Malayalam News Live: കേരള വിസിക്ക് ഗവർണറുടെ അന്ത്യശാസനം

കേരള സർവകലാശാല വിസി നിയമനത്തിൽ നിലപാട് കടുപ്പിച്ച് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. വിസി നിയമന കമ്മിറ്റിയിലേക്കുള്ള സെനറ്റ് പ്രതിനിധിയെ ഇന്നു തന്നെ നിർദേശിക്കണം എന്ന് ഗവർണർ

3:02 PM

സില്‍വര്‍ലൈനില്‍ ചോദ്യങ്ങളുമായി ഹൈക്കോടതി

സിൽവർ ലൈൻ പദ്ധതിയില്‍ ചോദ്യങ്ങളുമായി ഹൈക്കോടതി. ഡിപിആറിന്  കേന്ദ്രത്തിന്‍റെ അനുമതി ഇല്ലെന്നിരിക്കെ സാമൂഹികാഘാത പഠനം നടത്തിയിട്ട് എന്ത് ഗുണമെന്നാണ് ഹൈക്കോടതി ചോദിച്ചത്. ഇത്രയധികം പണം ചെലവാക്കിയതെന്തിന്? ഇപ്പോള്‍ പദ്ധതി എവിടെയെത്തി നില്‍ക്കുന്നു? ഇത്രയധികം പ്രശ്നങ്ങള്‍ ഉണ്ടാക്കിയതിന് ആര് സമാധാനം പറയും തുടങ്ങിയ ചോദ്യങ്ങളാണ് ഹൈക്കോടതി ഉയര്‍ത്തിയത്. 

2:31 PM

മോൻസണെതിരായ പോക്സോ കേസ്: 'ആരോപണം ഗൗരവമുള്ളത്', ജാമ്യം നൽകാനാകില്ലെന്ന് സുപ്രീം കോടതി

പുരാവസ്തു തട്ടിപ്പ് കേസിലെ പ്രതി മോൺസൺ മാവുങ്കലിന് പോക്സോ കേസിൽ  ജാമ്യം അനുവദിക്കാൻ ആകില്ലെന്ന് സുപ്രീം കോടതി. മോൻസണ് എതിരായ ആരോപണങ്ങൾ ഗൗരവമേറിയതാണെന്ന് ജസ്റ്റിസ് ഡി.വൈ.ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ച്

2:11 PM

എകെജി സെന്‍റര്‍ ആക്രമണം: പ്രതിയുമായി തെളിവെടുപ്പ്

എകെജി സെന്‍റര്‍ ആക്രമണക്കേസ് പ്രതി ജിതിനുമായി തെളിവെടുപ്പ് നടത്തി. ഇന്ന് പുലര്‍ച്ചെയായിരുന്നു തെളിവെടുപ്പ്. പൊലീസ് വാഹനം ഒഴിവാക്കിയാണ് കൊണ്ടുവന്നത്.

2:03 PM

പോപ്പുലര്‍ ഫ്രണ്ടുമായി ബന്ധം, കണ്ണൂരില്‍ വ്യാപാര സ്ഥാപനങ്ങളില്‍ റെയ്‍ഡ്

കണ്ണൂരില്‍ പോപ്പുലര്‍ ഫ്രണ്ടുമായി ബന്ധമുള്ള വ്യാപാര സ്ഥാപനങ്ങളില്‍ പൊലീസ് റെയ്ഡ്. മട്ടന്നൂരില്‍ മൂന്നിടങ്ങളില്‍ പൊലീസ് പരിശോധന നടത്തുന്നു.

2:00 PM

ഗെലോട്ട് കോൺഗ്രസ് അധ്യക്ഷനാകില്ല, മുകുൾ വാസ്‍നികും ദിഗ് വിജയ് സിംഗും പരിഗണനയിൽ

അശോക് ഗെലോട്ടിനെ കോൺഗ്രസ് അധ്യക്ഷനാക്കാനുള്ള നീക്കത്തിൽ നിന്ന് ഹൈക്കമാൻഡ് പിന്നോട്ട്. രാജസ്ഥാനിൽ ഗെലോട്ട് നിലപാട് കടുപ്പിച്ചതോടെയാണ് ഹൈക്കമാൻഡിന്റെ മനം മാറ്റം. ഗെലോട്ടിന് പകരം മുകുൾ വാസ്നിക്, ദിഗ്‍വിജയ് സിംഗ് എന്നിവരുടെ പേരുകളാണ് പരിഗണനയിലുള്ളത്

1:58 PM

എസ‍്‍ഡിപിഐ റാലിക്ക് അനുമതി നിഷേധിച്ചു, യുപിയിൽ ഐഎസ് ലഘുലേഖകളുമായി പിഎഫ്ഐ നേതാവ് അറസ്റ്റിൽ

ഉത്തര്‍പ്രദേശില്‍ ഐഎസ്  ലഘുലേഖകളും ഇലക്ട്രോണിക് ഉപകരണങ്ങളുമായി പിഎഫ്ഐ നേതാവ് അറസ്റ്റില്‍. എഫ്ഐ നേതാക്കളുടെ അറസ്റ്റിനെതിരെ ഇന്ന് ദില്ലിയില്‍ എസ്‍ഡിപിഐ പ്രതിഷേധം തീരുമാനിച്ചിരുന്നുവെങ്കിലും പൊലീസ് അനുമതി നിഷേധിച്ചു

1:56 PM

എകെജി സെന്റർ ആക്രമണം: ടീ ഷർട്ട് കായലിലെറിഞ്ഞെന്ന് പ്രതി, ജിതിനുമായി തെളിവെടുപ്പ് നടത്തി

എകെജി സെന്റർ ആക്രമണ കേസിലെ പ്രതി ജിതിനുമായി പുലർച്ചെ തെളിവെടുപ്പ് നടത്തി ക്രൈംബ്രാഞ്ച്. പൊലീസ് വാഹനം ഒഴിവാക്കിയായിരുന്നു എകെജി സെന്ററിൽ എത്തിച്ച് തെളിവെടുപ്പ് നടത്തിയത്

1:55 PM

കടുപ്പിച്ച് ആരിഫ് മുഹമ്മദ് ഖാൻ; കേരള സർവകലാശാല വിസിക്ക് വീണ്ടും കത്തയച്ചു

കേരള സർവകലാശാല വിസി നിയമനത്തിൽ നിലപാട് കടുപ്പിച്ച് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. വിസി നിയമന കമ്മിറ്റിയിലേക്കുള്ള 
സെനറ്റ് പ്രതിനിധിയെ ഇന്നു തന്നെ നിർദേശിക്കണം എന്ന് ഗവർണർ 

8:22 AM

നിയമസഭ കയ്യാങ്കളിക്കേസ്: ഇപി ജയരാജൻ ഇന്ന് കോടതിയിൽ ഹാജരായി, കുറ്റപത്രം വായിച്ച് കേൾപ്പിച്ച് കോടതി

നിയമസഭാ കയ്യാങ്കളി കേസിൽ കുറ്റം നിഷേധിച്ച് ഇടത് മുന്നണി കൺവീനർ ഇ.പി.ജയരാജൻ. തിരുവനന്തപുരം സിജെഎം കോടതി കുറ്റപത്രം വായിച്ചു കേൾപ്പിച്ച ശേഷമാണ് ജയരാജൻ കുറ്റം നിഷേധിച്ചത്. അന്നത്തെ സർക്കാരിന്റെ ആസൂത്രിത നീക്കമാണ് കേസിന് പിന്നിലെന്ന് ജയരാജൻ 

8:22 AM

തീവ്രവാദ കേസിൽ ഒളിവിൽ കഴിയുന്ന പോപ്പുലർഫ്രണ്ട് നേതാക്കൾക്കൾക്കായി ലുക്ക്ഔട്ട് നോട്ടീസ്,റെയഡ് തുടരൻ എൻഐഎ

തീവ്രവാദ കേസിൽ ഒളിവിൽ കഴിയുന്ന പോപ്പുലർ ഫ്രണ്ട് നേതാക്കൾക്കൾക്കായി ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിക്കാൻ എൻഐഎ. സംസ്ഥാന ജനറൽ സെക്രട്ടറി അബ്ദുൾ സത്താർ, സെക്രട്ടറി സിഎ റൗഫ് എന്നിവർക്കെതിരെയാണ് കൊച്ചി എൻഐഎ കോടതിയിൽ ഹർജി നൽകുക. റെയ്ഡിനിടയിൽ ഒളിവിൽപോയ ഇരുവരും ചേർന്നാണ് സംസ്ഥാനത്ത് ഹർത്താലിന് ആഹ്വാനം ചെയ്തതെന്നും എൻഐഎ വ്യക്തമാക്കുന്നു

3:02 PM IST:

സിൽവർ ലൈൻ പദ്ധതിയില്‍ ചോദ്യങ്ങളുമായി ഹൈക്കോടതി. ഡിപിആറിന്  കേന്ദ്രത്തിന്‍റെ അനുമതി ഇല്ലെന്നിരിക്കെ സാമൂഹികാഘാത പഠനം നടത്തിയിട്ട് എന്ത് ഗുണമെന്നാണ് ഹൈക്കോടതി ചോദിച്ചത്. ഇത്രയധികം പണം ചെലവാക്കിയതെന്തിന്? ഇപ്പോള്‍ പദ്ധതി എവിടെയെത്തി നില്‍ക്കുന്നു? ഇത്രയധികം പ്രശ്നങ്ങള്‍ ഉണ്ടാക്കിയതിന് ആര് സമാധാനം പറയും തുടങ്ങിയ ചോദ്യങ്ങളാണ് ഹൈക്കോടതി ഉയര്‍ത്തിയത്. 

2:31 PM IST:

പുരാവസ്തു തട്ടിപ്പ് കേസിലെ പ്രതി മോൺസൺ മാവുങ്കലിന് പോക്സോ കേസിൽ  ജാമ്യം അനുവദിക്കാൻ ആകില്ലെന്ന് സുപ്രീം കോടതി. മോൻസണ് എതിരായ ആരോപണങ്ങൾ ഗൗരവമേറിയതാണെന്ന് ജസ്റ്റിസ് ഡി.വൈ.ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ച്

2:11 PM IST:

എകെജി സെന്‍റര്‍ ആക്രമണക്കേസ് പ്രതി ജിതിനുമായി തെളിവെടുപ്പ് നടത്തി. ഇന്ന് പുലര്‍ച്ചെയായിരുന്നു തെളിവെടുപ്പ്. പൊലീസ് വാഹനം ഒഴിവാക്കിയാണ് കൊണ്ടുവന്നത്.

2:03 PM IST:

കണ്ണൂരില്‍ പോപ്പുലര്‍ ഫ്രണ്ടുമായി ബന്ധമുള്ള വ്യാപാര സ്ഥാപനങ്ങളില്‍ പൊലീസ് റെയ്ഡ്. മട്ടന്നൂരില്‍ മൂന്നിടങ്ങളില്‍ പൊലീസ് പരിശോധന നടത്തുന്നു.

2:00 PM IST:

അശോക് ഗെലോട്ടിനെ കോൺഗ്രസ് അധ്യക്ഷനാക്കാനുള്ള നീക്കത്തിൽ നിന്ന് ഹൈക്കമാൻഡ് പിന്നോട്ട്. രാജസ്ഥാനിൽ ഗെലോട്ട് നിലപാട് കടുപ്പിച്ചതോടെയാണ് ഹൈക്കമാൻഡിന്റെ മനം മാറ്റം. ഗെലോട്ടിന് പകരം മുകുൾ വാസ്നിക്, ദിഗ്‍വിജയ് സിംഗ് എന്നിവരുടെ പേരുകളാണ് പരിഗണനയിലുള്ളത്

1:58 PM IST:

ഉത്തര്‍പ്രദേശില്‍ ഐഎസ്  ലഘുലേഖകളും ഇലക്ട്രോണിക് ഉപകരണങ്ങളുമായി പിഎഫ്ഐ നേതാവ് അറസ്റ്റില്‍. എഫ്ഐ നേതാക്കളുടെ അറസ്റ്റിനെതിരെ ഇന്ന് ദില്ലിയില്‍ എസ്‍ഡിപിഐ പ്രതിഷേധം തീരുമാനിച്ചിരുന്നുവെങ്കിലും പൊലീസ് അനുമതി നിഷേധിച്ചു

1:56 PM IST:

എകെജി സെന്റർ ആക്രമണ കേസിലെ പ്രതി ജിതിനുമായി പുലർച്ചെ തെളിവെടുപ്പ് നടത്തി ക്രൈംബ്രാഞ്ച്. പൊലീസ് വാഹനം ഒഴിവാക്കിയായിരുന്നു എകെജി സെന്ററിൽ എത്തിച്ച് തെളിവെടുപ്പ് നടത്തിയത്

1:55 PM IST:

കേരള സർവകലാശാല വിസി നിയമനത്തിൽ നിലപാട് കടുപ്പിച്ച് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. വിസി നിയമന കമ്മിറ്റിയിലേക്കുള്ള 
സെനറ്റ് പ്രതിനിധിയെ ഇന്നു തന്നെ നിർദേശിക്കണം എന്ന് ഗവർണർ 

12:34 PM IST:

നിയമസഭാ കയ്യാങ്കളി കേസിൽ കുറ്റം നിഷേധിച്ച് ഇടത് മുന്നണി കൺവീനർ ഇ.പി.ജയരാജൻ. തിരുവനന്തപുരം സിജെഎം കോടതി കുറ്റപത്രം വായിച്ചു കേൾപ്പിച്ച ശേഷമാണ് ജയരാജൻ കുറ്റം നിഷേധിച്ചത്. അന്നത്തെ സർക്കാരിന്റെ ആസൂത്രിത നീക്കമാണ് കേസിന് പിന്നിലെന്ന് ജയരാജൻ 

8:22 AM IST: