സർക്കാർ നയങ്ങളിൽ വിമർശനവുമായി സിപിഐ. സിപിഐ സംസ്ഥാന സമ്മേളനത്തിലാണ് സര്‍ക്കാരിനെതിരെ കടുത്ത വിമര്‍ശനം ഉയര്‍ന്നിരിക്കുന്നത്
തിരുവനന്തപുരം: സർക്കാർ നയങ്ങളിൽ വിമർശനവുമായി സിപിഐ. സിപിഐ സംസ്ഥാന സമ്മേളനത്തിലാണ് സര്‍ക്കാരിനെതിരെ കടുത്ത വിമര്‍ശനം ഉയര്‍ന്നിരിക്കുന്നത്. മദ്യനയത്തിൽ നിലവിലെ നിലപാട് തെറ്റാണെന്നും സർക്കാർ പ്രോത്സാഹിപിപ്പിക്കുന്നത് വിദേശ മദ്യമാണ്, കള്ള് ചെത്ത് വ്യവസായം പ്രതിസന്ധിയിലെന്നുമുൾപ്പെടെയുള്ള കാര്യങ്ങളാണ് സിപിഐ പ്രവര്‍ത്തന റിപ്പോര്‍ട്ടില്‍ പറയുന്നത്.
മുൻഗണന ക്രമം നിശ്ചയിച്ചതിലും പാളിച്ചയുണ്ടെന്നാണ് സിപിഐ നിലപാട്. അടിസ്ഥാന ജനവിഭാഗങ്ങൾക്ക് അവഗണനയാണ്. കർഷകർക്ക് പ്രഖ്യാപിച്ച ആനുകൂല്യങ്ങൾ കിട്ടിയിട്ടില്ല എന്നും അന്ധവിശ്വാസം നിയന്ത്രിക്കാൻ നിയമ നിർമ്മാണം വൈകരുത് എന്നും പ്രവര്‍ത്തന റിപ്പോര്‍ട്ടില്‍ പറയുന്നു. മാത്രമല്ല തൃശ്ശൂരിൽ ബിജെപി വിജയിച്ചത് അതീവ ഗൗരവ തരമായ കാര്യമാണെന്നും പാർലമെന്റ് മണ്ഡലങ്ങളിൽ ബിജെപി ഗണ്യമായി വോട്ടുയർത്തിയതിനാല്‍ തന്നെ തദ്ദേശ നിയമസഭാ തെരഞ്ഞെടുപ്പുകളിൽ ജാഗ്രത വേണമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

