ഹരിപ്പാട് താലൂക്ക് ആശുപത്രിയിൽ ഡയാലിസിസ് ചെയ്ത രോഗികൾ മരിച്ചതിൽ അന്വേഷണം തുടരുന്നു. ഡിഎംഒയുടെ നേതൃത്വത്തിലുള്ള മെഡിക്കൽ ബോർഡ് ആശുപത്രിയിൽ പരിശോധന തുടങ്ങിയിട്ടുണ്ട്

09:48 PM (IST) Jan 02
പത്തനംതിട്ടയിൽ പോക്സോ കേസ് പ്രതിക്ക് ജാമ്യം നിന്നത് സിഐ. 13കാരിയോട് അപമര്യാദയായി പെരുമാറി എന്ന കേസിലെ പ്രതി ശങ്കരൻകുട്ടിക്കാണ് സൈബർ സെൽ സിഐ ആയ സുനിൽ കൃഷ്ണൻ ജാമ്യം നിന്നത്.
08:38 PM (IST) Jan 02
പ്രവാസി വ്യവസായി മുഹമ്മദാലിയെ തട്ടികൊണ്ടു പോയത് നാല് ക്വട്ടേഷൻ ഗ്രൂപ്പുകൾ ചേർന്നാണെന്നും ഇവർക്ക് ക്വട്ടേഷൻ നൽകിയത് കാസർഗോഡ് സ്വദേശിയായ ഖത്തർ പ്രവാസി റഫീഖ് ആണെന്നും പൊലീസ് കണ്ടെത്തി
08:00 PM (IST) Jan 02
വെള്ളാപ്പള്ളി നടേശന്റെ വർഗീയ പരാമർശങ്ങളെ അവഗണിച്ച് മുസ്ലീംലീഗ്. മറുപടി അർഹിക്കാത്ത പ്രസ്താവനകളാണ് വെള്ളാപ്പള്ളിയുടേതെന്ന് തെരഞ്ഞെടുപ്പില്‍ ജനങ്ങള്‍ തന്നെ തെളിയിച്ചുവെന്ന് പികെ കുഞ്ഞാലിക്കുട്ടി പറഞ്ഞു.
06:30 PM (IST) Jan 02
കോഴിക്കോട് കൊയിലാണ്ടി തിരുവങ്ങൂരിൽ ദേശീയപാതയുടെ മതിലിടിഞ്ഞു വീണു. അപ്പ്രോച്ച് റോഡിന്റെ ഇന്റർലോക്ക് കോൺക്രീറ്റ് സ്ലാബ് ആണ് തകർന്നത്.
06:25 PM (IST) Jan 02
കേസിന് പോകാൻ ആഗ്രഹമില്ലെന്നും പൊലീസ് ലാപ്ടോപ് വാങ്ങി തന്നാൽ മതിയെന്നുമാണ് ഡിജെ അഭിരാം സുന്ദറിൻ്റെ നിലപാട്.
05:59 PM (IST) Jan 02
അഞ്ചു ദിവസം വെർച്വൽ അറസ്റ്റിലായിരുന്ന 74 കാരനെ സൈബർ പൊലിസ് രക്ഷിച്ചു.
05:47 PM (IST) Jan 02
ഇൻഡോറിലെ മലിനജല ദുരന്തത്തിൽ ഇൻഡോർ മുനിസിപ്പൽ കോർപ്പറേഷനിലെ അധികൃതർക്കെതിരെ നടപടിയുമായി മധ്യപ്രദേശ് സർക്കാർ. സംഭവത്തില്‍ രാഹുൽ ഗാന്ധി രൂക്ഷ വിമർശനവുമായി രംഗത്തെത്തി.
04:30 PM (IST) Jan 02
പെരിന്തൽമണ്ണയിലെ ദൃശ്യ കൊലക്കേസ് പ്രതി വിനീഷ് സെല്ലിൽ രക്ഷപ്പെട്ടത് 10 ദിവസത്തെ ശ്രമത്തിനൊടുവിലെന്ന് വ്യക്തം.
03:45 PM (IST) Jan 02
മലപ്പുറം പൂക്കോട്ടൂരില്‍ ചെരിപ്പ് നിര്‍മ്മാണ കമ്പനിയില്‍ തീപിടുത്തം. രാവിലെ പതിനൊന്നരയോടെയായിരുന്നു സംഭവം. ആളപായമില്ല. . ഫൂട്ട് വെല്‍ എന്ന കമ്പനിയിലാണ് തീപിടിച്ചത്
03:43 PM (IST) Jan 02
പാലക്കാട് മുൻ എം എൽ എ കൂടിയായ ഷാഫി പറമ്പിൽ എം പി തന്നെയാണ് സാധ്യതയുള്ളവരുടെ പട്ടികയിൽ ഏറ്റവും മുന്നിലുള്ളത്. മണ്ഡലത്തിലെ സ്വീകാര്യതയാണ് ഷാഫിയുടെ പേരിന് മുൻതൂക്കം നൽകുന്നത്
03:26 PM (IST) Jan 02
ശബരിമല സ്വർണക്കൊള്ള കേസിൽ ജാമ്യം തേടി എൻ വാസു സുപ്രീം കോടതിയിൽ. ജാമ്യം നിഷേധിച്ച ഹൈക്കോടതി ഉത്തരവിനെതിരെ അപ്പീൽ നൽകി.
03:23 PM (IST) Jan 02
പാലക്കാട് രാഹുൽ മാങ്കൂട്ടത്തിലിന് സീറ്റ് നൽകരുതെന്ന് താൻ പറഞ്ഞിട്ടില്ലെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് പി ജെ കുര്യൻ. സീറ്റ് നൽകരുതെന്ന പ്രസ്താവനയിൽ കുര്യനെ നേരിട്ട് രാഹുൽ അതൃപ്തി അറിയിച്ചിരുന്നു. ഇതിന് പിന്നാലെയാണ് തിരുത്ത്.
02:43 PM (IST) Jan 02
തിരുവനന്തപുരം കല്ലടിമുഖത്ത് വൃദ്ധസദനത്തിൽ ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ചു. സംഭവത്തിൽ ജീവനക്കാരായ മായ, രാജീവ് എന്നിവർക്ക് പരിക്കേറ്റു.
02:43 PM (IST) Jan 02
വടക്കാഞ്ചേരി കോഴ ആരോപണത്തിൽ മറുപടിയുമായി ഇ യു ജാഫർ. ആരോപണം തള്ളിക്കൊണ്ടാണ് ജാഫറിന്റെ പ്രതികരണം.
02:31 PM (IST) Jan 02
ചുരത്തിന് മുകളിൽ നിന്ന് താഴെ അടിവാരം വരെ വാഹനങ്ങളുടെ നീണ്ട നിരയാണ് ദൃശ്യമാകുന്നത്. ചുരം കയറിപ്പോകാൻ ശരാശരി മൂന്നര മണിക്കൂറും, താഴേക്ക് ഇറങ്ങാൻ ഒന്നര മണിക്കൂറോളം സമയവുമാണ് എടുക്കുന്നത്
02:02 PM (IST) Jan 02
പുതുവത്സര മദ്യവിൽപ്പനയിൽ കേരളം സർവകാല റെക്കോർഡ് കുറിച്ചു. ഡിസംബർ 31-ന് മാത്രം 105.78 കോടി രൂപയുടെ മദ്യമാണ് സംസ്ഥാനത്ത് വിറ്റഴിച്ചത്. കൊച്ചിയിലെ കടവന്ത്ര ഔട്ട്ലെറ്റ് ഒരു കോടിയിലധികം രൂപയുടെ വിൽപ്പന നടത്തി
01:54 PM (IST) Jan 02
എൻഎസ്എസ് ആസ്ഥാനത്ത് വെച്ചാണ് അതൃപ്തി അറിയിച്ചത്. ഇരുവരും സംസാരിക്കുന്നതിന്റെ ദൃശ്യങ്ങളും പുറത്തുവന്നിരുന്നു.
01:39 PM (IST) Jan 02
ബംഗാൾ ഉൾക്കടലിൽ ശ്രീലങ്കക്ക് സമീപത്തായാണ് ചക്രവാതചുഴി രൂപപ്പെട്ടത്. ലക്ഷദ്വീപ് മുതൽ കന്യാകുമാരി വരെയാണ് ന്യുന മർദ്ദ പാത്തി രൂപപ്പെട്ടിരിക്കുന്നത്. ഈ സാഹചര്യത്തിൽ കേരളത്തിൽ പ്രത്യേകിച്ച് മധ്യ തെക്കൻ കേരളത്തിൽ മൂടി കെട്ടിയ അന്തരീക്ഷമായിരിക്കും
12:52 PM (IST) Jan 02
കൃത്രിമ കൈ വയ്ക്കാൻ എല്ലാ സഹായവും നൽകുമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ
12:38 PM (IST) Jan 02
വെള്ളാപ്പള്ളിയുമായി തർക്കത്തിനില്ലെന്ന് പറഞ്ഞ സി പി ഐ സംസ്ഥാന സെക്രട്ടറി, തെറ്റായ വഴിക്ക് ഒരു രൂപ പോലും സി പി ഐക്കാർ വാങ്ങില്ലെന്നും കൂട്ടിച്ചേർത്തു. 'തെരഞ്ഞെടുപ്പ് ഫണ്ട് വാങ്ങിക്കാണും, അതല്ലാതെ ഒരു കാശും വാങ്ങിയിട്ടുണ്ടാകില്ല'
12:26 PM (IST) Jan 02
സംസ്ഥാനത്തെ സർക്കാർ,എയ്ഡഡ് സ്കൂളുകളിലെ നിയമനങ്ങൾക്ക് കെ ടെറ്റ് യോഗ്യത നിർബന്ധമാക്കി സർക്കാർ ഉത്തരവ്.
12:03 PM (IST) Jan 02
ശബരിമല സ്വർണക്കൊള്ള കേസിൽ എസ്ഐടിയെ സർക്കാർ സമ്മർദത്തിലാക്കുന്നുവെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ.
11:55 AM (IST) Jan 02
വടക്കാഞ്ചേരിയിലെ വോട്ടുകോഴ ആരോപണത്തില്‍ പ്രതികരിച്ച് സിപിഎം തൃശ്ശൂർ ജില്ലാ സെക്രട്ടറി കെ വി അബ്ദുൽ ഖാദർ
11:22 AM (IST) Jan 02
വടക്കൻ പറവൂരിലെ ഡോൺ ബോസ്‌കോ ആശുപത്രിയിൽ പ്രസവത്തിന് പിന്നാലെ യുവതി മരിച്ച സംഭവത്തില്‍ വിശദീകരണവുമായി ആശുപത്രി അധികൃതർ
10:56 AM (IST) Jan 02
ഭരണത്തിലിരുന്നപ്പോൾ സാമൂഹിക നീതി നടപ്പാക്കിയോ എന്ന് ചോദിച്ച വെള്ളാപ്പള്ളി നടേശൻ ആത്മപരിശോധന നടത്താൻ ലീഗിനെ വെല്ലുവിളിക്കുന്നുവെന്നും വ്യക്തമാക്കി.
10:46 AM (IST) Jan 02
ബംഗാൾ തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന സാഹചര്യത്തിൽ ഫ്ലാഗ് ഓഫ് വലിയ ആഘോഷമാക്കാനുള്ള നീക്കത്തിലാണ് ബി ജെ പി. കൊൽക്കത്തയിൽനിന്നും പുറപ്പെടുന്ന ട്രെയിനിൽ ബംഗാളി ഭക്ഷണമടക്കം വിതരണം ചെയ്യും
10:23 AM (IST) Jan 02
വടക്കാഞ്ചേരി വോട്ടുകോഴ ആരോപണത്തില്‍ പ്രതികരിച്ച് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ
06:49 AM (IST) Jan 02
149-ാമത് മന്നം ജയന്തി ഇന്ന്. ചങ്ങനാശ്ശേരി പെരുന്നയിലെ എൻഎസ്എസ് ആസ്ഥാനത്ത് വിപുലമായ ആഘോഷങ്ങളാണ് ഒരുക്കിയിരിക്കുന്നത്
06:03 AM (IST) Jan 02
ദൃശ്യ വധക്കേസ് പ്രതി വിനീഷ് കോഴിക്കോട് കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തില്‍ നിന്നും ചാടിപ്പോയിട്ട് നാലു ദിവസം പിന്നിട്ടു. ഇതുവരേയും പ്രതിയെ കണ്ടെത്താൻ പൊലീസിനായിട്ടില്ല
05:44 AM (IST) Jan 02
വിവാദങ്ങൾക്കിടെ വെള്ളാപ്പള്ളി നടേശൻ ഇന്ന് മാധ്യമങ്ങളെ കാണും. സിപിഐക്കെതിരായ ചതിയൻ ചന്തു പരാമർശത്തിൽ ബിനോയ് വിശ്വം വെള്ളാപ്പള്ളിക്കെതിരെ രൂക്ഷമായ ഭാഷയിൽ പ്രതികരിച്ചിരുന്നു
05:30 AM (IST) Jan 02
ഹരിപ്പാട് താലൂക്ക് ആശുപത്രിയിൽ ഡയാലിസിസ് ചെയ്ത രോഗികൾ മരിച്ചതിൽ അന്വേഷണം തുടരുന്നു. ഡിഎംഒയുടെ നേതൃത്വത്തിലുള്ള മെഡിക്കൽ ബോർഡ് ആശുപത്രിയിൽ പരിശോധന തുടങ്ങിയിട്ടുണ്ട്