ഖത്തറിലെ ഇസ്രയേൽ ആക്രമണത്തിൽ അഞ്ച് നേതാക്കൾ കൊല്ലപ്പെട്ടെന്ന് ഹമാസ് സ്ഥിരീകരിച്ചു. അതേസമയം, ഉന്നത നേതാക്കൾ കൊല്ലപ്പെട്ടിട്ടില്ലെന്നാണ് ഹമാസ് വ്യക്തമാക്കിയത്. ആക്രമണം മുൻകൂട്ടി അറിയിച്ചെന്ന യുഎസ് വാദം ഖത്തർ തള്ളി. ഇതിനിടെ, ഖത്തര്‍ അമീറിനെ അമേരിക്കൻ പ്രസിഡന്‍റ് ഡോണള്‍ഡ് ട്രംപ് ഫോണിൽ വിളിച്ച് മധ്യസ്ഥശ്രമം തുടരണമെന്ന് ആവശ്യപ്പെട്ടു. അതിനിടെ യുഎൻ രക്ഷാസമിതി യോഗം ഇന്ന് ചേരും.

10:59 PM (IST) Sep 10
കോഴിക്കോട് പേരാമ്പ്രയിൽ ബീഹാർ സ്വദേശിയായ 17 വയസുകാരിയെ കാണാതായെന്ന് പരാതി
09:40 PM (IST) Sep 10
നേപ്പാളിലേക്ക് കൂടുതൽ വിമാനങ്ങൾ സർവീസ് നടത്താൻ ഏർപ്പാടാക്കിയെന്ന് കേന്ദ്ര വ്യോമയാന മന്ത്രി
08:26 PM (IST) Sep 10
സംസ്ഥാനത്ത് ഒരാൾക്ക് കൂടി അമീബിക് മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ചു. രാമനാട്ടുകര സ്വദേശിയായ 30 വയസുകാരിക്കാണ് രോഗം സ്ഥിരീകരിച്ചത്
08:09 PM (IST) Sep 10
ആറു വര്‍ഷം മുമ്പ് കാണാതായ കോഴിക്കോട് ചുങ്കം സ്വദേശി കെടി വിജിലിന്റെ ശരീരാവശിഷ്ടത്തിന് വേണ്ടിയുള്ള അഞ്ചാം ദിവസത്തെ തെരച്ചിലിലാണ് ഇയാളുടേതെന്ന് കരുതുന്ന ഷൂ കണ്ടെത്തിയത്.
07:45 PM (IST) Sep 10
നേപ്പാളിലെ ജെൻ സി പ്രക്ഷോഭത്തിലെ ആശങ്ക പങ്കുവച്ച് പ്രധാനമന്ത്രിയും മുഖ്യമന്ത്രിയും രംഗത്തെത്തിയതും എസ്ഐആർ രാജ്യവ്യാപകമാക്കുന്ന തീരുമാനവും രാഹുൽ മാങ്കൂട്ടത്തിലിനെതിരായ ആരോപണങ്ങളിൽ നടിയുടെ നിലപാടുമൊക്കെയാണ് ഇന്നത്തെ വാർത്തകൾ… ഒറ്റനോട്ടത്തിൽ അറിയാം
07:42 PM (IST) Sep 10
സംസ്ഥാനത്ത് പാർട്ടി ബ്രാഞ്ച് കമ്മിറ്റികളുടെ എണ്ണം കുറഞ്ഞുവരുന്നതായും പാർട്ടി അംഗങ്ങളുടെ എണ്ണത്തില്‍ കുറവുണ്ടായതായും സിപിഐ സമ്മേളന റിപ്പോര്‍ട്ട്
06:08 PM (IST) Sep 10
യുഎഇ അന്താരാഷ്ട്ര സഹകരണ സഹമന്ത്രി റീം അൽ ഷാഷ്മിയുമായി വിദേശകാര്യ സെക്രട്ടറി വിക്രം മിസ്രി കൂടിക്കാഴ്ച നടത്തി. ഇസ്രയേൽ ഖത്തറിൽ നടത്തിയ ആക്രമണം അടക്കം വിഷയങ്ങൾ കൂടിക്കാഴ്ചയിൽ ചർച്ചയായി.
05:49 PM (IST) Sep 10
നേപ്പാളിലെ മലയാളി ടൂറിസ്റ്റുകളുടെ സുരക്ഷ ഉറപ്പാക്കണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയൻ കേന്ദ്ര വിദേശകാര്യമന്ത്രി എസ് ജയശങ്കറിന് കത്തയച്ചു
05:37 PM (IST) Sep 10
നേപ്പാളിലെ മലയാളി ടൂറിസ്റ്റുകളുടെ സുരക്ഷ ഉറപ്പാക്കണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയൻ കേന്ദ്ര വിദേശകാര്യമന്ത്രി എസ് ജയശങ്കറിന് കത്തയച്ചു
05:17 PM (IST) Sep 10
സമസ്തയുടെ നയത്തിന് വിരുദ്ധമായി ഡോ. ബഹാവുദ്ദീൻ നദ്‌വി ഒന്നും സംസാരിച്ചിട്ടില്ലെന്ന് നാസർ ഫൈസി കൂടത്തായി
05:03 PM (IST) Sep 10
നടി റിനി ആൻ ജോർജ് യുവനേതാവിനെതിരായ ആരോപണത്തിൽ നിയമനടപടികളില്ലെന്ന് വ്യക്തമാക്കി. സാധാരണ സ്ത്രീകൾ നേരിടുന്ന പ്രശ്നങ്ങൾ ഉയർത്തിക്കാട്ടുകയാണ് ലക്ഷ്യമെന്നും പോരാട്ടം തുടരുമെന്നും അവർ പറഞ്ഞു
04:59 PM (IST) Sep 10
മെഡിക്കൽ കോളേജിലെ മൈക്രോബയോളജി ലാബിൽ നടത്തിയ പരിശോധന ഫലം പോസിറ്റീവ് എന്ന് കണ്ടെത്തി. വിദഗ്ധ പരിശോധനയ്ക്കായി സ്രവം തിരുവനന്തപുരത്തെക്ക് അയച്ചിരിക്കുകയാണ്.
04:54 PM (IST) Sep 10
കേസുമായി ബന്ധപ്പെട്ട് എന്തെങ്കിലും പറയാനുണ്ടോ എന്ന ചോദ്യത്തിന് കോടതിയുടെ പരിഗണനയിലുള്ള കേസായതിനാൽ ഇപ്പോൾ ഒന്നും പറയുന്നില്ല, എല്ലാം പറയാം എന്നായിരുന്നു വേടന്റെ മറുപടി. കോടതി നടപടികളുമായി സഹകരിക്കുമെന്നും വേടൻ പറഞ്ഞു.
04:51 PM (IST) Sep 10
രാഹുൽ മാങ്കൂട്ടത്തിനെതിരായ യുവനടിയുടെ മൊഴിയില്‍ ക്രൈംബ്രാഞ്ച് നിയമോപദേശം തേടും
04:33 PM (IST) Sep 10
സർക്കാർ നയങ്ങളിൽ വിമർശനവുമായി സിപിഐ. സിപിഐ സംസ്ഥാന സമ്മേളനത്തിലാണ് സര്‍ക്കാരിനെതിരെ കടുത്ത വിമര്‍ശനം ഉയര്‍ന്നിരിക്കുന്നത്
03:36 PM (IST) Sep 10
ഓഫീസ് അറ്റൻഡർ വിഷ്ണു എസ് ആറിനെയാണ് റവന്യു വകുപ്പ് അണ്ടർ സെക്രട്ടറി സസ്പെൻഡ് ചെയ്തത്
03:12 PM (IST) Sep 10
പ്രസ്താവനയിൽ വിശദീകരണം നൽക്കേണ്ടത് നദ്‌വിയാണ്. അദ്ദേഹത്തിന്റെ പ്രസ്താവനയെ കുറിച്ച് അദ്ദേഹത്തോട് ചോദിക്കണം. ജനപ്രതിനിധികളുടെ സ്വകാര്യതയിലേക്ക് കടക്കുന്ന പ്രസ്താവന സമസ്ത നടത്താറില്ലെന്നും നേതൃത്വം
03:09 PM (IST) Sep 10
ജീവൻ സംരക്ഷിക്കേണ്ട പൊലീസ് കൊലയാളികൾ ആയി മാറിയെന്നു കെപിസിസി അധ്യക്ഷൻ
02:57 PM (IST) Sep 10
02:32 PM (IST) Sep 10
സൗദിയിൽ നിന്ന് വിസിറ്റ് വിസയിൽ ബഹ്റൈനിലേക്ക് പോയ മലയാളി കുഴഞ്ഞ് വീണ് മരിച്ചു
02:30 PM (IST) Sep 10
ഉത്തർപ്രദേശിലെ സിദ്ധാർത്ഥ് നഗർ അതിർത്തിയിലൂടെ ഇന്ത്യയിലെ കടക്കാൻ ആയിരുന്നു ജയിൽ ചാടിയവരുടെ ശ്രമം.
01:43 PM (IST) Sep 10
കണ്ണൂർ കൊട്ടിയൂർ സ്വദേശി അളകനന്ദക്കാണ് ഇടുക്കി അടിമാലിയിലെ സുമനസ്സുകൾ ചേർന്ന് വീട് വച്ച് കൊടുത്തത്. ഗുരുതര പൊളളലേറ്റ് അടിമാലിയിൽ ചികിത്സക്കെത്തിയെ പെൺകുട്ടിക്കാണ് അടിമാലിക്കാർ സംരക്ഷണമൊരുക്കിയത്.
01:41 PM (IST) Sep 10
സിപിഐ യുട്യൂബ് ചാനലായ 'കനൽ' സമ്മേളനത്തിൽ ഉദ്ഘാടനം ചെയ്തു
01:20 PM (IST) Sep 10
സംസ്ഥാനത്ത് യൂണിഫോം ധരിച്ച ഉദ്യോഗസ്ഥര്‍ക്കെതിരെ ജനങ്ങള്‍ അണി നിരക്കണമെന്നാണ് കത്തിലെ ആഹ്വാനം. ഇന്ന് രാവിലെയാണ് കത്ത് ലഭിച്ചത്.
01:19 PM (IST) Sep 10
കൊച്ചിയിൽ ഓൺലൈൻ ഭക്ഷണ വിതരണക്കാരനായ റെനീഷിന് പൊലീസ് മർദ്ദനമേറ്റു. ജോലിക്കിടെ വിശ്രമിക്കുമ്പോൾ അന്നത്തെ ടൗൺ സിഐ പ്രതാപചന്ദ്രൻ അകാരണമായി ലാത്തി കൊണ്ട് അടിച്ചതായി റെനീഷ് പറയുന്നു.
12:45 PM (IST) Sep 10
മുൻകൂർ ജാമ്യം ഹൈക്കോടതി അനുവദിച്ചതിനാൽ അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം വേടനെ വിട്ടയയ്ക്കും.
12:43 PM (IST) Sep 10
മറിയക്കുട്ടിക്ക് വിലക്ക് ഏർപ്പെടുത്തിയിട്ടില്ലെന്ന് റേഷൻ കട ഉടമ
12:42 PM (IST) Sep 10
മൂന്നാഴ്ച കൂടി കേന്ദ്രസർക്കാർ സമയം ചോദിച്ചിരിക്കുകയാണ്. ഏത് മന്ത്രാലയമാണ് തീരുമാനമെടുക്കേണ്ടത് എന്നതില്‍ ആശയക്കുഴപ്പമെന്നാണ് വിഷയത്തിൽ കേന്ദ്രത്തിന്റെ മറുപടി.
12:10 PM (IST) Sep 10
നേരത്തെ എഐസിസി ജനറൽ സെക്രട്ടറി കെസി വേണുഗോപാൽ സുജിത്തിന് സ്വർണ മോതിരം സമ്മാനിച്ചിരുന്നു
12:01 PM (IST) Sep 10
11:38 AM (IST) Sep 10
മുൻകൂർ ജാമ്യം ഹൈക്കോടതി അനുവദിച്ചതിനാൽ അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം വേടനെ വിട്ടയയ്ക്കും
11:01 AM (IST) Sep 10
പാകിസ്ഥാനിലെ ബഹാവൽപൂരിൽ ഉപയോഗിക്കുന്ന ഒരു ഇന്ത്യൻ സിം കാർഡുമായി ബന്ധപ്പെട്ട് നടത്തിയ അന്വേഷണത്തിൽ പാകിസ്ഥാന് വേണ്ടി ചാരവൃത്തി നടത്തുന്ന സംഘത്തെ കണ്ടെത്തി. ഐഎസ്ഐയുടെ നിർദ്ദേശപ്രകാരം പ്രവർത്തിക്കുന്ന നേപ്പാൾ പൗരനെ ദില്ലി പോലീസ് അറസ്റ്റ് ചെയ്തു.
