Malayalam News Live: കേരളത്തിൽ ഇന്ന് 3376 കോവിഡ് കേസുകൾ, മരണസംഖ്യയിലും വർധന, ഇന്ന് 11 മരണം

ഇന്ന് സംസ്ഥാനത്തും രാജ്യത്തും അന്താരാഷ്ട്ര തലത്തിലും നടന്നുകൊണ്ടിരിക്കുന്ന വാർത്തകളുടെ തത്സമയ വിവരങ്ങൾ അറിയാം

4:07 PM

രാഷ്ട്രപതി സ്ഥാനത്തേക്ക് മത്സരിക്കാനില്ലെന്ന് ഫറൂഖ് അബ്ദുള്ള

ജമ്മു കശ്മീർ മോശം സാഹചര്യത്തിലൂടെ കടന്ന് പോകുമ്പോൾ തന്റെ സാന്നിധ്യം അവിടെ ആവശ്യമാണ്, തന്റെ പേര് മുന്നോട്ടുവച്ച മമതാ ബാനർജിക്കും മുതിർന്ന നേതാക്കൾക്കും നന്ദിയെന്നും ഫറൂഖ് അബ്ദുള്ള

4:03 PM

പയ്യന്നൂരിലെ പാർട്ടി നടപടിയിൽ വിശദീകരണവുമായി സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടേറിയറ്റ്

തെരഞ്ഞെടുപ്പ് ഫണ്ടിലോ, എകെജി ഭവന്‍ നിര്‍മാണത്തിലോ, ധനരാജ് കുടുംബ സഹായ ഫണ്ടിലോ  പണാപഹരണം നടന്നിട്ടില്ല, കുഞ്ഞിക്കൃഷ്ണനെതിരെ നടപടിയെടുത്തിട്ടില്ല, മാറ്റിയത് ഏരിയാ കമ്മിറ്റിയിൽ നിലനില്‍ക്കുന്ന മാനസിക ഐക്യമില്ലായ്മ പരിഹരിക്കാനെന്ന് സിപിഎം വിശദീകരണം

3:26 PM

അഗ്നിപഥ് പ്രതിഷേധം: കൂടുതൽ വാഗ്‍ദാനങ്ങളുമായി കേന്ദ്രം

പ്രതിരോധ മന്ത്രാലയത്തിലെ 10 ശതമാനം ഒഴിവുകൾ അഗ്നിവീർ വിഭാഗത്തിന് മാറ്റിവയ്ക്കുമെന്ന് കേന്ദ്രം, വ്യോമയാന മന്ത്രാലയത്തിലും അവസരം നൽകും

1:23 PM

സ്വപ്നയുടെ പക്കൽ തെളിവുണ്ടോ എങ്കിൽ കൂടെ നിൽക്കാം: സരിത

സ്വപ്ന പറയുന്നതിൽ സത്യമുണ്ടെങ്കിൽ കൂടെ നിൽക്കാൻ തയ്യാറാണെന്ന് സരിത എസ് നായർ. പക്ഷെ ആരോപണങ്ങളിൽ ഒരു തെളിവും ഹാജരാക്കാൻ സ്വപ്നക്ക് കഴിഞ്ഞിട്ടില്ല. മുഖ്യമന്ത്രിയെ അനാവശ്യമായി വിവാദത്തിലേക്ക് വലിച്ചിഴക്കുന്നുവെന്നാണ് ജയിലിൽ വച്ച് സ്വപ്ന തന്നോട് പറഞ്ഞതെന്നും സരിത എസ് നായർ.

1:21 PM

ദക്ഷിണാഫ്രിക്ക, കാസർകോട് സ്വദേശികൾ അറസ്റ്റിൽ

കായംകുളത്ത് എംഡിഎംഎയുമായി ദമ്പതികൾ പിടിയിലായ കേസുമായി ബന്ധപ്പെട്ട് മയക്ക് മരുന്ന്  നൽകിയ ദക്ഷിണാഫ്രിക്ക സ്വദേശിയും കാസർകോട് സ്വദേശിയും അറസ്റ്റിലായി. ഫിലിപ്പ് അനോയിന്റെഡ്, കാസർകോട് ചെങ്കള സ്വദേശി മുഹമ്മദ് കുഞ്ഞി ( 34 ) എന്നിവരെയാണ് കായംകുളം പോലീസ് അറസ്റ്റ് ചെയ്തത്.

1:20 PM

സ്പോർട്സ് ഹോസ്റ്റലിൽ കോച്ചിന്റെ പീഡനം, വിദ്യാർത്ഥി വിഷം കഴിച്ചു

ആറ്റിങ്ങലിലെ സർക്കാർ സ്പോർട്സ് ഹോസ്റ്റലിൽ കോച്ചിന്റെ മാനസിക പീഡനത്തെ തുടർന്ന് വിദ്യാർഥി വിഷം കഴിച്ചു. തിരുവനന്തപുരം രാജാജി നഗർ കോളനിയിലെ രോഹിതാണ് വിഷം കഴിച്ചത്. കുട്ടിയെ മെഡിക്കൽ കോളേജിൽ ചികിത്സയ്ക്ക് പ്രവേശിപ്പിച്ചു. സമാനമായ പീഡന പരാതിയുമായി രാജാജി നഗർ കോളനിയിൽ നിന്നുള്ള രണ്ട് കുട്ടികൾ കൂടെ രംഗത്തെത്തി. പൊലീസിൽ പരാതി നൽകുമെന്ന് കുട്ടികൾ വ്യക്തമാക്കി.

1:17 PM

പയ്യന്നൂരിൽ ലാത്തിച്ചാർജ്, നാല് പേർക്ക് പരിക്ക്

പയ്യന്നൂർ കോൺഗ്രസ് ഓഫീസിലെ ഗാന്ധിജിയുടെ തല തകർത്ത സംഭവത്തിൽ ഡി വൈ എസ് പി ഓഫീസിലേക്ക് യൂത്ത്  കോൺഗ്രസ് നടത്തിയ മാർച്ചിൽ സംഘർഷം. പൊലീസ് ലാത്തിചാർജിൽ നാല് പ്രവർത്തകർക്ക് പരിക്കേറ്റു. പ്രവർത്തകർ പൊലീസ് സ്റ്റേഷനിൽ കുത്തിയിരുന്ന് പ്രതിഷേധിച്ചു.

1:16 PM

അഗ്നിപഥിനെതിരെ കനയ്യ കുമാർ

അഗ്നിപഥ് പദ്ധതിയിലൂടെ കിട്ടുന്ന പണത്തെ കുറിച്ച് മന്ത്രിമാർ റെയിൽവേ സ്റ്റേഷനിലെ കച്ചവടക്കാരെ പോലെ വിളബരം നടത്തുന്നുവെന്ന് കനയ്യ കുമാർ. സാധാരണക്കാരുടെ മക്കളാണ് സൈന്യത്തിൽ  പട്ടാളക്കാരായി ചേരുന്നത്. നേതാക്കളുടെ മക്കൾ സൈന്യത്തിലെ ഉദ്യോഗസ്ഥ ജോലിക്കാണ് പോകുന്നത്. അഗ്നിപഥ് പദ്ധതി പിൻവലിക്കാൻ പ്രധാനമന്ത്രി തയ്യാറാകണമെന്നും കനയ്യ കുമാർ ആവശ്യപ്പെട്ടു.

1:13 PM

ലോക കേരള സഭയെ തള്ളാതെ കുഞ്ഞാലിക്കുട്ടി

ലോക കേരള സഭയെ തള്ളാതെ പി കെ കുഞ്ഞാലിക്കുട്ടി. സമീപകാല രാഷ്ട്രീയ വിഷയങ്ങളുടെ പേരിലാണ് യുഡിഎഫ് വിട്ടുനിന്നത്. യുഡിഎഫിന്റെ പ്രവാസി സംഘടനകൾ സജീവമായി പങ്കെടുക്കുന്നുണ്ട്. യൂസഫലിയ്ക്ക് എതിരായ കെ എം ഷാജിയുടെ പ്രസ്ഥാവന ശ്രദ്ധയിൽ പെട്ടിട്ടില്ല. ഇക്കാര്യം പരിശോധിച്ച ശേഷം പ്രതികരിക്കാമെന്നും പികെ കുഞ്ഞാലിക്കുട്ടി പറഞ്ഞു.

1:04 PM

അഗ്നിപഥ് നോ റാങ്ക് നോ പെൻഷൻ പദ്ധതി: കോൺഗ്രസ്

നോട്ട് നിരോധനം സമ്പദ് വ്യവസ്ഥയെ തകർത്ത പോലെ  അഗ്‌നിപഥ് പദ്ധതി രാജ്യത്തെ സേനാ വിഭാഗങ്ങളെ തകർക്കുമെന്ന് കോൺഗ്രസ് നേതാവ് പവൻ ഖേര. അടിയന്തരമായി അഗ്നിപഥ് പദ്ധതി പിൻവലിക്കണം. ലോക്സഭ തെരഞ്ഞെടുപ്പ് സമയത്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി വൺ റാങ്ക് വൺ പെൻഷൻ വാഗ്ദാനം ചെയ്തു. എന്നാൽ അഗ്നിപഥ് നോ റാങ്ക് നോ പെൻഷൻ ആണെന്ന് കോൺഗ്രസ് നേതാവ് വിമർശിച്ചു. എഴുനൂറിൽ അധികം കർഷകരുടെ ജീവ ത്യാഗത്തിന് ശേഷമാണ് കാർഷിക നിയമം പിൻവലിച്ചത്. അഗ്നിപഥ് പദ്ധതി പിൻവലിക്കാൻ എത്ര പേരുടെ ജീവൻ നൽകേണ്ടി വരുമെന്നും അദ്ദേഹം ചോദിച്ചു.
 
