഞ്ച് പൗരൻമാർക്ക് ആശ്വാസം; കൊച്ചിയിൽ നിന്ന് തിരികെ പാരീസിലേക്ക് പറന്നു

ലോക് ഡൗണിൽ വിവിധ സംസ്ഥാനങ്ങളിൽ കുടുങ്ങിയ 112 ഫ്രഞ്ച് പൗരൻമാരുമായി പ്രത്യേക വിമാനം നെടുമ്പാശ്ശേരിയിൽ നിന്ന് പാരീസിലേക്ക് പുറപ്പെട്ടു.  കേരളത്തിലും തമിഴ്നാട്ടിലുമായി കുടുങ്ങിയവരെ ഫ്രഞ്ച് എംബസിയുടെ ആവശ്യപ്രകാരം വിനോദ സഞ്ചാര വകുപ്പ് 24 മണിക്കൂറിനുള്ളിൽ നടപടിക്രമങ്ങൾ പൂർത്തിയാക്കി കൊച്ചിയിലെത്തിച്ച് കയറ്റി വിടുകയായിരുന്നു.

11:45 AM

കേരളത്തിൽ നിന്ന് റഷ്യൻ പൗരൻമാരെ കൊണ്ടുപോകാനായില്ല

കേരളത്തിൽ ഉള്ള റഷ്യൻ പൗരന്മാരെ തിരികെ കൊണ്ടു പോകുന്നത് മാറ്റിവെച്ചു. 207 പേരെയാണ് ഇന്ന് കൊണ്ടുപോകാനിരുന്നത്. വിമാനത്തിന്‍റെ സാങ്കേതികത്തകരാർ കാരണമാണ് കൊണ്ടുപോകുന്നത് വൈകുന്നത്. തിരുവനന്തപുരം വിമാനത്താവളത്തിൽ നിന്ന് ഇന്ന് പുറപ്പെടാൻ ആയിരുന്നു തീരുമാനം. 

11:45 AM

വനിതാ ലോകകപ്പ് മാറ്റും

ഇന്ത്യ വേദിയായ അണ്ടർ -17 വനിതാ ലോകകപ്പ് മാറ്റിവയ്ക്കും. ഫിഫ ഉപസമിതി റിപ്പോർട്ട് നൽകി. കൊവിഡ് വൈറസ് വ്യാപനം കാരണം ആണ് തീരുമാനം. നവംബർ രണ്ടിനാണ് ലോകകപ്പ് തുടങ്ങേണ്ടത്. 

11:45 AM

ലോക്ക് ഡൗൺ ലംഘിച്ച് പ്രഭാത സവാരി, കൊച്ചിയിൽ 41 പേർ അറസ്റ്റിൽ

കൊച്ചി നഗരത്തിലെ പനമ്പള്ളി നഗറിൽ നിന്ന് ലോക്ക് ഡൗൺ ലംഘിച്ച് പ്രഭാത നടത്തത്തിന് ഇറങ്ങിയ 41 പേരെ കൊച്ചി പൊലീസ് അറസ്റ്റ് ചെയ്തു. അറസ്റ്റിലായവരിൽ രണ്ട് സ്ത്രീകളുമുണ്ട്. നഗരത്തിലെ സമ്പന്നർ താമസിക്കുന്ന മേഖലയായ പനമ്പള്ളി നഗറിലെ വാക്ക് വേയിൽ പൊലീസ് രാവിലെ ഡ്രോൺ നിരീക്ഷണം നടത്തിയിരുന്നു. ഇതേത്തുടർന്നാണ് പൊലീസെത്തി കൂട്ട അറസ്റ്റ് രേഖപ്പെടുത്തിയത്.

എപ്പി‍ഡെമിക് ഡീസീസസ് ആക്ട് അനുസരിച്ച് ഇവ‍ർക്കെതിരെ കേസ് റജിസ്റ്റർ ചെയ്ത് ജാമ്യത്തിൽ വിട്ടയച്ചു. സംസ്ഥാനങ്ങളോട് ലോക്ക് ഡൗൺ ലംഘിച്ചാൽ അറസ്റ്റ് ചെയ്യണമെന്ന് കേന്ദ്രസർക്കാർ കർശനനിർദേശം നൽകിയിരുന്നതാണ്.

11:45 AM

ഇന്ന് പോത്തൻകോട് റാപ്പിഡ് ടെസ്റ്റ് തുടങ്ങും, മാർഗനിർദേശം പുറത്തിറക്കാൻ ICMR

ശ്രീചിത്ര ഇൻസ്റ്റിറ്റ്യൂട്ട് വികസിപ്പിച്ച റാപ്പിഡ് ടെസ്റ്റ് കിറ്റ് പരീക്ഷണത്തിനായി 4 രോഗികളിൽ നിന്നു സാമ്പിൾ എടുക്കാൻ സർക്കാർ
അനുമതി ലഭിച്ചു. കൊവിഡ് 19 രോഗം ഭേദമായ 4 രോഗികളിൽ നിന്നുള്ള പ്ലാസ്മ ആണ് ശേഖരിക്കുക. 3 നിബന്ധനകളോടെ ആണ് അനുമതി നൽകിയിരിക്കുന്നത്. ഇന്ന് തന്നെ പോത്തൻകോട്ട് അന്തരിച്ച രോഗിയുടെ കൂടെ ജുമാ നമസ്കാരത്തിന് പങ്കെടുത്തവരിൽ റാപ്പിഡ് ടെസ്റ്റ് നടത്തുമെന്ന് സംസ്ഥാനസർക്കാ‍ർ അറിയിച്ചു. ഐസിഎംആർ പുറത്തിറക്കിയ മാർഗനിർദേശം അനുസരിച്ചാകും ടെസ്റ്റിംഗ്. 

