കഴിഞ്ഞ മാസം 22ന് ലണ്ടനിൽ നിന്ന് യാത്ര തിരിച്ച 16 അംഗ സംഘത്തിലെ ഏക മലയാളിയായിരുന്നു സുനന്ദ. 25ാം തീയതിയാണ് സുനന്ദ മണിരാജൻ അവസാനമായി കുടുംബത്തെ ബന്ധപ്പെട്ടത്.

കൊല്ലം: മിന്നൽ പ്രളയമുണ്ടായ നേപ്പാളിൽ കാണാതായ കൊല്ലം സ്വദേശി സുനന്ദ മണിരാജൻ്റെ കുടുംബം ഡിഎൻഎ പരിശോധനയ്ക്ക്. യുകെയിൽ ഉള്ള സുനന്ദയുടെ മക്കൾ ഡിഎൻഎ സാമ്പിൾ നൽകി. സുനന്ദയെ കണ്ടെത്തുന്നതിന് ഇന്ത്യാ ഗവൺമെൻ്റും സഹായിക്കണമെന്ന് കുടുംബം ആവശ്യപ്പെട്ടു. ലണ്ടനിൽ സ്ഥിരതാമസമാക്കിയ സുനന്ദ മണിരാജനെ കൈലാസ യാത്രയ്ക്ക് പോകും വഴിയാണ് നേപ്പാളിൽ കാണാതായത്. കഴിഞ്ഞ മാസം 22ന് ലണ്ടനിൽ നിന്ന് യാത്ര തിരിച്ച 16 അംഗ സംഘത്തിലെ ഏക മലയാളിയായിരുന്നു സുനന്ദ. 25ാം തീയതിയാണ് സുനന്ദ മണിരാജൻ അവസാനമായി കുടുംബത്തെ ബന്ധപ്പെട്ടത്.

Asianet News Live | Malayalam Live News | Kerala News Updates| Breaking News |HD Live 24x7 Streaming