Malayalam News Highlights : കള്ളക്കടൽ പ്രതിഭാസം, കേരള തീരത്ത് റെഡ് അലർട്ട് തുടരുന്നു

കള്ളക്കടൽ പ്രതിഭാസ മുന്നറിയിപ്പിനെ തുടർന്ന് കേരള തീരത്ത് റെഡ് അലർട്ട് തുടരുന്നു. നാളെ രാത്രി 11.30 വരെ കേരളാ തീരത്ത് അതീവ ജാഗ്രത തുടരണമെന്നാണ് ദേശീയ സമുദ്രസ്ഥിതി പഠന ഗവേഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. കടലേറ്റത്തിനും ഉയർന്ന തിരമാലകൾക്കും സാധ്യതയുണ്ട്

1:15 PM

ഒഴുക്കില്‍പ്പെട്ട് വിദ്യാർത്ഥിക്ക് ദാരുണാന്ത്യം

വർക്കലയിൽ കടലിൽ കുളിക്കാൻ ഇറങ്ങിയ കാണാതായ വിദ്യാർത്ഥിയുടെ മൃതദേഹം കണ്ടെത്തി. ചെറുന്നിയൂർ സ്വദേശിയായ 18 കാരൻ അശ്വിനാണ് മരിച്ചത്. ഇന്നലെ ഏണിക്കൽ ബീച്ചിൽ കൂട്ടുകാർക്കൊപ്പം കടലിൽ കുളിക്കവെ അടിയൊഴുക്കിൽപ്പെട്ടാണ് അശ്വിനെ കാണാതായത്. 

1:15 PM

സംസ്ഥാനത്ത് വൈദ്യുതി നിയന്ത്രണത്തിന് ഒപ്പം സർചാർജും

വൈദ്യുതി നിയന്ത്രണത്തിന് പിന്നാലെ ഉപഭോക്താക്കൾക്ക് തിരിച്ചടിയായി സർചാർജും. നിലവിലുള്ള 9 പൈസ സർചാർജിന് പുറമേ ഈ മാസം 10 പൈസ അധികം ഈടാക്കും. അതേസമയം മേഖല തിരിച്ചുള്ള വൈദ്യുതി നിയന്ത്രണം ഫലം കണ്ടുതുടങ്ങിയതായി വൈദ്യുതി മന്ത്രി കെ കൃഷ്ണൻകുട്ടി അറിയിച്ചു.

1:14 PM

കിടപ്പ് രോഗിയായ ഭാര്യയെ കഴുത്തറുത്ത് കൊന്നു

മൂവാറ്റുപുഴയിൽ ഭാര്യയെ ഭർത്താവ് കഴുത്തറുത്ത് കൊന്നു. നിരപ്പ് കുളങ്ങാട്ട് പാറ കത്രിക്കുട്ടിയാണ് മരിച്ചത്. കിടപ്പ് രോഗിയായിരുന്നു കത്രിക്കുട്ടി. ഭർത്താവ് ജോസഫിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. ജോസഫ് തന്നെയാണ് വിവരം പൊലീസിനെ അറിയിച്ചത്. സംഭവ സ്ഥലത്തെത്തിയ പൊലീസ് തുടര്‍ നടപടികള്‍ സ്വീകരിച്ചു.

8:10 AM

കുഞ്ഞിനെ കൊന്നത് ശ്വാസം മുട്ടിച്ച് തന്നെ

കൊച്ചി പനമ്പിള്ളി നഗറിൽ നടുറോഡിൽ നവജാത ശിശുവിന്റെ മൃതദേഹം കണ്ടെത്തിയ കേസിൽ അമ്മയുടെ അറസ്റ്റ് രേഖപ്പെടുത്തിയത് പൊലീസ് ഇന്ന് കോടതിയെ അറിയിക്കും. ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന യുവതിയുടെ ആരോഗ്യനില തൃപ്തികരമായ ശേഷം ജുഡീഷ്യൽ കസ്റ്റഡി ആവശ്യപ്പെടാനാണ് പൊലീസിന്റെ നീക്കം. കുഞ്ഞിനെ കൊന്നത് ശ്വാസം മുട്ടിച്ചാണെന്ന് യുവതി പൊലീസിന് മൊഴി നൽകി.  Read More

8:09 AM

ടിപി വധത്തിന് ഇന്ന് 13 വയസ്

ടി.പി ചന്ദ്രശേഖരന്‍റെ പതിമൂന്നാം രക്ത സാക്ഷിത്വദിനം ഇന്ന്. കൊലയാളി സംഘാംഗങ്ങള്‍ ഉൾപ്പെടെയുള്ളവർക്ക് ഹൈക്കോടതി വിധിച്ച ഇരട്ട ജീവപര്യന്തം പൊതു തെരഞ്ഞെടുപ്പിൽ ടിപി വിഷയത്തെ വീണ്ടും ചർച്ചയാക്കി. ഒഞ്ചിയത്ത് ടിപിയുടെ വീട്ടിൽ ഇന്ന് അനുസ്മരണ പരിപാടികൾ നടക്കും

