Published : May 05, 2024, 06:26 AM ISTUpdated : May 06, 2024, 08:08 AM IST

Malayalam News Highlights : ഗരുഡ പ്രീമിയമായി ബെംഗളൂരുവിലേക്ക് നവകേരള ബസിന്‍റെ കന്നിയാത്ര

Summary

സംസ്ഥാന സർക്കാർ നവ കേരള യാത്രയ്ക്ക് ഉപയോഗിച്ച ബസ് ഗരുഡ പ്രീമിയം എന്ന പേരിൽ കോഴിക്കോട്- ബംഗളൂരു റൂട്ടിൽ സർവീസ് തുടങ്ങി. ആദ്യ സർവീസിൽ തന്നെ ഹൗസ് ഫുള്ളായാണ് ബസിന്‍റെ യാത്ര. മുഴുവന്‍ സീറ്റുകളിലും യാത്രക്കാരുണ്ട്. ഇന്ന് രാവിലെ നാലുമണിക്കാണ് ബസ് കോഴിക്കോട് നിന്ന് പുറപ്പെട്ടത്. രാവിലെ 11:30 യോടെ ബസ് ബെംഗളൂരുവിൽ എത്തും. എന്നാല്‍, ആദ്യ യാത്രയില്‍ തന്നെ ഗരുഡ പ്രീമിയം ബസിന്‍റെ വാതില്‍ കേടായി.

 Malayalam News Highlights : ഗരുഡ പ്രീമിയമായി ബെംഗളൂരുവിലേക്ക് നവകേരള ബസിന്‍റെ കന്നിയാത്ര

11:05 AM (IST) May 05

കണ്ണൂർ പയ്യന്നൂരിൽ യുവതിയെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി

കണ്ണൂർ പയ്യന്നൂരിൽ യുവതിയെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി.മാതമംഗലം കോയിപ്ര സ്വദേശി അനിലയെയാണ് അന്നൂർ കൊരവയലിലെ ബെറ്റിയുടെ  വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തുന്നത്.ബെറ്റിയും കുടുംബവും ദിവസങ്ങളായി വീട്ടിലുണ്ടായിരുന്നില്ല. ടൂർ പോകുന്നതിനാൽ വീട് നോക്കാൻ മാതമംഗലം സ്വദേശി സുദർശൻ പ്രസാദിനെയായിരുന്നു ഏൽപ്പിച്ചത്.സുദർശൻ പ്രസാദിനെയും മാതമംഗലത്ത് തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയിട്ടുണ്ട്

10:00 AM (IST) May 05

അപകടത്തിൽ പരിക്കേറ്റ ആളെ വഴിയിൽ ഉപേക്ഷിച്ച് സഹയാത്രികൻ

അപകടത്തിൽ പരിക്കേറ്റ ആളെ വഴിയിൽ ഉപേക്ഷിച്ച് സഹയാത്രികൻ.  പരിക്കേറ്റ 17 കാരൻ മരിച്ചു. സംഭവം പത്തനംതിട്ട കാരംവേലിയിൽ ബൈക്കുമായി കടക്കാൻ ശ്രമിച്ച യുവാവിനെ നാട്ടുകാർ തടഞ്ഞുവച്ചു. മരിച്ചത് നെല്ലിക്കാല സ്വദേശി സുധീഷ് (17).ബൈക്ക് ഓടിച്ചിരുന്ന കുലശേഖരപതി സ്വദേശി സഹദ് പോലീസ് കസ്റ്റഡിയിൽ. സുധീഷിനെ വീട്ടിൽ നിന്നും വിളിച്ചിറക്കി കൊണ്ടുപോകവേയാണ് അപകടം. തലയ്ക്കു പരിക്കേറ്റ സുധീഷ് അപകട സ്ഥലത്ത് തന്നെ മരിച്ചു .സംഭവം ഇന്നലെ രാത്രി 9.15 ന് .അപകടത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്ത്

09:59 AM (IST) May 05

കുടുംബത്തിൽ തർക്കമില്ലെന്ന് റോബർട്ട് വദ്ര

കുടുംബത്തിൽ തർക്കമില്ലെന്ന് റോബർട്ട് വദ്ര.അധികാരവും പദവിയും കുടുംബ ബന്ധങ്ങളെ ബാധിക്കില്ല. പൊതു സേവനത്തിലൂടെ ജനങ്ങളെ സഹായിക്കുന്നത് തുടരും എന്നും വദ്ര

09:58 AM (IST) May 05

തീരദേശത്ത് അപ്രഖ്യാപിത വൈദ്യുത മുടക്കം

തീരദേശത്ത് അപ്രഖ്യാപിത വൈദ്യുത മുടക്കം. അർധരാത്രിയിൽ കെഎസ്ഇബി ഓഫീസ് ഉപരോധിച്ച് മത്സ്യത്തൊഴിലാളികൾ..പുന്നപ്ര തെക്ക് പഞ്ചായത്ത് ഒന്നാം വാർഡിലെ നാട്ടുകാരാണ്  പുന്നപ്ര കെഎസ്ഇബി ഓഫീസ് ഉപരോധിച്ചത്. നാട്ടുകാർ പല തവണ കെഎസ്ഇബിയിലേക്ക് വിളിച്ചെങ്കിലും ഫോണെടുത്തില്ല. നാട്ടുകാർ ഓഫീസിലെത്തിയപ്പോൾ ഒരു ജീവനക്കാരൻ മാത്രമാണുണ്ടായിരുന്നത്. 2.45 ഓടെ വൈദ്യംതി ബന്ധം പുന:സ്ഥാപിച്ചതോടെയാണ് ഇവർ ഉപരോധം അവസാനിപ്പിച്ച് പിരിഞ്ഞു പോയത്. 

06:27 AM (IST) May 05

പൂഞ്ചിൽ ഭീകരർക്കായി വ്യാപക തെരച്ചിൽ

ഭീകരക്രമണം നടന്ന പൂഞ്ചിലെ ഷാസിതാറിൽ കൂടുതൽ സൈനികരെ എത്തിച്ചു. ഭീകരർക്കായി വ്യാപക തെരച്ചിൽ തുടരുകയാണ്. പരിക്കേറ്റ സൈനികർ ഉധംപൂരിലെ സൈനിക ആശുപത്രിയിൽ ചികിത്സയിൽ. പ്രതിരോധ മന്ത്രി രാജ് നാഥ് സിങ് കര, വ്യോമസേന മേധാവിമാരുമായി സംസാരിച്ചു


More Trending News