Malayalam News Highlights : തെരഞ്ഞെടുപ്പുകൾ അട്ടിമറിക്കാൻ ഇസ്രായേലി ഗൂഢസംഘം

സമൂഹമാധ്യമങ്ങളെ മറയാക്കി നിരവധി രാജ്യങ്ങളിൽ അട്ടിമറികളും വ്യാജപ്രചാരണവും നടത്തുന്ന ഇസ്രായേലി ഗൂഢസംഘത്തിന്റെ വിവരങ്ങൾ പുറത്ത്. ബ്രിട്ടീഷ് മാധ്യമമായ ദി ഗാർഡിയൻ ആണ് 6 മാസം നീണ്ട അന്വേഷണത്തിലൂടെ അമ്പരപ്പിക്കുന്ന വിവരങ്ങൾ വെളിപ്പെടുത്തിയത്. ഈ സംഘം ഇന്ത്യയിലും പ്രവർത്തിച്ചതായാണ് ഗാർഡിയന്‍റെ വെളിപ്പെടുത്തൽ

10:54 AM

അപകട മരണം

ദേശീയപാത കയ്പമംഗലത്ത്  അപകട മരണം. സ്വകാര്യ ബസ് ഇടിച്ച് കാൽ നടയാത്രികൻ മരിച്ചു. വെസ്റ്റ് ബംഗാൾ കൊൽക്കത്ത സ്വദേശിയാണ് മരിച്ചത്. കൈപ്പമംഗലം പന്ത്രണ്ട് സെന്ററിന് സമീപം രാവിലെ എട്ടോടെയായിരുന്നു അപകടം. റോഡ് മുറിച്ച് കടക്കുന്നതിനിടെ സ്വകാര്യ ലിമിറ്റഡ് സ്റ്റോപ്പ് ബസ് ഇടിക്കുകയായിരുന്നു. ഉടൻ തന്നെ കൊടുങ്ങല്ലൂർ താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

10:54 AM

ഭീകരനെ വധിച്ചു

ജമ്മു കശ്മീരിലെ കുപ് വാരയിൽ നിയന്ത്രണരേഖക്ക് സമീപം നുഴഞ്ഞുക്കയറ്റ ശ്രമം സുരക്ഷ സേന പരാജയപ്പെടുത്തി. ഒരു നുഴഞ്ഞുക്കയറ്റക്കാരനെ വധിച്ചു. മറ്റുള്ളവർക്കായി തെരച്ചിൽ തുടരുന്നതായി സുരക്ഷാ സേന അറിയിച്ചു.

8:25 AM

സാമൂഹിക മാധ്യമങ്ങളിലൂടെ കൊലവിളി തുടര്‍ന്ന് ആകാശ് തില്ലങ്കേരിയുടെ സുഹൃത്തുക്കള്‍,സ്ത്രീത്വത്തെ അപമാനിച്ചെന്ന പരാതിയിൽ ആകാശ് തില്ലങ്കേരിയെ ചോദ്യം ചെയ്യും

സാമൂഹിക മാധ്യമങ്ങളിലൂടെ സ്ത്രീത്വത്തെ അപമാനിച്ചു എന്ന പരാതിയിൽ ആകാശ് തില്ലങ്കേരിയെ പൊലീസ് ചോദ്യം ചെയ്യും. ആകാശിന്റെ ക്വട്ടേഷൻ ബന്ധത്തെപ്പറ്റി ഡിവൈഎഫ്ഐ കമ്മറ്റിയിൽ സംസാരിച്ചതിന് പിന്നാലെയാണ് വനിത പ്രവർത്തകയെ ആകാശ് തില്ലങ്കേരിയും സുഹൃത്തുക്കളും ഫേസ്ബുക്കിലൂടെ അധിക്ഷേപിച്ചത്. അതിനിടെ സമൂഹമാധ്യമങ്ങളിലൂടെ കൊലവിളി തുടരുകയാണ് ആകാശിന്റെ സുഹൃത്തുക്കള്‍.ശുഹൈബിനെ കൊല്ലാന്‍ തീരുമാനിച്ചിട്ട് പിന്നെ ഉമ്മവച്ച് വിടണമായിരുന്നോ എന്നാണ് പരിഹാസം.ആകാശ് തില്ലങ്കേരിയുടെ കൂട്ടാളി ജിജോ തില്ലങ്കേരിയുടേയതാണ് പോസ്റ്റ്

7:00 AM

ത്രിപുര പോളിങ് ബൂത്തിൽ ; കനത്ത സുരക്ഷ , ചില മേഖലകളിൽ ഒറ്റപ്പെട്ട അക്രമ സംഭവങ്ങൾ

നിയമസഭാ തെരഞ്ഞെടുപ്പ് നടക്കുന്ന ത്രിപുരയിൽ ഇന്ന് വോട്ടെടുപ്പ് അറുപത് സീറ്റുകളിലേക്കാണ് സംസ്ഥാനത്ത് തെരഞ്ഞെടുപ്പ് നടക്കുന്നത്. ത്രികോണ മത്സരം നടക്കുന്ന ത്രിപുരയിൽ വോട്ടിങ്ങിനായി 3, 327 പോളിംഗ് സ്റ്റേഷനുകൾ ഒരുക്കിയിട്ടുണ്ട്.28 ലക്ഷത്തോളം വോട്ടർമാരാണ് സംസ്ഥാനത്തുള്ളത്.

