അരീക്കോട് കാരിപ്പറമ്പിൽ ഇന്നലെ രാത്രിയാണ് ആണ് സംഭവം
മലപ്പുറം: മലപ്പുറത്ത് മിണ്ടാപ്രാണികളോട് കൊടും ക്രൂരത. തൊഴുത്തിൽ കെട്ടിയിട്ടിരുന്ന പശുക്കളെ കുത്തിപ്പരിക്കേൽപ്പിച്ചയാൾ പിടിയിൽ. അരീക്കോട് സ്വദേശി നിഹാസിനെ ആണ് അരീക്കോട് പൊലീസ് കസ്റ്റഡിയിലെടുത്തത്. നാല് പശുക്കളെയാണ് കുത്തിപ്പരിക്കേൽപ്പിച്ചത്. അരീക്കോട് കാരിപ്പറമ്പിൽ ഇന്നലെ രാത്രിയാണ് ആണ് സംഭവം. സംഭവത്തിൽ രണ്ട് പശുക്കൾ ചത്തു. മറ്റുള്ളവയ്ക്ക് പരിക്കേൽക്കുകയും ചെയ്തു. കാലി കച്ചവടക്കാരൻ ഹിതാഷിന്റെ പശുക്കൾ ആണ് ചത്തത്. കഴിഞ്ഞ ദിവസം നിഹാസ് ഒരു പശുവിനെ ഹിതാഷിന് വിറ്റിരുന്നു. പണം നൽകുന്നതുമായി ബന്ധപ്പെട്ട് ഇരുവർക്കും ഇടയിൽ തർക്കം ഉണ്ടായിരുന്നു. തുടർന്നുണ്ടായ വ്യക്തി വൈര്യാഗമാണ് കുത്തിപ്പരിക്കേൽപ്പിക്കുന്നതിന് പിന്നിലുള്ള പ്രകോപനത്തിന് കാരണമെന്ന് പൊലീസ് അറിയിച്ചു.

