Malayalam news live: കേരളം നാളെ പോളിംഗ് ബൂത്തിൽ, ഇന്ന് നിശബ്ദ പ്രചാരണം

40 ദിവസം നീണ്ട പരസ്യ പ്രചരണത്തിനു ശേഷം സംസ്ഥാനത്ത് ഇന്ന് നിശബ്ദ പ്രചാരണം. അവസാന മണിക്കൂറിലും പരമാവധി വോട്ട് സ്വന്തമാക്കാൻ കരുനീക്കങ്ങളിലാകും ഇന്ന് മുന്നണികൾ. വോട്ടര്‍മാര്‍ക്ക് ആലോചിച്ച് തീരുമാനമെടുക്കാനുള്ള ദിവസവും ഇന്നു തന്നെ. അടിയൊഴുക്കുകള്‍ക്ക് തടയിടാനായിരിക്കും ഇന്ന് മുന്നണികളുടെ ശ്രമം. 20 മണ്ഡലങ്ങളിലായി 194 സ്ഥാനാര്‍ത്ഥികളാണ് മത്സരരംഗത്തുള്ളത്. 25,231 ബൂത്തുകളിലായി വോട്ട് രേഖപ്പെടുത്താന്‍ 2.77 കോടി വോട്ടർമാരാണുള്ളത്.

11:21 AM

അരുണാചൽ പ്രദേശിൽ ചൈന അതിർത്തിക്ക് സമീപമുള്ള പ്രദേശത്ത് ഉരുൾപൊട്ടൽ

അരുണാചൽ പ്രദേശിൽ ചൈന അതിർത്തിക്ക് സമീപമുള്ള പ്രദേശത്ത് ഉരുൾപൊട്ടൽ.അരുണാചലിലെ ഹുൻലി - അനിനി ഹൈവേയിൽ റോഡ് തകർന്നു.യാത്രക്കാർ ജാഗ്രത പാലിക്കണമെന്ന് അരുണാചൽ പ്രദേശ് സർക്കാർ. റോഡ് തകർന്നതിനാൽ അരുണാചലിലെ ദിബാങ് വാലി ജില്ല ഒറ്റപ്പെട്ടു. ഗതാഗതം പുനസ്ഥാപിക്കാൻ 3 ദിവസമെങ്കിലും എടുക്കുമെന്ന് സംസ്ഥാന സർക്കാർ അറിയിച്ചു

11:21 AM

കോഴിക്കോട് ജില്ലയിലും 144 പ്രഖ്യാപിച്ചു

കോഴിക്കോട് ജില്ലയിലും 144. പ്രഖ്യാപിച്ചു. വോട്ടെടുപ്പ് സുരക്ഷിതവും സമാധാനപൂര്‍വവുമാക്കുന്നതിന് ശക്തമായ സുരക്ഷാ സന്നാഹങ്ങള്‍ ഒരുക്കിയതായും ജില്ലാ കലക്ടര്‍ അറിയിച്ചു. ഇതിന്റെ ഭാഗമായി ഇന്നലെ (ഏപ്രില്‍ 24) വൈകിട്ട് ആറു മണി മുതല്‍ 27ന് രാവിലെ ആറു മണി വരെ ജില്ലയില്‍ സിആര്‍പിസി 144 പ്രകാരമുള്ള നിരോധനാജ്ഞ പുറപ്പെടുവിച്ചിട്ടുണ്ട്.ഇതുപ്രകാരം മൂന്നില്‍ കൂടുതല്‍ പേര്‍ കൂടിനില്‍ക്കുന്നതും പൊതുയോഗങ്ങളോ പ്രകടനങ്ങളോ നടത്തുന്നതും ശിക്ഷാര്‍ഹമാണ്. നിരോധന ഉത്തരവ് ലംഘിക്കുന്നവര്‍ക്കെതിരേ കര്‍ശന നടപടി സ്വീകരിക്കുമെന്നും കലക്ടര്‍ വ്യക്തമാക്കി.

9:17 AM

സംസ്ഥാനത്ത് കൊടുംചൂട് തുടരും

സംസ്ഥാനത്ത് കൊടുംചൂട് തുടരും. 11 ജില്ലകളിൽ ഉയർന്ന താപനില മുന്നറിയിപ്പുണ്ട്. ഉഷ്ണതരംഗ സാധ്യത ഉള്ളതിനാൽ പാലക്കാട് ജില്ലയിലുള്ളവർക്ക് അതീവ ജാഗ്രതാനിർദേശം. ജില്ലയിൽ താപനില 41 ഡിഗ്രി സെൽഷ്യസ് വരെ ഉയർന്നേക്കാം എന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

9:12 AM

കനത്ത മഴയുണ്ടാക്കിയ തടസ്സങ്ങളിൽ നിന്ന് പൂർണമായും കരകയറി യുഎഇ

കനത്ത മഴയുണ്ടാക്കിയ തടസ്സങ്ങളിൽ നിന്ന് പൂർണമായും കരകയറി യുഎഇ. വെള്ളക്കെട്ടുണ്ടായിരുന്ന ഷാർജയിൽ അടച്ച എല്ലാ റോഡുകളും തുറന്നു. മഴയിൽ കേടുപാടുകളുണ്ടായ വീടുകൾ നന്നാക്കാൻ 200 കോടി ദിർഹം യുഎഇ ഗവണ്മന്റ് പ്രഖ്യാപിച്ചു. കനത്ത മഴ പെയ്ത ഏപ്രിൽ 16ലെ എല്ലാ ട്രാഫിക് ലംഘന പിഴകളും ദുബായ് ഒഴിവാക്കി.

9:11 AM

താമരശ്ശേരിയിൽ പണിതീരാത്ത വീടിനകത്ത് യുവാവിനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ദുരൂഹത

കോഴിക്കോട് താമരശ്ശേരിയിൽ പണിതീരാത്ത വീടിനകത്ത് യുവാവിനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ദുരൂഹത. താമരശ്ശേരി ചമല്‍ സ്വദേശി സന്ദീപിനെയാണ് വില്‍പ്പനയ്ക്ക് വെച്ചിരുന്ന വീട്ടില്‍ കഴി‍ഞ്ഞ ദിവസം തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. ഉള്‍പ്രദേശത്തുള്ള അടച്ച് പൂട്ടിയ വീടിനകത്ത് യുവാവ് എങ്ങനെ എത്തിച്ചേര്‍ന്നു എന്നതാണ് ദുരൂഹത വര്‍ധിപ്പിക്കുന്നത്.

9:10 AM

ഈരാറ്റുപേട്ടയിൽ പരസ്യമദ്യപാനം പോലീസില്‍ അറിയിച്ചതിന് എസ്.ടി പ്രമോട്ടറെ സംഘം ചേര്‍ന്ന് മര്‍ദ്ദിച്ചതായി പരാതി

കോട്ടയം ഈരാറ്റുപേട്ടയിൽ പരസ്യമദ്യപാനം പോലീസില്‍ അറിയിച്ചതിന് എസ്.ടി പ്രമോട്ടറെ സംഘം ചേര്‍ന്ന് മര്‍ദ്ദിച്ചതായി പരാതി.ഇക്കഴിഞ്ഞ ഞായറാഴ്ച ഉണ്ടായ സംഭവത്തിൽ പത്ത് പേർക്കെതിരെ പോലീസ് കേസെടുത്തു.

9:10 AM

അമേഠിയില്‍ കളി തുടര്‍ന്ന് റോബര്‍ട്ട് വദ്ര

അമേഠിയില്‍ കളി തുടര്‍ന്ന് റോബര്‍ട്ട് വദ്ര. സ്വയം സ്ഥാനാര്‍ത്ഥി പ്രഖ്യാപനം നടത്തിയതിന് പിന്നാലെ വദ്രയുടെ ഫ്ലക്സുകളും
പോസ്റ്ററുകളുമൊക്ക അമേഠിയില്‍ പ്രത്യക്ഷപ്പെട്ടിരിക്കുകയാണ്. കോണ്‍ഗ്രസ് മിണ്ടാതിരിക്കുമ്പോള്‍, ബിജെപി സ്ഥാനാര്‍ത്ഥി
സ്മൃതി ഇറാനി രാഹുല്‍ ഗാന്ധിയെ ഉന്നമിട്ട് പരിഹാസം തുടരുകയാണ്. 

