Covid 19 : കൊവിഡ് വ്യാപനം: സംസ്ഥാനത്തെ കോടതികളുടെ പ്രവര്‍ത്തനം തിങ്കളാഴ്ച്ച മുതൽ ഓൺലൈന്‍

By Web TeamFirst Published Jan 16, 2022, 6:26 AM IST
Highlights

തീർത്തും ഒഴിവാക്കാനാകാത്ത കേസുകളിൽ മാത്രമേ നേരിട്ട് വാദം കേൾക്കു. പരമാവധി 15 പേര്‍ക്ക് മാത്രമാണ് കോടതിയിൽ പ്രവേശനം അനുവദിക്കുക. 

തിരുവനന്തപുരം: സംസ്ഥാനത്തെ കോടതികൾ (Court) തിങ്കളാഴ്ച്ച മുതൽ ഓൺലൈനായി (Online) പ്രവർത്തിക്കും. കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിലാണ് ഹൈക്കോടതിയുടെയും കീഴ്ക്കോടതികളിലെയും നടപടി ഓൺലൈനാക്കിയത്. ഇത് സംബന്ധിച്ച് ഹൈക്കോടതി സർക്കുലർ ഇറക്കി. പൊതുജനങ്ങൾക്ക് കോടതികളിൽ പ്രവേശിക്കുന്നതിന് നിയന്ത്രണവുമുണ്ടാകും.

തീർത്തും ഒഴിവാക്കാനാകാത്ത കേസുകളിൽ മാത്രമേ നേരിട്ട് വാദം കേൾക്കു. പരമാവധി 15 പേര്‍ക്ക് മാത്രമാണ് കോടതിയിൽ പ്രവേശനം അനുവദിക്കുക. ജില്ലാ മജിസ്ട്രേറ്റ് ഇക്കാര്യം പരിശോധിക്കണം. ചീഫ് ജസ്റ്റിസിന്റ അധ്യക്ഷതയിൽ ഹൈക്കോടതി ഫുൾ കോർട്ട് സിറ്റിങ് നടത്തിയാണ് തീരുമാനമെടുത്തത്. കോടതി പ്രവർത്തനം ഓൺലൈനാക്കുന്നതിൽ ബാർ കൗൺസിലിന്റെയും അഡ്വക്കേറ്റ് അസോസിയേഷന്റെയും അഭിപ്രായവും തേടിയിരുന്നു.

click me!