കൊല്‍ക്കത്ത അടിച്ചുപൊളിച്ചു; വീണ്ടും തോറ്റമ്പി ആര്‍സിബി

By Web DeskFirst Published May 7, 2017, 2:29 PM IST
Highlights

ബംഗളുരു: ബംഗളുരു ഉയര്‍ത്തിയ 159 റണ‍്ഐപിഎല്ലില്‍ ബംഗളുരു റോയല്‍ ചലഞ്ചേഴ്‌സിന് വീണ്ടും തോല്‍വി. കൊല്‍ക്കത്തയ്ക്കെതിരെ ആറു വിക്കറ്റിനാണ് ആര്‍ സി ബി തോറ്റത്. സിന്റെ വിജയലക്ഷ്യം ആറു വിക്കറ്റും 29 പന്തും ശേഷിക്കെ അനായാസം കൊല്‍ക്കത്ത മറികടക്കുകയായിരുന്നു. 54 റണ‍്സെടുത്ത സുനില്‍ നരെയ്‌നും 50 റണ്‍സെടുത്ത ക്രിസ് ലിന്നും ചേര്‍ന്ന് ഓപ്പണിങ് വിക്കറ്റില്‍ നടത്തിയ വെടിക്കെട്ടാണ് കൊല്‍ക്കത്തയ്‌ക്ക് ഗംഭീരവിജയം സമ്മാനിച്ചത്. ഐപിഎല്ലിലെ ഏറ്റവും വേഗമേറിയ അര്‍ദ്ധസെഞ്ച്വറി എന്ന റെക്കോര്‍ഡ് നരെയ്‌ന്‍ സ്വന്തമാക്കി. 15 പന്തില്‍നിന്നാണ് നരെയ്ന്‍ അര്‍ദ്ധശതകം പിന്നിട്ടത്. ഇതുകൂടാതെ പവര്‍പ്ലേ ഓവറില്‍ ഏറ്റവുമധികം റണ്‍സെടുക്കുന്ന ഐപിഎല്‍ ടീം എന്ന റെക്കോര്‍ഡും കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് സ്വന്തമാക്കി. 6 ഓവറില്‍ 105 റണ്‍സാണ് കൊല്‍ക്കത്ത അടിച്ചെടുത്തത്. സുനില്‍ നരെയ്ന്‍ ആണ് മാന്‍ ഓഫ് ദ മാച്ച്. 

നേരത്തെ ടോസ് നഷ്‌ടപ്പെട്ട് ആദ്യം ബാറ്റുചെയ്‌ത ആര്‍ സി ബി നിശ്ചിത 20 ഓവറില്‍ ആറു വിക്കറ്റ് നഷ്‌ടത്തില്‍ 158 റണ്‍സെടുക്കുകയായിരുന്നു. പുറത്താകാതെ 75 റണ്‍സെടുത്ത ഹെഡും 52 റണ്‍സെടുത്ത മന്‍ദീപ് സിങുമാണ് ബാറ്റിങില്‍ തിളങ്ങിയത്. കൊല്‍ക്കത്തയ്‌ക്ക് വേണ്ടി ഉമേഷ് യാദവ് മൂന്നും സുനില്‍ നരെയ്ന്‍ രണ്ടു വിക്കറ്റും സ്വന്തമാക്കി. 

click me!