Malayalm News Live: നടുറോഡില്‍ സര്‍ക്കാര്‍ ജീവനക്കാരന് മര്‍ദ്ദനം, പ്രതികളെ പിടികൂടാനായില്ല

സംസ്ഥാന സ്കൂൾ ശാസ്ത്രമേളയ്ക്ക് ഇന്ന് സമാപനം. നാല് ദിനം നീണ്ടുനിന്ന മേളയ്ക്ക് വൈകിട്ട് നാലിന് കൊടിയിറങ്ങും. സമാപന സമ്മേളനം മന്ത്രി പി രാജീവ് ഉദ്ഘാടനം ചെയ്യും.ഇന്ന് 10 ഇനങ്ങളിലാണ് മത്സരങ്ങൾ.

9:48 PM

ദളിത് കുടുംബത്തെ മർദ്ദിച്ചെന്ന പരാതിയിൽ ഒടുവിൽ കേസെടുത്ത് പൊലീസ്

പാലക്കാട് അഞ്ചുമൂർത്തി മംഗലത്ത് പടക്കം പൊട്ടിച്ചതിന് ദളിത് കുടുംബത്തെ മർദ്ദിച്ചെന്ന പരാതിയിൽ ഒടുവിൽ കേസെടുത്ത് പൊലീസ്.  അടിപിടിക്കാണ് കേസാണ് രജിസ്റ്റ‍ര്‍ ചെയ്തത്. ജാതീയമായി അധിക്ഷേപിച്ചതിന് എസ് സി- എസ് ടി ആക്ട് പ്രകാരം കേസെടുത്തില്ല. 
 
9:47 PM

അപകടത്തിൽപ്പെട്ട ദമ്പതികളുടെ പണം മോഷ്ടിച്ചയാൾ പിടിയിൽ

സ്കൂട്ടർ അപകടത്തിൽപ്പെട്ടയാളെ ആശുപത്രിയിൽ എത്തിക്കാൻ ഒപ്പം കൂടി അരലക്ഷം രൂപയുമായി കടന്നു കളഞ്ഞ പ്രതി പിടിയിൽ. കളമശ്ശേരിയിൽ വടകയ്ക്ക് താമസിക്കുന്ന വയനാട് സ്വദേശി രാജേഷാണ് എറണാകുളം ടൌൺ സൌത്ത് പോലീസ് പിടിയിൽ ആയത്.

7:31 PM

കരാ‍‍ര്‍ നിയമനത്തിലെ വിവാദ കത്ത് : രാഷ്ട്രീയ പ്രതിരോധത്തിന് സിപിഎം

കോര്‍പ്പറേഷനിലെ കരാര്‍ നിയമനങ്ങളുമായി ബന്ധപ്പെട്ട കത്ത് വിവാദത്തിൽ രാഷ്ട്രീയ പ്രതിരോധത്തിന് സിപിഎം. മേയറുടെ രാജിയാവശ്യവുമായി പ്രതിപക്ഷം നടത്തുന്ന സമരം ആറ് ദിവസം പിന്നിട്ടതോടെയാണ് സിപിഎം ഇടപെടൽ. പ്രതിപക്ഷ കക്ഷികളായ കോൺഗ്രസിന്റെയും ബിജെപിയുടേയും സമരത്തെ നേരിടാൻ ബദൽ പ്രചരണം നടത്താൻ ജില്ലാ സെക്രട്ടേറിയറ്റിൽ തീരുമാനമായി. എൽഡിഎഫ് രാജ്ഭവൻ ധർണയ്ക്ക് ശേഷം പ്രചാരണ പരിപാടി തീരുമാനിക്കും. കോർപറേഷനിലെ ബിജെപി, കോൺഗ്രസ് സമരങ്ങൾക്ക് പിന്നിലെ രാഷ്ട്രീയം തുറന്നു കാട്ടണമെന്നാണ് ജില്ലാ സെക്രട്ടറിയേറ്റിലുയ‍ര്‍ന്ന തീരുമാനം

