പേരൂർക്കട വ്യാജ മോഷണക്കേസിൽ വീട്ടുജോലിക്കാരിയായ ദളിത് യുവതിയെ കുടുക്കാൻ ശ്രമിച്ച പൊലീസിനെതിരെ ഗുരുതര ആരോപണവുമായി പുനരന്വേഷണം നടത്തിയ പത്തനംതിട്ട ക്രൈംബ്രാഞ്ച് ഡിവൈഎസ്‌പി വിദ്യാധരന്റെ കണ്ടെത്തൽ. പേരൂർക്കടയിലെ വീട്ടിൽ നിന്ന് മാല മോഷണം പോയിട്ടേ ഇല്ലെന്നും ജോലിക്കാരിയായ ബിന്ദുവിനെ മോഷ്ടാവാക്കാൻ പൊലീസ് കഥ മെനഞ്ഞുവെന്നും ഡിവൈഎസ്‌പിയുടെ റിപ്പോർട്ട്. മറവി പ്രശ്നമുള്ള ഓമന ഡാനിയൽ മാല സ്വന്തം വീട്ടിലെ സോഫയ്ക്ക് താഴെ വച്ചു മറക്കുകയായിരുന്നുവെന്ന് പ്രത്യേക അന്വേഷണ സംഘം കണ്ടെത്തി.

08:19 PM (IST) Sep 09
കോളേജിലെ പരിപാടിക്കായി സാധനങ്ങൾ വാങ്ങാൻ മുണ്ടക്കയത്തേക്ക് പോകുന്നതിനിടെയായിരുന്നു അപകടം.
07:57 PM (IST) Sep 09
07:55 PM (IST) Sep 09
വിധവകളേയും നിരാലംബരായ സ്ത്രീകളേയും ഫോണിലൂടെ പരിചയപ്പെട്ട് വിവാഹ വാഗ്ദാനം നൽകി ലൈംഗികമായി പീഡിപ്പിക്കുകയും അവരുടെ സ്വർണ്ണവും പണവും കവരുന്നതുമാണ് മണവാളന്‍റെ രീതി.
06:33 PM (IST) Sep 09
നേപ്പാളിൽ പ്രക്ഷോഭം രൂക്ഷമായി തുടരുന്നു. ജെൻ സി' പ്രക്ഷോഭകാരികൾ മുന്‍ പ്രധാനമന്ത്രിയുടെ വീടിന് തീയിട്ടു. വീടിനുള്ളിലുണ്ടായിരുന്ന ഭാര്യ വെന്തുമരിച്ചു
06:10 PM (IST) Sep 09
പൗഡിക്കോണത്ത് വീടിന് മുന്നിലെ മദ്യപാനവും ബഹളവും ചോദ്യം ചെയ്തതിന് ഗൃഹനാഥനടക്കം നാലുപേരെ സംഘം കുത്തിപ്പരിക്കേൽപ്പിച്ചു.
05:35 PM (IST) Sep 09
നേപ്പാളിനെ പിടിച്ചുലച്ച് 'ജെന്‍സി' പ്രക്ഷോഭം വ്യാപിക്കുന്നു. പ്രക്ഷോഭം ശക്തമായി തുടരുന്നതിനിടെ പ്രധാനമന്ത്രിയുടെ രാജിക്ക് പിന്നാലെ നേപ്പാള്‍ പ്രസിഡന്‍റും രാജിവെച്ചു. പാര്‍ലമെന്‍റ് മന്ദിരത്തിന് പുറമെ പ്രക്ഷോഭകാരികള്‍ സുപ്രീം കോടതിക്കും തീയിട്ടു
05:29 PM (IST) Sep 09
മുൻപൊലീസ് ഡ്രൈവർ സുഹൈറിനെ പ്രതിയാക്കണമെന്ന് ആവശ്യപ്പെട്ട് മർദനത്തിനിരയായ യൂത്ത് കോൺഗ്രസ് നേതാവ് വി എസ് സുജിത്ത് ഹർജി നൽകി. കുന്നംകുളം മജിസ്ട്രേറ്റ് കോടതിയിലാണ് ഹർജി നൽകിയിരിക്കുന്നത്.
05:11 PM (IST) Sep 09
ഓണക്കാലത്ത് സഹകരണ മേഖലയിൽ 312 കോടി രൂപയുടെ വിൽപ്പന. കൺസ്യൂമർഫെഡിന്റെ ഓണച്ചന്തകളിലൂടെ 187 കോടി രൂപയുടെയും സൂപ്പർമാർക്കറ്റുകളിലൂടെ 125 കോടി രൂപയുടെയും വിൽപ്പനയാണ് നടന്നത്.
05:00 PM (IST) Sep 09
കണ്ണൂരില്‍ എസ് ആകൃതിയിലുള്ള കത്തികൊണ്ട് കേക്ക് മുറിച്ച് ആർഎസ്എസ് പ്രവർത്തകർ. കേസെടുത്ത് പൊലീസ്.
04:41 PM (IST) Sep 09
കഴിഞ്ഞ വര്‍ഷം ഏപ്രിലിൽ പാനൂര്‍ മുളിയതോടിന് സമീപം വീടിന്‍റെ ടെറസിൽ ബോംബ് നിര്‍മിക്കുന്നതിനിടെയുണ്ടായ സ്ഫോടന കേസിൽ പ്രതിയായ അമൽ ബാബുവിനെയാണ് സിപിഎം കുന്നോത്ത് പറമ്പ് ബ്രാഞ്ച് സെക്രട്ടറിയായി തെരഞ്ഞെടുത്തത്. സ്ഫോടനത്തിൽ ഒരാള്‍ മരിച്ചിരുന്നു
04:28 PM (IST) Sep 09
ആയിരത്തിലധികം കലാകാരൻമാർ അണിനിരക്കുന്ന 60ഓളം നിശ്ചലദൃശ്യങ്ങളാണ് സമാപന ഘോഷയാത്രയിൽ അണിനിരക്കുന്നത്. കേരള ഗവർണർ രാജേന്ദ്ര വിശ്വനാഥ് ആർലേക്കർ സമാപന ഘോഷയാത്ര ഫ്ലാഗ് ഓഫ് ചെയ്തു.
04:27 PM (IST) Sep 09
ശബരിമലയിലെ ദ്വാരപാലക ശില്പങ്ങളിലെ സ്വർണ്ണപ്പാളികൾ കോടതി അനുമതിയില്ലാതെ ഇളക്കിയെന്ന സ്പെഷ്യൽ കമ്മീഷണറുടെ റിപ്പോർട്ടിനെ തുടർന്ന് ദേവസ്വം ബോർഡ് വിശദീകരണവുമായി രംഗത്തെത്തി.
03:44 PM (IST) Sep 09
പുതിയ അധ്യയന വർഷത്തേക്ക് സ്‌കൂൾ കാന്റീനുകൾ പ്രവർത്തിപ്പിക്കാൻ 20 കമ്പനികൾക്ക് PAFN അംഗീകാരം നൽകി. വിദ്യാർത്ഥികളുടെ ആരോഗ്യം മെച്ചപ്പെടുത്താനും പോഷകാഹാരം ഉറപ്പാക്കാനുമാണ് പുതിയ മാർഗ്ഗനിർദ്ദേശങ്ങൾ.
03:41 PM (IST) Sep 09
ഇന്ത്യക്കാർ സുരക്ഷിത സ്ഥാനങ്ങളിൽ തുടരണമെന്ന് ജയ്ശങ്കർ
03:08 PM (IST) Sep 09
നേപ്പാളിൽ ജെൻസി പ്രക്ഷോഭം അതിരൂക്ഷമാകുന്ന സാഹചര്യത്തിൽ പാർലമെന്റ് മന്ദിരത്തിന് തീയിട്ട് പ്രക്ഷോഭകാരികൾ. സമൂഹമാധ്യമ നിരോധനം പിൻവലിച്ചിട്ടും പ്രക്ഷോഭം ആളിപ്പടരുകയാണ്.
02:26 PM (IST) Sep 09
കെപി ശര്‍മ ഒലിയുടെ ഔദ്യോഗിക വസതി പ്രക്ഷോഭകർ കത്തിച്ചിരുന്നു
02:23 PM (IST) Sep 09
ചരിത്രപ്രസിദ്ധമായ ആറന്മുള ഉത്രട്ടാതി ജലമേളയ്ക്ക് തുടക്കമായി. 51 പളളിയോടങ്ങള്‍ ഘോഷയാത്രയുടെ ഭാഗമാകും.
02:19 PM (IST) Sep 09
മാത്തൂർ സ്വദേശികളായ രണ്ട് യുവതികളാണ് പൊലീസ് സ്റ്റേഷന് മുന്നിൽ പ്രതിഷേധിക്കുന്നത്
02:05 PM (IST) Sep 09
അഞ്ജന സഞ്ചരിച്ച സ്കൂട്ടറിൽ സ്കൂൾ ബസ് തട്ടിയായിരുന്നു അപകടം. അപകടത്തെ തുടർന്ന് സ്കൂട്ടർ ഭാഗികമായി കത്തി നശിച്ചു.
02:04 PM (IST) Sep 09
പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചെന്ന പരാതിയിൽ കണ്ണൂര്‍ പുന്നാട് സ്വദേശി പിപി ഷാനിഫിനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. യാത്രക്കിടെ വഴിതെറ്റിയ പെണ്‍കുട്ടിയെ വീട്ടിലാക്കാമെന്ന് പറഞ്ഞ് കൂട്ടിക്കൊണ്ടുപോവുകയായിരുന്നു
01:58 PM (IST) Sep 09
വിനിമയം തുടങ്ങിയപ്പോൾ തന്നെ രൂപക്ക് മുന്നേറ്റം ദൃശ്യമായി. 28 പൈസയാണ് ഇന്ന് വിനിമയം തുടങ്ങിയപ്പോൾ തന്നെ കൂടിയത്. നിലവിൽ ഒരു ഡോളറിന് 87 രുപ 98 പൈസ എന്ന നിലയില്‍ വിനിമയം നടക്കുന്നു
01:28 PM (IST) Sep 09
ഗവർണർ ശത്രുത മനോഭാവത്തിൽ അല്ല പ്രവർത്തിക്കേണ്ടതെന്നും പാസാക്കുന്ന ബില്ലുകളെ കുറിച്ച് ഗവർണർക്ക് കൃത്യമായ ധാരണയുണ്ടെന്നും കേരളം വ്യക്തമാക്കി.
01:14 PM (IST) Sep 09
സാമൂഹിക മാധ്യമ നിരോധനത്തിനെതിരെ നേപ്പാളിൽ നടക്കുന്ന പ്രക്ഷോഭത്തെ തുടര്‍ന്ന് കാഠ്മണ്ഡുവിൽ മലയാളി വിനോദ സഞ്ചാരികള്‍ കുടുങ്ങി. കോഴിക്കോടുനിന്നും പോയ 40ഓളം വിനോദ സഞ്ചാരികളാണ് നേപ്പാളിൽ കുടുങ്ങിയത്.
12:59 PM (IST) Sep 09
ഇന്നലെ രാത്രി കുളു ജില്ലയിലെ നിർമണ്ട് മേഖലയിലാണ് മേഘവിസ്ഫോടനം ഉണ്ടായത്
12:58 PM (IST) Sep 09
അടുത്ത വർഷം ജനുവരി 1 മുതൽ 283 ഷോപ്പുകളിലും ഇത് ആരംഭിക്കുമെന്നും ബെവ്കോ എംഡി അറിയിച്ചു. എല്ലാതരം പ്ലാസ്റ്റിക് മദ്യകുപ്പികളും തിരികെ സ്വീകരിക്കാനാണ് തീരുമാനം.
12:53 PM (IST) Sep 09
പരാതിക്കാരിയായ നടി മാഫിയയുടെ നിയന്ത്രണത്തിലാണെന്നും മാനേജര്‍ ആണ് നടിയെ നിയന്ത്രിക്കുന്നതെന്നും സംവിധായകൻ സനൽകുമാര്‍ ശശിധരൻ. പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസിൽ കോടതി ജാമ്യം അനുവദിച്ചതിന് പിന്നാലെയായിരുന്നു സനൽകുമാര്‍ ശശിധരന്‍റെ പ്രതികരണം.
12:08 PM (IST) Sep 09
സെൻട്രൽ അഡ്മിനിസ്ട്രേറ്റീവ് ട്രിബ്യൂണലിന്റേതാണ് നടപടി
12:07 PM (IST) Sep 09
സ്കൂട്ടറിന് മുന്നിലേക്ക് കാട്ടുപന്നി ചാടിയുണ്ടായ അപകടത്തിൽ തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ യുവാവ് മരിച്ചു
11:58 AM (IST) Sep 09
ബലാത്സംഗ കേസിൽ റാപ്പര്‍ വേടൻ ചോദ്യം ചെയ്യലിന് ഹാജരായി. തൃക്കാക്കര പൊലീസ് സ്റ്റേഷനിൽ വേടനെ ചോദ്യം ചെയ്യുന്നത് തുടരുകയാണ്. പൊലീസുമായി സഹകരിക്കുമെന്നും കൂടുതൽ ഒന്നും ഇപ്പോള്‍ പറയാനാകില്ലെന്നും വേടൻ പ്രതികരിച്ചു
11:49 AM (IST) Sep 09
സ്ഥലത്ത് അടർന്നുവീണ പുലിയുടെ നഖവും മറ്റും വനം വകുപ്പ് ഉദ്യോഗസ്ഥർക്ക് കൈമാറി
11:43 AM (IST) Sep 09
എംഡിഎംഎയുമായി യുവ ഡോക്ടറെയാണ് ഡാൻസാഫ് സംഘം പിടികൂടിയത്
11:28 AM (IST) Sep 09
ശബരിമലയിലെ ദ്വാരപാലക ശിൽപ്പത്തിലെ സ്വര്‍ണപ്പാളി ഹൈക്കോടതി അനുമതിയില്ലാതെ ഇളക്കി മാറ്റി അറ്റകുറ്റപ്പണിക്കായി ചെന്നൈയിലേക്ക് കൊണ്ടുപോയി. നടന്നത് ഗുരുതരവീഴ്ചയാണെന്ന് ചൂണ്ടികാണിച്ച് സ്പെഷ്യൽ കമ്മീഷണര്‍ ഹൈകോടതിയിൽ റിപ്പോര്‍ട്ട് നൽകി
11:23 AM (IST) Sep 09
കഴിഞ്ഞ വർഷം 842.07കോടിയുടെ മദ്യമാണ് ഓണക്കാലത്ത് വിറ്റത്
10:43 AM (IST) Sep 09
നടിയുടെ പരാതിയിൽ അറസ്റ്റിലായ സംവിധായകൻ സനൽകുമാര്‍ ശശിധരന് കോടതി ജാമ്യം അനുവദിച്ചു. അറസ്റ്റ് രേഖപ്പെടുത്തിയശേഷം പൊലീസ് മജിസ്ട്രേറ്റിന്‍റെ വീട്ടിൽ ഹാജരാക്കുകയായിരുന്നു.
10:41 AM (IST) Sep 09
ഉപരാഷ്ട്രപതി തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പ്രതികരണവുമായി കേന്ദ്ര മന്ത്രി സുരേഷ് ഗോപി. രാജ്യത്തിന് ഏറ്റവും മികച്ച ഉപരാഷ്ട്രപതിയെ ലഭിക്കുമെന്നും ഉപരാഷ്ട്രപതിയാവാൻ സിപി രാധാകൃഷ്ണൻ ഏറ്റവും യോഗ്യനാണെന്നും സുരേഷ് ഗോപി പറഞ്ഞു. അതേസമയം, ഇന്ത്യ സഖ്യത്തിൻ്റെ വോട്ടും സിപി രാധാകൃഷ്ണന് ലഭിക്കുമെന്നാണ് ബിജെപി എംപിമാർ പ്രതികരിക്കുന്നത്. എന്നാൽ ഭൂരിപക്ഷ സംഖ്യ ഇന്ത്യ സഖ്യത്തിന് അനുകൂലമെന്ന് അഖിലേഷ് യാദവും പ്രതികരിച്ചു.
10:19 AM (IST) Sep 09
ഉപരാഷ്ട്രപതി തെരഞ്ഞെടുപ്പിൽ പ്രധാനമന്ത്രി നരേന്ദ്രമോദി വോട്ടു രേഖപ്പെടുത്തി
09:53 AM (IST) Sep 09
രൂക്ഷമായ വിമർശനം ഉന്നയിച്ച് യോഗേഷ് ഗുപ്ത റവാഡ ചന്ദ്രശേഖറിന് കത്ത് നൽകി
09:09 AM (IST) Sep 09
കുണ്ടറ പൊലീസിൻ്റെ ക്രൂര മർദ്ദനമാണ് മകൻ്റെ മരണത്തിന് കാരണമെന്ന് മരിച്ച തോംസൻ്റെ അമ്മ
08:52 AM (IST) Sep 09
രാജ്യത്ത് ഇതുവരെ നടന്ന ഉപരാഷ്ട്രപതി തെരഞ്ഞെടുപ്പുകളുടെ ചരിത്രവും, വോട്ടെടുപ്പിന്റെയും വോട്ടെണ്ണലിന്റെയും നടപടികൾ എങ്ങനെയെന്നും അറിയാം
08:48 AM (IST) Sep 09
അരീക്കോട് കാരിപ്പറമ്പിൽ ഇന്നലെ രാത്രിയാണ് ആണ് സംഭവം