കോളേജിലെ പരിപാടിക്കായി സാധനങ്ങൾ വാങ്ങാൻ മുണ്ടക്കയത്തേക്ക് പോകുന്നതിനിടെയായിരുന്നു അപകടം.

ഇടുക്കി: ഇടുക്കി കുട്ടിക്കാനത്ത് ബൈക്ക് അപകടത്തിൽ കോളേജ് വിദ്യാർഥി മരിച്ചു. കുട്ടിക്കാനം മരിയൻ കോളജിലെ വിദ്യാർഥി ഡോൺ സാജനാണ് മരിച്ചത്. ഡോൺ സഞ്ചരിച്ചിരുന്ന ബൈക്ക് നിയന്ത്രണം വിട്ട് മറിയുകയായിരുന്നു. കോളേജിലെ പരിപാടിക്കായി സാധനങ്ങൾ വാങ്ങാൻ മുണ്ടക്കയത്തേക്ക് പോകുന്നതിനിടെയായിരുന്നു അപകടം. ഇടുക്കി അണക്കര സ്വദേശിയാണ് ഡോൺ. തൊട്ടുപുറകെയെത്തിയവർ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ഡോണിൻ്റെ ജീവൻ രക്ഷിക്കാനായില്ല.

Asianet News Live | Malayalam News Live | Kerala News Live | Breaking News Live | HD Live Streaming