സ്റ്റോക്സ് മികച്ച താരം; മികച്ച ക്യാച്ച് റെയ്നയുടേത്

By Web DeskFirst Published May 22, 2017, 7:22 AM IST
Highlights

ഹൈദരാബാദ്: ഐ പി എല്‍ പത്താം സീസണിലെ മികച്ച താരത്തിനുള്ള പുരസ്കാരം പൂനെയുടെ ബെന്‍ സ്റ്റോക്‌സിന്. പത്ത് സീസണിടെ ഇതാദ്യമായാണ് ഇന്ത്യയില്‍ നിന്നോ ഓസ്ട്രേലിയയില്‍ നിന്നോ വെസ്റ്റ് ഇന്‍ഡീസില്‍ നിന്നോ അല്ലാത്ത ഒരു താരം മികച്ച താരമായി തെരഞ്ഞെടുക്കപ്പെടുന്നത്. 641 റണ്‍സുമായി ഹൈദരാബാദ് ക്യാപ്റ്റന്‍ ഡേവിഡ് വാര്‍ണര്‍ റണ്‍വേട്ടയില്‍ ഒന്നാമനായി. ബൗളര്‍മാരില്‍ 26 വിക്കറ്റോടെ ഭുവനേശ്വര്‍ കുമാര്‍ പുരസ്കാരനേട്ടം ആവര്‍ത്തിച്ചു. മികച്ച ഷോട്ടിനുളള പുരസ്കാരം യുവാജ് സിംഗിനാണ്.

സീസണിലെ ഏറ്റവും മികച്ച ക്യാച്ചിനുള്ള പുരസ്കാരം ഗുജറാത്ത് ലയണ്‍സ് നായകന്‍ സുരേഷ് റെയ്നയുടെ കൈകളിലെത്തി. ഫെയര്‍പ്ലേ പുരസ്കാരം ഗുജറാത്ത് ലയണ്‍സിനാണ്. നേരത്തെ മികച്ച യുവാതരമായി തെരഞ്ഞെടുക്കപ്പെട്ട ബേസില്‍ തമ്പി തന്നെയാണ് ഗുജറാത്തിന്റെ പ്രതിനിധിയായി പുരസ്കാരങ്ങള്‍ ഏറ്റുവാങ്ങിയത്.

ക്രുനാല്‍ പാണ്ഡ്യയാണ് ഫൈനലിലെ മാന്‍ ഓഫ് ദ മാച്ച്. പത്താം സീസണിലെ റണ്ണറപ്പുകളായ പൂനെയ്‌ക്ക് 10 കോടി രൂപയും വിജയികളായ മുംബൈയ്‌ക്ക് 15 കോടി രൂപയുമാണ് സമ്മാനത്തുക.

click me!