8:07 AM

കേരള തീരത്ത് റെഡ് അലർട്ട് തുടരുന്നു

കള്ളക്കടൽ പ്രതിഭാസ മുന്നറിയിപ്പിനെ തുടർന്ന് കേരള തീരത്ത് റെഡ് അലർട്ട് തുടരുന്നു. നാളെ രാത്രി 11.30 വരെ കേരളാ തീരത്ത് അതീവ ജാഗ്രത തുടരണമെന്നാണ് ദേശീയ സമുദ്രസ്ഥിതി പഠന ഗവേഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. കടലേറ്റത്തിനും ഉയർന്ന തിരമാലകൾക്കും സാധ്യതയുണ്ട്

1:15 PM IST:

വർക്കലയിൽ കടലിൽ കുളിക്കാൻ ഇറങ്ങിയ കാണാതായ വിദ്യാർത്ഥിയുടെ മൃതദേഹം കണ്ടെത്തി. ചെറുന്നിയൂർ സ്വദേശിയായ 18 കാരൻ അശ്വിനാണ് മരിച്ചത്. ഇന്നലെ ഏണിക്കൽ ബീച്ചിൽ കൂട്ടുകാർക്കൊപ്പം കടലിൽ കുളിക്കവെ അടിയൊഴുക്കിൽപ്പെട്ടാണ് അശ്വിനെ കാണാതായത്. 

1:15 PM IST:

വൈദ്യുതി നിയന്ത്രണത്തിന് പിന്നാലെ ഉപഭോക്താക്കൾക്ക് തിരിച്ചടിയായി സർചാർജും. നിലവിലുള്ള 9 പൈസ സർചാർജിന് പുറമേ ഈ മാസം 10 പൈസ അധികം ഈടാക്കും. അതേസമയം മേഖല തിരിച്ചുള്ള വൈദ്യുതി നിയന്ത്രണം ഫലം കണ്ടുതുടങ്ങിയതായി വൈദ്യുതി മന്ത്രി കെ കൃഷ്ണൻകുട്ടി അറിയിച്ചു.

1:14 PM IST:

മൂവാറ്റുപുഴയിൽ ഭാര്യയെ ഭർത്താവ് കഴുത്തറുത്ത് കൊന്നു. നിരപ്പ് കുളങ്ങാട്ട് പാറ കത്രിക്കുട്ടിയാണ് മരിച്ചത്. കിടപ്പ് രോഗിയായിരുന്നു കത്രിക്കുട്ടി. ഭർത്താവ് ജോസഫിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. ജോസഫ് തന്നെയാണ് വിവരം പൊലീസിനെ അറിയിച്ചത്. സംഭവ സ്ഥലത്തെത്തിയ പൊലീസ് തുടര്‍ നടപടികള്‍ സ്വീകരിച്ചു.

8:10 AM IST:

കൊച്ചി പനമ്പിള്ളി നഗറിൽ നടുറോഡിൽ നവജാത ശിശുവിന്റെ മൃതദേഹം കണ്ടെത്തിയ കേസിൽ അമ്മയുടെ അറസ്റ്റ് രേഖപ്പെടുത്തിയത് പൊലീസ് ഇന്ന് കോടതിയെ അറിയിക്കും. ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന യുവതിയുടെ ആരോഗ്യനില തൃപ്തികരമായ ശേഷം ജുഡീഷ്യൽ കസ്റ്റഡി ആവശ്യപ്പെടാനാണ് പൊലീസിന്റെ നീക്കം. കുഞ്ഞിനെ കൊന്നത് ശ്വാസം മുട്ടിച്ചാണെന്ന് യുവതി പൊലീസിന് മൊഴി നൽകി.  Read More

8:09 AM IST:

ടി.പി ചന്ദ്രശേഖരന്‍റെ പതിമൂന്നാം രക്ത സാക്ഷിത്വദിനം ഇന്ന്. കൊലയാളി സംഘാംഗങ്ങള്‍ ഉൾപ്പെടെയുള്ളവർക്ക് ഹൈക്കോടതി വിധിച്ച ഇരട്ട ജീവപര്യന്തം പൊതു തെരഞ്ഞെടുപ്പിൽ ടിപി വിഷയത്തെ വീണ്ടും ചർച്ചയാക്കി. ഒഞ്ചിയത്ത് ടിപിയുടെ വീട്ടിൽ ഇന്ന് അനുസ്മരണ പരിപാടികൾ നടക്കും

8:07 AM IST: