ഇത് സഹിക്കാനാകുന്നില്ല: ഹൃദയം തകര്‍ന്ന് കോലി

By Web DeskFirst Published May 6, 2017, 9:16 AM IST
Highlights

ഐപിഎല്‍ സീസണില്‍ ഒമ്പതാം തോല്‍വി ഏറ്റുവാങ്ങിയ ബംഗളുരു റോയല്‍ ചലഞ്ചേഴ്‌സിന്റെ നായകന്‍ വിരാട് കോലിക്ക് ഇത് ഹൃദയഭേദകമായ അനുഭവം. എന്തുകൊണ്ടാണ് ഇങ്ങനെ തന്റെ ടീം ബാറ്റിങില്‍ തകരുന്നതെന്ന് ഇപ്പോഴും മനസിലാകുന്നില്ലെന്ന് മല്‍സരശേഷം കോലി പറഞ്ഞു. ഇത് ശരിക്കും ഹൃദയഭേദകമാണ്. ഈ സീസണില്‍ ഇതുപോലെ ബാറ്റിങ് തകരുന്ന മറ്റൊരു ടീം ഇല്ലെന്നും കോലി പറഞ്ഞു. ഇത്തരത്തില്‍ കളിക്കുന്നതിനെക്കുറിച്ച് എന്തു പറയണമെന്ന് അറിയില്ലെന്നും കോലി പറഞ്ഞു. ടീമിലെ എല്ലാവരും നന്നായി കളിക്കാന്‍ ശ്രമിക്കുന്നുണ്ട്. പക്ഷെ വലിയ സ്കോര്‍ കണ്ടെത്താനാകാതെ എപ്പോഴും ബാറ്റിങ് തകര്‍ന്ന‍ടിയുകയാണെന്നും കോലി പറഞ്ഞു. കിങ്സ് ഇലവന്‍ പഞ്ചാബിനെതിരെ 19 റണ്‍സിനാണ് കഴിഞ്ഞ ദിവസം റോയല്‍ ചലഞ്ചേഴ്‌സ് തോറ്റത്. 139 റണ‍്സ് വിജയലക്ഷ്യവുമായി ബാറ്റുചെയ്‌ത ആര്‍ സി ബി, 119 റണ്‍സിന് പുറത്താകുകയായിരുന്നു. ക്രിസ് ഗെയ്‌ല്‍ പൂജ്യം റണ്‍സിനും വിരാട് കോലി ആറു റണ്‍സിനുമാണ് പുറത്തായത്. മറ്റൊരു വമ്പന്‍ താരം എബിഡിവില്ലിയേഴ്‌സ് പത്തു റണ്‍സെടുത്ത് പുറത്തായി. സന്ദീപ് ശര്‍മ്മയാണ് ഇവരുടെ മൂന്നുപേരെ വിക്കറ്റും സ്വന്തമാക്കിയത്.

click me!