ഐ പി എല്ലിലെ പരിശീലകരിൽ ശമ്പളത്തില്‍ താരം ഡൽഹിയുടെ  രാഹുൽ ദ്രാവിഡ്

By Web DeskFirst Published May 21, 2017, 10:53 AM IST
Highlights

ദില്ലി: ഐ പി എല്ലിലെ പരിശീലകരിൽ താരം ഡൽഹിയുടെ  രാഹുൽ ദ്രാവിഡാണ്. ദ്രാവിഡാണ് ഏറ്റവും പ്രതിഫലം പറ്റുന്ന ഐ പി എൽ കോച്ച്.
രാജ്യന്തര ക്രിക്കറ്റിൽ അനിൽ കുംബ്ലൈയും.

ഐ പി എൽ പത്താം സീസണിൽ ഡൽഹി ഡെയർ ഡെവിൾസ് പ്ലേഓഫ് പോലും കാണാതെ പുറത്തായെങ്കിലും രാഹുൽ ദ്രാവിഡിന്‍റെ തലപ്പൊക്കത്തിന് ഒരു കുറവുമില്ല. യുവതാരങ്ങളിൽ വിശ്വാസം അർപ്പിക്കുന്ന ദ്രാവിഡാണ് ഐ പി എല്ലിൽ ഏറ്റവും കൂടുതൽ പ്രതിഫലം പറ്റുന്നു പരിശീലകൻ. ഡൽഹി ഇക്കൊല്ലം ദ്രാവിഡിന് നൽകുന്നത് നാലരക്കോടി രൂപ. 

ഐപിഎൽ നിയമപ്രകാരം കോച്ചിന് പരമാവധി നൽകാവുന്ന തുകയാണിത്. 2008ലെ ആദ്യ സീസണിൽ കോച്ചിന്‍റെ പരമാവധി പ്രതിഫലം 40
രക്ഷം രൂപയായിരുന്നു.കഴിഞ്ഞ സീസണിൽ മുംബൈ ഇന്ത്യൻസും കോച്ച് റിക്കി പോണ്ടിംഗിന് നാലരക്കോടിരൂപ പ്രതിഫലം നൽകിയിരുന്നു. ബാംഗൂരിന്‍റെ ഡാനിയേൽ വെട്ടോറിക്കും കൊൽക്കത്തയുടെ ജാക് കാലിസിനും മൂന്നരക്കോടി രൂപ വീതമാണ് ശമ്പളം.

പഞ്ചാബിന്‍റെ വിരേന്ദർ സെവാഗിനും മുംബൈയുടെ മഹേല ജയവർധനെയ്ക്കും ഹൈദരാബാദിന്‍റെ ടോം മൂഡിക്കും, പൂനെയുടെ സ്റ്റീഫൻ
ഫ്ലെമിംഗിനും 2 കോടി മുപ്പത് ലക്ഷം രൂപ വീതമാണ് ഈ സീസണിലെ പ്രതിഫലം. ഗുറജാത്തിന്‍റ ബ്രാഡ് ഹോഡ്ജാണ് ഏറ്റവും കുറച്ച് ശമ്പളം വാങ്ങുന്ന കോച്ച്, 70 ലക്ഷം രൂപ. 

ഇതേസമയം, മുംബൈ ഇന്ത്യൻസിന്‍റെ ഫ്രാഞ്ചൈസ് ഐക്കൺ ആയ സച്ചിൻ ടെൻഡുൽക്കറിന് ദ്രാവിഡിനേക്കാൾ പ്രതിഫലമുണ്ട്. പരമാവധി
പ്രതിഫലം നാലരക്കോടി ആയതിനാൽ സച്ചിന് നൽകുന്ന തുക എത്രയെന്ന് മുംബൈ ഇന്ത്യൻസ് വെളിപ്പെടുത്തിയിട്ടില്ല. രാജ്യാന്തര ക്രിക്കറ്റിൽ ഇന്ത്യയുടെ 
അനിൽ കുംബ്ലെയാവും ഏറ്റവും കൂടുതൽ പ്രതിഫലം പറ്റുന്ന കോച്ച്. കുംബ്ലെയ്ക്ക് ബിസിസിഐയുമായുള്ള പുതിയ കരാറിൽ എട്ട് കോടി രൂപ ആയിരിക്കും വാർഷിക പ്രതിഫലം.

click me!