1:01 PM

സത്യേന്ദ്ര ജെയിൻ്റെ ജാമ്യാപേക്ഷ തളളി

എൻഫോഴ്സ്മെന്റ് വിഭാഗം അറസ്റ്റ് ചെയ്ത ദില്ലി ആരോഗ്യ മന്ത്രി സത്യേന്ദ്ര ജെയിനിൻ്റെ ജാമ്യാപേക്ഷ കോടതി തളളി. ദില്ലി റോസ് അവന്യൂ കോടതിയാണ് തള്ളിയത്.

1:00 PM

അഗ്നിപഥ്  സമരത്തിന് പിന്നിൽ അർബൻ നക്സലുകൾ: കെ സുരേന്ദ്രൻ

അഗ്നിപഥ്  സമരത്തിന് പിന്നിൽ അർബൻ നക്സലുകളും ജിഹാദികളുമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. സമരങ്ങൾ നടത്തുന്നത് സ്ഥിരം ആളുകളുടെ സമ്മർദ്ദം മൂലമാണ്. നരേന്ദ്ര മോദി സർക്കാർ എന്ത് ചെയ്താലും മെറിറ്റ് നോക്കാതെ എതിർക്കുകയാണ്. സമരങ്ങൾ സമാധാനപരമല്ല. തെറ്റിദ്ധാരണയുടെ പുറത്താണ് സമരം നടക്കുന്നത്. നിലവിലുള്ള റിക്രൂട്ടിങ് സംവിധാനത്തിൽ ഒരു വെള്ളവും കേന്ദ്ര സർക്കാർ  ചേർത്തിട്ടില്ല. തെറ്റായ പ്രചരണങ്ങളിൽ വശംവദരായി ആൾക്കാർ സമരത്തിനൊരുങ്ങുകയാണ്. ഇവർ കിസാൻ സമ്മാൻ നിധി വന്നപ്പോൾ എതിർത്തു. വോട്ടിംഗ് മെഷീനിൽ കൃത്രിമം ഉണ്ടെന്ന് പ്രചരിപ്പിച്ചതും ഇവർ തന്നെയാണെന്നും സുരേന്ദ്രൻ പറഞ്ഞു.

12:58 PM

പത്തനംതിട്ടയിൽ പൊലീസിന് നേരെ കല്ലേറ്

അഗ്നിപഥ് പദ്ധതിക്കെതിരെ പത്തനംതിട്ട പോസ്റ്റ് ഓഫീസിലേക്ക് എ ഐ വൈ എഫ് മാർച്ച് നടത്തി. പ്രതിഷേധക്കാർ പൊലീസിന് നേരെ കല്ലെറിഞ്ഞു. രണ്ട് പൊലീസുകാർക്ക് കല്ലെറിൽ പരിക്കേറ്റു. പത്തനംതിട്ട ഡിവൈഎസ്പിയുടെ ഗൺമാൻ അജിത്തിന്റെ മുഖത്താണ് പരിക്കേറ്റത്. പൊലീസുകാരെ ആശുപത്രിയിലേക്ക് മാറ്റി

12:56 PM

'സ്വപ്നയുടെ മൊഴി മൂന്നാം കക്ഷിക്ക് കൊടുക്കില്ല'

സ്വപ്ന സുരേഷിന്റെ രഹസ്യ മൊഴി വേണമെന്ന സരിത എസ് നായരുടെ ആവശ്യം എറണാകുളം ജില്ലാ പ്രിൻസിപ്പൽ സെഷൻസ് കോടതി തള്ളി. തന്നെ കുറിച്ചും സ്വപ്ന  മൊഴി നൽകിയതായി മാധ്യമങ്ങളിലൂടെ അറിഞ്ഞതായി സരിത എസ് നായർ കോടതിയിൽ പറഞ്ഞു. മൊഴിപകർപ്പ് മൂന്നാം കക്ഷിക്ക് നൽകാനാവില്ലെന്ന് എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതി നിലപാടെടുത്തു. അന്വേഷണം തുടരുകയാണെന്നും കോടി പറഞ്ഞു. രഹസ്യ മൊഴിക്കായി ഹൈക്കോടതിയെ സമീപിക്കുമെന്ന് സരിത എസ് നായർ വ്യക്തമാക്കി.

12:53 PM

ബിഎസ്എന്‍എല്‍ ഓഫീസിന് നേരെ ആക്രമണ ശ്രമം

സെക്കന്തരാബാദില്‍ പൊലീസ് വെടിവെയ്പ്പില്‍ മരിച്ച രാകേഷിന്‍റെ വിലാപയാത്രയ്ക്കിടെ ബിഎസ്എന്‍എല്‍ ഓഫീസിന് നേരെ ആക്രമണ ശ്രമം. വിലാപയാത്രയില്‍ പങ്കെടുത്ത ടിആര്‍എസ് പ്രവര്‍ത്തകരാണ് അക്രമിക്കാന്‍ ശ്രമിച്ചത്. ഓഫീസ് വളപ്പില്‍ പ്രവേശിക്കും മുമ്പ് ഇവരെ പൊലീസ് തടഞ്ഞ് മാറ്റി. ബിഎസ്എന്‍എല്‍ ഓഫീസിന് മുന്നിലെ ഫ്ലക്സ് ബോര്‍ഡുകള്‍ക്ക് തീയിടാനും ശ്രമിച്ചു. പൊലീസെത്തി തടഞ്ഞു.

12:38 PM

142 കുപ്പി വിദേശമദ്യവുമായി യുവതി പിടിയിൽ

ആലപ്പുഴ: മാരാരിക്കുളത്ത് അനധികൃതമായി സൂക്ഷിച്ചിരുന്ന വിദേശ മദ്യവുമായി യുവതി പിടിയിലായി. എറണാകുളം തോപ്പുംപടി സ്വദേശി സജിതയാണ് പിടിയിലായത്. ഇവരിൽ നിന്നും 142 കുപ്പി മദ്യം പിടികൂടി. വാറ്റ് ഉപകരണങ്ങളും പിടിച്ചെടുത്തിട്ടുണ്ട്.

12:37 PM

യൂസഫലിയുടെ പ്രസ്താവന ദൗർഭാഗ്യകരം: വിഡി

എം എ യൂസഫലിയുടെ പരാമർശം ദൗർഭാഗ്യകരം. രാഷ്ട്രീയകാരണങ്ങളാലാണ് യുഡിഎഫ് ലോക കേരള സഭയിൽ നിന്ന് വിട്ടുനിൽക്കുന്നത്. ഇത് അദ്ദേഹത്തെ അറിയിച്ചിരുന്നു. ഇതറിഞ്ഞുകൊണ്ട് തെറ്റായ പ്രസ്താവന നടത്തിയത് ദൗർഭാഗ്യകരമാണ്. 

12:36 PM

സംസ്ഥാനം ശ്രീലങ്കയ്ക്ക് സമാനം: പ്രതിപക്ഷ നേതാവ്

തദ്ദേശസ്വയം ഭരണ സ്ഥാപനങ്ങളിൽ ഭരണസ്തംഭനം ആരോപിച്ച് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. പദ്ധതികൾക്ക് അംഗീകാരം നൽകുന്നില്ല. സംസ്ഥാനത്ത് ശ്രീലങ്കയ്ക്ക് സമാനമായ സാമ്പത്തിക പ്രതിസന്ധിയാണ്. സാമ്പത്തിക സ്ഥിതിയെ കുറിച്ച് ധവള പത്രം ഇറക്കണം.

12:26 PM

തിരുവനന്തപുരത്ത് കത്തിക്കരിഞ്ഞ മൃതദേഹം

തിരുവനന്തപുരം മണ്ണാമൂലയിൽ കത്തിക്കരിഞ്ഞ നിലയിൽ മൃതദേഹം കണ്ടെത്തി. ആളൊഴിഞ്ഞ പറമ്പിലാണ് മൃതദേഹം കണ്ടെത്തിയത്. മൃതദേഹത്തിന് ഒരാഴ്ചയോളം പഴക്കമുണ്ട്. അഞ്ച് ദിവസം മുൻപ് കാണാതായ അജയകുമാർ എന്നയാളുടെ മൃതദേഹമാണിതെന്ന് സംശയമുണ്ട്. മധ്യവയസുള്ള പുരുഷന്റെ ശരീരമാണ് കണ്ടെത്തിയതെന്നാണ് പ്രാഥമിക വിവരം. മണ്ണാമൂല മുൻ വാർഡ് കൗൺസിലറായിരുന്നു അജയകുമാർ. ഇദ്ദേഹത്തിന്റേതാണ് മൃതദേഹമെന്ന് പൊലീസ് സംശയം ഉന്നയിച്ചു. തിരുവനന്തപുരം ശ്രീകാര്യത്ത് മകളുടെ വീട്ടിലായിരുന്നു അജയകുമാർ. ഇദ്ദേഹത്തെ കഴിഞ്ഞ ഒരാഴ്ചയ‌ായി കാണാനില്ലായിരുന്നു.

12:24 PM

അഗ്നിപഥിനെതിരെ എസ്എഫ്ഐ

അഗ്നിപഥ് പദ്ധതി രാജ്യസുരക്ഷയ്ക്ക് ആപത്തെന്ന് എസ്എഫ്ഐ അഖിലേന്ത്യാ അധ്യക്ഷൻ വിപി സാനു. യുവാക്കളുടെ തൊഴിലവസരം നഷ്ടപ്പെടുത്തുന്ന നീക്കം അനുവദിക്കാനാകില്ല. എസ് എഫ്ഐ രാജ്യവ്യാപകമായി സമര രംഗത്തെന്നും വിപി സാനു

12:21 PM

അഗ്നിപഥ് ആർഎസ്എസ് പദ്ധതിയെന്ന് ബിനോയ് വിശ്വം

അഗ്നിപഥ് ആർ എസ് എസ് പദ്ധതിയെന്ന് സിപിഐ നേതാവ് ബിനോയ്‌ വിശ്വം എംപി. ഹിറ്റ്‌ലറും മുസോളിനിയും കാട്ടി കൊടുത്ത വഴിയേ കേന്ദ്ര സർക്കാർ സഞ്ചരിക്കുന്നു. ഈ പദ്ധതി പ്രകാരം സൈനിക സേവനം പൂർത്തിയാക്കുന്നവർ ആർഎസ്എസ് ഗുണ്ടകളായി മാറും. സ്ഥിരം നിയമനം ആർ എസ് എസ് നിശ്ചയിക്കുന്നവർക്ക് മാത്രമായിരിക്കുമെന്നും ബിനോയ് വിശ്വം പറഞ്ഞു.

12:20 PM

അസമിൽ വെള്ളപ്പൊക്കം

അസമിലെ വെള്ളപ്പൊക്കം. പ്രധാനമന്ത്രി അസം മുഖ്യമന്ത്രി ഹിമന്ത് ബിശ്വാസ് ശർമയുമായി സംസാരിച്ചു, സ്ഥിതി വിലയിരുത്തി. എല്ലാ സഹായങ്ങളും നൽകുമെന്ന് ഉറപ്പ് നൽകിയെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി.

12:19 PM

തിരുവനന്തപുരത്ത് അഗ്നിപഥ് പ്രതിഷേധക്കാരെ തടഞ്ഞു

തിരുവനന്തപുരത്ത് അഗ്നിപഥ് പ്രതിഷേധക്കാരെ ഗവർണറുടെ ഔദ്യോഗിക വസതിയായ രാജ്ഭവന് സമീപത്ത് പൊലീസ് തടഞ്ഞു. റോസിൽ പുഷ് അപ്പ് എടുത്ത് സമരക്കാർ പ്രതിഷേധിച്ചു. സൈനിക പ്രവേശന പരീക്ഷ നടത്തണമെന്ന് ആവശ്യം അവർ ഉന്നയിച്ചു.
 
12:17 PM

അഗ്നിപഥ് പ്രതിഷേധങ്ങളിൽ അന്വേഷണം ആവശ്യപ്പെട്ട് ഹർജി

അഗ്നിപഥ് പ്രതിഷേധങ്ങളിൽ അന്വേഷണം ആവശ്യപ്പെട്ട് സുപ്രീം കോടതിയിൽ ഹർജി. അഗ്നിപഥ് പദ്ധതിക്ക് എതിരായ പ്രതിഷേധങ്ങൾക്കിടെ പൊതുമുതൽ നശിപ്പിച്ചത് അടക്കം പ്രത്യേക അന്വേഷണ സംഘം അന്വേഷിക്കണം എന്നാവശ്യപ്പെട്ട് ആണ് ഹർജി. റിട്ടയേർഡ് സുപ്രീം കോടതി ജഡ്ജി പദ്ധതിയെ കുറിച്ചും, പദ്ധതി ദേശ സുരക്ഷയെയും പ്രതിരോധ സേനയെയും എങ്ങനെ ബാധിക്കും എന്നതും പരിശോധിക്കണം എന്നും ഹർജിയിൽ അവശ്യം.

12:16 PM

ബൈക്കപകടത്തിൽ വിദ്യാർത്ഥി മരിച്ചു

പാനൂർ വാഴമലയ്ക്ക് സമീപമുണ്ടായ ബൈക്കപകടത്തിൽ വിദ്യാർത്ഥി മരിച്ചു. കല്ലിക്കണ്ടി സ്വദേശി സിയാദ് (17) ആണ് മരിച്ചത്. കൊളവല്ലൂർ പി ആർ മെമ്മോറിയൽ ഹയർ സെക്കന്ററി സ്ക്കൂൾ വിദ്യാർത്ഥിയാണ്.

12:15 PM

ആദിവാസി യുവാവ് മുങ്ങി മരിച്ചു

അട്ടപ്പാടിയിൽ ആദിവാസി യുവാവ് മുങ്ങി മരിച്ചു. ശിവയുടെ മകൻ കുമാറാണ് മരിച്ചത്. ഭവാനി പുഴയിൽ തുണിയലക്കുന്നതിനിടെയാണ് അപകടം

10:58 AM

അഗ്നിപഥിൽ കോഴിക്കോടും പ്രതിഷേധം

ആർമി റിക്രൂട്ട്മെന്റ് എൻട്രൻസ് എക്സാം നടത്താത്തതിനെതിരെ കോഴിക്കോട് ഉദ്യോഗാർഥികളുടെ പ്രതിഷേധം. ആറു തവണ മാറ്റി വച്ച പ്രവേശന പരീക്ഷ നടത്തണം എന്നാണ് ആവശ്യം. 2021 ൽ കായിക ക്ഷമതാ പരീക്ഷ കഴിഞ്ഞവരാണ് പ്രതിഷേധിക്കുന്നത്.

10:56 AM

അഗ്നിപഥിൽ പ്രതിഷേധം കേരളത്തിലും

'അഗ്നിപഥ്' എന്ന കേന്ദ്രസർക്കാർ പദ്ധതിക്കെതിരെ കേരളത്തിലും വൻ പ്രതിഷേധം. തിരുവനന്തപുരം തമ്പാനൂരിൽ നിന്ന് ഗവർണറുടെ ഔദ്യോഗിക വസതിയായ രാജ്ഭവനിലേക്ക് നടക്കുന്നത് കൂറ്റൻ റാലിയാണ്. കേരളത്തിന്‍റെ വിവിധ ഭാഗങ്ങളിൽ നിന്നായി എത്തിയ, ആയിരത്തോളം ഉദ്യോഗാർത്ഥികളാണ് റാലി നടത്തുന്നത്. 'അഗ്നിപഥ്' സ്കീം എത്രയും പെട്ടെന്ന് പിൻവലിക്കണമെന്നും, ആർമി കംബൈൻഡ് എൻട്രൻസ് എക്സാമിനേഷൻ എത്രയും പെട്ടെന്ന് നടത്തണമെന്നുമാണ് ഉദ്യോഗാർത്ഥികളുടെ ആവശ്യം. കോഴിക്കോട്ടും അഗ്നിപഥിനെതിരെ പ്രതിഷേധപ്രകടനം നടത്തുന്നുണ്ട്. 

കൂടുതൽ വായിക്കാൻ

10:52 AM

യൂസഫലിയെ വിമർശിച്ച് കെഎം ഷാജി

പ്രവാസി വ്യവസായ പ്രമുഖൻ എം എ യൂസഫലിയെ വിമർശിച്ച് മുസ്ലിം ലീഗ് നേതാവ് കെഎം ഷാജി. യോഗിയുടെ നാട്ടിൽ ബിസിനസ് വളർത്തുകയാണ് ലക്ഷ്യം, മോദിയെ തൃപ്തിപ്പെടുത്താൻ പാക്കേജ് പ്രഖ്യാപിച്ചയാളാണ്, ലീഗിനെ വിലക്ക് വാങ്ങാൻ ശ്രമിക്കേണ്ടന്നുമാണ് ഷാജി പറഞ്ഞത്.

കൂടുതൽ വായിക്കാൻ

10:30 AM

സെക്കന്തരാബാദിലെ പ്രതിഷേധം ആസൂത്രിതമെന്ന് റിപ്പോർട്ട്

സെക്കന്തരാബാദിലെ അഗ്നിപഥ് പ്രതിഷേധം ആസൂത്രിതമെന്ന് ആർ പി എഫ് റിപ്പോർട്ട്. പ്രതിഷേധത്തിന് ആഹ്വാനം ചെയ്തത് വാട്ട്സാപ്പ് ഗ്രൂപ്പുകളിലൂടെ. ഉദ്യോഗാർത്ഥികളുടെ വാട്ട്സാപ്പ് ഗ്രൂപ്പിലൂടെ പ്രചാരണം നടന്നു. കായികക്ഷമതാ പരീക്ഷ വിജയിച്ച് എഴുത്തുപരീക്ഷയ്ക്ക് കാത്തിരുന്നവരാണ് പ്രതിഷേധിച്ചതെന്നും ഇവർക്ക് ജോലി ലഭിച്ചേക്കില്ലെന്ന് ഗ്രൂപ്പുകളിലൂടെ പ്രചാരണം നടന്നുവെന്നും റിപ്പോർട്ട് പറയുന്നു.

10:18 AM

തെരുവുനായയുടെ കണ്ണടിച്ച് പൊട്ടിച്ചു

തെരുവുനായയുടെ കണ്ണടിച്ചു പൊട്ടിച്ചയാൾക്ക് എതിരെ കേസ്. തിരുവനന്തപുരം പട്ടം കെഎസ്ഇബി ഓഫീസിലാണ് സംഭവം. കെഎസ്ഇബി ഡ്രൈവറായ മുരളി എന്നയാൾക്കെതിരെയാണ്  കേസെടുത്തിരിക്കുന്നത്

9:30 AM

അഗ്നിപഥ് പ്രതിഷേധം തണുപ്പിക്കാൻ കൂടുതൽ പ്രഖ്യാപനവുമായി കേന്ദ്രം

അഗ്നിവീർ പദ്ധതി വഴി സൈനിക സേവനം പൂർത്തിയാക്കുന്നവർക്ക് അർദ്ധസൈനിക വിഭാഗങ്ങളിൽ സംവരണം നൽകാൻ കേന്ദ്ര പ്രതിരോധ മന്ത്രാലയം തീരുമാനിച്ചു. പത്തു ശതമാനം ഒഴിവുകൾ അഗ്നിവീറുകൾക്കായി മാറ്റിവയ്ക്കും. അസം റൈഫിൾസിലും സംവരണം നൽകും. നിയമനത്തിനുള്ള പ്രായപരിധിയിൽ 3 വർഷം ഇളവ് നൽകും. ഈ വർഷം അഗ്നിപഥ് വഴി സേനയിൽ ചേരുന്നവർക്ക് 5 വയസ്സിൻറെ ഇളവ് കിട്ടും.
 
9:27 AM

ബന്ദിലും സംഘർഷം

അഗ്നിപഥ് പ്രതിഷേധവുമായി ബന്ധപ്പെട്ട് ബിഹാറിൽ ഇന്ന് ബന്ദ് ആചരിക്കുകയാണ് പ്രതിപക്ഷം. ഇവിടെ ജഹനാബാദിൽ ഒരു ബസ് പ്രതിഷേധക്കാർ കത്തിച്ചു.

Agnipath Protest.... Violence in Jehanabad.. Bus and Truck set on fire by protester today pic.twitter.com/O1beg7jfmE

— Aditya Bidwai (@AdityaBidwai)

9:12 AM

ബൈക്ക് യാത്രികൻ ലോറിയിടിച്ച് മരിച്ചു

എറണാകുളം കാലടിയിൽ  ലോറിയിൽ ബൈക്ക് ഇടിച്ച് ബൈക്ക് യാത്രികനായ യുവാവ് മരിച്ചു. മലയാറ്റൂർ ഗോതമ്പ് റോഡ് കളപ്പുരയ്ക്കൽ വീട്ടിൽ ശ്രീരാജ് (22) ആണ് മരിച്ചത്.

9:12 AM

അഗ്നിപഥ് പ്രതിഷേധം ചെന്നൈയിലും

ചെന്നൈയിലും അഗ്നിപഥിനെതിരെ പ്രതിഷേധം. ഗിണ്ടിയിൽ രാജ്ഭവനു മുന്നിൽ നൂറിൽ അധികം യുവാക്കൾ തടിച്ചു കൂടി. സൈനിക ജോലികൾക്കായി പരിശീലനം നടത്തുന്നവരാണ് പ്രതിഷേധിക്കുന്നത്. പ്രതിഷേധം സമാധാനപരമാണ്.

9:11 AM

അനുനയ നീക്കവുമായി സിപിഎം

കുഞ്ഞിക്കൃഷ്ണനെ അനുനയിപ്പിക്കാൻ പയ്യന്നൂരിൽ സിപിഎം ശ്രമം തുടങ്ങി

8:52 AM

സിപിഎമ്മുമായി സഹകരണത്തിനില്ലെന്ന് കുഞ്ഞിക്കൃഷ്ണൻ

സിപിഎമ്മുമായി ഒരു സഹകരണത്തിനുമില്ലെന്ന് വി കൃഞ്ഞിക്കൃഷ്ണൻ. പയ്യന്നൂരിൽ ഫണ്ട് തിരിമറി പുറത്ത് കൊണ്ടുവന്ന വി കുഞ്ഞികൃഷ്ണനെ ഏരിയ സെക്രട്ടറി സ്ഥാനത്ത് നിന്ന് നീക്കിയത് അംഗീകരിക്കില്ലെന്ന് ഒരു വിഭാഗം നിലപാടെടുത്തതിന് പിന്നാലെയാണ് വി കുഞ്ഞിക്കൃഷ്ണന്റെ പ്രഖ്യാപനം. ബാങ്ക് ഡയറക്ടർ ബോർഡ് അംഗത്വവും കുഞ്ഞിക്കൃഷ്ണൻ രാജിവെച്ചു.

8:50 AM

പയ്യന്നൂരിലെ സിപിഎമ്മിൽ വൻ പൊട്ടിത്തെറി

പയ്യന്നൂരിൽ ഫണ്ട് തിരിമറി പുറത്ത് കൊണ്ടുവന്ന വി കുഞ്ഞികൃഷ്ണനെ ഏരിയ സെക്രട്ടറി സ്ഥാനത്ത് നിന്ന് നീക്കിയത് അംഗീകരിക്കില്ലെന്ന് ഒരു വിഭാഗം. ഏരിയകമ്മറ്റിയിലും ലോക്കൽ കമ്മറ്റികളിലും രൂക്ഷ വിമർശനം. തിരിമറി നടത്തിയവരെ തഴുകുന്ന നടപടിയെന്നാണ് ആക്ഷേപം. കുഞ്ഞികൃഷ്ണനെ അനുകൂലിച്ച് സമൂഹമാധ്യമങ്ങളിൽ പ്രചാരണം നടക്കുന്നു. വെള്ളൂരിൽ പ്രവർത്തകർ ഒന്നടങ്കം കുഞ്ഞികൃഷ്ണന്റെ ചിത്രം വാട്സാപ് സ്റ്റാറ്റസാക്കി. പാർട്ടി പ്രചാരണത്തിനുള്ള വാട്സാപ്പ് ഗ്രൂപ്പുകളിൽ നിന്നും കൂട്ടത്തോടെ പ്രവർത്തകർ പുറത്തു പോയി.

8:33 AM

മോദിയുടെ അമ്മയ്ക്ക് 100ാം പിറന്നാൾ

നരേന്ദ്ര മോദിയുടെ അമ്മ ഹീരാബെന്നിന് ഇന്ന് 100 ആം പിറന്നാൾ. പ്രധാനമന്ത്രി ഗാന്ധിനഗറിൽ അമ്മയെ കാണാനെത്തി

7:39 AM

കുഴൽമന്ദം അപകടം: കെഎസ്ആർടിസി ഡ്രൈവറുടെ വീഴ്ച!

പാലക്കാട് കുഴൽമന്ദത്ത് കെഎസ്ആർടിസി ബസ് ഇടിച്ച് യുവാക്കൾ മരിച്ച കേസിൽ അന്വേഷണ സംഘം റിപ്പോർട്ട് സമർപ്പിച്ചു. കെഎസ്ആർടിസി ഡ്രൈവറുടെ ഭാഗത്ത് വീഴ്ചയുണ്ടായെന്നാണ് റിപ്പോർട്ടിൽ പറയുന്നത്. ഡ്രൈവർ കുറേക്കൂടി ജാഗ്രത പുലർത്തണമായിരുന്നുവെന്നും റിപ്പോർട്ടിൽ പറയുന്നു. ഡ്രൈവർക്കെതിരെ മനപ്പൂർവമായ നരഹത്യക്കാണ് കേസെടുത്തിരിക്കുന്നത്

7:30 AM

ഇടുക്കിയിൽ 65 കാരി പേവിഷ ബാധയേറ്റ് മരിച്ചു

മുരിക്കാശ്ശേരിയിൽ പേവിഷബാധയേറ്റ് വീട്ടമ്മ മരിച്ചു. മുരിക്കാശ്ശേരി തേക്കിൻതണ്ട് സ്വദേശി തോട്ടക്കാട്ട് ശങ്കരന്റെ ഭാര്യ ഓമനയാണ് മരിച്ചത്. 65 വയസായിരുന്നു

7:26 AM

507 അറസ്റ്റ്, 70ലധികം കേസുകൾ

അഗ്നിപഥ് പ്രതിഷേധത്തിൽ ബീഹാറിൽ ഇതുവരെ 507 പേർ അറസ്റ്റിലായെന്ന് പൊലീസ് പറഞ്ഞു. ഏഴുപതിലേറെ  കേസുകൾ രജിസ്റ്റർ ചെയ്തു. പാറ്റ്ന ഉൾപ്പെടെ റെയിൽവേ സ്റ്റേഷനുകൾക്കും സുരക്ഷ കൂട്ടി

7:19 AM

ഏഴ് പഞ്ചായത്തുകളിൽ യുഡിഎഫ് ഹർത്താൽ

സംരക്ഷിത വനമേഖലക്ക് ചുറ്റും ഒരുകിലോമീറ്റർ പരിസ്ഥിതിലോലമാക്കിയ സുപ്രീംകോടതി ഉത്തരവിൽ പ്രതിഷേധിച്ച് കോഴിക്കോട് ജില്ലയിലെ മലയോര മേഖയിൽ ഇന്ന് യുഡിഎഫ് ഹർത്താലിന് ആഹ്വാനം ചെയ്തു. നരിപ്പറ്റ, വാണിമേൽ, കൂരാച്ചുണ്ട്, കാവിലുംപാറ, പനങ്ങാട്, ചക്കിട്ടപ്പാറ, മരുതോങ്കര എന്നീ പഞ്ചായത്തുകളിലാണ് രാവിലെ ആറ് മുതൽ വൈകിട്ട് ആറ് വരെ ഹർത്താൽ നടത്തുന്നത്.

7:06 AM

അഗ്നിപഥ് റിക്രൂട്ട്മെന്റ് നടത്താൻ നിർദ്ദേശം

ശക്തമായ പ്രതിഷേധം തുടരുന്നതിനിടെ അഗ്നിപഥ് പദ്ധതി വഴിയുള്ള റിക്രൂട്ട്മെൻറുമായി മുന്നോട്ടു പോകാൻ സർക്കാർ നിർദ്ദേശം നൽകി. സായുധ സേനകൾക്കാണ് കേന്ദ്ര പ്രതിരോധ മന്ത്രാലയം നിർദ്ദേശം നല്കിയത്. പ്രതിരോധമന്ത്രി രാജ്നാഥ് സിംഗ് യോഗം വിളിച്ച് സ്ഥിതി വിലയിരുത്തി. വ്യോമസേന നടപടികൾ വെള്ളിയാഴ്ച തുടങ്ങുമെന്ന് അറിയിച്ചിട്ടുണ്ട്. കരസേന തിങ്കളാഴ്ച നടപടികൾ ആരംഭിക്കും. റിക്രൂട്ട് ചെയ്യുന്നവരുടെ സംഖ്യ ഉയർത്തുന്നത് ആലോചിക്കും

6:18 AM

ബിഹാറിൽ ഇന്ന് പ്രതിപക്ഷ ബന്ദ്

അഗ്നിപഥ് (Agnipath Protest) പദ്ധതിക്കെതിരെ ഉത്തരേന്ത്യയിൽ പ്രക്ഷോഭം ശക്തമാകുന്നു. ലഖിസാരായിൽ പ്രതിഷേധക്കാർ തീയിട്ട ട്രെയിനിൽ കുഴഞ്ഞുവീണ യാത്രക്കാരൻ മരിച്ചു. ബിഹാറിൽ ഇന്ന് പ്രതിപക്ഷ ബന്ദ്. കൂടുതൽ പൊലീസിനെ സജ്ജമാക്കാൻ സംസ്ഥാനങ്ങൾക്ക് കേന്ദ്രനിർദേശം.

4:07 PM IST:

ജമ്മു കശ്മീർ മോശം സാഹചര്യത്തിലൂടെ കടന്ന് പോകുമ്പോൾ തന്റെ സാന്നിധ്യം അവിടെ ആവശ്യമാണ്, തന്റെ പേര് മുന്നോട്ടുവച്ച മമതാ ബാനർജിക്കും മുതിർന്ന നേതാക്കൾക്കും നന്ദിയെന്നും ഫറൂഖ് അബ്ദുള്ള

4:03 PM IST:

തെരഞ്ഞെടുപ്പ് ഫണ്ടിലോ, എകെജി ഭവന്‍ നിര്‍മാണത്തിലോ, ധനരാജ് കുടുംബ സഹായ ഫണ്ടിലോ  പണാപഹരണം നടന്നിട്ടില്ല, കുഞ്ഞിക്കൃഷ്ണനെതിരെ നടപടിയെടുത്തിട്ടില്ല, മാറ്റിയത് ഏരിയാ കമ്മിറ്റിയിൽ നിലനില്‍ക്കുന്ന മാനസിക ഐക്യമില്ലായ്മ പരിഹരിക്കാനെന്ന് സിപിഎം വിശദീകരണം

3:26 PM IST:

പ്രതിരോധ മന്ത്രാലയത്തിലെ 10 ശതമാനം ഒഴിവുകൾ അഗ്നിവീർ വിഭാഗത്തിന് മാറ്റിവയ്ക്കുമെന്ന് കേന്ദ്രം, വ്യോമയാന മന്ത്രാലയത്തിലും അവസരം നൽകും

1:23 PM IST:

സ്വപ്ന പറയുന്നതിൽ സത്യമുണ്ടെങ്കിൽ കൂടെ നിൽക്കാൻ തയ്യാറാണെന്ന് സരിത എസ് നായർ. പക്ഷെ ആരോപണങ്ങളിൽ ഒരു തെളിവും ഹാജരാക്കാൻ സ്വപ്നക്ക് കഴിഞ്ഞിട്ടില്ല. മുഖ്യമന്ത്രിയെ അനാവശ്യമായി വിവാദത്തിലേക്ക് വലിച്ചിഴക്കുന്നുവെന്നാണ് ജയിലിൽ വച്ച് സ്വപ്ന തന്നോട് പറഞ്ഞതെന്നും സരിത എസ് നായർ.

1:22 PM IST:

കായംകുളത്ത് എംഡിഎംഎയുമായി ദമ്പതികൾ പിടിയിലായ കേസുമായി ബന്ധപ്പെട്ട് മയക്ക് മരുന്ന്  നൽകിയ ദക്ഷിണാഫ്രിക്ക സ്വദേശിയും കാസർകോട് സ്വദേശിയും അറസ്റ്റിലായി. ഫിലിപ്പ് അനോയിന്റെഡ്, കാസർകോട് ചെങ്കള സ്വദേശി മുഹമ്മദ് കുഞ്ഞി ( 34 ) എന്നിവരെയാണ് കായംകുളം പോലീസ് അറസ്റ്റ് ചെയ്തത്.

1:20 PM IST:

ആറ്റിങ്ങലിലെ സർക്കാർ സ്പോർട്സ് ഹോസ്റ്റലിൽ കോച്ചിന്റെ മാനസിക പീഡനത്തെ തുടർന്ന് വിദ്യാർഥി വിഷം കഴിച്ചു. തിരുവനന്തപുരം രാജാജി നഗർ കോളനിയിലെ രോഹിതാണ് വിഷം കഴിച്ചത്. കുട്ടിയെ മെഡിക്കൽ കോളേജിൽ ചികിത്സയ്ക്ക് പ്രവേശിപ്പിച്ചു. സമാനമായ പീഡന പരാതിയുമായി രാജാജി നഗർ കോളനിയിൽ നിന്നുള്ള രണ്ട് കുട്ടികൾ കൂടെ രംഗത്തെത്തി. പൊലീസിൽ പരാതി നൽകുമെന്ന് കുട്ടികൾ വ്യക്തമാക്കി.

1:17 PM IST:

പയ്യന്നൂർ കോൺഗ്രസ് ഓഫീസിലെ ഗാന്ധിജിയുടെ തല തകർത്ത സംഭവത്തിൽ ഡി വൈ എസ് പി ഓഫീസിലേക്ക് യൂത്ത്  കോൺഗ്രസ് നടത്തിയ മാർച്ചിൽ സംഘർഷം. പൊലീസ് ലാത്തിചാർജിൽ നാല് പ്രവർത്തകർക്ക് പരിക്കേറ്റു. പ്രവർത്തകർ പൊലീസ് സ്റ്റേഷനിൽ കുത്തിയിരുന്ന് പ്രതിഷേധിച്ചു.

1:16 PM IST:

അഗ്നിപഥ് പദ്ധതിയിലൂടെ കിട്ടുന്ന പണത്തെ കുറിച്ച് മന്ത്രിമാർ റെയിൽവേ സ്റ്റേഷനിലെ കച്ചവടക്കാരെ പോലെ വിളബരം നടത്തുന്നുവെന്ന് കനയ്യ കുമാർ. സാധാരണക്കാരുടെ മക്കളാണ് സൈന്യത്തിൽ  പട്ടാളക്കാരായി ചേരുന്നത്. നേതാക്കളുടെ മക്കൾ സൈന്യത്തിലെ ഉദ്യോഗസ്ഥ ജോലിക്കാണ് പോകുന്നത്. അഗ്നിപഥ് പദ്ധതി പിൻവലിക്കാൻ പ്രധാനമന്ത്രി തയ്യാറാകണമെന്നും കനയ്യ കുമാർ ആവശ്യപ്പെട്ടു.