11:45 AM

കർണാടകത്തിൽ വീണ്ടും കൊവിഡ് മരണം

കർണാടകത്തിൽ ഒരു കൊവിഡ് മരണം കൂടി. ബാഗൽകോട്ടിൽ 75-കാരൻ മരിച്ചു. ഇദ്ദേഹത്തിന് രോഗം വന്നത് എങ്ങനെയെന്ന് വ്യക്തതയില്ല. 

11:44 AM

ന്യൂയോർക്കിൽ കൊവിഡ് ബാധിച്ച് ഇന്ത്യക്കാരി മരിച്ചു

ന്യൂയോർക്ക് സിറ്റിയിൽ കൊവിഡ്-19 ബാധിച്ച് ഇന്ത്യാക്കാരിയായ ഫിസിഷ്യന്‍ അസിസ്റ്റന്റ് മാധവി അയ (61) നിര്യാതയായി. ബ്രൂക്ലിനില്‍ വുഡ് ഹള്‍ മെഡിക്കല്‍ സെന്ററില്‍ എമര്‍ജന്‍സി മെഡിസിന്‍ ഡിപ്പാര്‍ട്ട്‌മെന്റിലായിരുന്നു അവര്‍ ജോലി ചെയ്തിരുന്നത്.

11:33 AM

അമേരിക്കയിൽ സ്ഥിതി അതീവ ഗുരുതരം, എന്നിട്ടും തർക്കം മാസ്കിൻമേൽ

ലോകത്ത് തന്നെ ഒറ്റ ദിവസം റിപ്പോർട്ട് ചെയ്യപ്പെടുന്ന ഏറ്റവും കൂടിയ മരണസംഖ്യയാണ് അമേരിക്കയിലേത്. അതേസമയം, അമേരിക്കൻ ജനതയോട് മാസ്ക് ധരിക്കണമെന്ന് സിഡിസി ആഹ്വാനം ചെയ്തിട്ടും ട്രംപ് പറഞ്ഞത് 'വേണമെങ്കിൽ ധരിച്ചാൽ മതി' എന്നാണ്. 

Read more at: 24 മണിക്കൂർ, അമേരിക്കയിൽ മരണം 1480, എന്നാലും താൻ മാസ്ക് ധരിക്കില്ലെന്ന് ട്രംപ്

11:33 AM

ലോകത്ത് കൊവിഡ് ബാധിച്ചവരുടെ എണ്ണം 11 ലക്ഷം കടന്നു, ഭീതി

മരണക്കയത്തിലാണ് ലോകമെന്ന് പറയാം. മരിച്ചവരുടെ എണ്ണം 59,000 കടന്നു. ഏറ്റവും പുതിയ കണക്കുകൾ: 

(കടപ്പാട്: worldometer)

9:47 PM IST:

മഹാരാഷ്ട്രയിൽ കൊവിഡ് രോഗികളുടെ എണ്ണം 600 കടന്നു. 

9:47 PM IST:

തെലങ്കാനയിൽ 43 പേർക്ക് കൂടി കൊവിഡ് 19 സ്ഥിരീകരിച്ചു. കൂടുതൽ പേരും നിസാമുദീനിൽ നിന്ന് എത്തിയവരും ഇവരോട് ഇടപഴകിയവരും ആണ്. സാമൂഹികവ്യാപനം ഇതുവരെ ഇല്ലെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു. 

9:36 PM IST:

റാപിഡ് ടെസ്റ്റിന് ഉള്ള മാർഗ്ഗ നിർദേശങ്ങൾ ഐസിഎംആർ പുറത്തിറക്കി

7:47 PM IST:

കോവിഡ് 19 പരിശോധിക്കുന്നതിന്നുള്ള റാപ്പിഡ് ടെസ്റ്റ് തിരുവനന്തപുരം ജില്ലയിൽ ആരംഭിച്ചു. ഐഎംജിയിൽ 41 പേരുടേയും മാർ ഇവാനിയോസിൽ 100 പേരുടെയും യൂണിവേഴ്സിറ്റി, വിമൻസ് ഹോസ്റ്റൽ എന്നിവിടങ്ങളിൽ 30 പേരുടെയും സ്രവം ശേഖരിച്ചു. ഇതിൽ ഐഎംജിയിൽ വച്ച് 32 പോത്തൻകോട് സ്വദേശികളുടെ സ്രവം പരിശോധനക്കെടുത്തു. ലാബിൽ വച്ചാകും റാപ്പിഡ് ടെസ്റ്റ് നടത്തുക.

7:45 PM IST:

രാജ്യത്ത് കൊവിഡ് മരണം 75 ആയതായി കേന്ദ്ര ആരോഗ്യമന്ത്രാലയം. ഇത് വരെ 3072 പേർക്ക് രോഗം സ്ഥിരീകരിച്ചു.

