കണ്ണൂരില്‍ എസ് ആകൃതിയിലുള്ള കത്തികൊണ്ട് കേക്ക് മുറിച്ച് ആർഎസ്എസ് പ്രവർത്തകർ. കേസെടുത്ത് പൊലീസ്.
കണ്ണൂർ: എസ്ഡിപിഐ പ്രവർത്തകൻ കൊല്ലപ്പെട്ടതിന്റെ വാർഷിക ദിവസം എസ് ആകൃതിയിലുള്ള കത്തികൊണ്ട് കേക്ക് മുറിച്ച് ആർഎസ്എസ് പ്രവർത്തകർ. കണ്ണൂർ കണ്ണവത്താണ് സംഭവം നടന്നത്. അഭിമാനം കണ്ണവം സ്വയം സേവകർ എന്നെഴുതിയ കേക്കാണ് എസ് ആകൃതിയിലുള്ള കത്തി ഉപയോഗിച്ച് മുറിച്ചത്. സംഭവത്തിന്റെ റീല്‍സ് ചിത്രീകരിച്ച് ആർഎസ്എസ് പ്രവർത്തകർ സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിക്കുകയും ചെയ്തു. സംഭവത്തിൽ കണ്ണവം പൊലീസ് കേസെടുത്തു.

