മലയാളികള്‍ക്ക് അഭിമാനിക്കാം; ബേസില്‍ തമ്പി ഐപിഎല്‍ എമര്‍ജിംഗ് പ്ലേയര്‍

By Web DeskFirst Published May 22, 2017, 12:38 AM IST
Highlights

ഹൈദരാബാദ്: ഐപിഎല്‍ ഫൈനല്‍ കളിച്ച ടീമുകളില്‍ മലയാളികളാരും ഉണ്ടായിരുന്നില്ലെങ്കിലും മലയാളികള്‍ക്ക് അഭിമാനിക്കാം. ഗുജറാത്ത് ലയണ്‍സിന്റെ മലയാളി പേസര്‍ ബേസില്‍ തമ്പിയ്ക്കാണ് ഐപിഎല്‍ പത്താം സീസണിലെ എമര്‍ജിംഗ് പ്ലേയര്‍ പുരസ്കാരം. ഇത് രണ്ടാം തവണയാണ് മലയാളി താരം ഐപിഎല്ലിലെ എമര്‍ജിംഗ് പ്ലേയര്‍ ആയി തെരഞ്ഞെടുക്കപ്പെടുന്നത്. സഞ്ജു സാംസണാണ് ബേസിലിന് മുമ്പ് എമര്‍ജിംഗ് പ്ലേയര്‍ ആയി തെരഞ്ഞെടുക്കപ്പെട്ടിട്ടുള്ള താരം.

ഗുജറാത്തിനായി 12 മത്സരങ്ങള്‍ കളിച്ച ബേസില്‍ തമ്പി 11 വിക്കറ്റേ നേടിയുള്ളുവെങ്കിലും അവസാന ഓവറുകളില്‍ യോര്‍ക്കറുകള്‍ എറിയാനുള്ള ബേസിലിന്റെ മിടുക്കിനെക്കുറിച്ച് കമന്റേറ്റര്‍മാരും ക്രിക്കറ്റ് വിദ്ഗ്ധരും വാചാലരായിരുന്നു. 57.4 ശതമാനം വോട്ട് നേടി എതിരാളികളെ ബഹുദൂരം പിന്നിലാക്കിയാണ് ബേസില്‍ ഭാവി വാഗാദാനമായി തെരഞ്ഞെടുക്കപ്പെട്ടത്.

രണ്ടാം സ്ഥാനത്തെത്തിയ മുംബൈ ഇന്ത്യന്‍സിന്റെ നീതീഷ് റാണയ്ക്ക് 21.9 ശതമാനം വോട്ട് മാത്രമാണ് ലഭിച്ചത്. ഡല്‍ഹി ഡെയര്‍ഡെവിള്‍സിന്റെ യുവതാരം റിഷഭ് പന്ത് 88.8 ശതമാനം വോട്ടുനേടി മൂന്നാം സ്ഥാനത്തെത്തി.

click me!