9:08 AM

യെമനിലെ ജയിലില്‍ വധശിക്ഷ കാത്ത് കഴിയുന്ന നിമിഷപ്രിയയെ കണ്ട് അമ്മ പ്രേമകുമാരി

യെമനിലെ ജയിലില്‍ വധശിക്ഷ കാത്ത് കഴിയുന്ന നിമിഷപ്രിയയെ കണ്ട് അമ്മ പ്രേമകുമാരി. ഉച്ചയ്ക്ക് ശേഷം ജയിലിലെ പ്രത്യേക മുറിയിലായിരുന്നു വികാരനിര്‍ഭരമായ കൂടിക്കാഴ്ച. മകള്‍ക്കൊപ്പം ഭക്ഷണം കഴിക്കാനും ഒരുമിച്ചിരിക്കാനും പ്രേമകുമാരിക്ക് ജയില്‍ അധികൃതര്‍ അനുമതി നല്‍കി.

9:07 AM

വ്യാജ സർട്ടിഫിക്കറ്റ് ഹാജരാക്കി സ്പേസ് പാ‍ർക്കിലെ ജോലി നേടിയെന്ന കേസിൽ സ്വപ്ന സുരേഷ് ഇന്ന് കോടതിയിൽ ഹാജരാകും

വ്യാജ സർട്ടിഫിക്കറ്റ് ഹാജരാക്കി സ്പേസ് പാ‍ർക്കിലെ ജോലി നേടിയെന്ന കേസിൽ സ്വപ്ന സുരേഷ് ഇന്ന് കോടതിയിൽ ഹാജരാകും. ഇന്ന്കോടതി അവധിയാണെങ്കിലും കേസ് പരിഗണിക്കണം എന്ന് കാട്ടി സ്വപ്‌ന സുരേഷ് സമർപ്പിച്ച ഹർജി ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയാണ് പരിഗണിക്കുന്നത്. സ്പേസ് പാർക്കിലെ നിയമനത്തിനായി വ്യാജ ബിരുദ സർട്ടിഫിക്കറ്റ് നൽകിയെന്നാരോപിച്ച് കന്റോൺമെന്റ് പോലീസ് രജിസ്റ്റർ ചെയ്‌ത കേസിലാണ് സ്വപ്‌ന ഹാജരാകുന്നത്. കേസിൽ സ്വപ്ന സുരേഷ് ഒന്നാം പ്രതിയും, പഞ്ചാബ് സ്വദേശി സച്ചിൻ ദാസ് രണ്ടാം പ്രതിയുമാണ്. കേസിൽ പോലീസ് സമർപ്പിച്ച കുറ്റപത്രം കോടതി നേരത്തെ അംഗീകരിച്ചിരുന്നു.

9:07 AM

മാസപ്പടി കേസ് ഇന്ന് വിജിലൻസ് കോടതി പരിഗണിക്കും

മാസപ്പടി കേസ് ഇന്ന് വിജിലൻസ് കോടതി പരിഗണിക്കും. മുഖ്യമന്ത്രി പിണറായി വിജയനും മകൾക്കുമെതിരെ വിജിലൻസ് അന്വേഷണം ആവശ്യപ്പെട്ട് മാത്യു കുഴൽനാടൻ നൽകിയ ഹർജിയാണ് പരിഗണിക്കുന്നത്. സിഎംആർഎൽ കന്പനിക്ക് ധാതുമണൽ ഖനനത്തിന് അനുമതി നൽകിയതിന് പ്രതിഫലമായി മുഖ്യമന്ത്രിയുടെ മകള്‍ക്ക് മാസപ്പടി ലഭിച്ചുവെന്നാണ് കേസ്. കോടതി മേൽനോട്ടത്തിൽ അന്വേഷണം വേണമെന്നാണ് കുഴനാടൻെറ ആവശ്യം.

