കോലി തിളങ്ങി: മുംബൈയ്ക്ക് 143 റണ്‍സ് വിജയലക്ഷ്യം

By Web DeskFirst Published Apr 14, 2017, 12:22 PM IST
Highlights

ബംഗളുരു: ഐപിഎല്ലില്‍ റോയല്‍ ചലഞ്ചേഴ്സ് ബംഗളുരുവിനെതിരെ മുംബൈ ഇന്ത്യന്‍സിന് 143 റണ‍്സ് വിജയലക്ഷ്യം. ടോസ് നഷ്‌ടപ്പെട്ട് ആദ്യം ബാറ്റുചെയ്ത ആര്‍ സി ബി നിശ്ചിത 20 ഓവറില്‍ അഞ്ചിന് 142 റണ്‍സെടുക്കുകയായിരുന്നു. ഈ സീസണില്‍ ആദ്യമായി ഇറങ്ങിയ നായകന്‍ വിരാട് കോലിയുടെ അര്‍ദ്ധസെഞ്ച്വറിയാണ് ആര്‍ സി ബിക്ക് ഭേദപ്പെട്ട സ്കോര്‍ നേടിക്കൊടുത്തത്. 47 പന്ത് നേരിട്ട കോലി അഞ്ച് ബൗണ്ടറികളും രണ്ടു സിക്‌സറും ഉള്‍പ്പടെ 62 റണ്‍സെടുത്തു. ക്രിസ് ഗെയില്‍ 22 റണ്‍സും എബിഡിവില്ലിയേഴ്‌സ് 19 റണ്‍സുമെടുത്ത് പുറത്തായി. പവന്‍ നെഗി 13 റണ്‍സെടുത്ത് പുറത്താകാതെ നിന്നു. നാലോവറില്‍ 20 റണ്‍സ് മാത്രം വഴങ്ങി രണ്ടു വിക്കറ്റെടുത്ത മിച്ചല്‍ മക്ലനാഗനാണ് ആര്‍ സി ബിയെ തടുത്തത്. ഹര്‍ദിക് പാണ്ഡ്യ, ക്രുനാല്‍ പാണ്ഡ്യ എന്നിവര്‍ ഓരോ വിക്കറ്റ് വീതം വീഴ്‌ത്തി. വിക്കറ്റൊന്നും ലഭിച്ചില്ലെങ്കിലും നാലോവറില്‍ 23 റണ‍്സ് മാത്രം വിട്ടുകൊടുത്ത ഹര്‍ഭജനും ബൗളിംഗില്‍ തിളങ്ങി. കോലി ടീമിലേക്ക് തിരിച്ചെത്തിയപ്പോള്‍ ഇതുവരെ ടീമിനെ നയിച്ച ഷെയ്ന്‍ വാട്ട്സന് സ്ഥാനം നഷ്‌ടമായി.

click me!