
പതിനാറാം കേരള നിയമസഭയിലേക്കുള്ള 140 സാമാജികരെ തിരഞ്ഞെടുക്കുന്നതിനായുള്ള നിയമസഭാ തെരഞ്ഞെടുപ്പ് ഇനി ഒരു ദിവസം മാത്രമാണ് ബാക്കി. 2026 ഏപ്രിൽ 9നാണ് വോട്ടർമാർ തങ്ങളുടെ സമ്മതിദാന അവകാശം വിനിയോഗിക്കാൻ ബൂത്തുകളിൽ എത്തുക. കേരളത്തിലുടനീളം കടുത്ത പോരാട്ടമാണ് നടക്കുക. മൂന്നാമതും എൽഡിഎഫ് സർക്കാർ അധികാരത്തിലെത്തുമോ? അതോ തെരഞ്ഞെടുപ്പിൽ പ്രതിഫലിക്കുക ഭരണവിരുദ്ധ വികാരമാണോ? എന്ന് മെയ് നാലോടെ അറിയാൻ സാധിക്കും. കേരളത്തിലെ നിയമസഭ മണ്ഡലങ്ങളിലെല നിലവിലെ അവസ്ഥ എന്താണ്? എന്തൊക്കെയാണ് വാദപ്രതിവാദങ്ങൾ. ഏഷ്യാനെറ്റ് ന്യൂസിൻ്റെ പ്രതിനിധികൾ അവലോകനം ചെയ്യുന്നു.
നിലവിൽ ജില്ലയിലെ 12 സീറ്റുകളിൽ 10 എണ്ണം എൽഡിഎഫിന്റെയും 2 എണ്ണം യുഡിഎഫിന്റെയും കൈവശമാണ്. എന്നാൽ ഇത്തവണ ശക്തമായ മത്സരത്തിലൂടെ നില മെച്ചപ്പെടുത്താമെന്ന പ്രതീക്ഷയിലാണ് മുന്നണികൾ. ബിജെപിക്ക് വലിയ സ്വാധീനമുള്ള ഇവിടെ ശോഭ സുരേന്ദ്രൻ (NDA), രമേഷ് പിഷാരടി (UDF), എൻഎംആർ റസാഖ് (LDF) എന്നിവർ തമ്മിൽ ശക്തമായ ത്രികോണ മത്സരമാണ് നടക്കുന്നത്. എൽഡിഎഫ് മുസ്ലീം വോട്ടുകളിൽ കണ്ണ് വെക്കുമ്പോൾ, പിഷാരടിയുടെ ജനപ്രീതിയും ശോഭ സുരേന്ദ്രന്റെ സ്വാധീനവും നിർണ്ണായകമാകും. ഏഷ്യാനെറ്റ് ന്യൂസ് പ്രതിനിധി പ്രിയ ഇളവള്ളി മഠം തയ്യാറാക്കിയ ഗ്രൗണ്ട് റിപ്പോർട്ട് വായിക്കാം.
കോട്ട കാക്കാൻ ഇടതും പിടിച്ചെടുക്കാൻ വലതും; പാലക്കാട് ആര് വാഴും?
പത്തനംതിട്ട ജില്ലയിലെ അഞ്ച് മണ്ഡലങ്ങളിലും ഇത്തവണ കടുത്ത പോരാട്ടമാണ് പ്രതീക്ഷിക്കുന്നത്. യുഡിഎഫിന്റെ കുത്തകയായിരുന്ന ജില്ല പിന്നീട് എല്‍ഡിഎഫ് ശക്തികേന്ദ്രമായി മാറുകയായിരുന്നു. ഇത്തവണയും എല്‍ഡിഎഫിന് മേല്‍ക്കൈയുണ്ടെന്ന സൂചനകളുണ്ട്. നാല് മണ്ഡലങ്ങളില്‍ സിറ്റിംഗ് എംഎല്‍എമാര്‍ വീണ്ടും മത്സരിക്കുമ്പോള്‍ അടൂരിലാണ് എല്‍ഡിഎഫ് പുതിയ സ്ഥാനാര്‍ത്ഥിയെ അവതരിപ്പിച്ചത്. എഷ്യാനെറ്റ് ന്യൂസ് പ്രതിനിധി കൃഷ്‍ണ മോഹൻ തയ്യാറാക്കിയ ഗ്രൗണ്ട് റിപ്പോർട്ട് വായിക്കാം.