9:06 AM

കണ്ണൂരിൽ അവസാന മണിക്കൂറിൽ പ്രചാരണം കെ.സുധാകരൻ ബിജെപിയിലേക്ക് പോകുമോ എന്ന ചോദ്യത്തെ ചുറ്റിപ്പറ്റി

കണ്ണൂരിൽ അവസാന മണിക്കൂറിൽ പ്രചാരണം കെ.സുധാകരൻ ബിജെപിയിലേക്ക് പോകുമോ എന്ന ചോദ്യത്തെ ചുറ്റിപ്പറ്റിയായി.അടുപ്പക്കാർ പോയത് ആയുധമാക്കി സുധാകരന്‍റെ വിശ്വാസ്യതയെ സംശയത്തിൽ നിർത്തിയ ഇടതുമുന്നണി, ന്യൂനപക്ഷ വോട്ടുകളിലാണ് കണ്ണുവെക്കുന്നത്. എന്നാൽ താനല്ല, തന്‍റെ പട്ടി പോലും ബിജെപിയിൽ പോകില്ലെന്ന സുധാകരന്‍റെ മറുപടി യുഡിഎഫ് ക്യാന്പിന് പിടിവളളിയായി.

9:02 AM

വയനാട്ടില്‍ വോട്ടർമാർക്ക് വിതരണം ചെയ്യാൻ വ്യാപകമായി കിറ്റുകൾ എത്തിച്ചതായി പരാതി

വയനാട്ടില്‍ വോട്ടർമാർക്ക് വിതരണം ചെയ്യാൻ വ്യാപകമായി കിറ്റുകൾ എത്തിച്ചതായി പരാതി. ബത്തേരിയിൽ രഹസ്യ വിവരത്തിന്റെഅടിസ്ഥാനത്തിൽ പൊലീസ് നടത്തിയ പരിശോധനയിൽ 1500 ഓളം ഭക്ഷ്യകിറ്റുകൾ കസ്റ്റഡിയിൽ എടുത്തു. മാനന്തവാടി കെല്ലൂരിലും കിറ്റുകൾ വിതരണത്തിന് എത്തിച്ചെന്ന് ആരോപണമുണ്ട്. പിന്നാലെ, അഞ്ചാം മൈലിലെ സൂപ്പർ മാർക്കറ്റിന് മുന്നില്‍ യുഡിഎഫ് പ്രവർത്തകർ പ്രതിഷേധവുമായെത്തി

9:01 AM

കേരളത്തിന് പുറമെ 12 സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലും നാളെ വോട്ടെടുപ്പ്

88 മണ്ഡലങ്ങളാണ് രണ്ടാംഘട്ടത്തിൽ വിധിയെഴുതുന്നത്. കേരളത്തിന് പുറമെ 12 സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലും
നാളെ വോട്ടെടുപ്പ് നടക്കും. യുപിയിലെ കനൗജിൽ നിന്ന് മത്സരിക്കുമെന്ന് ഇന്നലെ പ്രഖ്യാപിച്ച സമാജ്‍വാദി പാർട്ടി നേതാവ് അഖിലേഷ് യാദവ് ഇന്ന് പത്രിക സമർപ്പിക്കും. ഉച്ചക്ക് പന്ത്രണ്ട് മണിക്ക് ആണ് അഖിലേഷ് പത്രിക സമർപ്പിക്കുക. വോട്ടെടുപ്പ് നടക്ക്കാനിരികെ മണിപ്പൂരിൽ സംഘർഷം കണക്കിലെടുത്ത് അതീവ ജാഗ്രതാ പ്രഖ്യാപിച്ചിട്ടുണ്ട്.

9:00 AM

തെരഞ്ഞെടുപ്പിനുള്ള പോളിങ് സാമഗ്രികളുടെ വിതരണം രാവിലെ എട്ട് മണി മുതൽ

തെരഞ്ഞെടുപ്പിനുള്ള പോളിങ് സാമഗ്രികളുടെ വിതരണം രാവിലെ എട്ട് മണി മുതൽ ആരംഭിക്കും. നാളെ രാവിലെ ഏഴുമണി മുതൽ വൈകിട്ട് 6 വരെയാണ് വോട്ടെടുപ്പ്. സംഘർഷ സാധ്യത കണക്കിലെടുത്ത് തിരുവനന്തപുരം, പത്തനംതിട്ട, തൃശൂർ, കാസർകോട് എന്നീ ജില്ലകളിൽ നിരോധനാജ്ഞ പ്രഖ്യാപിച്ചു. സുരക്ഷയൊരുക്കാൻ 66,303 പൊലീസുകാരെയും അധികസുരക്ഷയ്ക്ക് 62 കന്പനി കേന്ദ്രസേനയെയും നിയോഗിച്ചിട്ടുണ്ട്. അതേസമയം തെരഞ്ഞെടുപ്പ് ഡ്യൂട്ടിയിലുള്ള ഉദ്യോഗസ്ഥർക്ക് ഇന്ന് കൂടി പോസ്റ്റൽ വോട്ട് ചെയ്യാം. ഇതിനായുള്ള വോട്ടിംഗ് കേന്ദ്രങ്ങൾ ഇന്നുകൂടി പ്രവർത്തിക്കും. ജൂൺ നാലിനാണു വോട്ടെണ്ണൽ