1:13 PM IST:

ലോക കേരള സഭയെ തള്ളാതെ പി കെ കുഞ്ഞാലിക്കുട്ടി. സമീപകാല രാഷ്ട്രീയ വിഷയങ്ങളുടെ പേരിലാണ് യുഡിഎഫ് വിട്ടുനിന്നത്. യുഡിഎഫിന്റെ പ്രവാസി സംഘടനകൾ സജീവമായി പങ്കെടുക്കുന്നുണ്ട്. യൂസഫലിയ്ക്ക് എതിരായ കെ എം ഷാജിയുടെ പ്രസ്ഥാവന ശ്രദ്ധയിൽ പെട്ടിട്ടില്ല. ഇക്കാര്യം പരിശോധിച്ച ശേഷം പ്രതികരിക്കാമെന്നും പികെ കുഞ്ഞാലിക്കുട്ടി പറഞ്ഞു.

1:04 PM IST:

നോട്ട് നിരോധനം സമ്പദ് വ്യവസ്ഥയെ തകർത്ത പോലെ  അഗ്‌നിപഥ് പദ്ധതി രാജ്യത്തെ സേനാ വിഭാഗങ്ങളെ തകർക്കുമെന്ന് കോൺഗ്രസ് നേതാവ് പവൻ ഖേര. അടിയന്തരമായി അഗ്നിപഥ് പദ്ധതി പിൻവലിക്കണം. ലോക്സഭ തെരഞ്ഞെടുപ്പ് സമയത്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി വൺ റാങ്ക് വൺ പെൻഷൻ വാഗ്ദാനം ചെയ്തു. എന്നാൽ അഗ്നിപഥ് നോ റാങ്ക് നോ പെൻഷൻ ആണെന്ന് കോൺഗ്രസ് നേതാവ് വിമർശിച്ചു. എഴുനൂറിൽ അധികം കർഷകരുടെ ജീവ ത്യാഗത്തിന് ശേഷമാണ് കാർഷിക നിയമം പിൻവലിച്ചത്. അഗ്നിപഥ് പദ്ധതി പിൻവലിക്കാൻ എത്ര പേരുടെ ജീവൻ നൽകേണ്ടി വരുമെന്നും അദ്ദേഹം ചോദിച്ചു.
 
1:01 PM IST:

എൻഫോഴ്സ്മെന്റ് വിഭാഗം അറസ്റ്റ് ചെയ്ത ദില്ലി ആരോഗ്യ മന്ത്രി സത്യേന്ദ്ര ജെയിനിൻ്റെ ജാമ്യാപേക്ഷ കോടതി തളളി. ദില്ലി റോസ് അവന്യൂ കോടതിയാണ് തള്ളിയത്.

1:00 PM IST:

അഗ്നിപഥ്  സമരത്തിന് പിന്നിൽ അർബൻ നക്സലുകളും ജിഹാദികളുമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. സമരങ്ങൾ നടത്തുന്നത് സ്ഥിരം ആളുകളുടെ സമ്മർദ്ദം മൂലമാണ്. നരേന്ദ്ര മോദി സർക്കാർ എന്ത് ചെയ്താലും മെറിറ്റ് നോക്കാതെ എതിർക്കുകയാണ്. സമരങ്ങൾ സമാധാനപരമല്ല. തെറ്റിദ്ധാരണയുടെ പുറത്താണ് സമരം നടക്കുന്നത്. നിലവിലുള്ള റിക്രൂട്ടിങ് സംവിധാനത്തിൽ ഒരു വെള്ളവും കേന്ദ്ര സർക്കാർ  ചേർത്തിട്ടില്ല. തെറ്റായ പ്രചരണങ്ങളിൽ വശംവദരായി ആൾക്കാർ സമരത്തിനൊരുങ്ങുകയാണ്. ഇവർ കിസാൻ സമ്മാൻ നിധി വന്നപ്പോൾ എതിർത്തു. വോട്ടിംഗ് മെഷീനിൽ കൃത്രിമം ഉണ്ടെന്ന് പ്രചരിപ്പിച്ചതും ഇവർ തന്നെയാണെന്നും സുരേന്ദ്രൻ പറഞ്ഞു.

12:58 PM IST:

അഗ്നിപഥ് പദ്ധതിക്കെതിരെ പത്തനംതിട്ട പോസ്റ്റ് ഓഫീസിലേക്ക് എ ഐ വൈ എഫ് മാർച്ച് നടത്തി. പ്രതിഷേധക്കാർ പൊലീസിന് നേരെ കല്ലെറിഞ്ഞു. രണ്ട് പൊലീസുകാർക്ക് കല്ലെറിൽ പരിക്കേറ്റു. പത്തനംതിട്ട ഡിവൈഎസ്പിയുടെ ഗൺമാൻ അജിത്തിന്റെ മുഖത്താണ് പരിക്കേറ്റത്. പൊലീസുകാരെ ആശുപത്രിയിലേക്ക് മാറ്റി

12:56 PM IST:

സ്വപ്ന സുരേഷിന്റെ രഹസ്യ മൊഴി വേണമെന്ന സരിത എസ് നായരുടെ ആവശ്യം എറണാകുളം ജില്ലാ പ്രിൻസിപ്പൽ സെഷൻസ് കോടതി തള്ളി. തന്നെ കുറിച്ചും സ്വപ്ന  മൊഴി നൽകിയതായി മാധ്യമങ്ങളിലൂടെ അറിഞ്ഞതായി സരിത എസ് നായർ കോടതിയിൽ പറഞ്ഞു. മൊഴിപകർപ്പ് മൂന്നാം കക്ഷിക്ക് നൽകാനാവില്ലെന്ന് എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതി നിലപാടെടുത്തു. അന്വേഷണം തുടരുകയാണെന്നും കോടി പറഞ്ഞു. രഹസ്യ മൊഴിക്കായി ഹൈക്കോടതിയെ സമീപിക്കുമെന്ന് സരിത എസ് നായർ വ്യക്തമാക്കി.

12:53 PM IST:

സെക്കന്തരാബാദില്‍ പൊലീസ് വെടിവെയ്പ്പില്‍ മരിച്ച രാകേഷിന്‍റെ വിലാപയാത്രയ്ക്കിടെ ബിഎസ്എന്‍എല്‍ ഓഫീസിന് നേരെ ആക്രമണ ശ്രമം. വിലാപയാത്രയില്‍ പങ്കെടുത്ത ടിആര്‍എസ് പ്രവര്‍ത്തകരാണ് അക്രമിക്കാന്‍ ശ്രമിച്ചത്. ഓഫീസ് വളപ്പില്‍ പ്രവേശിക്കും മുമ്പ് ഇവരെ പൊലീസ് തടഞ്ഞ് മാറ്റി. ബിഎസ്എന്‍എല്‍ ഓഫീസിന് മുന്നിലെ ഫ്ലക്സ് ബോര്‍ഡുകള്‍ക്ക് തീയിടാനും ശ്രമിച്ചു. പൊലീസെത്തി തടഞ്ഞു.

12:38 PM IST:

ആലപ്പുഴ: മാരാരിക്കുളത്ത് അനധികൃതമായി സൂക്ഷിച്ചിരുന്ന വിദേശ മദ്യവുമായി യുവതി പിടിയിലായി. എറണാകുളം തോപ്പുംപടി സ്വദേശി സജിതയാണ് പിടിയിലായത്. ഇവരിൽ നിന്നും 142 കുപ്പി മദ്യം പിടികൂടി. വാറ്റ് ഉപകരണങ്ങളും പിടിച്ചെടുത്തിട്ടുണ്ട്.

12:37 PM IST:

എം എ യൂസഫലിയുടെ പരാമർശം ദൗർഭാഗ്യകരം. രാഷ്ട്രീയകാരണങ്ങളാലാണ് യുഡിഎഫ് ലോക കേരള സഭയിൽ നിന്ന് വിട്ടുനിൽക്കുന്നത്. ഇത് അദ്ദേഹത്തെ അറിയിച്ചിരുന്നു. ഇതറിഞ്ഞുകൊണ്ട് തെറ്റായ പ്രസ്താവന നടത്തിയത് ദൗർഭാഗ്യകരമാണ്. 

12:36 PM IST:

തദ്ദേശസ്വയം ഭരണ സ്ഥാപനങ്ങളിൽ ഭരണസ്തംഭനം ആരോപിച്ച് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. പദ്ധതികൾക്ക് അംഗീകാരം നൽകുന്നില്ല. സംസ്ഥാനത്ത് ശ്രീലങ്കയ്ക്ക് സമാനമായ സാമ്പത്തിക പ്രതിസന്ധിയാണ്. സാമ്പത്തിക സ്ഥിതിയെ കുറിച്ച് ധവള പത്രം ഇറക്കണം.

12:26 PM IST:

തിരുവനന്തപുരം മണ്ണാമൂലയിൽ കത്തിക്കരിഞ്ഞ നിലയിൽ മൃതദേഹം കണ്ടെത്തി. ആളൊഴിഞ്ഞ പറമ്പിലാണ് മൃതദേഹം കണ്ടെത്തിയത്. മൃതദേഹത്തിന് ഒരാഴ്ചയോളം പഴക്കമുണ്ട്. അഞ്ച് ദിവസം മുൻപ് കാണാതായ അജയകുമാർ എന്നയാളുടെ മൃതദേഹമാണിതെന്ന് സംശയമുണ്ട്. മധ്യവയസുള്ള പുരുഷന്റെ ശരീരമാണ് കണ്ടെത്തിയതെന്നാണ് പ്രാഥമിക വിവരം. മണ്ണാമൂല മുൻ വാർഡ് കൗൺസിലറായിരുന്നു അജയകുമാർ. ഇദ്ദേഹത്തിന്റേതാണ് മൃതദേഹമെന്ന് പൊലീസ് സംശയം ഉന്നയിച്ചു. തിരുവനന്തപുരം ശ്രീകാര്യത്ത് മകളുടെ വീട്ടിലായിരുന്നു അജയകുമാർ. ഇദ്ദേഹത്തെ കഴിഞ്ഞ ഒരാഴ്ചയ‌ായി കാണാനില്ലായിരുന്നു.

12:24 PM IST:

അഗ്നിപഥ് പദ്ധതി രാജ്യസുരക്ഷയ്ക്ക് ആപത്തെന്ന് എസ്എഫ്ഐ അഖിലേന്ത്യാ അധ്യക്ഷൻ വിപി സാനു. യുവാക്കളുടെ തൊഴിലവസരം നഷ്ടപ്പെടുത്തുന്ന നീക്കം അനുവദിക്കാനാകില്ല. എസ് എഫ്ഐ രാജ്യവ്യാപകമായി സമര രംഗത്തെന്നും വിപി സാനു

12:21 PM IST:

അഗ്നിപഥ് ആർ എസ് എസ് പദ്ധതിയെന്ന് സിപിഐ നേതാവ് ബിനോയ്‌ വിശ്വം എംപി. ഹിറ്റ്‌ലറും മുസോളിനിയും കാട്ടി കൊടുത്ത വഴിയേ കേന്ദ്ര സർക്കാർ സഞ്ചരിക്കുന്നു. ഈ പദ്ധതി പ്രകാരം സൈനിക സേവനം പൂർത്തിയാക്കുന്നവർ ആർഎസ്എസ് ഗുണ്ടകളായി മാറും. സ്ഥിരം നിയമനം ആർ എസ് എസ് നിശ്ചയിക്കുന്നവർക്ക് മാത്രമായിരിക്കുമെന്നും ബിനോയ് വിശ്വം പറഞ്ഞു.

12:20 PM IST:

അസമിലെ വെള്ളപ്പൊക്കം. പ്രധാനമന്ത്രി അസം മുഖ്യമന്ത്രി ഹിമന്ത് ബിശ്വാസ് ശർമയുമായി സംസാരിച്ചു, സ്ഥിതി വിലയിരുത്തി. എല്ലാ സഹായങ്ങളും നൽകുമെന്ന് ഉറപ്പ് നൽകിയെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി.

12:19 PM IST:

തിരുവനന്തപുരത്ത് അഗ്നിപഥ് പ്രതിഷേധക്കാരെ ഗവർണറുടെ ഔദ്യോഗിക വസതിയായ രാജ്ഭവന് സമീപത്ത് പൊലീസ് തടഞ്ഞു. റോസിൽ പുഷ് അപ്പ് എടുത്ത് സമരക്കാർ പ്രതിഷേധിച്ചു. സൈനിക പ്രവേശന പരീക്ഷ നടത്തണമെന്ന് ആവശ്യം അവർ ഉന്നയിച്ചു.
 
12:17 PM IST:

അഗ്നിപഥ് പ്രതിഷേധങ്ങളിൽ അന്വേഷണം ആവശ്യപ്പെട്ട് സുപ്രീം കോടതിയിൽ ഹർജി. അഗ്നിപഥ് പദ്ധതിക്ക് എതിരായ പ്രതിഷേധങ്ങൾക്കിടെ പൊതുമുതൽ നശിപ്പിച്ചത് അടക്കം പ്രത്യേക അന്വേഷണ സംഘം അന്വേഷിക്കണം എന്നാവശ്യപ്പെട്ട് ആണ് ഹർജി. റിട്ടയേർഡ് സുപ്രീം കോടതി ജഡ്ജി പദ്ധതിയെ കുറിച്ചും, പദ്ധതി ദേശ സുരക്ഷയെയും പ്രതിരോധ സേനയെയും എങ്ങനെ ബാധിക്കും എന്നതും പരിശോധിക്കണം എന്നും ഹർജിയിൽ അവശ്യം.

12:16 PM IST:

പാനൂർ വാഴമലയ്ക്ക് സമീപമുണ്ടായ ബൈക്കപകടത്തിൽ വിദ്യാർത്ഥി മരിച്ചു. കല്ലിക്കണ്ടി സ്വദേശി സിയാദ് (17) ആണ് മരിച്ചത്. കൊളവല്ലൂർ പി ആർ മെമ്മോറിയൽ ഹയർ സെക്കന്ററി സ്ക്കൂൾ വിദ്യാർത്ഥിയാണ്.

12:15 PM IST:

അട്ടപ്പാടിയിൽ ആദിവാസി യുവാവ് മുങ്ങി മരിച്ചു. ശിവയുടെ മകൻ കുമാറാണ് മരിച്ചത്. ഭവാനി പുഴയിൽ തുണിയലക്കുന്നതിനിടെയാണ് അപകടം

10:58 AM IST:

ആർമി റിക്രൂട്ട്മെന്റ് എൻട്രൻസ് എക്സാം നടത്താത്തതിനെതിരെ കോഴിക്കോട് ഉദ്യോഗാർഥികളുടെ പ്രതിഷേധം. ആറു തവണ മാറ്റി വച്ച പ്രവേശന പരീക്ഷ നടത്തണം എന്നാണ് ആവശ്യം. 2021 ൽ കായിക ക്ഷമതാ പരീക്ഷ കഴിഞ്ഞവരാണ് പ്രതിഷേധിക്കുന്നത്.

10:56 AM IST:

'അഗ്നിപഥ്' എന്ന കേന്ദ്രസർക്കാർ പദ്ധതിക്കെതിരെ കേരളത്തിലും വൻ പ്രതിഷേധം. തിരുവനന്തപുരം തമ്പാനൂരിൽ നിന്ന് ഗവർണറുടെ ഔദ്യോഗിക വസതിയായ രാജ്ഭവനിലേക്ക് നടക്കുന്നത് കൂറ്റൻ റാലിയാണ്. കേരളത്തിന്‍റെ വിവിധ ഭാഗങ്ങളിൽ നിന്നായി എത്തിയ, ആയിരത്തോളം ഉദ്യോഗാർത്ഥികളാണ് റാലി നടത്തുന്നത്. 'അഗ്നിപഥ്' സ്കീം എത്രയും പെട്ടെന്ന് പിൻവലിക്കണമെന്നും, ആർമി കംബൈൻഡ് എൻട്രൻസ് എക്സാമിനേഷൻ എത്രയും പെട്ടെന്ന് നടത്തണമെന്നുമാണ് ഉദ്യോഗാർത്ഥികളുടെ ആവശ്യം. കോഴിക്കോട്ടും അഗ്നിപഥിനെതിരെ പ്രതിഷേധപ്രകടനം നടത്തുന്നുണ്ട്. 

കൂടുതൽ വായിക്കാൻ

10:52 AM IST:

പ്രവാസി വ്യവസായ പ്രമുഖൻ എം എ യൂസഫലിയെ വിമർശിച്ച് മുസ്ലിം ലീഗ് നേതാവ് കെഎം ഷാജി. യോഗിയുടെ നാട്ടിൽ ബിസിനസ് വളർത്തുകയാണ് ലക്ഷ്യം, മോദിയെ തൃപ്തിപ്പെടുത്താൻ പാക്കേജ് പ്രഖ്യാപിച്ചയാളാണ്, ലീഗിനെ വിലക്ക് വാങ്ങാൻ ശ്രമിക്കേണ്ടന്നുമാണ് ഷാജി പറഞ്ഞത്.

കൂടുതൽ വായിക്കാൻ

10:30 AM IST:

സെക്കന്തരാബാദിലെ അഗ്നിപഥ് പ്രതിഷേധം ആസൂത്രിതമെന്ന് ആർ പി എഫ് റിപ്പോർട്ട്. പ്രതിഷേധത്തിന് ആഹ്വാനം ചെയ്തത് വാട്ട്സാപ്പ് ഗ്രൂപ്പുകളിലൂടെ. ഉദ്യോഗാർത്ഥികളുടെ വാട്ട്സാപ്പ് ഗ്രൂപ്പിലൂടെ പ്രചാരണം നടന്നു. കായികക്ഷമതാ പരീക്ഷ വിജയിച്ച് എഴുത്തുപരീക്ഷയ്ക്ക് കാത്തിരുന്നവരാണ് പ്രതിഷേധിച്ചതെന്നും ഇവർക്ക് ജോലി ലഭിച്ചേക്കില്ലെന്ന് ഗ്രൂപ്പുകളിലൂടെ പ്രചാരണം നടന്നുവെന്നും റിപ്പോർട്ട് പറയുന്നു.

10:18 AM IST:

തെരുവുനായയുടെ കണ്ണടിച്ചു പൊട്ടിച്ചയാൾക്ക് എതിരെ കേസ്. തിരുവനന്തപുരം പട്ടം കെഎസ്ഇബി ഓഫീസിലാണ് സംഭവം. കെഎസ്ഇബി ഡ്രൈവറായ മുരളി എന്നയാൾക്കെതിരെയാണ്  കേസെടുത്തിരിക്കുന്നത്

9:30 AM IST:

അഗ്നിവീർ പദ്ധതി വഴി സൈനിക സേവനം പൂർത്തിയാക്കുന്നവർക്ക് അർദ്ധസൈനിക വിഭാഗങ്ങളിൽ സംവരണം നൽകാൻ കേന്ദ്ര പ്രതിരോധ മന്ത്രാലയം തീരുമാനിച്ചു. പത്തു ശതമാനം ഒഴിവുകൾ അഗ്നിവീറുകൾക്കായി മാറ്റിവയ്ക്കും. അസം റൈഫിൾസിലും സംവരണം നൽകും. നിയമനത്തിനുള്ള പ്രായപരിധിയിൽ 3 വർഷം ഇളവ് നൽകും. ഈ വർഷം അഗ്നിപഥ് വഴി സേനയിൽ ചേരുന്നവർക്ക് 5 വയസ്സിൻറെ ഇളവ് കിട്ടും.
 
9:27 AM IST:

അഗ്നിപഥ് പ്രതിഷേധവുമായി ബന്ധപ്പെട്ട് ബിഹാറിൽ ഇന്ന് ബന്ദ് ആചരിക്കുകയാണ് പ്രതിപക്ഷം. ഇവിടെ ജഹനാബാദിൽ ഒരു ബസ് പ്രതിഷേധക്കാർ കത്തിച്ചു.

Agnipath Protest.... Violence in Jehanabad.. Bus and Truck set on fire by protester today pic.twitter.com/O1beg7jfmE

— Aditya Bidwai (@AdityaBidwai)

9:12 AM IST:

എറണാകുളം കാലടിയിൽ  ലോറിയിൽ ബൈക്ക് ഇടിച്ച് ബൈക്ക് യാത്രികനായ യുവാവ് മരിച്ചു. മലയാറ്റൂർ ഗോതമ്പ് റോഡ് കളപ്പുരയ്ക്കൽ വീട്ടിൽ ശ്രീരാജ് (22) ആണ് മരിച്ചത്.

9:12 AM IST:

ചെന്നൈയിലും അഗ്നിപഥിനെതിരെ പ്രതിഷേധം. ഗിണ്ടിയിൽ രാജ്ഭവനു മുന്നിൽ നൂറിൽ അധികം യുവാക്കൾ തടിച്ചു കൂടി. സൈനിക ജോലികൾക്കായി പരിശീലനം നടത്തുന്നവരാണ് പ്രതിഷേധിക്കുന്നത്. പ്രതിഷേധം സമാധാനപരമാണ്.

9:11 AM IST:

കുഞ്ഞിക്കൃഷ്ണനെ അനുനയിപ്പിക്കാൻ പയ്യന്നൂരിൽ സിപിഎം ശ്രമം തുടങ്ങി

8:52 AM IST:

സിപിഎമ്മുമായി ഒരു സഹകരണത്തിനുമില്ലെന്ന് വി കൃഞ്ഞിക്കൃഷ്ണൻ. പയ്യന്നൂരിൽ ഫണ്ട് തിരിമറി പുറത്ത് കൊണ്ടുവന്ന വി കുഞ്ഞികൃഷ്ണനെ ഏരിയ സെക്രട്ടറി സ്ഥാനത്ത് നിന്ന് നീക്കിയത് അംഗീകരിക്കില്ലെന്ന് ഒരു വിഭാഗം നിലപാടെടുത്തതിന് പിന്നാലെയാണ് വി കുഞ്ഞിക്കൃഷ്ണന്റെ പ്രഖ്യാപനം. ബാങ്ക് ഡയറക്ടർ ബോർഡ് അംഗത്വവും കുഞ്ഞിക്കൃഷ്ണൻ രാജിവെച്ചു.

8:50 AM IST:

പയ്യന്നൂരിൽ ഫണ്ട് തിരിമറി പുറത്ത് കൊണ്ടുവന്ന വി കുഞ്ഞികൃഷ്ണനെ ഏരിയ സെക്രട്ടറി സ്ഥാനത്ത് നിന്ന് നീക്കിയത് അംഗീകരിക്കില്ലെന്ന് ഒരു വിഭാഗം. ഏരിയകമ്മറ്റിയിലും ലോക്കൽ കമ്മറ്റികളിലും രൂക്ഷ വിമർശനം. തിരിമറി നടത്തിയവരെ തഴുകുന്ന നടപടിയെന്നാണ് ആക്ഷേപം. കുഞ്ഞികൃഷ്ണനെ അനുകൂലിച്ച് സമൂഹമാധ്യമങ്ങളിൽ പ്രചാരണം നടക്കുന്നു. വെള്ളൂരിൽ പ്രവർത്തകർ ഒന്നടങ്കം കുഞ്ഞികൃഷ്ണന്റെ ചിത്രം വാട്സാപ് സ്റ്റാറ്റസാക്കി. പാർട്ടി പ്രചാരണത്തിനുള്ള വാട്സാപ്പ് ഗ്രൂപ്പുകളിൽ നിന്നും കൂട്ടത്തോടെ പ്രവർത്തകർ പുറത്തു പോയി.

8:42 AM IST:

നരേന്ദ്ര മോദിയുടെ അമ്മ ഹീരാബെന്നിന് ഇന്ന് 100 ആം പിറന്നാൾ. പ്രധാനമന്ത്രി ഗാന്ധിനഗറിൽ അമ്മയെ കാണാനെത്തി

7:39 AM IST:

പാലക്കാട് കുഴൽമന്ദത്ത് കെഎസ്ആർടിസി ബസ് ഇടിച്ച് യുവാക്കൾ മരിച്ച കേസിൽ അന്വേഷണ സംഘം റിപ്പോർട്ട് സമർപ്പിച്ചു. കെഎസ്ആർടിസി ഡ്രൈവറുടെ ഭാഗത്ത് വീഴ്ചയുണ്ടായെന്നാണ് റിപ്പോർട്ടിൽ പറയുന്നത്. ഡ്രൈവർ കുറേക്കൂടി ജാഗ്രത പുലർത്തണമായിരുന്നുവെന്നും റിപ്പോർട്ടിൽ പറയുന്നു. ഡ്രൈവർക്കെതിരെ മനപ്പൂർവമായ നരഹത്യക്കാണ് കേസെടുത്തിരിക്കുന്നത്

7:30 AM IST:

മുരിക്കാശ്ശേരിയിൽ പേവിഷബാധയേറ്റ് വീട്ടമ്മ മരിച്ചു. മുരിക്കാശ്ശേരി തേക്കിൻതണ്ട് സ്വദേശി തോട്ടക്കാട്ട് ശങ്കരന്റെ ഭാര്യ ഓമനയാണ് മരിച്ചത്. 65 വയസായിരുന്നു

7:26 AM IST:

അഗ്നിപഥ് പ്രതിഷേധത്തിൽ ബീഹാറിൽ ഇതുവരെ 507 പേർ അറസ്റ്റിലായെന്ന് പൊലീസ് പറഞ്ഞു. ഏഴുപതിലേറെ  കേസുകൾ രജിസ്റ്റർ ചെയ്തു. പാറ്റ്ന ഉൾപ്പെടെ റെയിൽവേ സ്റ്റേഷനുകൾക്കും സുരക്ഷ കൂട്ടി

7:19 AM IST:

സംരക്ഷിത വനമേഖലക്ക് ചുറ്റും ഒരുകിലോമീറ്റർ പരിസ്ഥിതിലോലമാക്കിയ സുപ്രീംകോടതി ഉത്തരവിൽ പ്രതിഷേധിച്ച് കോഴിക്കോട് ജില്ലയിലെ മലയോര മേഖയിൽ ഇന്ന് യുഡിഎഫ് ഹർത്താലിന് ആഹ്വാനം ചെയ്തു. നരിപ്പറ്റ, വാണിമേൽ, കൂരാച്ചുണ്ട്, കാവിലുംപാറ, പനങ്ങാട്, ചക്കിട്ടപ്പാറ, മരുതോങ്കര എന്നീ പഞ്ചായത്തുകളിലാണ് രാവിലെ ആറ് മുതൽ വൈകിട്ട് ആറ് വരെ ഹർത്താൽ നടത്തുന്നത്.

7:06 AM IST:

ശക്തമായ പ്രതിഷേധം തുടരുന്നതിനിടെ അഗ്നിപഥ് പദ്ധതി വഴിയുള്ള റിക്രൂട്ട്മെൻറുമായി മുന്നോട്ടു പോകാൻ സർക്കാർ നിർദ്ദേശം നൽകി. സായുധ സേനകൾക്കാണ് കേന്ദ്ര പ്രതിരോധ മന്ത്രാലയം നിർദ്ദേശം നല്കിയത്. പ്രതിരോധമന്ത്രി രാജ്നാഥ് സിംഗ് യോഗം വിളിച്ച് സ്ഥിതി വിലയിരുത്തി. വ്യോമസേന നടപടികൾ വെള്ളിയാഴ്ച തുടങ്ങുമെന്ന് അറിയിച്ചിട്ടുണ്ട്. കരസേന തിങ്കളാഴ്ച നടപടികൾ ആരംഭിക്കും. റിക്രൂട്ട് ചെയ്യുന്നവരുടെ സംഖ്യ ഉയർത്തുന്നത് ആലോചിക്കും

6:18 AM IST: