ഡിവില്ലിയേഴ്സിന്റെ വെടിക്കെട്ട് പാഴായി; ബംഗളൂരുവിനെതിരെ പഞ്ചാബിന് ജയം

By Web DeskFirst Published Apr 10, 2017, 12:48 PM IST
Highlights

ഇന്‍ഡോര്‍: ഐപിഎല്ലില്‍ കിംഗ്സ് ഇലവന്‍ പഞ്ചാബിന് തുടര്‍ച്ചയായ രണ്ടാം ജയം. പഞ്ചാബ് എട്ട് വിക്കറ്റിന് ബാംഗളൂരിനെ തോല്‍പിച്ചു. ബാംഗ്ലൂരിന്റെ 148 റണ്‍സ് പഞ്ചാബ് 33 പന്ത് ശേഷിക്കേ മറികടന്നു. ഹാഷിം അംല 58 റണ്‍സുമായും ഗ്ലെന്‍ മാക്‌സ് വെല്‍ 43 റണ്‍സുമായും പുറത്താവാതെ നിന്നു. 34 റണ്‍സെടുത്ത മനന്‍ വോറയും 9 റണ്‍സെടുത്ത അക്ഷര്‍ പട്ടേലുമാണ് പുറത്തായത്.

46 പന്തില്‍ പുറത്താവാതെ 89 റണ്‍സെടുത്ത എ ബി ഡിവിലിയേഴ്‌സിന്‍റെ ബാറ്റിംഗ് മികവിലാണ് ബംഗളൂരു 148ല്‍ എത്തിയത്. 22 റണ്‍സിനിടെ മൂന്ന് വിക്കറ്റ് നഷ്‌ടമായ ബാംഗളൂരുവിനെ ഒറ്റക്ക് ചുമലിലേറ്റുകയായിരുന്നു ഈ സീസണില്‍ ആദ്യ മത്സരത്തിനിറങ്ങിയ ഡിവിലിയേഴ്‌സ്.

ഗെയ്‍ലിന് പകരമെത്തിയ ഡിവിലിയേഴ്‌സ് മൂന്ന് ഫോറും ഒമ്പത് സിക്‌സറും പറത്തി. ക്യാപ്റ്റന്‍ ഷെയ്ന്‍ വാട്സനും കേദാര്‍ ജാദവും ഒരു റണ്‍സിന് പുറത്തായി. ഓപ്പണറായി സ്ഥാനക്കയറ്റം കിട്ടിയ മലയാളി താരം വിഷ്ണു വിനോദിന് ഏഴ് റണ്‍സെടുക്കാനേ കഴിഞ്ഞുള്ളൂ.

click me!