6:59 AM

ആദിവാസി യുവാവ് വിശ്വനാഥന്‍റെ മരണം ; സിസിടിവി ദൃശ്യങ്ങളുടെ ശാസ്ത്രീയ പരിശോധനയ്ക്ക് അന്വേഷണ സംഘം

ആദിവാസി യുവാവ് വിശ്വനാഥന്‍റെ മരണത്തിൽ പ്രത്യേക അന്വേഷണസംഘം സിസിടിവി ദൃശ്യങ്ങളുടെ ശാസ്ത്രീയ പരിശോധനയിലേക്ക് കടക്കും. ആശുപത്രി പരിസരത്ത് ഒരു കൂട്ടം ആളുകൾ വിശ്വനാഥനെ ചോദ്യം ചെയ്തതിന്റെ ദൃശ്യങ്ങൾ പോലീസിന് കിട്ടിയിരുന്നു. കുടുംബം ആരോപിക്കും പോലെ ആൾക്കൂട്ട വിചാരണയോ മർദ്ദനമോ നടന്നിട്ടുണ്ടോ എന്നാണ് പരിശോധിക്കുക

6:59 AM

ലൈഫ് മിഷൻ ഇടപാടിൽ കൂടുതൽ പേരുടെ പങ്കിന് വ്യക്തത തേടി ഇഡി , എം ശിവശങ്കറിന്‍റെ ചോദ്യം ചെയ്യൽ തുടരുന്നു

ലൈഫ് മിഷൻ കരാറിലെ കള്ളപ്പണ കേസിൽ കസ്റ്റഡിയിലുള്ള എം ശിവശങ്കറിന്‍റെ ചോദ്യം ചെയ്യൽ എൻഫോഴ്സമെന്‍റ് തുടരുന്നു. ടെണ്ടറില്ലാതെ ലൈഫ് മിഷൻ കരാർ യൂണിടാക്കിന് നൽകാൻ ശിവശങ്കറിന് 1 കോടി രൂപ കോഴ ലഭിച്ചെന്നാണ് മൊഴി. ആരോപണം ശിവശങ്കർ നിഷേധിച്ചെങ്കിലും ഇക്കാര്യത്തിൽ കൂടുതൽ വ്യക്തതയുണ്ടാക്കാനാണ് ഇന്ന് ശ്രമിക്കുക

6:58 AM

പെഗാസസിന് പിന്നാലെ ഹൊഹേ ; തെരഞ്ഞെടുപ്പുകൾ അട്ടിമറിക്കാൻ ഇസ്രായേലി ഗൂഢസംഘം , ഒളിക്യാമറാ ദൃശ്യങ്ങളുമായി ദ ഗാർഡിയൻ

സമൂഹമാധ്യമങ്ങളെ മറയാക്കി നിരവധി രാജ്യങ്ങളിൽ അട്ടിമറികളും വ്യാജപ്രചാരണവും നടത്തുന്ന ഇസ്രായേലി ഗൂഢസംഘത്തിന്റെ
വിവരങ്ങൾ പുറത്ത്. ബ്രിട്ടീഷ് മാധ്യമമായ ദി ഗാർഡിയൻ ആണ് 6 മാസം നീണ്ട അന്വേഷണത്തിലൂടെ അമ്പരപ്പിക്കുന്ന വിവരങ്ങൾ വെളിപ്പെടുത്തിയത്. ഈ സംഘം ഇന്ത്യയിലും പ്രവർത്തിച്ചതായാണ് ഗാർഡിയന്‍റെ വെളിപ്പെടുത്തൽ.

10:54 AM IST:

ദേശീയപാത കയ്പമംഗലത്ത്  അപകട മരണം. സ്വകാര്യ ബസ് ഇടിച്ച് കാൽ നടയാത്രികൻ മരിച്ചു. വെസ്റ്റ് ബംഗാൾ കൊൽക്കത്ത സ്വദേശിയാണ് മരിച്ചത്. കൈപ്പമംഗലം പന്ത്രണ്ട് സെന്ററിന് സമീപം രാവിലെ എട്ടോടെയായിരുന്നു അപകടം. റോഡ് മുറിച്ച് കടക്കുന്നതിനിടെ സ്വകാര്യ ലിമിറ്റഡ് സ്റ്റോപ്പ് ബസ് ഇടിക്കുകയായിരുന്നു. ഉടൻ തന്നെ കൊടുങ്ങല്ലൂർ താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

10:54 AM IST:

ജമ്മു കശ്മീരിലെ കുപ് വാരയിൽ നിയന്ത്രണരേഖക്ക് സമീപം നുഴഞ്ഞുക്കയറ്റ ശ്രമം സുരക്ഷ സേന പരാജയപ്പെടുത്തി. ഒരു നുഴഞ്ഞുക്കയറ്റക്കാരനെ വധിച്ചു. മറ്റുള്ളവർക്കായി തെരച്ചിൽ തുടരുന്നതായി സുരക്ഷാ സേന അറിയിച്ചു.

8:25 AM IST:

സാമൂഹിക മാധ്യമങ്ങളിലൂടെ സ്ത്രീത്വത്തെ അപമാനിച്ചു എന്ന പരാതിയിൽ ആകാശ് തില്ലങ്കേരിയെ പൊലീസ് ചോദ്യം ചെയ്യും. ആകാശിന്റെ ക്വട്ടേഷൻ ബന്ധത്തെപ്പറ്റി ഡിവൈഎഫ്ഐ കമ്മറ്റിയിൽ സംസാരിച്ചതിന് പിന്നാലെയാണ് വനിത പ്രവർത്തകയെ ആകാശ് തില്ലങ്കേരിയും സുഹൃത്തുക്കളും ഫേസ്ബുക്കിലൂടെ അധിക്ഷേപിച്ചത്. അതിനിടെ സമൂഹമാധ്യമങ്ങളിലൂടെ കൊലവിളി തുടരുകയാണ് ആകാശിന്റെ സുഹൃത്തുക്കള്‍.ശുഹൈബിനെ കൊല്ലാന്‍ തീരുമാനിച്ചിട്ട് പിന്നെ ഉമ്മവച്ച് വിടണമായിരുന്നോ എന്നാണ് പരിഹാസം.ആകാശ് തില്ലങ്കേരിയുടെ കൂട്ടാളി ജിജോ തില്ലങ്കേരിയുടേയതാണ് പോസ്റ്റ്

7:00 AM IST:

നിയമസഭാ തെരഞ്ഞെടുപ്പ് നടക്കുന്ന ത്രിപുരയിൽ ഇന്ന് വോട്ടെടുപ്പ് അറുപത് സീറ്റുകളിലേക്കാണ് സംസ്ഥാനത്ത് തെരഞ്ഞെടുപ്പ് നടക്കുന്നത്. ത്രികോണ മത്സരം നടക്കുന്ന ത്രിപുരയിൽ വോട്ടിങ്ങിനായി 3, 327 പോളിംഗ് സ്റ്റേഷനുകൾ ഒരുക്കിയിട്ടുണ്ട്.28 ലക്ഷത്തോളം വോട്ടർമാരാണ് സംസ്ഥാനത്തുള്ളത്.

6:59 AM IST:

ആദിവാസി യുവാവ് വിശ്വനാഥന്‍റെ മരണത്തിൽ പ്രത്യേക അന്വേഷണസംഘം സിസിടിവി ദൃശ്യങ്ങളുടെ ശാസ്ത്രീയ പരിശോധനയിലേക്ക് കടക്കും. ആശുപത്രി പരിസരത്ത് ഒരു കൂട്ടം ആളുകൾ വിശ്വനാഥനെ ചോദ്യം ചെയ്തതിന്റെ ദൃശ്യങ്ങൾ പോലീസിന് കിട്ടിയിരുന്നു. കുടുംബം ആരോപിക്കും പോലെ ആൾക്കൂട്ട വിചാരണയോ മർദ്ദനമോ നടന്നിട്ടുണ്ടോ എന്നാണ് പരിശോധിക്കുക

6:59 AM IST:

ലൈഫ് മിഷൻ കരാറിലെ കള്ളപ്പണ കേസിൽ കസ്റ്റഡിയിലുള്ള എം ശിവശങ്കറിന്‍റെ ചോദ്യം ചെയ്യൽ എൻഫോഴ്സമെന്‍റ് തുടരുന്നു. ടെണ്ടറില്ലാതെ ലൈഫ് മിഷൻ കരാർ യൂണിടാക്കിന് നൽകാൻ ശിവശങ്കറിന് 1 കോടി രൂപ കോഴ ലഭിച്ചെന്നാണ് മൊഴി. ആരോപണം ശിവശങ്കർ നിഷേധിച്ചെങ്കിലും ഇക്കാര്യത്തിൽ കൂടുതൽ വ്യക്തതയുണ്ടാക്കാനാണ് ഇന്ന് ശ്രമിക്കുക

6:58 AM IST: