സെക്രട്ടറിയേറ്റിനുള്ളില്‍ പ്രസംഗിക്കാൻ രാഷ്ട്രീയക്കാരെ അനുവദിക്കില്ല: ചീഫ് സെക്രട്ടറി

By Web TeamFirst Published Aug 30, 2020, 12:54 PM IST
Highlights

പൊലീസ് വരുന്നതുവരെ കാത്തുനിൽക്കാൻ സമയമില്ലാതിരുന്നതിനാലാണ് ഇടപെട്ടതെന്നും വിശ്വാസ് മേത്ത നമസ്തേ കേരളത്തിൽ

തിരുവനന്തപുരം: സെക്രട്ടേറിയറ്റിനുള്ളിൽ കടന്ന സമരക്കാരെ തട‌ഞ്ഞതിൽ വിശദീകരണവുമായി ചീഫ് സെക്രട്ടറി വിശ്വാസ് മേത്ത.
സെക്രട്ടേറിയറ്റിനുള്ളിൽ കയറി പ്രസംഗിക്കാൻ ഏതു രാഷ്ട്രീയക്കാർ ശ്രമിച്ചാലും അനുവദിക്കാനാവില്ല. പൊലീസ് വരുന്നതുവരെ കാത്തുനിൽക്കാൻ സമയമില്ലാതിരുന്നതിനാലാണ് ഇടപെട്ടതെന്നും വിശ്വാസ് മേത്ത നമസ്തേ കേരളത്തിൽ പ്രതികരിച്ചു. തന്‍റെ കര്‍മ്മ ഭൂമിയിൽ ബിജെപി നേതാക്കാൾ അതിക്രമിച്ചു കയറുകയായിരുന്നു. അതാണ് താൻ നേരിട്ടെത്തി തടഞ്ഞതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു

ഏഷ്യാനെറ്റ് ന്യൂസിൽ ഓണവിശേങ്ങള്‍ പങ്കുവയ്ക്കുന്നതിടെയാണ് ചീഫ് സെക്രട്ടറി സെക്രട്ടേറിയറ്റിലെ തീപിടിത്ത സമയത്തെ വിവാദവിഷയത്തെക്കുറിച്ചും പ്രതികരിച്ചത്. സെക്രട്ടേറിയറ്റിലെ പ്രതിഷേധങ്ങളെ ചെറുക്കാൻ ചീഫ് സെക്രട്ടറി നേരിട്ടെത്തിയതിനെതിരെ പ്രതിപക്ഷവും പ്രശ്നത്തിലിടപെട്ട ചീഫ് സെക്രട്ടറിയെ സംരക്ഷിച്ച് സര്‍ക്കാരും രംഗത്തെത്തിയിരുന്നു. ഓണത്തിന് ജാഗ്രത പുല‍ത്തിയില്ലെങ്കിൽ കേരളത്തിലെ കൊവിഡ് വ്യാപനം വലിയതോതിൽ കൂടുമെന്നും അദ്ദേഹം പറഞ്ഞു. രോഗ വ്യാപനം ഉണ്ടായാലും ഇനി ഒരു ലോക് ഡൗണ്‍ പ്രായോഗികമാകില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 

click me!