Latest Videos

കൊല്‍ക്കത്ത വീണു; ഐപിഎല്ലില്‍ മുംബൈ-പുനെ ഫൈനല്‍

By Web DeskFirst Published May 19, 2017, 11:11 PM IST
Highlights

ബംഗളൂരു: മുംബൈയുടെ ഓള്‍റൗണ്ട് മികവിനുള്ളില്‍ കൊല്‍ക്കത്തയ്ക്ക് ഒരിക്കല്‍കൂടി കൊല്‍ക്കത്തയ്ക്ക് അടിതെറ്റി. ഐപിഎല്‍ രണ്ടാം പ്ലേ ഓഫില്‍ കൊല്‍ക്കത്തയെ ആറു വിക്കറ്റിന് കീഴടക്കി മുംബൈ ഫൈനലിലെത്തി. ആദ്യ ക്വാളിഫയറില്‍ മുംബൈയെ കിഴടക്കിയ റൈസിംഗ് പൂനെ സൂപ്പര്‍ ജയന്റാണ് ഞായറാഴ് ഹൈദരാബാദില്‍ നടക്കുന്ന ഫൈനലില്‍ മംബൈയുടെ എതിരാളികള്‍. സ്കോര്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് 18.5 ഓവറില്‍ 108/4, മുംബൈ ഇന്ത്യന്‍സ് 14.3 ഓവറില്‍ 111/4.

107 റണ്‍സ് പ്രതിരോധിക്കാനിറങ്ങിയ മുംബൈയ്ക്ക് അപ്രതീക്ഷിത തകര്‍ച്ചയുണ്ടായാല്‍ മാത്രമെ കൊല്‍ക്കത്തയ്ക്ക് എന്തെങ്കിലും സാധ്യതയുണ്ടായിരുന്നുള്ളു. കൊല്‍ക്കത്തയുടെ ചെറിയ വിജയലക്ഷ്യത്തിന് മുന്നില്‍ തുടക്കത്തില്‍ 34/3 എന്ന നിലയില്‍ മുംബൈ പതറിയെങ്കിലും രോഹിത് ശര്‍മയും(26) ക്രുനാല്‍ പാണ്ഡ്യയും(42 നോട്ടൗട്ട്) ഉറച്ചുനിന്നതോടെ അപകടം ഒഴിവായി. ജയത്തിന് തൊട്ടടുത്ത് രോഹിത്വീണെങ്കിലും പൊള്ളാര്‍ഡും പാണ്ഡ്യയും ചേര്‍ന്ന് ഫൈനല്‍ പ്രവേശനം ആധികാരികമാക്കി. സിമണ്‍സ്(3), പാര്‍ഥിവ് പ്ടടേല്‍(14), അംബാട്ടി റായിഡു(6) എന്നിവരാണ് രോഹിത്തിന് പുറമെ മുംബൈ നിരയില്‍ പുറത്തായ മറ്റ് ബാറ്റ്സ്മാന്‍മാര്‍.

നേരത്തെ ബാറ്റ്സ്മാന്‍മാരും പിച്ചും ടോസും കൊല്‍ക്കത്തയെ ഒരുമിച്ച് ചതിച്ചു. ബാറ്റിംഗ് ദുഷ്കരമായ പിച്ചില്‍ മുംബൈ ബൗളര്‍മാരുടെ കൃത്യതയാര്‍ന്ന ബൗളിംഗ് കൂടിയായതോടെ കൊല്‍ക്കത്ത 20 ഓവര്‍ പോലും തികയ്‌ക്കാതെ ഓള്‍ ഔട്ടാവുകയായിരുന്നു. 31 റണ്‍സെടുത്ത സൂര്യകുമാര്യ യാദവായിരുന്നു കൊല്‍ക്കത്തയുടെ ടോപ് സ്കോറര്‍.

രണ്ടാം ഓവറില്‍ തന്നെ തകര്‍പ്പനടിക്കാരനായ ക്രിസ് ലിന്നിനെ(4) നഷ്‌ടമായി. അഞ്ച് റണ്‍സായിരുന്നു അപ്പോള്‍ സ്കോര്‍ ബോര്‍ഡില്‍. ഗംഭീറും നരെയ്നും ചേര്‍ന്ന് 24 റണ്‍സിലെത്തിച്ചെങ്കിലും നരെയ്ന്‍(10) പുറത്തായതിന് പിന്നാലെ കൂട്ടത്തകര്‍ച്ച തുടങ്ങി. ഉത്തപ്പ(1) ,ഗംഭീര്‍(12), ഗ്രാന്‍ന്ദോം(0) എന്നിവര്‍കൂിട പെട്ടെന്ന് മടങ്ങിയതോടെ കൊല്‍ക്കത്ത 31/5 ലേക്ക് കൂപ്പുകുത്തി. സൂര്യകുമാര്‍ യാദവും ഇഷാന്ത് ജഗ്ഗിയും(28) ചേര്‍ന്ന് ആറാം വിക്കറ്റില്‍ 56 റണ്‍സ് കൂട്ടിച്ചേര്‍ത്തില്ലായിരുന്നെങ്കില്‍ കൊല്‍ക്കത്തയുടെ നില കൂടുതല്‍ പരിതാപകരമായേനെ. ജഗ്ഗി വീണതി

ന് പിന്നാലെ കൊല്‍ക്കത്ത ഇന്നിംഗ്സ് 107 റണ്‍സില്‍ അവസാനിച്ചു. മുംബൈയ്‌ക്കായി നാലോവറില്‍ 16 റണ്‍സിന് നാലു വിക്കറ്റ് വീഴ്‌ത്തിയ കരണ്‍ ശര്‍മയും മൂന്നോവറില്‍ ഏഴ് റണ്‍സിന് മൂന്ന് വിക്കറ്റ് വീഴ്‌ത്തിയ ജസ്‌പ്രീത് ബൂമ്രയുമാണ് ബൗളിംഗില്‍ തിളങ്ങിയത്. മിച്ചല്‍ ജോണ്‍സണ്‍ രണ്ട് വിക്കറ്റെടുത്തു.

click me!