പത്തനംതിട്ടയില്‍ പോരാട്ടം പൊടിപാറുമോ?, അന്തിമ സൂചനകള്‍ ഇങ്ങനെ
മലപ്പുറം
മലപ്പുറം ജില്ല പരമ്പരാഗതമായി മുസ്‌ലിം ലീഗിൻ്റെയും യുഡിഎഫിൻ്റെയും ശക്തമായ തട്ടകമായിരിക്കെ ഇത്തവണയും യുഡിഎഫ് ആത്മവിശ്വാസത്തിലാണ്. പാര്‍ലമെന്റ്, തദ്ദേശ തെരഞ്ഞെടുപ്പുകളിലെ മുന്നേറ്റം ആവര്‍ത്തിക്കാമെന്നാണ് യുഡിഎഫിന്റെ പ്രതീക്ഷ. അതേസമയം, കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിലെ നേട്ടം ഉയര്‍ത്തിക്കാട്ടി പുതിയ പരീക്ഷണങ്ങളിലൂടെ നില മെച്ചപ്പെടുത്താനാണ് എല്‍ഡിഎഫ് ശ്രമിക്കുന്നത്. എഷ്യാനെറ്റ് ന്യൂസ് പ്രതിനിധി കിരൺ പിഎൽ തയ്യാറാക്കിയ ഗ്രൗണ്ട് റിപ്പോർട്ട് വായിക്കാം.
മലപ്പുറം തൂത്തുവാരുമോ യുഡിഎഫ്; എല്‍ഡിഎഫ് പരീക്ഷണം വീണ്ടും വിജയം കാണുമോ?
ആലപ്പുഴ
ആലപ്പുഴ ജില്ലയിലെ ഒമ്പത് മണ്ഡലങ്ങളിലും ഇത്തവണ ശക്തമായ മത്സരമാണ് നടക്കുന്നത്. ചെങ്ങന്നൂര്‍, മാവേലിക്കര, ചേര്‍ത്തല എന്നീ മണ്ഡലങ്ങളില്‍ എല്‍ഡിഎഫിന് വ്യക്തമായ മുന്‍തൂക്കം ഉണ്ടെന്ന് വിലയിരുത്തപ്പെടുന്നു. ഹരിപ്പാട്, കായംകുളം, അരൂര്‍, കുട്ടനാട് എന്നിവിടങ്ങളില്‍ യുഡിഎഫ് വിജയ പ്രതീക്ഷയിലാണ്. എഷ്യാനെറ്റ് ന്യൂസ് പ്രതിനിധി ബിദിൻ എം ദാസ് തയ്യാറാക്കിയ ഗ്രൗണ്ട് റിപ്പോർട്ട് വായിക്കാം.
കണ്ണൂർ
കണ്ണൂര്‍ ജില്ലയിലെ 11 മണ്ഡലങ്ങളില്‍ ഇത്തവണ മിശ്രമായ തെരഞ്ഞെടുപ്പ് ചിത്രം ആണ് കാണുന്നത്. ധര്‍മ്മടം, മട്ടന്നൂര്‍, കല്ല്യാശ്ശേരി, തലശ്ശേരി മണ്ഡലങ്ങളില്‍ എല്‍ഡിഎഫിന് വ്യക്തമായ മുന്നേറ്റവും അനായാസ വിജയ സാധ്യതയും നിലനില്‍ക്കുന്നുണ്ട്. എന്നാല്‍ ഈ മണ്ഡലങ്ങളിൽ പോലും ഭൂരിപക്ഷം കുറയാനുള്ള സാധ്യത ചൂണ്ടിക്കാണിക്കപ്പെടുന്നുമുണ്ട്. പേരാവൂര്‍, ഇരിക്കൂര്‍ എന്നിവിടങ്ങളില്‍ യുഡിഎഫിന് മുന്‍തൂക്കം കാണുമ്പോള്‍ കണ്ണൂര്‍, അഴിക്കോട്, കൂത്തുപറമ്പ്, അരൂര്‍ തുടങ്ങിയ മണ്ഡലങ്ങളില്‍ കടുത്ത മത്സരമായിരിക്കും നടക്കുക. എഷ്യാനെറ്റ് ന്യൂസ് പ്രതിനിധി കെസി ബിപിൻ തയ്യാറാക്കിയ ഗ്രൗണ്ട് റിപ്പോർട്ട് വായിക്കാം.
