Published : Feb 17, 2026, 06:25 AM ISTUpdated : Feb 17, 2026, 11:21 PM IST

'അവള്‍ക്കൊപ്പമാണ് സത്യവും നീതിയും'; നടിയെ ആക്രമിച്ച കേസിൽ പോരാട്ടം തുടരുകയാണെന്ന് പ്രഖ്യാപിച്ച് മാനവീയം വീഥിയിൽ അവള്‍ക്കൊപ്പം കൂട്ടായ്മ

Summary

ശബരിമല സ്വർണക്കൊള്ളയിൽ ഇഡി നോട്ടീസ് നൽകിയ നടൻ ജയറാം ഇന്ന് ചോദ്യം ചെയ്യലിനായി ഇഡി കൊച്ചി ഓഫീസിൽ ഹാജരായേക്കും. ദ്വാരപാലക പാളികൾ ജയറാമിന്‍റെ ചെന്നൈയിലെ വീട്ടിൽ എത്തിച്ച് പൂജ നടത്തിയതടക്കം പോറ്റിയുമായി സാമ്പത്തിക ഇടപാടുണ്ടോ എന്നതിലാണ് ജയറാം മറുപടി നൽകേണ്ടത്.

avalkoppam protest

11:21 PM (IST) Feb 17

'അവള്‍ക്കൊപ്പമാണ് സത്യവും നീതിയും'; നടിയെ ആക്രമിച്ച കേസിൽ പോരാട്ടം തുടരുകയാണെന്ന് പ്രഖ്യാപിച്ച് മാനവീയം വീഥിയിൽ അവള്‍ക്കൊപ്പം കൂട്ടായ്മ

നടിയെ ആക്രമിച്ച കേസിൽ പ്രതിഷേധം ശക്തമാക്കി അവള്‍ക്കൊപ്പം കൂട്ടായ്മ. കാമ്പയിൻ സജീവമാക്കികൊണ്ട് തിരുവനന്തപുരം മാനവീയം വീഥിയിൽ തിരിതെളിയിച്ചും മെഴുകുതിരി കത്തിച്ചും ബാനറുകള്‍ ഉയര്‍ത്തിയും പ്രതിഷേധിച്ചു.

Read Full Story

09:55 PM (IST) Feb 17

കോഴിക്കോട് ജയലക്ഷ്മി സിൽക്സിലെ തീപിടിത്തം; ഒഴിവായത് വൻ ദുരന്തം, മണിക്കൂറുകള്‍ നീണ്ട ശ്രമത്തിനൊടുവിൽ തീ നിയന്ത്രണ വിധേയമാക്കി

കോഴിക്കോട് പാളയത്തുള്ള ജയലക്ഷ്മി സിൽക്സിലുണ്ടായ വൻ തീപിടുത്തം മണിക്കൂറുകള്‍ നീണ്ട ശ്രമത്തിനൊടുവിൽ നിയന്ത്രണ വിധേയമാക്കി. പുറത്തേക്ക് തീ പടരുന്നത് നിയന്ത്രണ വിധേയമാക്കിയെങ്കിലും കെട്ടിടത്തിനുള്ളിൽ തീ കത്തുന്നുണ്ട്

Read Full Story

08:53 PM (IST) Feb 17

'വിഎസിന് നൽകിയ കാപ്പിറ്റൽ പണിഷ്മെന്‍റ് എനിക്കും ലഭിച്ചു'; കോണ്‍ഗ്രസ് വേദിയിൽ എ സുരേഷ്, ഷാള്‍ അണിയിച്ച് സ്വീകരിച്ച് വിഡി സതീശൻ

പ്രതിപക്ഷ നേതാവ് വിഡി സതീശന്‍റെ പുതുയുഗയാത്രയിൽ പങ്കെടുത്ത് വിഎസ് അച്യുതാനന്ദന്‍റെ മുൻ പിഎ എ സുരേഷ്. പാലക്കാട് ജില്ലയിലെ യാത്രയുടെ സമാപന സമ്മേളന വേദിയിൽ വെച്ച് എ സുരേഷിനെ വിഡി സതീശൻ ഷാള്‍ അണിയിച്ച് സ്വീകരിച്ചു

Read Full Story

07:43 PM (IST) Feb 17

കേരളത്തിൽ മാസപ്പിറവി ദൃശ്യമായില്ല; റമദാൻ വൃതാരംഭം മറ്റന്നാൾ

കേരളത്തിൽ മാസപ്പിറവി കണ്ടതായി സ്ഥിരീകരണമുണ്ടായില്ലെന്നും നാളെ ശഅബാൻ 30 പൂർത്തിയാക്കി, മറ്റന്നാൾ റമദാൻ 1 ആയിരിക്കുമെന്നും പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ അറിയിച്ചു.

Read Full Story

07:31 PM (IST) Feb 17

ജെയിംസിന്‍റെ അപകട മരണം അടുത്ത ദിവസം വിദേശത്തേക്ക് ജോലിക്ക് പോകാനിരിക്കെ; ജീവനെടുത്തത് പിഡബ്ല്യുഡി ജീവനക്കാരുടെ ഗുരുതര അനാസ്ഥ

ഇടുക്കി തൊടുപുഴയിൽ യുവാവിന്‍റെ ജീവനെടുത്ത് പൊതുമരാമത്ത് വകുപ്പ് ജീവനക്കാരുടെ ഗുരുതര അനാസ്ഥ. മുതലക്കോടത്ത്, റോഡരികിൽ മാസങ്ങളായി മൂടാതെ കിടന്ന ഓടയിൽ വീണാണ് ജെയിംസ് ബെന്നി 27 കാരൻ മരിച്ചത്

Read Full Story

06:44 PM (IST) Feb 17

പ്രധാനമന്ത്രിയുമായുള്ള കൂടിക്കാഴ്ചയിൽ നിമിഷ പ്രിയയുടെ വിഷയം ചർച്ചയായി, ദൗത്യം തീർന്നെന്ന് ഹക്കീം അസ്ഹരി; 'ബാക്കി ഇനി സർക്കാരിന്റെ ചുമതല'

നിമിഷപ്രിയയുടെ മോചനം നയതന്ത്രപരമായ വിഷയമാണെന്ന് ഹക്കീം അസ്ഹരി. നിമിഷ പ്രിയയുടെ വധശിക്ഷ റദ്ദാക്കിയത്തോടെ തങ്ങളുടെ ദൗത്യം തീർന്നു. ബാക്കി ഇനി സർക്കാരിന്റെ ചുമതലയാണെന്നും അബ്ദുൽ ഹക്കീം അൽ അസ്ഹരി ദുബായിൽ പറഞ്ഞു.

Read Full Story

06:17 PM (IST) Feb 17

കുളിക്കുന്നതിനിടയിൽ വാട്ടര്‍ ടാങ്ക് തകര്‍ന്ന് യുവാവിന് ദാരുണാന്ത്യം

വാട്ടർ ടാങ്കിനടിയിൽ കുളിക്കുന്നതിനടയിൽ ടാങ്ക് തകർന്ന് യുവാവിന് ദാരുണാന്ത്യം. മലപ്പുറം കൊണ്ടോട്ടി കരുവാങ്കല്ല് വട്ടപറമ്പിൽ ചോനാരി മുഹമ്മദ് ഫൈസൽ (38) ആണ് മരിച്ചത്. ഇന്ന് ഉച്ചയ്ക്ക് മൂന്നുമണിയോടെയാണ് ദാരുണമായ അപകടമുണ്ടായത്

Read Full Story

06:02 PM (IST) Feb 17

അനധികൃത സ്വത്ത് സമ്പാദനം അന്വേഷിക്കണം; മുസ്‌ലിം ലീഗ് എംപിക്കെതിരെ മദ്രാസ് ഹൈക്കോടതിയിൽ ഹർജി, നോട്ടീസ് അയച്ച് കോടതി

ആദായ നികുതി വകുപ്പിന് നിർദേശം നൽകണമെന്നാണ് മദ്രാസ് ഹൈക്കോടതിയിൽ സമർപ്പിച്ച ഹർജിയിലുള്ളത്. തിരുനെൽവേലി സ്വദേശിയായ അഭിഭാഷകനാണ് ഹർജി നൽകിയത്. തെരഞ്ഞെടുപ്പ് സത്യവാങ്മൂലത്തിലെ വിവരങ്ങൾ അടക്കം ചൂണ്ടിക്കാട്ടിയാണ് ഹർജി നൽകിയിരിക്കുന്നത്.

Read Full Story

05:47 PM (IST) Feb 17

'ഫ്രാന്‍സ് സ്പെഷ്യൽ ഗ്ലോബൽ സ്ട്രാറ്റജിക് പാര്‍ട്ണര്‍, സ്വതന്ത്ര വ്യാപാര കരാര്‍ വലിയ വഴിത്തിരിവായി'; പ്രധാനമന്ത്രി നരേന്ദ്ര മോദി

ഫ്രഞ്ച് പ്രസിഡന്‍റ് ഇമ്മാനുവൽ മാക്രോണിന്‍റെ  സന്ദര്‍ശനം വലിയ സന്തോഷം നൽകുന്നതാണെന്നും ഇന്ത്യയും ഫ്രാന്‍സും തമ്മില്‍ വലിയ ബന്ധമാണുള്ളതെന്നും പ്രധാനമന്ത്രി. ഫ്രാന്‍സ് ഇന്ത്യയുടെ സ്പെഷ്യൽ ഗ്ലോബൽ സ്ട്രാറ്റജിക് പാര്‍ട്ണറാണെന്നും മോദി

Read Full Story

04:59 PM (IST) Feb 17

'വി കുഞ്ഞികൃഷ്ണൻ പാര്‍ട്ടിയെ ഒറ്റുകൊടുത്ത നീചൻ, മധുസൂദനൻ പയ്യന്നൂരിലെ ചടുലനായ നേതാവ്'; ഇപി ജയരാജൻ

പാര്‍ട്ടിയെ ഒറ്റുകൊടുത്ത നീചനാണ് പയ്യന്നൂരിലെ വി കഞ്ഞികൃഷ്ണനെന്നും വര്‍ഗ ശത്രുവായ കുഞ്ഞികൃഷ്ണൻ പോയാൽ പാര്‍ട്ടിക്കൊന്നും സംഭവിക്കില്ലെന്നും ഇപി ജയരാജൻ പറഞ്ഞു

Read Full Story

04:33 PM (IST) Feb 17

ഹോട്ടലിൽ നിന്ന് ഭക്ഷണം കഴിച്ചതിന് പിന്നാലെ രണ്ടുപേർ മരിച്ച സംഭവം; പോസ്റ്റ്മാർട്ടം റിപ്പോർട്ട് പുറത്ത്, 'ഭക്ഷ്യവിഷബാധയ്ക്ക് സ്ഥിരീകരണമില്ല'

ഭക്ഷ്യവിഷബാധ സ്ഥിരീകരിക്കാതെയാണ് പോസ്റ്റ്മാർട്ടം റിപ്പോർട്ട്. മരിച്ച സ്ത്രീയുടെ പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ ഭക്ഷ്യവിഷബാധ സംശയങ്ങൾ ഉണ്ടെങ്കിലും അതിന് സ്ഥിരീകരണമില്ല. എന്നാൽ പുരുഷന്റെ പോസ്റ്റ്മോർട്ടത്തിൽ ഭക്ഷ്യവിഷബാധ സാധ്യത കണ്ടെത്താനായില്ല.

Read Full Story

03:59 PM (IST) Feb 17

മങ്കട സദാചാര കൊലക്കേസ് - അഞ്ചുപ്രതികൾ കുറ്റക്കാരെന്ന് കോടതി, 3പേരെ വെറുതെവിട്ടു, ശിക്ഷാ വിധി നാളെ

ഒന്നാംപ്രതി ഷറഫുദ്ദീൻ, രണ്ടാംപ്രതി അബ്ദുൽ ഗഫൂര്‍ മൂന്നാംപ്രതി അബ്ദു നാസര്‍, നാലാംപ്രതി സക്കീര്‍ ഹുസൈൻ, അഞ്ചാംപ്രതി മുഹമ്മദ് സുഹൈൽ എന്നിവരെയാണ് കോടതി കുറ്റക്കാരെന്ന് കണ്ടെത്തിയത്.

Read Full Story

03:41 PM (IST) Feb 17

`പ്രജകൾക്ക് ഇഷ്ടപ്പെടാത്ത ഭരണം രാജാവ് കാഴ്ചവെച്ചാൽ താഴെ ഇറക്കാൻ പ്രജകൾക്ക് കഴിയും'; മുത്തപ്പൻ്റെ ഉപദേശങ്ങൾ കേട്ട് ധനമന്ത്രി കെ എൻ ബാലഗോപാൽ

മുത്തപ്പന് മുന്നിൽ ഉപദേശങ്ങൾ കേട്ട് ധനമന്ത്രി കെ എൻ ബാലഗോപാൽ. കൊല്ലം കൊട്ടാരക്കര നെടുമൺകാവിലാണ് സംഭവം.

Read Full Story

03:38 PM (IST) Feb 17

ഗുജറാത്ത് തീരത്ത് വൻ ലഹരിവേട്ട; രണ്ടു വിദേശപൗരൻമാർ കസ്റ്റഡിയിൽ, പിടികൂടിയത് ക്രിസ്റ്റൽ രൂപത്തിലുള്ള മെറ്റാമെറ്റാഫീൻ

രണ്ടു വിദേശ പൗരന്മാരെയാണ് കസ്റ്റഡിയിലെടുത്തത്. ഇവരിൽ നിന്ന് 203 കിലോ ലഹരി പിടിച്ചെടുത്തു. കോസ്റ്റ് ഗാർഡും ഗുജറാത്ത് എടിഎസും ചേർന്നാണ് ഓപ്പറേഷൻ നടത്തിയത്. ഇന്നലെ അർധരാത്രിയായിരുന്നു ഓപ്പറേഷൻ.

Read Full Story

03:05 PM (IST) Feb 17

ശബരിമല സ്വർണക്കൊള്ള - `പോറ്റിയുമായി ഒരു സാമ്പത്തിക ഇടപാടുമില്ല, തനിക്കറിയാവുന്ന കാര്യങ്ങളെല്ലാം പറഞ്ഞിട്ടുണ്ട്'; നടൻ ജയറാമിന്റെ ചോദ്യം ചെയ്യൽ പൂർത്തിയായി

ശബരിമല സ്വർണക്കൊള്ളക്കേസിൽ നടൻ ജയറാമിന്റെ ചോദ്യം ചെയ്യൽ പൂർത്തിയായി. മൂന്നര മണിക്കൂറാണ് ഇഡി ജയറാമിനെ ചോദ്യം ചെയ്തത്.

Read Full Story

02:45 PM (IST) Feb 17

നവകേരള സർവ്വേ - പണം അനുവദിച്ചതിൽ ചട്ടലംഘനം; പാർട്ടിക്ക് മുൻകൂർ അറിവുണ്ടായിരുന്നതായും കോടതി നിരീക്ഷണം

നവകേരള സർവ്വേയിലെ ഹൈക്കോടതി പരാമർശങ്ങളിൽ വെട്ടിലായി സിപിഎം. സർവ്വേ നടത്താനുള്ള തീരുമാനം സംസ്ഥാന സർക്കാർ എടുക്കുന്നതിന് മുൻപ് തന്നെ പാർട്ടി സെക്രട്ടറി അവരുടെ കേഡർമാർക്ക് കത്തയച്ചെന്ന് കോടതി നിരീക്ഷിച്ചു.

 

Read Full Story

01:47 PM (IST) Feb 17

പികെ ശശിയുടെ രാജി ആവശ്യപ്പെട്ട് റോഡ് ഉപരോധിച്ച കേസ്; ഡീൻ കുര്യാക്കോസിന് ജാമ്യം, കേസിന് ഇപ്പോൾ പ്രസക്തിയില്ലെന്ന് എംപി

ഒറ്റപ്പാലം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ ഹാജരായാണ് ഡീൻ കുര്യാക്കോസ് ജാമ്യം എടുത്തത്. ഡീൻ കുര്യാക്കോസ് എംപിക്കെതിരെ കോടതി അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചിരുന്നു. തുടർ‌ന്ന് എംപി കോടതിയിൽ ഹാജരാവുകയായിരുന്നു. 

Read Full Story

01:31 PM (IST) Feb 17

ഭൂപേൻ ബോറ ബിജെപിയിൽ ചേരുമെന്ന അഭ്യൂഹം ശക്തം; ഫോണിൽ ചർച്ച നടത്തിയെന്ന് ആവർത്തിച്ച് ഹിമന്ത ബിശ്വ ശർമ

അതിനിടെ ഒരു കോൺ​ഗ്രസ് എംഎൽഎ കൂടി ഇന്നലെ പാർട്ടി വിട്ടു. മൂന്ന് തവണ വെസ്റ്റ് ​ഗോൾപാര മണ്ഡലത്തിൽനിന്നും എംഎൽഎയായ അബ്ദുൾ റാഷിദ് മണ്ഡലാണ് പാർട്ടി വിട്ട് പ്രാദേശിക പാർട്ടിയായ റായ്ജോർ ദളിൽ ചേർന്നത്.

 

Read Full Story

01:29 PM (IST) Feb 17

മുൻ രജിസ്ട്രാർ നൽകിയ കോടതിയലക്ഷ്യ ഹർജി; കേരള യൂണിവേഴ്സിറ്റി വിസി മോഹനൻ കുന്നുമ്മൽ നേരിട്ട് ഹൈക്കോടതിയിൽ ഹാജരാകണം

കേരള യൂണിവേഴ്സിറ്റി വൈസ് ചാൻസിലർ മോഹനൻ കുന്നുമ്മൽ നേരിട്ട് ഹൈക്കോടതിയിൽ ഹാജരാകാൻ നിർദേശം. യൂണിവേഴ്സിറ്റി മുൻ രജിസ്ട്രാർ കെ എസ് അനിൽകുമാർ നൽകിയ കോടതിയലക്ഷ്യ ഹർജിയിലാണ് നടപടി.

Read Full Story

01:23 PM (IST) Feb 17

രാഹുലിനെതിരായ രണ്ടാം ബലാത്സംഗക്കേസ് - രഹസ്യമൊഴി നൽകി പരാതിക്കാരി, വൈദ്യ പരിശോധനയും പൂർത്തിയാക്കി

തിരുവനന്തപുരത്തെ കോടതിയിലാണ് കഴിഞ്ഞ ദിവസം മജിസ്ട്രേറ്റ് രഹസ്യമൊഴി രേഖപ്പെടുത്തിയത്. പരാതിക്കാരിയുടെ വൈദ്യ പരിശോധനയും പൂർത്തിയാക്കി. പ്രതിയുടെ സ്വാധീനം ഭയന്ന് പൊലീസിൽ പരാതി നൽകാൻ ഉദ്ദേശിച്ചിരുന്നില്ലെന്നും അതിനാലാണ് മൊഴി നൽകാൻ വൈകിയതെന്നും പരാതിക്കാരി

Read Full Story

01:09 PM (IST) Feb 17

'നവ കേരള സർവ്വേ ഹൈക്കോടതി റദ്ദാക്കിയത് സർക്കാരിൻ്റെ കരണത്തേറ്റ അടി'; രമേശ് ചെന്നിത്തല

ഇതിലും വലിയ അടി അടുത്തകാലത്തൊന്നും സർക്കാരിന് കിട്ടാനില്ലെന്നും തെരഞ്ഞെടുപ്പ് ഒരുക്കം സർക്കാർ ഉദ്യോഗസ്ഥരെക്കൊണ്ട് നടത്തിപ്പിക്കാനായിരുന്നു ശ്രമമെന്നും ചെന്നിത്തല. കോടതിയെടുത്ത തീരുമാനം ശരിയായ അർത്ഥത്തിലാണെന്നും ചെന്നിത്തല. 

Read Full Story

01:02 PM (IST) Feb 17

ആ​ഗോള അയ്യപ്പ സം​ഗമം - ഓഡിറ്റ് റിപ്പോർട്ടിൽ നിരവധി കൃത്യതകൾ വരാനുണ്ട്, റിപ്പോർട്ട് അന്തിമമല്ല; പിഴവ് സമ്മതിച്ച് ദേവസ്വം ബോർഡ്

ആ​ഗോള അയ്യപ്പ സം​ഗമത്തിലെ കണക്കില്‍ പിഴവ് സംഭവിച്ചിട്ടുണ്ടെന്ന് ദേവസ്വം ബോർഡ് പ്രസിഡന്റ് കെ ജയകുമാർ. ഓഡിറ്റ് റിപ്പോർട്ട് ദേവസ്വം ബോർഡ് പരിശോധിച്ചെന്നും റിപ്പോർട്ട് അന്തിമമല്ലെന്നും ജയകുമാർ പറഞ്ഞു.

Read Full Story

12:33 PM (IST) Feb 17

കണ്ണില്ലാത്ത ക്രൂരത; മകൻ കസേരയോടെ വലിച്ചെറിഞ്ഞ് പരിക്കേറ്റ് ചികിത്സയിലായിരുന്ന അമ്മ മരിച്ചു, മകനെ കസ്റ്റഡിയിലെടുത്ത് പൊലീസ്

ആക്രമണത്തിൽ വി ശാന്തയ്ക്ക് ​ഗുരുതരമായി പരിക്കേറ്റിരുന്നു. ആശുപത്രിയിൽ ചികിത്സയിലിരിക്കെ ഇന്ന് രാവിലെയാണ് മരണം സംഭവിച്ചത്. സംഭവത്തിൽ മകൻ സജീവനെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. മദ്യലഹരിയിലാണ് ഇയാൾ അമ്മയെ ഉപദ്രവിച്ചതെന്നാണ് പൊലീസ് നൽകുന്ന വിവരം.

Read Full Story

12:25 PM (IST) Feb 17

വ്യാജ രേഖകളുണ്ടാക്കി പണം തട്ടി; പാവപ്പെട്ട യുവാക്കൾക്ക് തൊഴിൽ ഉറപ്പാക്കുന്ന കേന്ദ്ര പദ്ധതിയുടെ മറവിൽ സംസ്ഥാനത്ത് വൻ തട്ടിപ്പ്, കണ്ടെത്തൽ വിജിലൻസ് പരിശോധനയിൽ

ഗ്രാമീൺ കൗശല്യ യോജന പദ്ധതിയുടെ മറവിൽ തട്ടിപ്പ്. യുവാക്കൾക്ക് പരിശീലനം നടത്തിയെന്ന് കാട്ടി ഏജൻസികൾ വ്യാജ രേഖകളുണ്ടാക്കി പണം തട്ടിയെന്നാണ് കണ്ടെത്തിയിരിക്കുന്നത്.

Read Full Story

12:19 PM (IST) Feb 17

പരിശോധനക്കെത്തിയവരോട് പറഞ്ഞത് ലോറിയിൽ പഞ്ചസാരയാണെന്ന്, മുത്തങ്ങയിൽ പിടികൂടിയത് മൂന്നര ടൺ ഹാൻസ്

സംഭവത്തിൽ വാഹനം ഓടിച്ചിരുന്ന കോയമ്പത്തൂർ സ്വദേശി കാളി മുത്തുകുമാർ പിടിയിലായി. കഴിഞ്ഞമാസവും സമാനമായ രീതിയിൽ നിരോധിത പുകയില ചെക്പോസ്റ്റിൽ വച്ച് പിടിച്ചെടുത്തിരുന്നു

Read Full Story

11:48 AM (IST) Feb 17

കളമശ്ശേരിയിൽ ദേവാലയ പ്രവേശന കവാടത്തിലെ മാതാവിന്റെ രൂപക്കൂട് തകർത്ത നിലയിൽ, അന്വേഷണമാരംഭിച്ച് പൊലീസ്

പല തരത്തിലുള്ള സംശയങ്ങളുണ്ടെന്ന് പൊലീസ് വ്യക്തമാക്കുന്നു. പ്രാഥമികമായി പൊലീസ് സംശയിക്കുന്നത് മദ്യപിച്ച് ഏതെങ്കിലും സാമൂഹ്യവിരുദ്ധർ ചെയ്തതാകും എന്നാണ്.

Read Full Story

11:38 AM (IST) Feb 17

സർക്കാരിന് കനത്ത തിരിച്ചടി, നവ കേരള സർവ്വേ റദ്ദാക്കി; പരിപാടി നിയമവിരുദ്ധമെന്ന് ഹൈക്കോടതി

സർക്കാരിന്റെ നവ കേരള സർവ്വേ ഹൈക്കോടതി റദ്ദാക്കി. പരിപാടി നിയമവിരുദ്ധമെന്നാണ് ഹൈക്കോടതി നിരീക്ഷണം. ബജറ്റ് വകയിരുത്തലോ ധനകാര്യ അനുമതിയോ ഇല്ല എന്നും കോടതി വ്യക്തമാക്കി.

Read Full Story

11:17 AM (IST) Feb 17

ശബരിമല സ്വർണക്കൊള്ള - `പറയാനുള്ളതെല്ലാം ഇഡിയോട് പറയും, കുടുങ്ങാനുള്ളവരെല്ലാം കുടുങ്ങട്ടെ'; നടൻ ജയറാം ഇഡി ഓഫീസിൽ

ശബരിമല സ്വർണക്കൊള്ളക്കേസിൽ നടൻ ജയറാം ഇഡി ഓഫീസിൽ ഹാജരായി. ഇഡി ചോദ്യം ചെയ്യും. ഇടനിലക്കാരൻ കൽപ്പേഷും ഇഡി ഓഫീസിൽ ഹാജരായിട്ടുണ്ട്.

Read Full Story

10:17 AM (IST) Feb 17

നെയ്യാറ്റിൻകരയിൽ സ്കൂൾ ബസ് കനാലിലേക്ക് മറിഞ്ഞ് അപകടം, 15 കുട്ടികൾക്ക് പരിക്കേറ്റു

കുട്ടികളെ കാരക്കോണം മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. വണ്ടിയിൽ ഉണ്ടായിരുന്ന ആയയ്ക്കും പരിക്കേറ്റിട്ടുണ്ട്.

Read Full Story

10:09 AM (IST) Feb 17

`ചൂട് പൊറോട്ട നൽകാതെ ആൾക്കാരെ പറ്റിക്കുന്നോ?', പൊറോട്ടയ്ക്ക് ചൂടില്ലെന്ന് പറഞ്ഞ് ഹോട്ടൽ ഉടമയ്ക്ക് മർദനം, സംഭവം കോഴിക്കോട്

പൊറോട്ടയ്ക്ക് ചൂടില്ലെന്ന് പറഞ്ഞ് ഹോട്ടലിൽ യുവാവിൻ്റെ പരാക്രമം. കോഴിക്കോട് പുറമേരിയിലെ ബിരിയാണി കടയിലാണ് ആക്രമണമുണ്ടായത്. ഇന്നലെ രാത്രിയോടെയാണ് സംഭവം ഉണ്ടായത്.

Read Full Story

10:08 AM (IST) Feb 17

ആ​ഗോള അയ്യപ്പ സം​ഗമം - വിവാദങ്ങൾക്കിടെ ദേവസ്വം ബോർ‍ഡിൻെറ നിർണായക യോഗം ഇന്ന്

ബോർഡ് യോഗത്തിലേക്ക് പണം കൊടുക്കാനുള്ള ഊരാളുങ്കൽ ഉള്‍പ്പെടെയുള്ള സ്ഥാപന പ്രതിനിധികളെ വിളിച്ചിട്ടുണ്ട്.

Read Full Story

09:29 AM (IST) Feb 17

മലമ്പുഴയിൽ വിഎസിന്റെ മകൻ മത്സരിക്കാനെത്തിയാൽ തീരുമാനത്തിൽ പുനർവിചിന്തനം; പാർട്ടി വിരുദ്ധ പ്രവർത്തനം നടത്തിയിട്ടില്ലെന്ന് ആവർത്തിച്ച് എ സുരേഷ്

മലമ്പുഴയിൽ വിഎസിന്റെ മകൻ മത്സരിക്കാനെത്തിയാൽ തീരുമാനത്തിൽ പുനർവിചിന്തനം നടത്തുമെന്ന് എ സുരേഷ്. വിഡി സതീശൻ നയിക്കുന്ന യു‍ഡിഎഫ് ജാഥയിൽ പങ്കെടുക്കും. 

Read Full Story

09:03 AM (IST) Feb 17

വെല്ലൂരിൽ ക്ഷേത്രോത്സവത്തിനിടെ രഥം മറിഞ്ഞ് അപകടം; ഏഴ് പേർക്ക് പരിക്ക്, നില ​ഗുരുതരം

വെല്ലൂരിൽ ക്ഷേത്ര ഉത്സവത്തിലെ രഥഘോഷയാത്രയ്ക്കിടെ അപകടം. രഥം മറിഞ്ഞ് ഏഴ് പേർക്ക് ​ഗുരുതരമായി പരിക്കേറ്റു. പരിക്കേറ്റവരെ ആശുപത്രിയിലേക്ക് മാറ്റി.

Read Full Story

08:44 AM (IST) Feb 17

മുതലക്കോടത്ത് കലുങ്ക് നിർമാണത്തിനെടുത്ത കുഴിയിൽ വീണ് ബൈക്ക് യാത്രികന് ദാരുണാന്ത്യം

ഒരു മാസത്തിലേറെയായി കുഴി മൂടാതെ അപകടാവസ്ഥയിൽ തുടരുകയായിരുന്നു. ഇന്നലെ രാത്രിയാണ് അപകടം ഉണ്ടായത്.

Read Full Story

08:24 AM (IST) Feb 17

'നിയമസഭ തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നത് സാഹചര്യത്തിനൊത്ത് തീരുമാനിക്കും'; പയ്യന്നൂർ എംഎൽഎക്ക് മറുപടിയുമായി വി കുഞ്ഞിക്കൃഷ്ണൻ

വെളളൂരിൽ പുരാണം വച്ച് മധുസൂധനൻ നൽകിയ മറുപടികൊണ്ട് ഒരു പ്രയോജനവുമില്ല, രക്തസാക്ഷി ഫണ്ട്‌ ക്രമക്കേട് വെളിപ്പെടുത്തൽ ധനരാജിന്റെ കുടുംബത്തെ അപമാനിക്കലല്ലെന്നും വി കുഞ്ഞികൃഷ്ണൻ പറഞ്ഞു.

Read Full Story

08:02 AM (IST) Feb 17

'മുസ്ലിങ്ങൾ സുരക്ഷിതർ, രാജ്യത്ത് മുസ്ലിങ്ങൾക്ക് പ്രതിസന്ധിയില്ല, മോദിയുമായുള്ള കൂടിക്കാഴ്ചയിൽ സന്തോഷം' - കാന്തപുരം

ഇന്നലെയാണ് കാന്തപുരം അബൂബക്കർ മുസ്ലിയാർ പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി കൂടിക്കാഴ്ച നടത്തിയത്. വിവിധ മേഖലകളിൽ കാന്തപുരത്തിൻ്റെ സംഭാവനകൾ ശ്രദ്ധേയമെന്ന് മോദി എക്സിൽ കുറിച്ചിരുന്നു.

Read Full Story

07:09 AM (IST) Feb 17

ശ്രീനാരായണ ധർമ്മാശ്രമത്തിന് ആശ്വാസം - വാട്ടർ ചാർജിനത്തിൽ അടച്ച 29200 രൂപ തിരികെ നൽകുമെന്ന് മന്ത്രി, സൗജന്യ കുടിവെള്ളം നൽകുമെന്ന വാക്ക് പാലിക്കും

ഈടാക്കിയ 29200 രൂപ തിരികെ നൽകുമെന്നും സംഭവത്തിൽ റിപ്പോർട്ട് ആവശ്യപ്പെട്ടതായും മന്ത്രി പ്രതികരിച്ചു.

Read Full Story

07:04 AM (IST) Feb 17

റഫാൽ വിമാന നിർമാണം - ഇന്ത്യയിൽ പങ്കാളിയെ കണ്ടെത്താൻ ഫ്രാൻസ്, മോദി-മാക്രോൺ ചർച്ചയിൽ വിഷയമുന്നയിക്കും

ഇന്ന് പ്രധാനമന്ത്രിയും ഇമ്മാനുവൽ മക്രോണും നടത്തുന്ന ചർച്ചയിൽ ഇക്കാര്യം ഉയർന്നു വരുമെന്നാണ് വിവരം.

Read Full Story

06:43 AM (IST) Feb 17

രാഹുൽ മാങ്കൂട്ടത്തിൽ ഇന്നും ക്രൈംബ്രാഞ്ചിന് മുന്നിൽ ഹാജരാകും; അന്വേഷണവുമായി സഹകരിക്കുന്നില്ലെന്ന് ഉദ്യോ​ഗസ്ഥർ, ഫോൺ ആവശ്യപ്പെട്ടിട്ടും കൈമാറിയില്ല

അന്വേഷണ ഉദ്യോഗസ്ഥന് മുന്നിൽ ഹാജരാകണമെന്ന വ്യവസ്ഥയുടെ അടിസ്ഥാനത്തിലാണ് ഇന്നലെ ഹാജരായത്. ചോദ്യം ചെയ്യലിനും വൈദ്യ പരിശോധനക്കും ശേഷം വൈകുന്നേരം നാലു മണിക്ക് വിട്ടയച്ചു.

Read Full Story

More Trending News