ക്രിക്കറ്ററാകും മുമ്പ് ഹോട്ടല്‍ വെയിറ്റര്‍; വെളിപ്പെടുത്തലുമായി മുംബൈ താരം

By Web DeskFirst Published May 20, 2017, 10:37 PM IST
Highlights

ക്രിക്കറ്റിലെത്തും മുമ്പ് താന്‍ ഹോട്ടല്‍ ജോലിക്കാരനായിരുന്നുവെന്ന വെളിപ്പെടുത്തലുമായി ഒരു ക്രിക്കറ്റ് താരം. മുംബൈ ഇന്ത്യന്‍സിലെ ഫാസ്റ്റ് ബൗളര്‍ കുല്‍വന്ത് ഖെജ്രോലിയയുടെ ജീവിത കഥയാണ് ആര്‍ക്കും ആവേശമാകുന്നത്.  

രാജസ്ഥാനിലെ ഒരു ചെറിയ ഗ്രാമത്തില്‍ നിന്നാണ് വെറും 7 ഫസ്റ്റ് ക്ലാസ് മത്സരങ്ങളുടെ പരിചയം മാത്രം കൈമുതലാക്കി കുല്‍വന്ത് ഖെജ്രോലിയ എന്ന ഇരുപത്തിയഞ്ചുകാരന്‍ വരുന്നത്. ഗോവയിലെ ഒരു ഹോട്ടലില്‍ വെയ്റ്ററായി ജോലിയെടുക്കുകയായിരുന്നു കറച്ച് കാലം മുമ്പ് വരെ കുല്‍വന്ത് ഖെജ്രോലിയ. ഖെജ്രോലിയ ക്രിക്കറ്റ് കളിക്കും എന്ന കാര്യം സ്വന്തം പോലും വീട്ടുകാര്‍ക്ക് അറിയില്ലായിരുന്നുവത്രെ. പകല്‍ ജോലിയെടുക്കും, വൈകിട്ട് ജിമ്മില്‍ പോകും. നല്ലൊരു ഷൂ വാങ്ങാന്‍ പോലും പണമുണ്ടായിരുന്നില്ലെന്ന് ഖെജ്രോലിയ പറയുന്നു.

ഡല്‍ഹിയിലെ എല്‍ ബി ശാസ്ത്രി ക്ലബിലെത്തിയതോടെയാണ് ഖെജ്രോലിയയുടെ തലവര തെളിഞ്ഞത്. ഇതോടെ ഖെജ്രോലിയ ദേശീയ തലത്തില്‍ ശ്രദ്ധിക്കപ്പെടാന്‍ തുടങ്ങി. ഏഴ് ഫസ്റ്റ് ക്ലാസ് മത്സരങ്ങള്‍ കളിച്ചു. കുല്‍വന്ത് ഖെജ്രോലിയയുടെ ആദ്യത്തെ ഐപിഎല്‍ സീസണാണ് ഇത്. മുംബൈ ഇന്ത്യസിനൊപ്പം ചേരാന്‍ പറ്റിയതില്‍ സന്തോഷിക്കുന്ന ഖെജ്രോലിയയുടെ ദു:ഖം ഒരു കളിയില്‍ പോലും ഇറങ്ങാന്‍ പറ്റിയില്ല എന്നതു മാത്രം.

 

click me!