11:21 AM IST:

അരുണാചൽ പ്രദേശിൽ ചൈന അതിർത്തിക്ക് സമീപമുള്ള പ്രദേശത്ത് ഉരുൾപൊട്ടൽ.അരുണാചലിലെ ഹുൻലി - അനിനി ഹൈവേയിൽ റോഡ് തകർന്നു.യാത്രക്കാർ ജാഗ്രത പാലിക്കണമെന്ന് അരുണാചൽ പ്രദേശ് സർക്കാർ. റോഡ് തകർന്നതിനാൽ അരുണാചലിലെ ദിബാങ് വാലി ജില്ല ഒറ്റപ്പെട്ടു. ഗതാഗതം പുനസ്ഥാപിക്കാൻ 3 ദിവസമെങ്കിലും എടുക്കുമെന്ന് സംസ്ഥാന സർക്കാർ അറിയിച്ചു

11:21 AM IST:

കോഴിക്കോട് ജില്ലയിലും 144. പ്രഖ്യാപിച്ചു. വോട്ടെടുപ്പ് സുരക്ഷിതവും സമാധാനപൂര്‍വവുമാക്കുന്നതിന് ശക്തമായ സുരക്ഷാ സന്നാഹങ്ങള്‍ ഒരുക്കിയതായും ജില്ലാ കലക്ടര്‍ അറിയിച്ചു. ഇതിന്റെ ഭാഗമായി ഇന്നലെ (ഏപ്രില്‍ 24) വൈകിട്ട് ആറു മണി മുതല്‍ 27ന് രാവിലെ ആറു മണി വരെ ജില്ലയില്‍ സിആര്‍പിസി 144 പ്രകാരമുള്ള നിരോധനാജ്ഞ പുറപ്പെടുവിച്ചിട്ടുണ്ട്.ഇതുപ്രകാരം മൂന്നില്‍ കൂടുതല്‍ പേര്‍ കൂടിനില്‍ക്കുന്നതും പൊതുയോഗങ്ങളോ പ്രകടനങ്ങളോ നടത്തുന്നതും ശിക്ഷാര്‍ഹമാണ്. നിരോധന ഉത്തരവ് ലംഘിക്കുന്നവര്‍ക്കെതിരേ കര്‍ശന നടപടി സ്വീകരിക്കുമെന്നും കലക്ടര്‍ വ്യക്തമാക്കി.

9:17 AM IST:

സംസ്ഥാനത്ത് കൊടുംചൂട് തുടരും. 11 ജില്ലകളിൽ ഉയർന്ന താപനില മുന്നറിയിപ്പുണ്ട്. ഉഷ്ണതരംഗ സാധ്യത ഉള്ളതിനാൽ പാലക്കാട് ജില്ലയിലുള്ളവർക്ക് അതീവ ജാഗ്രതാനിർദേശം. ജില്ലയിൽ താപനില 41 ഡിഗ്രി സെൽഷ്യസ് വരെ ഉയർന്നേക്കാം എന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

9:12 AM IST:

കനത്ത മഴയുണ്ടാക്കിയ തടസ്സങ്ങളിൽ നിന്ന് പൂർണമായും കരകയറി യുഎഇ. വെള്ളക്കെട്ടുണ്ടായിരുന്ന ഷാർജയിൽ അടച്ച എല്ലാ റോഡുകളും തുറന്നു. മഴയിൽ കേടുപാടുകളുണ്ടായ വീടുകൾ നന്നാക്കാൻ 200 കോടി ദിർഹം യുഎഇ ഗവണ്മന്റ് പ്രഖ്യാപിച്ചു. കനത്ത മഴ പെയ്ത ഏപ്രിൽ 16ലെ എല്ലാ ട്രാഫിക് ലംഘന പിഴകളും ദുബായ് ഒഴിവാക്കി.

