
ഹൈദരാബാദ്: ഐപിഎല്‍ ഫൈനലില്‍ കമന്ററി പറയുന്നതിനിടെ മുംബൈ ഇന്ത്യന്‍സിന് ഉപദേശം നല്‍കിയ കമന്റേറ്റര്‍ സഞ്ജയ് മഞ്ജരേക്കറെ ട്രോളി ആരാധകര്‍. മഞ്ജരേക്കറുടെ പക്ഷപാതപരമായ കമന്ററിക്കെതിരെയാണ് ആരാധകര്‍ രംഗത്തെത്തിയത്. മുംബൈക്കായി രോഹിത് ശര്‍മയും ക്വിന്റണ്‍ ഡീകോക്കും ബാറ്റ് ചെയ്യുന്നതിനിടെയായിരുന്നു കമന്ററി ബോക്സിലിരുന്ന് മഞ്ജരേക്കര്‍ ഡീ കോക്കിനെ ഉപദേശിച്ചത്.
തുടക്കത്തില്‍ സിക്സു ഫോറും അടിച്ച് നല്ലതുടക്കമിട്ട ഡീകോക്കിനോട് ഇത്തരം അത് ചെയ്യരുത് അത് ചെയ്യരുത്, നിര്‍ണായക മത്സരങ്ങളില്‍ ചെന്നൈ ബൗളര്‍മാര്‍ക്കെതിരെ കുറച്ചുകൂടി കരുതലോടെ കളിക്കണമെന്നായിരുന്നു മഞ്ജരേക്കറുടെ ഉപദേശം. എന്നാല്‍ മഞ്ജരേക്കര്‍ കടുത്ത മുംബൈ ആരാധകനാണെന്നും കമന്ററി പറയുന്നതിനിടെ ഇത്തരത്തില്‍ പക്ഷപാതപരമായി പെരുമാറരുതെന്നും ആരാധകര്‍ മഞ്ജരേക്കറോട് ആവശ്യപ്പെട്ടു.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News അറിയൂ. IPL News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!