'അയച്ചുതന്നത് മോർഫ് ചെയ്ത ടിക്കറ്റിന്‍റെ ചിത്രം; ഗൂ​ഗിൾ പേയിലൂടെ പണം നൽകി', സെയ്തലവിക്ക് പറയാനുള്ളത്

By Web TeamFirst Published Sep 20, 2021, 10:40 PM IST
Highlights

സുഹൃത്തായ അഹമ്മദ് തന്നെ തെറ്റിദ്ധരിപ്പിച്ചതാണ് എന്നാണ് ആദ്യം അവകാശവാദം ഉന്നയിച്ച് രംഗത്തെത്തിയ  സെയ്തലവി ഇപ്പോൾ പറയുന്നത്. 

തിരുവനന്തപുരം: നാടകീയ മുഹൂർത്തങ്ങൾ നിറഞ്ഞതായിരുന്നു ഇത്തവണത്തെ ഓണം ബമ്പർ നറുക്കെടുപ്പ്. സെപ്റ്റംബർ 19 ന് നറുക്കെടുത്ത ടിക്കറ്റിന് ഒന്നാം സമ്മാനം ലഭിച്ചെന്ന അവകാശവാദവുമായി ആദ്യം രം​ഗത്തെത്തിയത് പ്രവാസിയായ വയനാട് നാലാം മൈൽ സ്വദേശി സെയ്തലവി ആയിരുന്നു. പിന്നീടാണ് യഥാർതഥ ഭാ​ഗ്യവാൻ ടിക്കറ്റ് ഹാജരാക്കിയത്. ദുബായിൽ ഹോട്ടൽ ജീവനക്കാരനാണ് സെയ്തലവി. 

സുഹൃത്തായ അഹമ്മദ് തന്നെ തെറ്റിദ്ധരിപ്പിച്ചതാണ് എന്നാണ് ആദ്യം അവകാശവാദം ഉന്നയിച്ച് രംഗത്തെത്തിയ  സെയ്തലവി ഇപ്പോൾ പറയുന്നത്. പതിനൊന്നാം തീയതി അഹമ്മദ് ടിക്കറ്റിന്റെ ചിത്രം അയച്ചു തന്നിരുന്നു. എന്നാൽ ഫോണിൽ നിന്ന് അത് ഡിലീറ്റായി. ടിക്കറ്റിന്റെ പണം ​ഗൂ​ഗിൾ പേ വഴി അയച്ചു കൊടുക്കുകയും ചെയ്തിരുന്നു. പിന്നീട് ഇന്നലെ അഹമ്മദ് അയച്ച ടിക്കറ്റിന്റെ ചിത്രം മോർഫ് ചെയ്തതായിരുന്നു. തനിക്ക് ഓണം ബമ്പർ ഒന്നാം സമ്മാനം ലഭിച്ചെന്ന് തന്നെ പറഞ്ഞു വിശ്വസിപ്പിച്ചെന്നും ഇതുവരെ അത് തിരുത്തിപ്പറയാൻ അഹമ്മദ് തയ്യാറായിട്ടില്ലെന്നും സെയ്തലവി ആരോപിക്കുന്നു. 

'സെയ്തലവിക്ക് അയച്ചത് ഫേസ്ബുക്കിൽ വന്ന ഫോട്ടോ'; സംഭവം തുറന്ന് പറഞ്ഞ് സുഹൃത്ത്

അഹമ്മദ് അയച്ചു തന്ന ടിക്കറ്റിന്റെ ചിത്രവും പണം അയച്ച ​ഗൂ​ഗിൾ പേയും സെയ്തലവി മാധ്യമങ്ങൾക്ക് മുന്നിൽ കാണിച്ചു. ഞാൻ ചതിക്കപ്പെട്ടു അത്ര തന്നെ, ഇനി ഫോൺ റിക്കവർ‌ ചെയ്തു നോക്കണം. അന്ന് അയച്ച നമ്പറും ഇപ്പോൾ അയച്ച നമ്പറും ഒന്നാണോ എന്ന് നോക്കണം. പരാതിയുമായി മുന്നോട്ട് പോകാനാണ് തീരുമാനം. എന്റെ ടിക്കറ്റ് പതിനൊന്നാം തീയതി എടുത്തതാണ്. അതിന്റെ തുക ​ഗൂ​ഗിൾ പേ വഴി അയച്ചു കൊടുക്കുകയും ചെയ്തിരുന്നു. സെയ്തലവി മാധ്യമങ്ങളോട് വ്യക്തമാക്കി.

ആ ഭാഗ്യവാൻ സെയ്‌ദലവിയല്ല; കൊച്ചിക്കാരൻ ജയപാലൻ, ഓണം ബമ്പര്‍ അടിച്ചത് ഓട്ടോഡ്രൈവർക്ക്


കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ  അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ്  അഭ്യർത്ഥിക്കുന്നു. ഒന്നിച്ച് നിന്നാൽ നമുക്ക് ഈ മഹാമാരിയെ തോൽപ്പിക്കാനാവും.  #BreakTheChain #ANCares #IndiaFightsCorona 

click me!