ഇതാ മുംബൈയെ ഞെട്ടിച്ച ഉനദ്ഘട്ടിന്റെ ക്യാച്ച്

By Web DeskFirst Published May 21, 2017, 10:03 PM IST
Highlights

ഹൈദരാബാദ്: ജയദേവ് ഉനദ്ഘട്ട് പൂനെയ്ക്ക് വെറുമൊരു ബൗളര്‍ മാത്രമല്ല. മികച്ചൊരു ഫീല്‍ഡര്‍ കൂടിയാണ്. കഴിഞ്ഞ മത്സരങ്ങളില്‍ ഉനദ്ഘട്ടിന്റെ ഫീല്‍ഡിംഗ് മികവ് തന്നെ അതിന് ഉദാഹരണം. ബൗളിംഗില്‍ തുരുപ്പ് ചീട്ടായിരിക്കുമ്പോഴും ഫീല്‍ഡിംഗ് മികവില്‍ ഉനദ്ഘട്ട് വേള്‍ഡ് ക്ലാസാണെന്ന് മുംബൈയ്ക്കെതിരായ ഐപിഎല്‍ ഫൈനല്‍ മത്സരവും തെളിയിച്ചു.

അപകടകാരിയായ മുംബൈ ഓപ്പണര്‍ ലെന്‍ഡല്‍ സിമണ്‍സിനെ സ്വന്കം ബൗളിംഗില്‍ പറന്നു പിടിച്ചാണ് ഉനദ്ഘട്ട് മുംബൈയുടെ തകര്‍ച്ചയ്ക്ക് ആക്കം കൂട്ടിയത്. അവിശ്വസനീയ ക്യാച്ചായിരുന്നു അത്. സ്ലോ ബോളില്‍ ലെന്‍ഡല്‍ സിമണ്‍സ് ബാറ്റ് ചെവ്വച്ചപ്പോള്‍ ബാറ്റിന്റെ ലീഡിംംഗ് എഡ്ജില്‍ തട്ടി ഉയര്‍ന്ന പന്ത് ഇടത്തോട്ട് ഡൈവ് ചെയ്ത് ഉനദ്ഘട്ട് കൈയിലൊതുക്കുകായിരുന്നു. ഈ ഐപിഎല്ലിലെ ഏറ്റവും മികച്ച ക്യാച്ചുകളിലൊന്നായി അത്.

click me!