10:20 AM (IST) Sep 10
തൃശൂര്‍ കേച്ചേരിയിൽ കെഎസ്ആര്‍ടിസി ബസ് കണ്ടക്ടറെ സ്വകാര്യ ബസ് ജീവനക്കാരൻ നടുറോഡിൽ വെച്ച് മര്‍ദിച്ചു. ട്രാഫിക് ബ്ലോക്കിനിടെയുണ്ടായ തര്‍ക്കത്തിനിടെയാണ് മര്‍ദനം. പരിക്കേറ്റ കണ്ടക്ടര്‍ രാജേഷ്‍കുമാര്‍ തൃശൂര്‍ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്
09:35 AM (IST) Sep 10
രാഹുൽ മാങ്കൂട്ടത്തിലിനെതിരെ നിയമനടപടിയുമായി പോകാൻ താൽപര്യമില്ലെന്ന് ആരോപണം ഉന്നയിച്ച് രണ്ട് സ്ത്രീകൾ. രാഹുൽ മാങ്കൂട്ടത്തിൽ നിന്നും മോശം അനുഭവം ഉണ്ടായെന്ന് വെളിപ്പെടുത്തിയ കൊച്ചിയിലെ യുവ നടിയിൽ നിന്നും ക്രൈം ബ്രാഞ്ച് മൊഴിയെടുത്തു
09:10 AM (IST) Sep 10
ടിടിഇ ടിക്കറ്റും രേഖകളും ആവശ്യപ്പെട്ടതിന് പിന്നാലെ ശീതളപാനീയ കച്ചവടക്കാരൻ ട്രെയിനിൽ നിന്ന് എടുത്തുചാടി. ഗുരുതരമായി പരിക്കേറ്റ താനൂര്‍ പാണ്ടിമുറ്റം സ്വദേശി അഷ്ക്കറിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു
09:05 AM (IST) Sep 10
ഖത്തറിന്റെ തലസ്ഥാനമായ ദോഹയിൽ ഹമാസിന്റെ മുതിർന്ന നേതാക്കളെ ലക്ഷ്യമിട്ട് ഇസ്രായേൽ നടത്തിയ വ്യോമാക്രമണം മുഴുവൻ മിഡിൽ ഈസ്റ്റിനുമുള്ള സന്ദേശമാണെന്ന് ഇസ്രയേൽ നെസെറ്റ് സ്പീക്കർ അമീർ ഓഹാന.
07:52 AM (IST) Sep 10
07:29 AM (IST) Sep 10
ഉപരാഷ്ട്രപതി തെരഞ്ഞെടുപ്പിൽ മഹാരാഷ്ട്രയിൽ നിന്ന് അടക്കം ഇന്ത്യാ സഖ്യത്തിൽ നിന്ന് വോട്ടുചോര്‍ന്നുവെന്ന വിലയിരുത്തലുമായി കോണ്‍ഗ്രസ്. ആം ആദ്മി പാര്‍ട്ടിയിലെ ചില എംപിമാര്‍ കൂറുമാറിയെന്നും കോണ്‍ഗ്രസ് ഉന്നത വൃത്തങ്ങള്‍ വ്യക്തമാക്കുന്നു
06:49 AM (IST) Sep 10
തിരുവനന്തപുരം പേരൂര്‍ക്കടയിലെ ബിന്ദുവിനെതിരായ കള്ളക്കേസിൽ ഉദ്യോഗസ്ഥര്‍ക്കും വീട്ടുടമസ്ഥയ്ക്കുമെതിരെ നടപടി വേണമെന്ന പ്രത്യേക അന്വേഷണ സംഘത്തിന്‍റെ റിപ്പോര്‍ട്ട് മനുഷ്യാവകാശ കമ്മീഷൻ നാളെ പരിഗണിക്കും
06:26 AM (IST) Sep 10
നേപ്പാളിൽ 'ജെൻസി' പ്രക്ഷോഭം രൂക്ഷമായി തുടരുന്നതിനിടെ സമാധാന ശ്രമങ്ങളോട് സഹകരിക്കണമെന്ന ആഹ്വാനവുമായി സൈന്യം രംഗത്തെത്തി. ചര്‍ച്ചകള്‍ക്ക് രാഷ്ട്രീയ നേതൃത്വവും പ്രക്ഷോഭകാരികളും തയ്യാറാകണമെന്നും സൈന്യം.