9:11 AM IST:

കോഴിക്കോട് താമരശ്ശേരിയിൽ പണിതീരാത്ത വീടിനകത്ത് യുവാവിനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ദുരൂഹത. താമരശ്ശേരി ചമല്‍ സ്വദേശി സന്ദീപിനെയാണ് വില്‍പ്പനയ്ക്ക് വെച്ചിരുന്ന വീട്ടില്‍ കഴി‍ഞ്ഞ ദിവസം തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. ഉള്‍പ്രദേശത്തുള്ള അടച്ച് പൂട്ടിയ വീടിനകത്ത് യുവാവ് എങ്ങനെ എത്തിച്ചേര്‍ന്നു എന്നതാണ് ദുരൂഹത വര്‍ധിപ്പിക്കുന്നത്.

9:10 AM IST:

കോട്ടയം ഈരാറ്റുപേട്ടയിൽ പരസ്യമദ്യപാനം പോലീസില്‍ അറിയിച്ചതിന് എസ്.ടി പ്രമോട്ടറെ സംഘം ചേര്‍ന്ന് മര്‍ദ്ദിച്ചതായി പരാതി.ഇക്കഴിഞ്ഞ ഞായറാഴ്ച ഉണ്ടായ സംഭവത്തിൽ പത്ത് പേർക്കെതിരെ പോലീസ് കേസെടുത്തു.

9:10 AM IST:

അമേഠിയില്‍ കളി തുടര്‍ന്ന് റോബര്‍ട്ട് വദ്ര. സ്വയം സ്ഥാനാര്‍ത്ഥി പ്രഖ്യാപനം നടത്തിയതിന് പിന്നാലെ വദ്രയുടെ ഫ്ലക്സുകളും
പോസ്റ്ററുകളുമൊക്ക അമേഠിയില്‍ പ്രത്യക്ഷപ്പെട്ടിരിക്കുകയാണ്. കോണ്‍ഗ്രസ് മിണ്ടാതിരിക്കുമ്പോള്‍, ബിജെപി സ്ഥാനാര്‍ത്ഥി
സ്മൃതി ഇറാനി രാഹുല്‍ ഗാന്ധിയെ ഉന്നമിട്ട് പരിഹാസം തുടരുകയാണ്. 

9:08 AM IST:

യെമനിലെ ജയിലില്‍ വധശിക്ഷ കാത്ത് കഴിയുന്ന നിമിഷപ്രിയയെ കണ്ട് അമ്മ പ്രേമകുമാരി. ഉച്ചയ്ക്ക് ശേഷം ജയിലിലെ പ്രത്യേക മുറിയിലായിരുന്നു വികാരനിര്‍ഭരമായ കൂടിക്കാഴ്ച. മകള്‍ക്കൊപ്പം ഭക്ഷണം കഴിക്കാനും ഒരുമിച്ചിരിക്കാനും പ്രേമകുമാരിക്ക് ജയില്‍ അധികൃതര്‍ അനുമതി നല്‍കി.

9:07 AM IST:

വ്യാജ സർട്ടിഫിക്കറ്റ് ഹാജരാക്കി സ്പേസ് പാ‍ർക്കിലെ ജോലി നേടിയെന്ന കേസിൽ സ്വപ്ന സുരേഷ് ഇന്ന് കോടതിയിൽ ഹാജരാകും. ഇന്ന്കോടതി അവധിയാണെങ്കിലും കേസ് പരിഗണിക്കണം എന്ന് കാട്ടി സ്വപ്‌ന സുരേഷ് സമർപ്പിച്ച ഹർജി ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയാണ് പരിഗണിക്കുന്നത്. സ്പേസ് പാർക്കിലെ നിയമനത്തിനായി വ്യാജ ബിരുദ സർട്ടിഫിക്കറ്റ് നൽകിയെന്നാരോപിച്ച് കന്റോൺമെന്റ് പോലീസ് രജിസ്റ്റർ ചെയ്‌ത കേസിലാണ് സ്വപ്‌ന ഹാജരാകുന്നത്. കേസിൽ സ്വപ്ന സുരേഷ് ഒന്നാം പ്രതിയും, പഞ്ചാബ് സ്വദേശി സച്ചിൻ ദാസ് രണ്ടാം പ്രതിയുമാണ്. കേസിൽ പോലീസ് സമർപ്പിച്ച കുറ്റപത്രം കോടതി നേരത്തെ അംഗീകരിച്ചിരുന്നു.

9:07 AM IST:

മാസപ്പടി കേസ് ഇന്ന് വിജിലൻസ് കോടതി പരിഗണിക്കും. മുഖ്യമന്ത്രി പിണറായി വിജയനും മകൾക്കുമെതിരെ വിജിലൻസ് അന്വേഷണം ആവശ്യപ്പെട്ട് മാത്യു കുഴൽനാടൻ നൽകിയ ഹർജിയാണ് പരിഗണിക്കുന്നത്. സിഎംആർഎൽ കന്പനിക്ക് ധാതുമണൽ ഖനനത്തിന് അനുമതി നൽകിയതിന് പ്രതിഫലമായി മുഖ്യമന്ത്രിയുടെ മകള്‍ക്ക് മാസപ്പടി ലഭിച്ചുവെന്നാണ് കേസ്. കോടതി മേൽനോട്ടത്തിൽ അന്വേഷണം വേണമെന്നാണ് കുഴനാടൻെറ ആവശ്യം.

9:06 AM IST:

കണ്ണൂരിൽ അവസാന മണിക്കൂറിൽ പ്രചാരണം കെ.സുധാകരൻ ബിജെപിയിലേക്ക് പോകുമോ എന്ന ചോദ്യത്തെ ചുറ്റിപ്പറ്റിയായി.അടുപ്പക്കാർ പോയത് ആയുധമാക്കി സുധാകരന്‍റെ വിശ്വാസ്യതയെ സംശയത്തിൽ നിർത്തിയ ഇടതുമുന്നണി, ന്യൂനപക്ഷ വോട്ടുകളിലാണ് കണ്ണുവെക്കുന്നത്. എന്നാൽ താനല്ല, തന്‍റെ പട്ടി പോലും ബിജെപിയിൽ പോകില്ലെന്ന സുധാകരന്‍റെ മറുപടി യുഡിഎഫ് ക്യാന്പിന് പിടിവളളിയായി.

9:02 AM IST:

വയനാട്ടില്‍ വോട്ടർമാർക്ക് വിതരണം ചെയ്യാൻ വ്യാപകമായി കിറ്റുകൾ എത്തിച്ചതായി പരാതി. ബത്തേരിയിൽ രഹസ്യ വിവരത്തിന്റെഅടിസ്ഥാനത്തിൽ പൊലീസ് നടത്തിയ പരിശോധനയിൽ 1500 ഓളം ഭക്ഷ്യകിറ്റുകൾ കസ്റ്റഡിയിൽ എടുത്തു. മാനന്തവാടി കെല്ലൂരിലും കിറ്റുകൾ വിതരണത്തിന് എത്തിച്ചെന്ന് ആരോപണമുണ്ട്. പിന്നാലെ, അഞ്ചാം മൈലിലെ സൂപ്പർ മാർക്കറ്റിന് മുന്നില്‍ യുഡിഎഫ് പ്രവർത്തകർ പ്രതിഷേധവുമായെത്തി

9:01 AM IST:

88 മണ്ഡലങ്ങളാണ് രണ്ടാംഘട്ടത്തിൽ വിധിയെഴുതുന്നത്. കേരളത്തിന് പുറമെ 12 സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലും
നാളെ വോട്ടെടുപ്പ് നടക്കും. യുപിയിലെ കനൗജിൽ നിന്ന് മത്സരിക്കുമെന്ന് ഇന്നലെ പ്രഖ്യാപിച്ച സമാജ്‍വാദി പാർട്ടി നേതാവ് അഖിലേഷ് യാദവ് ഇന്ന് പത്രിക സമർപ്പിക്കും. ഉച്ചക്ക് പന്ത്രണ്ട് മണിക്ക് ആണ് അഖിലേഷ് പത്രിക സമർപ്പിക്കുക. വോട്ടെടുപ്പ് നടക്ക്കാനിരികെ മണിപ്പൂരിൽ സംഘർഷം കണക്കിലെടുത്ത് അതീവ ജാഗ്രതാ പ്രഖ്യാപിച്ചിട്ടുണ്ട്.

9:00 AM IST: