LIVE NOW
Published : Sep 02, 2026, 08:44 AM ISTUpdated : Sep 02, 2026, 11:04 AM IST

Malayalam News Live: സമരക്കാർക്ക് നൽകിയ ഉറപ്പ് പാലിച്ച് സർക്കാർ, പി എസ് സി റാങ്ക് ലിസ്റ്റ് കാലാവധി 6 മാസത്തേക്ക് നീട്ടുമെന്ന് മുഖ്യമന്ത്രി വി ഡി സതീശൻ

Summary

പിണറായി വിജയൻ്റെ കണ്ണൂർ പ്രസംഗങ്ങളിൽ ഒരു വിഭാഗം സിപിഎം നേതാക്കളുടെ അതൃപ്‌തിക്കിടെ സിപിഎം സെക്രട്ടേറിയറ്റ് യോഗം ഇന്ന് ആരംഭിക്കും. കോഴിക്കോട് വിശാല സംസ്ഥാന സമിതിയിൽ അവതരിപ്പിക്കാനുള്ള റിപ്പോർട്ട് തയാറാക്കലാണ് യോഗത്തിന്റെ പ്രധാന അജണ്ട.

CM vd satheesan

11:04 AM (IST) Sep 02

സമരക്കാർക്ക് നൽകിയ ഉറപ്പ് പാലിച്ച് സർക്കാർ, പി എസ് സി റാങ്ക് ലിസ്റ്റ് കാലാവധി 6 മാസത്തേക്ക് നീട്ടുമെന്ന് മുഖ്യമന്ത്രി വി ഡി സതീശൻ

മന്ത്രിസഭ യോ​ഗത്തിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു വിഡി സതീശൻ. 2026 സെപ്റ്റംബർ മുതൽ നവംബർ വരെ ഉള്ള കാലത്തു കാലാവധി തീരുന്ന പട്ടികകളാണ് നീട്ടാൻ തീരുമാനിച്ചിരിക്കുന്നത്.

Read Full Story

10:50 AM (IST) Sep 02

ജലപീരങ്കിയിലെ വെള്ളത്തിൽ അണുബാധയില്ലെന്ന് പരിശോധന ഫലം

തലസ്ഥാനത്ത് എഐഎസ്എഫ് - എഐവൈഎഫ് സമരക്കാർക്കെതിരെ പ്രയോഗിച്ച ജലപീരങ്കിയിലെ വെള്ളത്തിൽ അണുബാധയില്ലെന്ന് ശാസ്ത്രീയ പരിശോധന ഫലം. വെള്ളത്തിൽ ഇരുമ്പിന്‍റെ അംശങ്ങള്‍ മാത്രമാണുള്ളതെന്നാണ് റിപ്പോർട്ട്. കെ രാജൻ അടക്കമുള്ളവർക്കെതിരെ ഉപയോഗിച്ചത് മലിനജലമാണെന്ന ആക്ഷേപം പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍ നിയമസഭയിൽ വരെ ഉന്നയിച്ചിരുന്നു.

Read Full Story

10:43 AM (IST) Sep 02

പിണറായിക്കെതിരെ സിപിഎമ്മില്‍ അതൃപ്തി പുകഞ്ഞ്

കണ്ണൂരിലെ പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍റെ രാഷ്ട്രീയ വിശദീകരണത്തിൽ സിപിഎം നേതാക്കൾക്ക് അതൃപ്തി. സംസ്ഥാന കമ്മിറ്റി തീരുമാനമില്ലാതെയാണ് തളിപ്പറമ്പിലേയും പയ്യന്നൂരിലെയും തെരഞ്ഞെടുപ്പ് തോൽവിയിൽ വിശദീകരണ യോഗം ചേര്‍ന്നത്. തെറ്റുതിരുത്തൽ ചർച്ചയ്ക്കായി കോഴിക്കോട് വിശാല യോഗം ചേരാനിരിക്കെയുള്ള ഏകപക്ഷീയ വിശദീകരണത്തിലാണ് നേതാക്കൾക്കിടയിൽ അതൃപ്തി പുകയുന്നത്.

Read Full Story

10:42 AM (IST) Sep 02

പ്രിയദർശിനി സർവീസിന്റെ ഷെഡ്യൂളിൽ മാറ്റത്തിന് ശുപാർശ

കെഎസ്ആര്‍ടിസി പ്രിയദർശിനി പദ്ധതി നടപ്പാക്കിയത് മൂലം സ്വകാര്യ ബസ് മേഖലക്കുണ്ടാകുന്ന നഷ്ടം പഠിക്കാൻ നിയോഗിച്ച വിദഗ്ധ സമിതി റിപ്പോർട്ട് സമർപ്പിച്ചു. സ്വകാര്യ ബസ് മേഖലയിലെ നഷ്ടം നികത്താൻ ശുപാർശകൾ നിര്‍ദ്ദേശിച്ചു കൊണ്ടാണ് വിദഗ്ധ സമിതി റിപ്പോർട്ട് സമർപ്പിച്ചിരിക്കുന്നത്. പ്രിയദർശിനി സർവീസിന്റെ ഷെഡ്യൂളിൽ മാറ്റത്തിനാണ് വിദഗ്ധ സമിതി ശുപാർശ ചെയ്തിരുക്കുന്നത്.

Read Full Story

10:28 AM (IST) Sep 02

അട്ടപ്പാ‌ടി മധു കേസ് - സംസ്ഥാന സർക്കാർ സുപ്രീം കോ‌ടതിയിൽ, ഒന്നാം പ്രതി ഹുസൈനെ വെറുതെവി‌ട്ടതിൽ അപ്പീൽ

ഹീന കുറ്റകൃത്യമാണ് ഹുസൈൻ നടത്തിയതെന്നും സംസ്ഥാന സർക്കാർ ഹർജിയിൽ ചൂണ്ടിക്കാണിക്കുന്നു. സംസ്ഥാന സർക്കാരിനായി സ്റ്റാൻഡിങ് കോൺസെൽ അൽജോ കെ ജോസഫ് ആണ് അപ്പീൽ സമർപ്പിച്ചത്.

Read Full Story

09:03 AM (IST) Sep 02

സസ്പെൻഷനിലായിട്ടും ഒപ്പമുള്ള പൊലീസുകാരെ മടക്കി അയക്കാതെ എംആർ അജിത്കുമാർ; ഒപ്പമുള്ളത് ഡ്രൈവറും ​ഗൺമാനുമടക്കം 14 പേർ

സസ്പെൻഷനിലുള്ള ഉദ്യോഗസ്ഥൻ പൊലീസുകാർക്ക് അറ്റൻഡൻസ് നൽകിയതും പൊലീസിൽ വിവാദത്തിലാകുകയാണ്.

Read Full Story

08:44 AM (IST) Sep 02

സിപിഎം സെക്രട്ടേറിയറ്റ് യോഗം ഇന്ന് ചേരും

പിണറായി വിജയൻ്റെ കണ്ണൂർ പ്രസംഗങ്ങളിൽ ഒരു വിഭാഗം സിപിഎം നേതാക്കളുടെ അതൃപ്‌തിക്കിടെ സിപിഎം സെക്രട്ടേറിയറ്റ് യോഗം ഇന്ന് ആരംഭിക്കും. കോഴിക്കോട് വിശാല സംസ്ഥാന സമിതിയിൽ അവതരിപ്പിക്കാനുള്ള റിപ്പോർട്ട് തയാറാക്കലാണ് യോഗത്തിന്റെ പ്രധാന അജണ്ട.

Read Full Story

More Trending News