കൊഹ്‌ലിക്ക് ഓറഞ്ച് ക്യാപ്പ്; പര്‍പ്പിള്‍ ക്യാപ്പ് ഭുവനേശ്വര്‍ കുമാറിന്

By Web DeskFirst Published May 29, 2016, 6:42 PM IST
Highlights

16 കളികളില്‍ 973 റണ്‍സ് അടിച്ചുകൂട്ടിയാണ് വിരാട് കൊഹ്‌ലി ഒന്നാമതെത്തിയത്. ഇതില്‍ നാലു സെഞ്ച്വറികളും ഏഴു അര്‍ദ്ധസെഞ്ച്വറികളും ഉള്‍പ്പെടുന്നു. 848 റണ്‍സെടുത്ത ഡേവിഡ് വാര്‍ണര്‍ രണ്ടാമതും 687 റണ്‍സെടുത്ത എബി ഡിവില്ലിയേഴ്സ് മൂന്നാമതുമാണ് 501 റണ്‍സ് വീതം നേടിയ ഗൗതം ഗംഭീറും ശിഖര്‍ ധവാനും നാലും അഞ്ചും സ്ഥാനങ്ങളിലെത്തി. 168.79 സ്‌ട്രൈക്ക് റേറ്റുള്ള എബി ഡിവില്ലിയേഴ്‌സാണ് പ്രഹരശേഷിയില്‍ ഒന്നാമതെത്തിയത്.

ബൗളര്‍മാരിലും ഇന്ത്യക്കാരുടെ ആധിപത്യമാണ് തെളിഞ്ഞു കണ്ടത്. 17 കളികളില്‍ 23 വിക്കറ്റെടുത്താണ് ഭുവനേശ്വര്‍ കുമാര്‍ പര്‍പ്പിള്‍ ക്യാപ്പ് സ്വന്തമാക്കിയത്. ആര്‍സിബി താരം യുസ്‌വേന്ദ്ര ചഹല്‍ 13 കളികളില്‍ 21 വിക്കറ്റെടുത്ത് രണ്ടാമതെത്തി. 20 വിക്കറ്റുകളോടെ ഷെയ്ന്‍ വാട്ട്സണ്‍ മൂന്നാമതും 18 വിക്കറ്റെടുത്ത ധവാല്‍ കുല്‍ക്കര്‍ണി നാലാമതുമാണ്. മുസ്താഫിസുര്‍ റഹ്മാന്‍, മിഷേല്‍ മക്‌ഗ്ലാനെഗ്ഹന്‍, ഡ്വെയ്ന്‍ ബ്രാവോ എന്നിവര്‍ 17 വിക്കറ്റുകള്‍ വീതമെടുത്തു.

click me!