ആ അന്ധവിശ്വാസവും പൊളിച്ച് മുംബൈ

By Web DeskFirst Published May 22, 2017, 1:03 AM IST
Highlights

ഹൈദരാബാദ്: ഐപിഎല്ലില്‍ മുംബൈ ഇന്ത്യന്‍സ് ഇത്തവണ മിന്നുന്ന ഫോമിലായിരുന്നു. ഗ്രൂപ്പ് ഘട്ടത്തില്‍ 14ല്‍ 10 കളികളില്‍ ജയിച്ച് ഒന്നാമന്‍മാരായി പ്ലേ ഓഫിലെത്തി. ആദ്യ പ്ലേ ഓഫില്‍ പൂനെയോട് തോറ്റെങ്കിലും കൊല്‍ക്കത്തയെ കീഴടക്കി ഫൈനലിലെത്തി. അപ്പോഴും മുംബൈയുടെ എതിരാളികളും പൂനെയും ആശ്വാസം കൊണ്ടത് ചരിത്രത്തിലായിരുന്നു. എന്നാല്‍ പൂനെയെ കീഴടക്കി കീരീടം നേടിയതോടെ ആ ചരിത്രവും മുംബൈ ഇന്ന് പൊളിച്ചെഴുതി.

കഴിഞ്ഞ ഒമ്പത് ഐപിഎല്‍ സീസണുകളിലും ലീഗ് ഘട്ടത്തില്‍ ഒന്നാമതെത്തിയ ടീം ഒരിക്കലും കപ്പ് നേടിയിട്ടില്ലായിരുന്നു. അതുകൊണ്ടാണ് ഇത്തവണ മുംബൈ നേടിയ കിരീടം ചരിത്ര വിജയമാകുന്നത്.2016ല്‍ ഒഴികെ ലീഗ് ഘട്ടത്തില്‍ രണ്ടാമതോ മൂന്നാമതോ എത്തിയ ടീമുകളായിരുന്നു ഇതുവരെ കപ്പടിച്ചിരിക്കുന്നത്.

2011 മുതലുള്ള കണക്കുകള്‍ ഇതാ ഇങ്ങനെ.
2011-ബംഗളൂരു(1), ചെന്നൈ(2)-വിജയികള്‍ ചെന്നൈ
2012-കൊല്‍ക്കത്ത(2), ചെന്നൈ(4)-വിജയികള്‍ കൊല്‍ക്കത്ത
2013-ചെന്നൈ(1), മുംബൈ(2)-വിജയകള്‍ മുംബൈ
2014-പഞ്ചാബ്(1), കൊല്‍ക്കത്ത(2)-വിജയികള്‍ കൊല്‍ക്കത്ത
2015-ചെന്നൈ(1), മുംബൈ(2)-വിജയികള്‍ മുംബൈ
2016-ബംഗളൂരു(2), ഹൈദരാബാദ്(3), വിജിയകള്‍ ഹൈദരാബാദ്
2017-പൂനെ(2), മുംബൈ ഇന്ത്യന്‍സ്(1), വിജയികള്‍ മുംബൈ

click me!