5:07 PM

വിനോദ സഞ്ചാരികളുടെ വാഹനത്തിന് മുകളിലേക്ക് മണ്ണിടിഞ്ഞു

ഇടുക്കിയിൽ മഴ ശക്തം. മൂന്നാർ കുണ്ടളക്ക് സമീപം പുതുക്കടിയിൽ മണ്ണിടിഞ്ഞു. വിനോദ സഞ്ചാരികളെത്തിയ ട്രാവലറിന് മുകളിലേക്കാണ് മണ്ണിടിഞ്ഞ് വീണത്. കോഴിക്കോട് വടകര സ്വദേശിയായ രൂപേഷ് എന്നയാൾ സഞ്ചരിച്ച വാഹനത്തിന് മുകളിലേക്കാണ് മണ്ണിടിഞ്ഞത്. ഇദ്ദേഹത്തെ പുറത്തെടുക്കാനുള്ള ശ്രമം തുടരുകയാണ്. 

3:49 PM

ആനാവൂർ നാഗപ്പന്റെയും മേയർ ആര്യാ രാജേന്ദ്രന്റെയും മൊഴിയെടുത്ത് വിജിലൻസ്

തിരുവനന്തപുരം കോർപ്പറേഷനിലെ വിവാദ കത്തിൽ സിപിഎം തിരുവനന്തപുരം ജില്ലാ സെക്രട്ടറി ആനാവൂർ നാഗപ്പന്റെയും മേയർ ആര്യാ രാജേന്ദ്രന്റെയും മൊഴി വിജിലൻസ് രേഖപ്പെടുത്തി. കത്തിനെ കുറിച്ച് അറിയില്ലെന്നും കോർപ്പറേഷനിലെ നിയമനങ്ങളിൽ ഇടപടാറില്ലെന്നുമാണ് ആനാവൂരിന്റെ മൊഴി. 

11:30 AM

കത്ത് വിവാദം: ക്രൈംബ്രാഞ്ചിന് നേരിട്ട് മൊഴി നല്‍കിയെന്ന് ആനാവൂര്‍ നാഗപ്പന്‍

തിരുവനന്തപുരം നഗരസഭയിലെ കത്ത് വിവാദത്തില്‍ ക്രൈംബ്രാഞ്ചിന് നേരിട്ട് മൊഴില്‍കിയെന്ന് സിപിഎം ജില്ലാ സെക്രട്ടറി ആനാവൂര്‍ നാഗപ്പന്‍. നേരിട്ടാണോ മൊഴി നല്‍കിയതെന്ന മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് ആനാവൂര്‍ ആദ്യം മറുപടി പറഞ്ഞിരുന്നില്ല. എന്നാല്‍ ആവര്‍ത്തിച്ച് ചോദിച്ചപ്പോള്‍ നേരിട്ടാണ് മൊഴി നല്‍കിയതെന്ന് പറയുകയായിരുന്നു. 

11:30 AM

തെളിവെടുപ്പിനിടെ മോശമായി പെരുമാറി, അമ്പലവയല്‍ എഎസ്ഐക്ക് എതിരെ പോക്‍സോ കേസ്

പോക്സോ കേസ് ഇരയോട് മോശമായി പെരുമാറിയ അമ്പലവയല്‍ എഎസ്ഐ ടി ജി ബാബുവിനെതിരെ പോക്സോ നിയമപ്രകാരം കേസ്. എഎസ്ഐയെ നേരത്തെ സസ്‍പെന്‍റ് ചെയ്തിരുന്നു. കഴിഞ്ഞ ജൂലൈ മാസത്തിൽ ഊട്ടിയിൽ പെണ്‍കുട്ടിയെ തെളിവെടുപ്പിന് കൊണ്ടുപോയ സമയത്താണ് പെൺകുട്ടിയോട് മോശമായി പെരുമാറിയത്.

9:27 AM

പത്താം ക്ലാസുകാരിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ രണ്ടാനച്ഛന്‍ പിടിയില്‍

അടിമാലിയിൽ പത്താം ക്ലാസുകാരിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ രണ്ടാനച്ഛന്‍ പിടിയില്‍. അടിമാലിയിൽ നിന്നും രക്ഷപ്പെട്ട പ്രതിയെ ഇന്നലെ രാത്രി തൃശ്ശൂരിൽ  വെച്ച് പൊലീസ് പിടികൂടുകയായിരുന്നു. പ്രതിയെ അടിമാലി സ്റ്റേഷനിൽ എത്തിച്ചു.

8:20 AM

ഹിമാചലില്‍ വിധിയെഴുത്ത്, വോട്ടെടുപ്പ് തുടങ്ങി

ഹിമാചല്‍ പ്രദേശില്‍ വിധിയെഴുത്ത്. വോട്ടെടുപ്പ് തുടങ്ങി. 68 മണ്ഡലങ്ങളിലേക്ക് രാവിലെ എട്ട് മുതൽ വൈകിട്ട് അഞ്ചര വരെയാണ് വോട്ടെടുപ്പ്. 56 ലക്ഷത്തോളം വോട്ട‌ർമാരാണ് സംസ്ഥാനത്തുള്ളത്. കൊവിഡ് ചട്ടങ്ങൾ പാലിച്ചാണ് വോട്ടെടുപ്പ് നടക്കുന്നത്. 

7:52 AM

'പ്രതികള്‍ രക്ഷപ്പെട്ടത് പൊലീസ് വീഴ്‍ച', കരമനയില്‍ നടുറോഡില്‍ മര്‍ദ്ദനമേറ്റ പ്രദീപ്

തിരുവനന്തപുരം നഗരത്തിൽ നടുറോഡില്‍വെച്ച് തന്നെ മര്‍ദ്ദിച്ച പ്രതികള്‍ രക്ഷപ്പെട്ടത് പൊലീസ് വീഴ്ച്ചയെന്ന് മര്‍ദ്ദനമേറ്റ പ്രദീപ്. സംഭവം വാര്‍ത്തയായപ്പോള്‍ മാത്രമാണ് പ്രതികള്‍ രക്ഷപ്പെട്ടത്. അന്വേഷണത്തിലെ കാലതാമസം പ്രതികള്‍ക്ക് രക്ഷപ്പെടാന്‍ വഴിയൊരിക്കിയെന്നും പ്രദീപ് പറഞ്ഞു.

7:25 AM

പോക്സോ കേസ് ഇരയ്ക്ക് നേരെയുണ്ടായ കയ്യേറ്റം, അമ്പലവയല്‍ ഗ്രേഡ് എഎസ്ഐക്ക് സസ്‍പെന്‍ഷന്‍

പോക്സോ കേസ് ഇരയെ കയ്യേറ്റം ചെയ്ത സംഭവത്തില്‍ വയനാട് അമ്പലവയൽ പൊലീസിന് എതിരെ നടപടി. അമ്പല വയൽ ഗ്രേഡ് എഎസ്ഐ ബാബുവിനെ സസ്പെൻഡ് ചെയ്തു. പട്ടിക വര്‍ഗ വിഭാഗത്തിലെ 17 കാരിയോട് മോശമായി പെരുമാറിയതിനാണ് നടപടി. 

6:24 AM

ഗവര്‍ണറുടെ നയപ്രഖ്യാപനം ഒഴിവാക്കാന്‍ സര്‍ക്കാര്‍, സഭാ സമ്മേളനം ജനുവരിയിലേക്ക് നീട്ടാന്‍ ആലോചന

ഗവർണറുമായുളള ഏറ്റുമുട്ടലിന്‍റെ ഭാഗമായി നയപ്രഖ്യാപന പ്രസംഗം നീട്ടിവയ്ക്കുന്നതിന്‍റെ സാധ്യതകൾ സജീവമായി പരിഗണിച്ച് സർക്കാർ. ഡിസംബറിൽ ചേരുന്ന സഭാ സമ്മേളനം ജനുവരിയിലേക്ക് നീട്ടാനാണ് ആലോചന. അനിശ്ചിതകാലത്തേക്ക് പിരിയാതെ സമ്മേളനം നീട്ടുന്നതോടെ നയപ്രഖ്യാപനം തത്കാലത്തേക്ക് ഒഴിവാക്കാനാകും

9:48 PM IST:

പാലക്കാട് അഞ്ചുമൂർത്തി മംഗലത്ത് പടക്കം പൊട്ടിച്ചതിന് ദളിത് കുടുംബത്തെ മർദ്ദിച്ചെന്ന പരാതിയിൽ ഒടുവിൽ കേസെടുത്ത് പൊലീസ്.  അടിപിടിക്കാണ് കേസാണ് രജിസ്റ്റ‍ര്‍ ചെയ്തത്. ജാതീയമായി അധിക്ഷേപിച്ചതിന് എസ് സി- എസ് ടി ആക്ട് പ്രകാരം കേസെടുത്തില്ല. 
 
