സംസ്ഥാനത്ത് ഡ്രൈവിംഗ് ടെസ്റ്റുകള്‍ ഇന്ന് പുനരാരംഭിക്കും. സംയുക്ത സമരസമിതിയുടെ സമരം കാരണം കഴിഞ്ഞ ആറു ദിവസമായി തടസ്സപ്പെട്ടിരുന്ന ടെസ്റ്റുകള്‍ പൊലിസ് സംരക്ഷണയോടെ ഇന്ന് മുതൽ തുടങ്ങണമെന്നാണ് ഗതാഗത മന്ത്രി കെ ബി ഗണേഷ് കുമാറിന്‍റെ നിർദ്ദേശം. സമരം ശക്തമാക്കുമെന്ന് സമര സമിതിയും അറിയിച്ചിട്ടുണ്ട്. അതിനാൽ ടെസ്റ്റിംഗ് കേന്ദ്രങ്ങളിൽ ഇന്ന് സംഘർഷത്തിന് സാധ്യതയുണ്ട്.

03:28 PM (IST) May 10
വിവാദ മദ്യനയ കേസിൽ തിഹാർ ജയിലിൽ കഴിയുന്ന ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന് ഇടക്കാല ജാമ്യം അനുവദിച്ചു. ജൂൺ 1 വരെയാണ് അരവിന്ദ് കെജ്രിവാളിന് സുപ്രീംകോടതി ഇടക്കാല ജാമ്യം അനുവദിച്ചിരിക്കുന്നത്. ജൂൺ 2 ന് തിരികെ കീഴടങ്ങണമെന്നും സുപ്രീംകോടതി നിര്‍ദ്ദേശിച്ചു. Read More
07:53 AM (IST) May 10
പ്ലസ് വൺ പ്രവേശന കാര്യത്തിൽ മലബാറിലെ ജില്ലകളെ സർക്കാർ അവഗണിക്കുകയാണെന്നു ആരോപിച്ചു ഇ കെ വിഭാഗം സമസ്തയുടെ വിദ്യാർത്ഥി സംഘടനയായ എസ്കെഎസ്എസ്എഫ് പ്രക്ഷോഭത്തിന്. ആദ്യ ഘട്ടമെന്ന നിലയിൽ ഇന്ന് മലപ്പുറത്തു നൈറ്റ് മാർച്ച് സംഘടിപ്പിക്കും. മലപ്പുറത്ത് മാത്രം ഇരുപത്തി നാലായിരത്തിലധികം പ്ലസ് വൺ സീറ്റുകളുടെ കുറവാണു ഇത്തവണ ഉള്ളതെന്ന് നേതാക്കൾ പറഞ്ഞു.
07:51 AM (IST) May 10
ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന്‍റെ ഇടക്കാല ജാമ്യ ഹർജിയിൽ ഇന്ന് വിധി പറഞ്ഞേക്കും. ജാമ്യം നൽകുന്നതിനെതിരെ സത്യവാങ്മൂലവുമായി ഇ.ഡി സുപ്രീംകോടതിയെ സമീപിച്ചു. നിയമം എല്ലാവർക്കും തുല്യമെന്ന് ഇഡി വ്യക്തമാക്കി.
07:49 AM (IST) May 10
സമരം ഒത്തുതീര്‍പ്പായതോടെ എയർ ഇന്ത്യ ഏക്സ്പ്രസ് ജീവനക്കാര്‍ തിരികെ ജോലിയിലേക്ക്. കേരളത്തിൽ നിന്നടക്കമുള്ള വിമാന സർവീസുകൾ പുനരാരംഭിക്കും. രണ്ട് ദിവസത്തിനകം സര്‍വീസുകള്‍ സാധാരണ നിലയിലാകും.
05:54 AM (IST) May 10
ജസ്‌ന തിരോധാന കേസില്‍ തുടരന്വേഷണം ആവശ്യപ്പെട്ട് അച്ഛന്‍ ജയിംസ് ജോസഫ് നല്‍കിയ ഹര്‍ജിയില്‍ തിരുവനന്തപുരം സി ജെ എം കോടതിയുടെ ഉത്തവ് ഇന്നുണ്ടാകും. സീല്‍ ചെയ്ത കവറില്‍ കേസുമായി ബന്ധപ്പെട്ട ചില ചിത്രങ്ങള്‍ കഴിഞ്ഞ ദിവസം ജെയിംസ് കോടതിയില്‍ ഹാജരാക്കിയിരുന്നു.
05:53 AM (IST) May 10
കുന്നംകുളം കുറുക്കൻ പാറയിൽ കെഎസ്ആർടിസി ബസും ടോറസ് ലോറിയും കൂട്ടിയി
ടിച്ചുണ്ടായ അപകടത്തിൽ 16 ലേറെപ്പേർക്ക് പരിക്ക്. ഗുരുവായൂരിൽ നിന്ന് കൊട്ടാരക്കരയ്ക്ക് പോവുകയായിരുന്ന കെഎസ്ആർടിസി ബസും മണ്ണ് കയറ്റിവന്ന ടോറസുമാണ് കൂട്ടിയിടിച്ചത്. ടോറസ് വെട്ടിപ്പൊളിച്ചാണ് ഡ്രൈവറെ പുറത്തെടുത്തത്
05:52 AM (IST) May 10
സംസ്ഥാനത്ത് ഡ്രൈവിംഗ് ടെസ്റ്റുകള്‍ ഇന്ന് പുനരാരംഭിക്കും. സംയുക്ത സമരസമിതിയുടെ സമരം കാരണം കഴിഞ്ഞ ആറു ദിവസമായി തടസ്സപ്പെട്ടിരുന്ന ടെസ്റ്റുകള്‍ പൊലിസ് സംരക്ഷണയോടെ ഇന്ന് മുതൽ തുടങ്ങണമെന്നാണ് ഗതാഗത മന്ത്രി കെ ബി ഗണേഷ് കുമാറിന്‍റെ നിർദ്ദേശം. സമരം ശക്തമാക്കുമെന്ന് സമര സമിതിയും അറിയിച്ചിട്ടുണ്ട്. അതിനാൽ ടെസ്റ്റിംഗ് കേന്ദ്രങ്ങളിൽ ഇന്ന് സംഘർഷത്തിന് സാധ്യതയുണ്ട്.