7:44 PM IST:

പ്രധാനമന്ത്രി നരേന്ദ്ര മോദി അമേരിക്കൻ പ്രസിഡൻ്റ് ഡൊണാൾഡ് ട്രമ്പുമായി ഫോണിൽ സംസാരിച്ചു. കൊവിഡ് പോരാട്ടത്തിൽ ഇരു രാജ്യങ്ങളും ഒരുമിച്ച് നിൽക്കുമെന്ന് ഉറപ്പ് നൽകിയതായി പ്രധാനമന്ത്രി ട്വിറ്ററിൽ കുറിച്ചു.

7:43 PM IST:

നിസാമുദീൻ സമ്മേളനത്തിൽ പങ്കെടുത്ത തെലങ്കാനയിലെ സർക്കാർ ഉദ്യോഗസ്ഥന് കൊവിഡ് സ്ഥിരീകരിച്ചു. മേലുദ്യോഗസ്ഥരുടെ അനുമതി ഇല്ലാതെയാണ് ഗ്രാമവികസന വകുപ്പിലെ ഉദ്യോഗസ്ഥൻ സമ്മേളനത്തിൽ പങ്കെടുത്തത്. വിവരം മറച്ചുവെച്ചതിനു ഇയാൾക്കെതിരെ കേസെടുത്തു.

7:41 PM IST:

സംസ്ഥാനത്ത് കൊവിഡ് 19 പ്രതിരോധ പ്രവ‍ര്‍ത്തനങ്ങള്‍ക്കായി തിരുവനന്തപുരം മെഡിക്കൽ കോളേജിൽ നിന്ന് കാസർകോട്ടേയ്ക്ക്  25 അംഗ ചികിത്സാ സംഘത്തെ അയക്കും. ഡോക്ടര്‍മാരും നഴ്സുമാരും അടങ്ങുന്ന 25 അംഗ സംഘം നാളെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ നിന്നും യാത്ര തിരിക്കും. ഡെപ്യൂട്ടി സൂപ്രണ്ട് ഡോ എസ് എസ് സന്തോഷ് കുമാറിന്റെ നേതൃത്വത്തിൽ 10 ഡോക്ടർമാരും 10 നേഴ്സുമാരും അഞ്ച് നേഴ്സിംഗ് അസിസ്റ്റന്റുമാരുമാണ് ചികിത്സാ സംഘത്തിലുള്ളത്.

Read more at: പ്രതിരോധ പ്രവ‍ര്‍ത്തനങ്ങള്‍ക്ക് ആരോഗ്യ പ്രവര്‍ത്തകരുടെ 25 അംഗ സംഘം നാളെ കാസര്‍കോട്ടേയ്ക്ക് 

7:38 PM IST:

കൊവിഡ് 19 സ്ഥിരീകരിച്ച ബോളിവുഡ് ഗായിക കനിക കപൂറിന്‍റെ പുതിയ പരിശോധനാഫലം നെഗറ്റീവ്. അഞ്ചാമത്തെ തവണ നടത്തിയ പരിശോധനയിലാണ് ഇതാദ്യമായി കനികയുടെ റിസല്‍ട്ട് നെഗറ്റീവ് ആയത്. അടുത്ത ടെസ്റ്റിൽ കൂടി നെഗറ്റീവ് ആയാൽ കനികയ്ക്ക്‌ ആശുപത്രി വിടാമെന്ന് പിജിഐ ആശുപത്രി അധികൃതർ അറിയിച്ചു.

7:36 PM IST:

അതിർത്തി അടയ്ക്കില്ലെന്ന കേരളത്തിൻ്റെ നിലപാട് സ്വാഗതം തമിഴ്നാട് മുഖ്യമന്ത്രി. കൊവിഡ് പ്രതിരോധത്തിന് കേരളത്തിനൊപ്പം ഒരുമിച്ച് പോരാടുമെന്നും എടപ്പാടി പളനിസ്വാമി. 

6:47 PM IST:

ആന്ധ്രയിൽ ഇന്ന് 10 പേർക്ക് കൊവിഡ് 19 സ്ഥിരീകരിച്ചു.

6:34 PM IST:

ലോക്ക് ഡൗൺ ലംഘിച്ചതിന് സംസ്ഥാനത്ത്  ഇന്ന് 2047 കേസുകള്‍ രജിസ്റ്റ‍ർ ചെയ്തു. 1962 പേരെ അറസ്റ്റ് ചെയ്തുവെന്നും 1481 വാഹനങ്ങള്‍ പിടിച്ചെടുത്തുവെന്നും കേരള പൊലീസ് അറിയിച്ചു. 

6:28 PM IST:

നിസാമുദ്ദീൻ മർക്കസിൽ നിന്നൊഴിപ്പിച്ച 500 പേരിൽ കൊവിഡ് ലക്ഷണങ്ങൾ. 1800 പേർ നിരീക്ഷണത്തിലെന്ന് ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ അറിയിച്ചു. 2300 പേരെയാണ് മർക്കസിൽ നിന്നൊഴിപ്പിച്ചത്. 

6:27 PM IST:

കർണാടകത്തിൽ 16 പേർക്ക് കൂടി കൊവിഡ് 19 സ്ഥിരീകരിച്ചു. ഇവരെല്ലാം നിസാമുദീനിൽ നിന്നെത്തിവരാണെന്നാണ് ആരോഗ്യവകുപ്പ് വിശദീകരണം.

6:31 PM IST:

തമിഴ്നാട്ടിൽ 74 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇതിൽ 73 പേരു നിസാമുദ്ദീനിലെ ചടങ്ങിൽ പങ്കെടുത്ത് തിരിച്ചെത്തിയവരാണെന്ന് തമിഴ്നാട് ആരോഗ്യവകുപ്പ് അറിയിച്ചു. ഇതോടെ തമിഴ്നാട്ടിൽ കൊവിഡ് ബാധിതരുടെ എണ്ണം 485 ആയി.

Read more at: തമിഴ്‍നാട്ടില്‍ വീണ്ടും കൊവിഡ് മരണം: പുതിയ 74 കൊവിഡ് കേസുകളില്‍ 73 പേരും നിസാമൂദ്ദീനില്‍ നിന്നെത്തിയവർ...

6:09 PM IST:

ഇന്ന് കേരളത്തില്‍ 8 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയതായി ആരോഗ്യവകുപ്പ്. കണ്ണൂര്‍ ജില്ലയില്‍ നിന്നും 7 പേരുടെയും തിരുവനന്തപുരം ജില്ലയിലെ ഒരാളുടെയും പരിശോധനാഫലമാണ് നെഗറ്റീവ് ആയത്.

6:08 PM IST:

കേരളത്തില്‍ 306 പേര്‍ക്കാണ് ഇതുവരെ രോഗബാധ സ്ഥിരീകരിച്ചത്. നിലവില്‍ 254 പേര്‍ വിവിധ ആശുപത്രികളില്‍ ചികിത്സയിലാണ്. ഇതുവരെ ആകെ 50 പേര്‍ രോഗമുക്തി നേടി ഡിസ്ചാര്‍ജായി. 

6:07 PM IST:

കാസര്‍ഗോഡ് ജില്ലയില്‍ നിന്നുള്ള 6 പേര്‍ക്കും കൊല്ലം, ആലപ്പുഴ, എറണാകുളം, പാലക്കാട്, കണ്ണൂര്‍ ജില്ലകളില്‍ നിന്നുള്ള ഓരോരുത്തര്‍ക്കുമാണ് രോഗം സ്ഥിരികരിച്ചത്. 

6:31 PM IST:

സംസ്ഥാനത്ത് ഇന്ന് 11 പേർക്ക് കൂടി കൊവിഡ് 19 സ്ഥിരീകരിച്ചു. ഇതിൽ 6 പേർ കാസർകോട് സ്വദേശികളാണ്. 

Read more at: സംസ്ഥാനത്ത് 11 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു; രോഗം ഭേദമായത് 8 പേര്‍ക്ക് ...

5:59 PM IST:

തമിഴ്നാട്ടിൽ കൊവിഡ് ബാധിച്ച് ഒരു മരണം കൂടി. തേനി സ്വദേശിയായ 53 വയസുള്ള സ്ത്രീയാണ് മരിച്ചത്. തമിഴ്നാട്ടിൽ കൊവിഡ് മരണം ഇതോടെ മൂന്നായി

5:58 PM IST:

കൊവിഡ് 19 പ്രതിരോധത്തിന്‍റെ ഭാഗമായി ബുധനാഴ്ച  പ്രധാനമന്ത്രി പ്രതിപക്ഷ നേതാക്കളുടെ യോഗം വിളിച്ചു. വീഡിയോ കോൺഫ്രൻസ് വഴിയാണ് യോഗം. 

4:25 PM IST:

കഴിഞ്ഞ 24 മണിക്കൂറിൽ റിപ്പോർട്ട് ചെയ്തത് 601 കൊവിഡ് കേസുകളെന്ന് േകന്ദ്ര ആരോഗ്യമന്ത്രാലയം. നിസാമുദ്ദീൻ മത സമ്മേളനത്തിൽ പങ്കെടുത്തവരിൽ കൊവിഡ് റിപ്പോർട്ട് ചെയ്തത് 1023 പേർക്കെന്നും കേന്ദ്ര ആരോഗ്യമന്ത്രാലയം വ്യക്തമാക്കി. 17 സംസ്ഥാനങ്ങളിലാണ് ഈ കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടത്. 

4:16 PM IST:

സംസ്ഥാനത്തെ ബാങ്കുകളുടെ സമയം അടുത്തയാഴ്ച വീണ്ടും ക്രമീകരിക്കുന്നു. തിങ്കൾ മുതൽ വ്യാഴം വരെ (ഏപ്രിൽ6 മുതൽ 9 വരെ) രാവിലെ 10 മുതൽ 2 മണി വരെയായിരിക്കും ബാങ്കുകളുടെ പ്രവർത്തന സമയം. ഈ ആഴ്ച 4 മണി വരെ ആക്കിയതായിരുന്നു ഇത്.

4:12 PM IST:

പ്രധാനമന്ത്രിയുടെ ആഹ്വാനത്തിൽ വ്യക്തത വരുത്തി ഊർജ മന്ത്രാലയം. വഴിവിളക്കുകൾ അണയ്ക്കേണ്ടതില്ലെന്ന് ഊർജ്ജമന്ത്രാലയം അറിയിച്ചു. ഗൃഹോപകരണങ്ങൾ നിർത്താൻ ആഹ്വാനമില്ലെന്നും ലൈറ്റുകൾ മാത്രം ഓഫ് ചെയ്താൽ മതിയെന്നുമാണ് നിർദ്ദേശം.ആശുപത്രികളിലെയും മറ്റ്‌ അവശ്യ സേവനങ്ങളിലെയും ലൈറ്റുകൾ അണയ്ക്കില്ല. പൊതു സുരക്ഷയ്ക്കായി തെരുവ് വിളക്കുകൾ കത്തിക്കാൻ തദ്ദേശ സ്ഥാപനങ്ങൾക്ക് നിർദേശം നൽകിയ ഊർജ്ജ മന്ത്രാലയം. ഒരുമിച്ചു ലൈറ്റ് ഓഫ്‌ ചെയ്യുന്നത് ഗ്രിഡിൽ പ്രതിസന്ധി ഉണ്ടാക്കും എന്ന വാദം തള്ളി. 

3:57 PM IST:

ലോകമാകെ മഹാമാരിയായി പടര്‍ന്ന കൊവിഡില്‍ മരണസംഖ്യ ഉയരുന്നു. ആഗോളതലത്തില്‍ മരണ സംഖ്യ 60000 കടന്നു. 11 ലക്ഷത്തിലധികം പേര്‍ക്കാണ് ലോകത്താകമാനം രോഗം സ്ഥിരീകരിച്ചിട്ടുള്ളത്. രണ്ടേകാല്‍ ലക്ഷത്തിലധികം പേര്‍ക്ക് രോഗം മാറിയിട്ടുണ്ട്. ഇന്ത്യയിലും കഴിഞ്ഞ 24 മണിക്കൂറിനിടെ കേസുകളുടെ എണ്ണം വര്‍ധിക്കുകയാണ്

4:00 PM IST:

പ്രധാനമന്ത്രിയുടെ അധ്യക്ഷതയിൽ ആറാം തീയതി കേന്ദ്ര മന്ത്രിമാരുടെ യോഗം ചേരും. വീഡിയോ കോൺഫറൻസിങ് വഴിയാണ് യോഗം ചേരുക.

3:16 PM IST:

കൊവിഡ് 19 അടിയന്തര സാഹചര്യം നേരിടാൻ രൂപീകരിച്ച സമിതിയുമായി പ്രധാനമന്ത്രി ചർച്ച നടത്തി. പ്രതിരോധ സാമഗ്രികൾ ,വെന്‍റിലേറ്റർ എന്നിവയുടെ ലഭ്യത യോഗത്തിൽ വിലയിരുത്തി

2:27 PM IST:

നോയിഡ സെക്ടർ 5 ൽ നാല് പേർക്ക് കൊവിഡ് 19 സ്ഥിരീകരിച്ചു. ഇതോടെ  രോഗബാധ കണ്ടെത്തിയ ഹൗസിംഗ് സൊസൈറ്റി 48 മണിക്കൂർ നേരത്തേക്ക് അടച്ചു.

2:21 PM IST:

നിയന്ത്രണങ്ങൾ മറികടന്ന് പ്രാർത്ഥനാ ചടങ്ങിൽ പങ്കെടുത്തവർക്ക് എതിരെ കേസ്. തെങ്കാശിയിൽ പ്രാർത്ഥനാ ചടങ്ങിന് എത്തിയ 300 പേർക്ക് എതിരെ പൊലീസ് കേസ് എടുത്തു. പ്രാർത്ഥനാ ചടങ്ങിനെത്തിയവരെ പള്ളിയിൽ നിന്ന് പൊലീസ് അടിച്ചോടിച്ചിരുന്നു. 

2:13 PM IST:

തമിഴ്‍നാട്ടിൽ രണ്ടാമത്തെ കൊവിഡ് മരണം. തബ്‍ലീഗ് ജമാഅത്ത് ചടങ്ങിൽ പങ്കെടുത്ത് നിസാമുദീനിൽ നിന്നെത്തിയ 51 കാരനാണ് മരിച്ചത്. ഇദ്ദേഹം വിളുപുരം ആശുപത്രിയിൽ ചികിത്സയിലായിരുന്നു. 

12:21 PM IST:

മഹാരാഷ്ട്രയിൽ കൊവിഡ് രോഗികളുടെ എണ്ണം 500 കടന്നു. 537 കേസുകളാണ് സംസ്ഥാനത്ത് ഇതുവരെ റിപ്പോ‍ർട്ട് ചെയ്തത്. 500 രോഗികളുള്ള ആദ്യസംസ്ഥാനമാണ് മഹാരാഷ്ട്ര. പുതുതായി 47 കേസുകളാണ് റിപ്പോർട്ട് ചെയ്യപ്പെട്ടിരിക്കുന്നത്. 27 പേരാണ് ഇതുവരെ മരിച്ചത്.

12:16 PM IST:

സുപ്രീംകോടതിയിൽ നിന്നുള്ള തിരിച്ചടിക്ക് പിന്നാലെ കേരളത്തിൽ നിന്നുള്ള രോഗികളെ ചികിത്സിക്കരുതെന്ന ഉത്തരവ് തിരുത്തി കർണാടക. ഏപ്രിൽ ഒന്നാം തീയതിയാണ് ദക്ഷിണകന്നഡ ജില്ലാ ഡിഎംഒ കേരളത്തിൽ നിന്നുള്ള രോഗികളെ ചികിത്സിക്കരുതെന്ന് കാണിച്ച് ഉത്തരവ് ഇറക്കിയത്. ഇതാണ് തിരുത്തിയിരിക്കുന്നത്. 

1:02 PM IST:

കൊവിഡ് ബാധിച്ച് മലയാളി യുവാവ് സൗദിയിൽ മരിച്ചു. കണ്ണൂർ പാനൂർ  സ്വദേശി ഷബ്‍നാസ് (28) ആണ് മരിച്ചത്. ലീഗ് അനുഭാവി സംഘടനയായ  കെഎംസിസി ഭാരവാഹികളാണ് വീട്ടിൽ വിവരമറിയിച്ചത്.  ജനുവരിയിൽ വിവാഹത്തിന് ശേഷം മാർച്ച് 10-നാണ് സൗദിയിലേക്ക് തിരിച്ചു പോയത്.

12:14 PM IST:

ധാരാവിയിൽ മരിച്ചയാൾക്ക് കേരള ബന്ധമെന്ന് വ്യക്തമായി. ഇദ്ദേഹത്തിന് ധാരാവിയിൽ തന്നെയുള്ള മറ്റൊരു വീട്ടിൽ നിസാമുദ്ദീൻ സമ്മേളത്തിൽ പങ്കെടുത്ത 10 പേരെ താമസിപ്പിച്ചു. ഇതിൽ 4 മലയാളികളും ഉണ്ടെന്ന് പൊലീസിൻ്റെ പ്രാഥമിക നിഗമനം. മാർച്ച് 22 മുതൽ 24 വരെയാണ് ഇവരിവിടെ താമസിച്ചത്. 24-ന് കേരളത്തിലേക്ക് മടങ്ങി. ഇവരെല്ലാവരും മരിച്ചയാളുമായി അടുത്തിടപഴകിയിരുന്നു എന്നാണ് നിഗമനം.

12:12 PM IST:

അഹമ്മദാബാദിൽ വീണ്ടും കൊവിഡ് മരണം. ഇതോടെ ഗുജറാത്തിൽ ആകെ മരണം പത്തായി. 10 പേർക്ക് കൂടി രോഗം സ്ഥിരീകരിച്ചു. ആകെ 105 പേർ രോഗം ബാധിച്ച് ചികിത്സയിലുണ്ട്. ദില്ലി ഗംഗാറാം ആശുപത്രിയിലെ ഡോക്ടർമാരും നഴ്സുമാരും അടക്കം 108 പേരെ കരുതൽ നിരീക്ഷണത്തിൽ ആക്കി. ഉത്തർപ്രദേശിലെ മഹാരാജ് ഗ‍ഞ്ജിൽ നിന്ന്  തബ്‍ലീഗ് ജമാഅത്തിൽ പങ്കെടുത്ത 6 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. 21 പേർ നിരീക്ഷണത്തിലാണ്. 

12:09 PM IST:

സമാന്തര പാതകളിലൂടെ കേരളത്തിലേക്ക് കടന്ന 9 തമിഴ്നാട് സ്വദേശികളെ കുമളി പോലീസ് കസ്റ്റഡിയിൽ എടുത്തു. ഇവരെ ആരോഗ്യപ്രവർത്തകരുടെ സഹായത്തോടെ ആശുപത്രിയിൽ നിരീക്ഷണത്തിലാക്കി. 

12:08 PM IST:

കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ കേരളം കാണിക്കുന്ന മാതൃകാപരമായ പ്രവർത്തങ്ങളിൽ സംതൃപ്തി അറിയിച്ചു കൊണ്ടും അഭിനന്ദങ്ങൾ അറിയിച്ചു കൊണ്ടും ലോക്സഭാ സ്പീക്കർ ഓം ബിർളയുടെ ടെലഫോൺ സന്ദേശം കേരള നിയമസഭാ സ്പീക്കർ പി.ശ്രീരാമകൃഷ്ണന് ലഭിച്ചു. തൻ്റെ അഭിനന്ദനങ്ങൾ ഗവർമെൻ്റിനേയും മുഖ്യമന്ത്രിയേയും പ്രത്യേകം അറിയിക്കണം എന്നും ഓം ബിർള ടെലഫോൺ സന്ദേശത്തിലൂടെ ആവശ്യപ്പെട്ടു.

12:08 PM IST:

കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ നിയോഗിച്ചിട്ടുള്ള ഉദ്യോഗസ്ഥർ മാത്രം ഓഫീസുകളിൽ വന്നാൽ മതിയെന്ന് ചീഫ് സെക്രട്ടറി. ഡ്യൂട്ടിക്ക് നിയോഗിക്കാത്തവരും ഓഫീസിൽ വരുന്നത് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. വകുപ്പ് തല മേധാവിമാർ ഏൽപ്പിക്കുന്ന ജോലി വീട്ടിലിരുന്ന് മറ്റുള്ള ഉദ്യോഗസ്ഥർ ചെയ്താൽ മതിയെന്ന് ചീഫ് സെക്രട്ടറിയുടെ സർക്കുലർ. 

12:07 PM IST:

പരമ്പരാഗത മൽസ്യബന്ധനത്തിൻ്റെ മറവിൽ വിൽക്കാൻ എത്തിച്ച മാസങ്ങൾ പഴക്കമുള്ള മീൻ പിടികൂടി. വൈപ്പിനിൽ നിന്ന് എത്തിച്ച രണ്ടായിരത്തി അഞ്ഞൂറ് കിലോയോളം മൽസ്യമാണ് പിടികൂടിയത്. നീണ്ടകരയിൽ എത്തിച്ച് ചില്ലറ വിൽപ്പനക്കാർക്ക് കൈമാറുന്നതിടെയാണ് പിടികൂടിയത്. ദുർഗന്ധം വമിക്കുന്ന നിലയിലായിരുന്നു മൽസ്യങ്ങൾ. ഭക്ഷ്യ സുരക്ഷാ വിഭാഗം കേസെടുത്തു. പഴകിയ മീൻ പൊലീസ് നശിപ്പിച്ചു. 

12:06 PM IST:

Read more at: 

12:01 PM IST:

എയർ ഇന്ത്യ ഈ മാസം 30 വരെ ആഭ്യന്തര, അന്താരാഷ്ട്ര വിമാന ടിക്കറ്റ് വിൽപന നിർത്തി വച്ചു. ലോക് ഡൗണുമായി ബന്ധപ്പെട്ട് സർക്കാർ നിർദേശം കിട്ടിയതിനു ശേഷം വിൽപന പുനരാരംഭിക്കും. ഇൻഡിഗോ, സ്പൈസ് ജെറ്റ്, ഗോ എയർ എന്നീ വിമാന കമ്പനികൾ എപ്രിൽ 15 മുതലുള്ള ആഭ്യന്തര സർവീസുകൾക്കുള്ള ടിക്കറ്റ് വിൽപന തുടങ്ങി.

11:59 AM IST:

നിസാമുദ്ദീനിൽ നിന്ന് തിരിച്ചെത്തിയ സേലം സ്വദേശി മരിച്ചു. 58-കാരനായ ഇദ്ദേഹത്തിന്‍റെ കൊവിഡ് പരിശോധനാ ഫലം വന്നിട്ടില്ല. സേലത്ത് നിന്ന് 57 അംഗ സംഘത്തിനൊപ്പമാണ് ഇദ്ദേഹം നിസാമുദ്ദീനിൽ പോയത്. 

11:58 AM IST:

ഭോപ്പാലിൽ മുഖ്യമന്ത്രി കമൽനാഥിന്‍റെ വാർത്ത‍ സമ്മേളനത്തിൽ പങ്കെടുത്ത മാധ്യമപ്രവർത്തകന് കൊവിഡ് ഭേദമായി. വിദേശത്ത് നിന്ന് എത്തിയ മകളിൽ നിന്നാണ് മാധ്യമപ്രവർത്തകൻ രോഗ ബാധിതനായത്. മകൾക്കും രോഗം ഭേദമായതായി മധ്യപ്രദേശ്  ആരോഗ്യ വകുപ്പ്‌

11:57 AM IST:

തബ് ലീഗ് ജമാഅത്തിൽ പങ്കെടുത്ത 200ഓളം വിദേശ പ്രതിനിധികൾ ഒളിവിലെന്ന് ദില്ലി പൊലീസ്. നിരീക്ഷണത്തിന് വിധേയമാകാതെ ദില്ലിയിൽ പലയിടങ്ങളിലായി ഇവർ ഒളിച്ച് താമസിക്കുകയാണെന്നും പൊലീസ്. ആരാധനാലയങ്ങളിലടക്കം പരിശോധന നടത്തേണ്ടി വരുമെന്ന് ദില്ലി പൊലീസ് സർക്കാരിനെ അറിയിച്ചു.

11:55 AM IST:

രാജസ്ഥാനിൽ 12 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. അതിൽ 8 പേർ തബ് ലീഗ് സമ്മേളനത്തിൽ പങ്കെടുത്തവരാണ്. രാജസ്ഥാനിൽ ഇതുവരെ കൊവിഡ് സ്ഥിരീകരിച്ചത് 191 പേർക്കാണ്. ആഗ്രയിൽ 25 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു . ഇതോടെ ആഗ്രയിൽ രോഗം ബാധിച്ചവരുടെ എണ്ണം 45 ആയി. ഗോവയിൽ 7 പേർക്ക് കൂടി കൊവിഡ്. ഇതോടെ സംസ്ഥാനത്തെ കൊവിഡ് രോഗികളുടെ എണ്ണം 17 ആയി. 

11:53 AM IST:

ലോക് ഡൗണിൽ വിവിധ സംസ്ഥാനങ്ങളിൽ കുടുങ്ങിയ 112 ഫ്രഞ്ച് പൗരൻമാരുമായി പ്രത്യേക വിമാനം നെടുമ്പാശ്ശേരിയിൽ നിന്ന് പാരീസിലേക്ക് പുറപ്പെട്ടു.  കേരളത്തിലും തമിഴ്നാട്ടിലുമായി കുടുങ്ങിയവരെ ഫ്രഞ്ച് എംബസിയുടെ ആവശ്യപ്രകാരം വിനോദ സഞ്ചാര വകുപ്പ് 24 മണിക്കൂറിനുള്ളിൽ നടപടിക്രമങ്ങൾ പൂർത്തിയാക്കി കൊച്ചിയിലെത്തിച്ച് കയറ്റി വിടുകയായിരുന്നു.

11:52 AM IST:

കേരളത്തിൽ ഉള്ള റഷ്യൻ പൗരന്മാരെ തിരികെ കൊണ്ടു പോകുന്നത് മാറ്റിവെച്ചു. 207 പേരെയാണ് ഇന്ന് കൊണ്ടുപോകാനിരുന്നത്. വിമാനത്തിന്‍റെ സാങ്കേതികത്തകരാർ കാരണമാണ് കൊണ്ടുപോകുന്നത് വൈകുന്നത്. തിരുവനന്തപുരം വിമാനത്താവളത്തിൽ നിന്ന് ഇന്ന് പുറപ്പെടാൻ ആയിരുന്നു തീരുമാനം. 

11:51 AM IST:

ഇന്ത്യ വേദിയായ അണ്ടർ -17 വനിതാ ലോകകപ്പ് മാറ്റിവയ്ക്കും. ഫിഫ ഉപസമിതി റിപ്പോർട്ട് നൽകി. കൊവിഡ് വൈറസ് വ്യാപനം കാരണം ആണ് തീരുമാനം. നവംബർ രണ്ടിനാണ് ലോകകപ്പ് തുടങ്ങേണ്ടത്. 

11:50 AM IST:

കൊച്ചി നഗരത്തിലെ പനമ്പള്ളി നഗറിൽ നിന്ന് ലോക്ക് ഡൗൺ ലംഘിച്ച് പ്രഭാത നടത്തത്തിന് ഇറങ്ങിയ 41 പേരെ കൊച്ചി പൊലീസ് അറസ്റ്റ് ചെയ്തു. അറസ്റ്റിലായവരിൽ രണ്ട് സ്ത്രീകളുമുണ്ട്. നഗരത്തിലെ സമ്പന്നർ താമസിക്കുന്ന മേഖലയായ പനമ്പള്ളി നഗറിലെ വാക്ക് വേയിൽ പൊലീസ് രാവിലെ ഡ്രോൺ നിരീക്ഷണം നടത്തിയിരുന്നു. ഇതേത്തുടർന്നാണ് പൊലീസെത്തി കൂട്ട അറസ്റ്റ് രേഖപ്പെടുത്തിയത്.

എപ്പി‍ഡെമിക് ഡീസീസസ് ആക്ട് അനുസരിച്ച് ഇവ‍ർക്കെതിരെ കേസ് റജിസ്റ്റർ ചെയ്ത് ജാമ്യത്തിൽ വിട്ടയച്ചു. സംസ്ഥാനങ്ങളോട് ലോക്ക് ഡൗൺ ലംഘിച്ചാൽ അറസ്റ്റ് ചെയ്യണമെന്ന് കേന്ദ്രസർക്കാർ കർശനനിർദേശം നൽകിയിരുന്നതാണ്.

11:48 AM IST:

ശ്രീചിത്ര ഇൻസ്റ്റിറ്റ്യൂട്ട് വികസിപ്പിച്ച റാപ്പിഡ് ടെസ്റ്റ് കിറ്റ് പരീക്ഷണത്തിനായി 4 രോഗികളിൽ നിന്നു സാമ്പിൾ എടുക്കാൻ സർക്കാർ
അനുമതി ലഭിച്ചു. കൊവിഡ് 19 രോഗം ഭേദമായ 4 രോഗികളിൽ നിന്നുള്ള പ്ലാസ്മ ആണ് ശേഖരിക്കുക. 3 നിബന്ധനകളോടെ ആണ് അനുമതി നൽകിയിരിക്കുന്നത്. ഇന്ന് തന്നെ പോത്തൻകോട്ട് അന്തരിച്ച രോഗിയുടെ കൂടെ ജുമാ നമസ്കാരത്തിന് പങ്കെടുത്തവരിൽ റാപ്പിഡ് ടെസ്റ്റ് നടത്തുമെന്ന് സംസ്ഥാനസർക്കാ‍ർ അറിയിച്ചു. ഐസിഎംആർ പുറത്തിറക്കിയ മാർഗനിർദേശം അനുസരിച്ചാകും ടെസ്റ്റിംഗ്. 

11:46 AM IST:

കർണാടകത്തിൽ ഒരു കൊവിഡ് മരണം കൂടി. ബാഗൽകോട്ടിൽ 75-കാരൻ മരിച്ചു. ഇദ്ദേഹത്തിന് രോഗം വന്നത് എങ്ങനെയെന്ന് വ്യക്തതയില്ല. 

11:45 AM IST:

ന്യൂയോർക്ക് സിറ്റിയിൽ കൊവിഡ്-19 ബാധിച്ച് ഇന്ത്യാക്കാരിയായ ഫിസിഷ്യന്‍ അസിസ്റ്റന്റ് മാധവി അയ (61) നിര്യാതയായി. ബ്രൂക്ലിനില്‍ വുഡ് ഹള്‍ മെഡിക്കല്‍ സെന്ററില്‍ എമര്‍ജന്‍സി മെഡിസിന്‍ ഡിപ്പാര്‍ട്ട്‌മെന്റിലായിരുന്നു അവര്‍ ജോലി ചെയ്തിരുന്നത്.

11:37 AM IST:

ലോകത്ത് തന്നെ ഒറ്റ ദിവസം റിപ്പോർട്ട് ചെയ്യപ്പെടുന്ന ഏറ്റവും കൂടിയ മരണസംഖ്യയാണ് അമേരിക്കയിലേത്. അതേസമയം, അമേരിക്കൻ ജനതയോട് മാസ്ക് ധരിക്കണമെന്ന് സിഡിസി ആഹ്വാനം ചെയ്തിട്ടും ട്രംപ് പറഞ്ഞത് 'വേണമെങ്കിൽ ധരിച്ചാൽ മതി' എന്നാണ്. 

Read more at: 24 മണിക്കൂർ, അമേരിക്കയിൽ മരണം 1480, എന്നാലും താൻ മാസ്ക് ധരിക്കില്ലെന്ന് ട്രംപ്

11:35 AM IST: