അശോക് ദിന്‍ഡയ്ക്ക് ഐപിഎല്ലില്‍ നാണക്കേടിന്റെ റെക്കോര്‍ഡ്

By Web DeskFirst Published Apr 7, 2017, 8:20 AM IST
Highlights

പൂനെ: പൂനെ പേസര്‍ അശോക് ദിന്‍ഡയ്ക്ക് ഐ പി എല്ലിലെ നാണക്കേടിന്റെ റെക്കോര്‍ഡ്. മുംബൈ ഇന്ത്യന്‍സിനെതിരായ മത്സരത്തില്‍ അവസാന ഓവറില്‍ 30 റണ്‍സ് വഴങ്ങിയ ദിന്‍ഡ അവസാന ഓവറില്‍ ഏറ്റവുമധികം റണ്‍ വഴങ്ങുന്ന ബൗളറെന്ന റെക്കോര്‍ഡിന് ഉടമയായി.

ദിന്‍ഡ എറിഞ്ഞ അവസാന ഓവറില്‍ ആദ്യ മൂന്ന് പന്തും സിക്സര്‍ പറത്തിയ ഹര്‍ദ്ദീക് പാണ്ഡ്യ നാലാം പന്തില്‍ ബൗണ്ടറി നേടി. അഞ്ചാം പന്തില്‍ വീണ്ടും സിക്‌സര്‍. അവസാന പന്ത് വൈഡായതോടെ ദിന്‍ഡ ഒറ്റ ഓവറില്‍ വഴങ്ങിയത് 30 റണ്‍സ്. അവസാന ഏഴ് പന്തില്‍ മുംബൈ അടിച്ചുകൂട്ടിയത് 36 റണ്‍സായിരുന്നു. പത്തൊമ്പതാം ഓവറിലെ അവസാന പന്തില്‍ ടിം സൗത്തിയും മുംബൈയ്ക്കായി സിക്സര്‍ നേടിയിരുന്നു. ഇരുവരുടെ മികവില്‍ 160 റണ്‍സ് ലക്ഷ്യമിട്ട മുംബൈ 184ല്‍ എത്തിയെങ്കിലും പൂനെ ഒരു പന്ത് ബാക്കി നിര്‍ത്തി ലക്ഷ്യത്തിലെത്തി.

2013ലെ ഐപിഎല്‍ മത്സരത്തില്‍ പൂനെ വാറിയേഴ്സിനായി കളിക്കുമ്പോഴും 2011ല്‍ ഡല്‍ഹി ഡെയര്‍ ഡെവിള്‍സിനായി കളിക്കുമ്പോഴും ദിന്‍ഡ അവസാന ഓവറില്‍ 26 റണ്‍സ് വഴങ്ങിയ ചരിത്രവും പിന്നിലുണ്ട്. 27 റണ്‍സ് വീതം അവസാന ഓവറില്‍ വഴങ്ങിയ ഡേവിഡ് ഹസിയുടെയും രാഹുല്‍ ശുക്ലയുടെയും റെക്കോര്‍ഡാണ് ദിന്‍ഡുയടെ പേരിനൊപ്പം ആയത്.

ദിന്‍ഡയുടെ അവസാന ഓവര്‍ കാണാം

click me!