9:47 PM IST:

സ്കൂട്ടർ അപകടത്തിൽപ്പെട്ടയാളെ ആശുപത്രിയിൽ എത്തിക്കാൻ ഒപ്പം കൂടി അരലക്ഷം രൂപയുമായി കടന്നു കളഞ്ഞ പ്രതി പിടിയിൽ. കളമശ്ശേരിയിൽ വടകയ്ക്ക് താമസിക്കുന്ന വയനാട് സ്വദേശി രാജേഷാണ് എറണാകുളം ടൌൺ സൌത്ത് പോലീസ് പിടിയിൽ ആയത്.

7:31 PM IST:

കോര്‍പ്പറേഷനിലെ കരാര്‍ നിയമനങ്ങളുമായി ബന്ധപ്പെട്ട കത്ത് വിവാദത്തിൽ രാഷ്ട്രീയ പ്രതിരോധത്തിന് സിപിഎം. മേയറുടെ രാജിയാവശ്യവുമായി പ്രതിപക്ഷം നടത്തുന്ന സമരം ആറ് ദിവസം പിന്നിട്ടതോടെയാണ് സിപിഎം ഇടപെടൽ. പ്രതിപക്ഷ കക്ഷികളായ കോൺഗ്രസിന്റെയും ബിജെപിയുടേയും സമരത്തെ നേരിടാൻ ബദൽ പ്രചരണം നടത്താൻ ജില്ലാ സെക്രട്ടേറിയറ്റിൽ തീരുമാനമായി. എൽഡിഎഫ് രാജ്ഭവൻ ധർണയ്ക്ക് ശേഷം പ്രചാരണ പരിപാടി തീരുമാനിക്കും. കോർപറേഷനിലെ ബിജെപി, കോൺഗ്രസ് സമരങ്ങൾക്ക് പിന്നിലെ രാഷ്ട്രീയം തുറന്നു കാട്ടണമെന്നാണ് ജില്ലാ സെക്രട്ടറിയേറ്റിലുയ‍ര്‍ന്ന തീരുമാനം

5:07 PM IST:

ഇടുക്കിയിൽ മഴ ശക്തം. മൂന്നാർ കുണ്ടളക്ക് സമീപം പുതുക്കടിയിൽ മണ്ണിടിഞ്ഞു. വിനോദ സഞ്ചാരികളെത്തിയ ട്രാവലറിന് മുകളിലേക്കാണ് മണ്ണിടിഞ്ഞ് വീണത്. കോഴിക്കോട് വടകര സ്വദേശിയായ രൂപേഷ് എന്നയാൾ സഞ്ചരിച്ച വാഹനത്തിന് മുകളിലേക്കാണ് മണ്ണിടിഞ്ഞത്. ഇദ്ദേഹത്തെ പുറത്തെടുക്കാനുള്ള ശ്രമം തുടരുകയാണ്. 

3:49 PM IST:

തിരുവനന്തപുരം കോർപ്പറേഷനിലെ വിവാദ കത്തിൽ സിപിഎം തിരുവനന്തപുരം ജില്ലാ സെക്രട്ടറി ആനാവൂർ നാഗപ്പന്റെയും മേയർ ആര്യാ രാജേന്ദ്രന്റെയും മൊഴി വിജിലൻസ് രേഖപ്പെടുത്തി. കത്തിനെ കുറിച്ച് അറിയില്ലെന്നും കോർപ്പറേഷനിലെ നിയമനങ്ങളിൽ ഇടപടാറില്ലെന്നുമാണ് ആനാവൂരിന്റെ മൊഴി. 