കോഴിക്കോട്
കോഴിക്കോട് ജില്ലയിലെ 13 മണ്ഡലങ്ങളിലും ഇത്തവണ ശക്തമായ രാഷ്ട്രീയ പോരാട്ടമാണ് നടക്കുന്നത്. തദ്ദേശവും ലോക്‌സഭയും തെരഞ്ഞെടുപ്പുകളിലെ മുന്നേറ്റം ആത്മവിശ്വാസമായി എടുത്ത് എല്ലാ സീറ്റുകളും നേടാമെന്നാണ് യുഡിഎഫ് അവകാശപ്പെടുന്നത്. എന്നാൽ ചരിത്രപരമായി ഇത് വലിയ വെല്ലുവിളിയാണെന്നും കഴിഞ്ഞ തെരഞ്ഞെടുപ്പിൽ യുഡിഎഫിന് രണ്ട് സീറ്റുകൾ മാത്രമേ ലഭിച്ചിരുന്നുള്ളൂവെന്നും ശ്രദ്ധേയമാണ്. ബേപ്പൂർ, കുറ്റ്യാടി, നാദാപുരം, തിരുവമ്പാടി തുടങ്ങിയ മണ്ഡലങ്ങളിൽ കടുത്ത മത്സരമാണ് നിലനിൽക്കുന്നത്. ചിലിടങ്ങളിൽ നേരിയ ഭൂരിപക്ഷം മാത്രമേ നിർണായകമാകൂ. എഷ്യാനെറ്റ് ന്യൂസ് പ്രതിനിധി സന്ദീപ് തോമസ് തയ്യാറാക്കിയ ഗ്രൗണ്ട് റിപ്പോർട്ട് വായിക്കാം.
കോഴിക്കോട് യുഡിഎഫ് ചരിത്രം കുറിക്കുമോ? ഈ മണ്ഡലങ്ങളില്‍ ഇഞ്ചോടിഞ്ച് പോരാട്ടം
തൃശൂർ
തൃശൂര്‍ ജില്ലയില്‍ കഴിഞ്ഞ കാലങ്ങളില്‍ എല്‍ഡിഎഫ് ശക്തമായി മുന്നേറ്റം നടത്തിയ പശ്ചാത്തലത്തിലാണ് ഇത്തവണയും തിരഞ്ഞെടുപ്പ് പോരാട്ടം നടക്കുന്നത്. 2021ല്‍ 13ല്‍ 12 സീറ്റുകള്‍ നേടി ആധിപത്യം സ്ഥാപിച്ച എല്‍ഡിഎഫ് തുടര്‍ച്ച പ്രതീക്ഷിക്കുമ്പോള്‍, യുഡിഎഫ് നഷ്ടപ്പെട്ട ശക്തികേന്ദ്രം തിരിച്ചുപിടിക്കാനാണ് ശ്രമിക്കുന്നത്. ലോക്‌സഭാ തിരഞ്ഞെടുപ്പിലെ മുന്നേറ്റം ആത്മവിശ്വാസമായി എടുത്ത് ബിജെപിയും പല മണ്ഡലങ്ങളില്‍ നിര്‍ണായക ശക്തിയായി മാറിയിട്ടുണ്ട്. എഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈൻ പ്രതിനിധി സുധീപ് തയ്യാറാക്കിയ ഗ്രൗണ്ട് റിപ്പോർട്ട് വായിക്കാം.
ഇടത്തേയ്‍ക്ക് ചായുമോ, അതോ വലതുമാറുമോ തൃശൂര്‍?, നിര്‍ണ്ണായകമായി എൻഡിഎയും
കാസർകോട്
കാസർകോട് ജില്ലയിലെ അഞ്ച് മണ്ഡലങ്ങളിലും ഇത്തവണ ശ്രദ്ധേയമായ മത്സരമാണ് നടക്കുന്നത്. മഞ്ചേശ്വരമാണ് ഏറ്റവും ശ്രദ്ധാകേന്ദ്രം; യുഡിഎഫും ബിജെപിയും തമ്മിലുള്ള കടുത്ത പോരാട്ടത്തിൽ യുഡിഎഫിന് നേരിയ മുൻതൂക്കം കാണുന്നു. കാസർകോട് മണ്ഡലം പരമ്പരാഗതമായി യുഡിഎഫിനൊപ്പം തുടരാനാണ് സാധ്യത. മഞ്ചേശ്വരം പോലുള്ള മണ്ഡലങ്ങളിൽ കടുത്ത മത്സരം നിലനിൽക്കുമ്പോഴും ജില്ലയിൽ എൽഡിഎഫും യുഡിഎഫും തമ്മിലുള്ള മത്സരമാണ് പ്രധാനമായി കാണപ്പെടുന്നത്, ചില മണ്ഡലങ്ങളിൽ ബിജെപി സ്വാധീനവും ഫലത്തെ ബാധിക്കാനിടയുണ്ട്. എഷ്യാനെറ്റ് ന്യൂസ് പ്രതിനിധി ഫൈസൽ ബിൻ അഹമ്മദ് തയ്യാറാക്കിയ ഗ്രൗണ്ട് റിപ്പോർട്ട് വായിക്കാം.
വയനാട്
വയനാട്ടിൽ യുഡിഎഫ് പരമ്പരാഗത ശക്തി നിലനിർത്തുന്നു, പ്രത്യേകിച്ച് മാനന്തവാടി, ബത്തേരി, കൽപ്പറ്റ എന്നിവിടങ്ങളിൽ യുഡിഎഫ് മുൻതൂക്കത്തിലാണ്. വയനാട് ജില്ലയില്‍ കോൺഗ്രസിന്‍റെ ഫണ്ട് തട്ടിപ്പും പിണറായി സര്‍ക്കാരിന്‍റെ വികസനവും ആയിരുന്നു എല്‍ഡിഎഫിന്‍റെ പ്രധാന പ്രചാരണായുധം. കേളുവിന് പാലങ്ങളും റോഡുകളുമടക്കം മണ്ഡലത്തില്‍ ഒരുപാട് വികസന പ്രവർത്തനങ്ങൾ ചെയ്യാൻ പറ്റിയെന്നാണ് എല്‍ഡിഎഫ് പറയുന്നത്. അതേസമയം, ബിജെപിയുടെ യുവമുഖം പി ശ്യാം രാജ് എന്‍ഡിഎയുടെ വോട്ട് വിഹിതം കൂട്ടുമെന്നാണ് അവകാശവാദം. എഷ്യാനെറ്റ് ന്യൂസ് പ്രതിനിധി റോബിൻ മാത്യു മറ്റത്തിൽ തയ്യാറാക്കിയ ഗ്രൗണ്ട് റിപ്പോർട്ട് വായിക്കാം.
വിവാദങ്ങള്‍ കത്തുന്ന വയനാട് മണ്ഡലങ്ങള്‍; തദ്ദേശം ആവര്‍ത്തിക്കുമോ യുഡിഎഫ്? എല്‍ഡിഎഫും പ്രതീക്ഷയില്‍
എറണാകുളം
ജില്ലയിലെ 14 മണ്ഡലങ്ങളിൽ യുഡിഎഫ് ശക്തമായ നിലയിലാണ്. 2021 ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ യുഡിഎഫ് 9 സീറ്റുകളും എൽഡിഎഫ് 5 സീറ്റുകളുമായിരുന്നു നേടിയിരുന്നത്. യുഡിഎഫ് സംസ്ഥാനത്ത് ഭരണം തിരിച്ചെടുക്കാൻ ഏറ്റവും പ്രതീക്ഷ വച്ചിരിക്കുന്ന ജില്ലയാണ് എറണാകുളം. പാർലമെന്റ്, പഞ്ചായത്തുതെരഞ്ഞെടുപ്പിലെ വിജയമാണ് ഇതിന്റെ അടിസ്ഥാനം. ജില്ലയിൽ ബിജെപി സ്വാധീനം വലിയ തോതിൽ കുറഞ്ഞിട്ടുണ്ട്. തൃപ്പൂണിത്തുറയുടെ ചില മണ്ഡലങ്ങളിൽ മാത്രമാണ് ബിജെപി ശ്രദ്ധേയമായിരിക്കുന്നത്. മണ്ഡലങ്ങളുടെ രാഷ്ട്രീയ ഫലം നിർണ്ണയിക്കുന്നത് സാമുദായിക ഘടകങ്ങളും മുൻപ് വിജയിച്ച നേതാക്കളുടെ ജനപ്രിയതയും ആയിരിക്കും. എഷ്യാനെറ്റ് ന്യൂസ് പ്രതിനിധി എസ് ശ്യാംകുമാർ തയ്യാറാക്കിയ ഗ്രൗണ്ട് റിപ്പോർട്ട് വായിക്കാം.
ഇടുക്കി
ഇടുക്കി ജില്ലയില്‍ അഞ്ച് നിയമസഭാ മണ്ഡലങ്ങളാണുള്ളത്. തൊടുപുഴയും പീരുമേട്ടും യുഡിഎഫിനാണ് മുൻതൂക്കം. മറ്റു മണ്ഡലങ്ങളിൽ എൽഡിഎഫിനാണ് മുൻതൂക്കം. അഞ്ചു മണ്ഡലങ്ങളുള്ള ഇടുക്കിയിൽ രണ്ടിടത്ത് മാത്രമാണ് ഇത്തവണ അനായാസ വിജയം പ്രവചിക്കാൻ കഴിയുന്നത്. ഇടുക്കിയിലും ഉടുമ്പൻചോലയിലും പീരുമേട്ടിലും ശക്തമായ പോരാട്ടമാണ് നടക്കുന്നത്. എഷ്യാനെറ്റ് ന്യൂസ് പ്രതിനിധി കെവി സന്തോഷ് കുമാർ തയ്യാറാക്കിയ ഗ്രൗണ്ട് റിപ്പോർട്ട് വായിക്കാം.
ഇടുക്കിയിലെ മിടുക്കര്‍ ആരാകും? കാത്തിരിക്കുന്നത് കനത്ത പോരാട്ടം
കോട്ടയം
പാലാ, കടുത്തുരുത്തി, വൈക്കം, ഏറ്റുമാനൂര്‍, കോട്ടയം, പുതുപ്പള്ളി, ചങ്ങനാശ്ശേരി, കാഞ്ഞിരപ്പള്ളി, പൂഞ്ഞാര്‍ എന്നിവയാണ് കോട്ടയെ ജില്ലയിലെ 9 നിയമസഭ മണ്ഡലങ്ങൾ. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ എൽഡിഎഫ് 5 സീറ്റുകളും യുഡിഎഫ് 4 സീറ്റുകളും നേടി. ജില്ലയിലെ മിക്ക മണ്ഡലങ്ങളിലും കനത്ത പോരാട്ടമാണ് നടക്കുന്നത്. വികസനവും സ്ഥാനാര്‍ഥികളുടെ ജനപ്രീതിയും വിജയത്തിനായുള്ള മുഖ്യ ഘടകങ്ങളാണ്. യുഡിഎഫ് പാരമ്പര്യ സീറ്റുകൾ നിലനിർത്താൻ ശ്രമിക്കുകയാണ്. ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈൻ പ്രതിനിധി തയ്യാറാക്കിയ റിപ്പോർട്ട് വായിക്കാം.
ഇഞ്ചോടിഞ്ച് പോരാട്ടത്തില്‍ കോട്ടയം; കഴിഞ്ഞ തവണ 5-4, ഇത്തവണ സ്‌കോര്‍ മാറുമോ?
തിരുവനന്തപുരം
തിരുവനന്തപുരം ജില്ലയിൽ ഇത്തവണ നിയമസഭാ തെരഞ്ഞെടുപ്പ് വികസനം, ഭരണവിരുദ്ധ വികാരം, വിശ്വാസം, പ്രാദേശിക പ്രശ്നങ്ങൾ എന്നിവ ചർച്ചയാക്കി കനത്ത രാഷ്ട്രീയ പോരാട്ടമായി മാറിയിരിക്കുകയാണ്. 14 മണ്ഡലങ്ങളിലുമായി മൂന്ന് മുന്നണികളും ശക്തമായി മത്സരിക്കുന്ന ത്രികോണ പോരാട്ടമാണ് നിലനിൽക്കുന്നത്. 2021-ൽ 13 സീറ്റുകൾ നേടിയ എൽഡിഎഫിന് ഇത്തവണ കാര്യങ്ങൾ അത്ര എളുപ്പമല്ലെന്നാണ് സൂചന. ലോക്‌സഭയും തദ്ദേശ തെരഞ്ഞെടുപ്പും നൽകിയ ആത്മവിശ്വാസത്തോടെ യുഡിഎഫ് ശക്തമായി തിരിച്ചുവരവ് ലക്ഷ്യമിടുമ്പോൾ, കോർപറേഷൻ ഭരണം പിടിച്ചതിന്റെ നേട്ടത്തിൽ ബിജെപിയും നിർണായക ശക്തിയായി ഉയരാൻ ശ്രമിക്കുന്നു. ഏഷ്യാനെറ്റ് ന്യൂസ് പ്രതിനിധി അജിത സിപി തയ്യാറാക്കിയ റിപ്പോർട്ട് വായിക്കാം.
തലപുകയ്‌ക്കുന്ന തലസ്ഥാനം! ഇക്കുറി പ്രവചനാതീതമായ പോരാട്ടം
കൊല്ലം
ആകെ 11 മണ്ഡലങ്ങളുള്ള കൊല്ലം ജില്ലയിൽ ഇത്തവണ പ്രവചനാതീതമായ പോരാട്ടമാണ് നടക്കുന്നത്. 25 വർഷം ഇടത് മുന്നണി ഭരിച്ച കൊല്ലം കോർപ്പറേഷൻ ഇക്കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പിൽ യുഡിഎഫ് പിടിച്ചെടുത്തത് നിയമസഭാ പോരാട്ടത്തിന് പുതിയ മാനം നൽകുന്നു. 2021-ലെ നിയമസഭ തെരഞ്ഞെടുപ്പിൽ 9 സീറ്റുകൾ നേടിയ എൽഡിഎഫിന് ഇക്കുറി കോട്ട കാത്തേ മതിയാകൂ. കോർപ്പറേഷനിൽ നേടിയ വിജയം നിയമസഭയിലും ആവർത്തിക്കാനൊരുങ്ങി യുഡിഎഫും, അക്കൗണ്ട് തുറക്കാൻ ലക്ഷ്യമിട്ട് എൻഡിഎയും പോർക്കളത്തിലുണ്ട്. ഏഷ്യാനെറ്റ് ന്യൂസ് പ്രതിനിധി മിഥുന്‍ സുധാകരന്‍ തയ്യാറാക്കിയ ഗ്രൗണ്ട് റിപ്പോർട്ട് വായിക്കാം.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam