ഭാര്യയ്ക്ക് സിനിമയ്ക്ക് പോണം, സെവാഗിന് കളി കാണണം; പ്രതിസന്ധി മറികടക്കാന്‍ വീരു കണ്ടെത്തിയവഴി

By Web DeskFirst Published May 19, 2017, 4:44 PM IST
Highlights

ദില്ലി: ക്രിക്കറ്റില്‍ നിന്ന് വിരമിച്ചശേഷം ട്വിറ്ററിലൂടെ വെടിക്കെട്ട് തുടരുന്ന വീരേന്ദര്‍ സെവാഗ് ഭാര്യയെ സന്തോഷിപ്പിക്കാന്‍ താന്‍ കണ്ടെത്തിയ പുതിയ വഴിയെക്കുറിച്ച് തുറന്നുപറയുന്നു. ഐപിഎല്ലില്‍ മുംബൈ ഇന്ത്യന്‍സ്-റൈസിംഗ് പൂനെ സൂപ്പര്‍ ജയന്റ് ആദ്യ ക്വാളിഫയര്‍ ദിവസം ഭാര്യ ആര്‍തിയോടൊപ്പം സിനിയ്ക്ക് പോവാന്‍ സെവാഗ് ടിക്കറ്റെടുത്തു.

ടിക്കറ്റെടുത്തശേഷമാണ് മുംബൈ-പൂനെ കളിയുളള കാര്യം സെവാഗ്  ഓര്‍ത്തത്. കളി കാണണമെന്ന് പറഞ്ഞ് സിനിമയ്ക്ക് പോയില്ലെങ്കില്‍ ഭാര്യ പിണങ്ങും. സെവാഗിനാണെങ്കില്‍ കളി കാണാതിരിക്കാനും കഴിയില്ല. ഒടുവില്‍ സെവാഗ് അതിന് കണ്ടെത്തിയ വഴിയാണ് രസകരം. ഭാര്യയ്ക്കൊപ്പം തിയറ്ററില്‍ പോയി. അവിടെയിരുന്ന സ്വന്തം മൊബൈലില്‍ മത്സരത്തിന്റെ ലൈവ് സ്ട്രീമിംഗ് കണ്ടു.

A happy wife means a happy Life. In a theatre ,watching match as wife watches a movie. Main bhi khush, Biwi bhi khush.
Simple joys.#MIvRPS pic.twitter.com/JulwjdzSe8

— Virender Sehwag (@virendersehwag) May 16, 2017

ഭാര്യ സിനിമയും കണ്ടു. ഇതിനെക്കുറിച്ച് സെവാഗ് തന്നെ രസകരമായി പറയുന്നത് സന്തോഷവതിയായ ഭാര്യയെന്നാല്‍ സന്തോഷമുള്ള ജീവതെമെന്നാണ്. തിയറ്ററില്‍ ഭാര്യ സിനിമ കാണുന്നു, ഞാന‍ കളിയുടെ ലൈവ് സ്ട്രീമിംഗും എന്ന് ട്വീറ്റ് ചെയ്ത വീരു മൊബൈല്‍ പിടിച്ച് കളി കണ്ടുകണ്ടിരിക്കുന്ന ചിത്രവും ട്വീറ്റ് ചെയ്തിട്ടുണ്ട്. പക്ഷെ ഏത് സിനിമയാണ് ഭാര്യ കണ്ടതെന്ന കാര്യം മാത്രം വീരു വ്യക്തമാക്കിയിട്ടില്ല.

click me!