11:30 AM IST:

തിരുവനന്തപുരം നഗരസഭയിലെ കത്ത് വിവാദത്തില്‍ ക്രൈംബ്രാഞ്ചിന് നേരിട്ട് മൊഴില്‍കിയെന്ന് സിപിഎം ജില്ലാ സെക്രട്ടറി ആനാവൂര്‍ നാഗപ്പന്‍. നേരിട്ടാണോ മൊഴി നല്‍കിയതെന്ന മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് ആനാവൂര്‍ ആദ്യം മറുപടി പറഞ്ഞിരുന്നില്ല. എന്നാല്‍ ആവര്‍ത്തിച്ച് ചോദിച്ചപ്പോള്‍ നേരിട്ടാണ് മൊഴി നല്‍കിയതെന്ന് പറയുകയായിരുന്നു. 

11:30 AM IST:

പോക്സോ കേസ് ഇരയോട് മോശമായി പെരുമാറിയ അമ്പലവയല്‍ എഎസ്ഐ ടി ജി ബാബുവിനെതിരെ പോക്സോ നിയമപ്രകാരം കേസ്. എഎസ്ഐയെ നേരത്തെ സസ്‍പെന്‍റ് ചെയ്തിരുന്നു. കഴിഞ്ഞ ജൂലൈ മാസത്തിൽ ഊട്ടിയിൽ പെണ്‍കുട്ടിയെ തെളിവെടുപ്പിന് കൊണ്ടുപോയ സമയത്താണ് പെൺകുട്ടിയോട് മോശമായി പെരുമാറിയത്.

9:27 AM IST:

അടിമാലിയിൽ പത്താം ക്ലാസുകാരിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ രണ്ടാനച്ഛന്‍ പിടിയില്‍. അടിമാലിയിൽ നിന്നും രക്ഷപ്പെട്ട പ്രതിയെ ഇന്നലെ രാത്രി തൃശ്ശൂരിൽ  വെച്ച് പൊലീസ് പിടികൂടുകയായിരുന്നു. പ്രതിയെ അടിമാലി സ്റ്റേഷനിൽ എത്തിച്ചു.

8:20 AM IST:

ഹിമാചല്‍ പ്രദേശില്‍ വിധിയെഴുത്ത്. വോട്ടെടുപ്പ് തുടങ്ങി. 68 മണ്ഡലങ്ങളിലേക്ക് രാവിലെ എട്ട് മുതൽ വൈകിട്ട് അഞ്ചര വരെയാണ് വോട്ടെടുപ്പ്. 56 ലക്ഷത്തോളം വോട്ട‌ർമാരാണ് സംസ്ഥാനത്തുള്ളത്. കൊവിഡ് ചട്ടങ്ങൾ പാലിച്ചാണ് വോട്ടെടുപ്പ് നടക്കുന്നത്. 

7:52 AM IST:

തിരുവനന്തപുരം നഗരത്തിൽ നടുറോഡില്‍വെച്ച് തന്നെ മര്‍ദ്ദിച്ച പ്രതികള്‍ രക്ഷപ്പെട്ടത് പൊലീസ് വീഴ്ച്ചയെന്ന് മര്‍ദ്ദനമേറ്റ പ്രദീപ്. സംഭവം വാര്‍ത്തയായപ്പോള്‍ മാത്രമാണ് പ്രതികള്‍ രക്ഷപ്പെട്ടത്. അന്വേഷണത്തിലെ കാലതാമസം പ്രതികള്‍ക്ക് രക്ഷപ്പെടാന്‍ വഴിയൊരിക്കിയെന്നും പ്രദീപ് പറഞ്ഞു.

7:25 AM IST:

പോക്സോ കേസ് ഇരയെ കയ്യേറ്റം ചെയ്ത സംഭവത്തില്‍ വയനാട് അമ്പലവയൽ പൊലീസിന് എതിരെ നടപടി. അമ്പല വയൽ ഗ്രേഡ് എഎസ്ഐ ബാബുവിനെ സസ്പെൻഡ് ചെയ്തു. പട്ടിക വര്‍ഗ വിഭാഗത്തിലെ 17 കാരിയോട് മോശമായി പെരുമാറിയതിനാണ് നടപടി. 

6:24 AM IST: