
ചെന്നൈ: ഐപിഎല്ലിൽ പഞ്ചാബ് കിംഗ്സും മുംബൈ ഇന്ത്യൻസും തമ്മിലുള്ള പോരാട്ടത്തിൽ ആരാധകർ ഉറ്റുനോക്കിയത് ക്രുനാൽ പാണ്ഡ്യയും ദീപക് ഹൂഡയും നേർക്കുനേർ വരുമോ എന്നായിരുന്നു. ബറോഡ ടീമിൽ ഇരുവരും തമ്മിൽ ഏറ്റുമുട്ടിയതും ഒടുവിൽ ഹൂഡയെ സസ്പെൻഡു ചെയ്തതുമെല്ലാം ഇതിന് കാരണമായിരുന്നു.
എന്നാൽ മുംബൈ ബാറ്റ് ചെയ്തപ്പോൾ പവർ പ്ലേയിൽ മൂന്നോവർ ബൗൾ ചെയ്ത ഹൂഡ ക്രുനാലിനെതിരെ പന്തെറിയാനെത്തിയില്ല. ഹൂഡക്ക് ബാറ്റിംഗിന് അവസരം ലഭിക്കാതിരുന്നതിനാൽ ക്രുനാലിന് ഹൂഡക്കെതിരെയും പന്തെറിയേണ്ടി വന്നില്ല. എങ്കിലും ഗ്രൗണ്ടിൽ ക്രുനാലിന്റെ രോഷപ്രകടനങ്ങൾക്ക് കുറവൊന്നുമുണ്ടിയിരുന്നില്ല. സ്പിന്നിനെ സഹായിക്കുന്ന ചെന്നൈ പിച്ചിൽ ഇതുവരെ കളിച്ച അഞ്ച് കളികളിൽ മൂന്ന് വിക്കറ്റ് മാത്രമാണ് ക്രുനാലിന്റെ സമ്പാദ്യം. ബാറ്റിംഗിലാകട്ടെ ആകെ 29 റൺസും.
ഇപ്പോഴിതാ പഞ്ചാബിനെതിരെയും നിറം മങ്ങിയതിന് പിന്നാലെ ഫീൽഡർമാർ പിഴവ് വരുത്തിയാലും ഇല്ലെങ്കിലും അനാവശ്യമായി ചൂടാവുന്ന ക്രുനാലിന്റെ പെരുമാറ്റത്തിനെതിരെ രംഗത്തെത്തിയിരിക്കുകയാണ് ആരാധകർ. ഫീൽഡർമാർക്ക് അർധാവസരം മാത്രമുള്ള അവസരങ്ങളിൽ പോലും അനാവശ്യമായി ചൂടാവുന്ന ക്രുനാലിന്റെ പെരുമാറ്റത്തിനെതിരെ ആണ് സമൂഹമാധ്യമങ്ങളിലൂടെ ആരാധകരുടെ വിമർശനം. ക്രുനാലിനെ കളിയാക്കിയുള്ള ആരാധകരുടെ ചില പ്രതികരണങ്ങൾ ഇതാ.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News അറിയൂ. IPL News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!